Connect with us

main stories

‘ആനയെ കണ്ട് പേടിച്ച് വഴി തെറ്റി, രാത്രി മുഴുവനും പാറക്കെട്ടിന് മുകളില്‍ കഴിഞ്ഞു’; വനത്തിലകപ്പെട്ട സ്ത്രീകളെ തിരികെയെത്തിച്ചു

അറക്കമുത്തിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.

Published

on

എറണാകുളത്ത് കുട്ടമ്പുഴയില്‍ വനമേഖലയില്‍ കാണാതായ സ്ത്രീകളെ തിരിച്ചെത്തിച്ചു. അറക്കമുത്തിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ആനയെ കണ്ട് പേടിച്ച് വഴിതെറ്റിയതോടെ വനത്തില്‍ കുടുങ്ങുകയായിരുന്നെന്ന് രക്ഷപ്പെട്ട സ്ത്രീകള്‍ പറഞ്ഞു. രാത്രി മുഴുവന്‍ പാറക്കെട്ടിന് മുകളിലാണ് കഴിഞ്ഞതെന്നും ഇവര്‍ പറഞ്ഞു. കാണാതായ പശുവിനെ തിരഞ്ഞ് പോയ മൂന്ന് സ്ത്രീകള്‍ 14 മണിക്കൂറോളം കാട്ടില്‍ കുടുങ്ങുകയായിരുന്നു.

തങ്ങള്‍ സ്ഥിരം പോകുന്ന വഴിയാണെന്നും ആനയെ കണ്ട് മാറിനടന്നപ്പോള്‍ വഴി തെറ്റിയതാണെന്നും സ്ത്രീകള്‍ പറഞ്ഞു. രാത്രി മുഴുവന്‍ പാറക്കെട്ടിന് മുകളിലാണ് കഴിഞ്ഞതെന്നും ആന അടുത്ത് വന്നപ്പോള്‍ മരത്തിന്റെ മറവില്‍ ഒളിച്ചു നില്‍ക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.

തൊട്ടടുത്തിരിക്കുന്ന ആളെപ്പോലും കാണാന്‍ സാധിക്കാത്ത ഇരുട്ടായിരുന്നെന്നും പേടിയുണ്ടായിരുന്നെന്നും സ്ത്രീകള്‍ പറഞ്ഞു.

ബുധനാഴ്ച മുതല്‍ കാണാതായ പശുവിനെ തിരഞ്ഞാണ് മൂന്ന് സ്ത്രീകളും ഇന്നലെ ഉച്ചയോടെ വനത്തിലേക്ക് പോയത്. മാളേക്കുടി മായാ ജയന്‍, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോന്‍, പുത്തന്‍പുര ഡാര്‍ളി സ്റ്റീഫന്‍ എന്നിവരെയാണ് ഇന്നലെ കാണാതായത്. വനപാലകരും പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മൂവര്‍ക്കും വേണ്ടി ഇന്നലെ രാത്രിയിലും തിരച്ചില്‍ നടത്തിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്

പ്രത്യേക അന്വേഷണ സംഘം നാളെ തിരൂര്‍ സതീഷിന്റെ മൊഴിയെടുക്കും.

Published

on

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് കോടതി ഉത്തരവ്. ബിജെപി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷിന്റെ മൊഴി ചൂണ്ടിക്കാട്ടി തുടരന്വേഷണത്തിന് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഇരിങ്ങാലക്കുട കോടതി ഉത്തരവിട്ടത്. പ്രത്യേക അന്വേഷണ സംഘം നാളെ തിരൂര്‍ സതീഷിന്റെ മൊഴിയെടുക്കും.

മുമ്പത്തെ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കുവേണ്ടി കര്‍ണാടകയില്‍ നിന്നും തൃശൂരിലെത്തിച്ച മൂന്നര കോടിയുടെ കള്ളപ്പണം കവര്‍ച്ച ചെയ്യപ്പെട്ട കൊടകര കേസ് വീണ്ടും ഈ തെരഞ്ഞെടുപ്പ് കാലത്ത് ആളിക്കത്തുന്ന വിഷയമായിരുന്നു. കള്ളപ്പണം ആറു ചാക്കുകളിലായി ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചിരുന്നുവെന്ന് മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിരുന്നു.

ഈ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എന്‍. വിനോദ് കുമാര്‍ ഉത്തരവിട്ടു.

 

 

Continue Reading

india

സംഭല്‍ മസ്ജിദ് സര്‍വ്വേ; തുടര്‍ നടപടികള്‍ തടഞ്ഞ സുപ്രിം കോടതി ഇടപെടല്‍ സ്വാഗതാര്‍ഹം: ഇ ടി മുഹമ്മദ് ബഷീര്‍

സർവ്വേ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിലാണ് സുപ്രധാന ഇടപെടലുണ്ടായത്.

Published

on

സംഭൽ മസ്ജിദ് സർവ്വേയുമായി ബന്ധപ്പെട്ട തുടർ നടപടികൾ തടഞ്ഞ സുപ്രിംകോടതി ഇടപെടൽ സ്വാഗതാർഹമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു. വലിയ കുഴപ്പങ്ങൾക്കാണ് വർഗ്ഗീയവാദികൾ ശ്രമിക്കുന്നത്. തൽക്കാലത്തേക്കെങ്കിലും സുപ്രിംകോടതി ഇടപെട്ടത് ആശ്വാസകരമാണ്.

1991ലെ ആരാധനാലയ നിയമത്തിൽ വെള്ളം ചേർത്തതാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണം. വലിയ അന്യായമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർവ്വേ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിലാണ് സുപ്രധാന ഇടപെടലുണ്ടായത്. എല്ലാ വിഭാഗങ്ങളെയും കേൾക്കാതെ സർവ്വേക്ക് ഉത്തരവിടുന്നത് പതിവാക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Continue Reading

india

സംഭല്‍ മസ്ജിദുമായി ബന്ധപ്പെട്ട സര്‍വെയില്‍ തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിം കോടതി

സമാധാന സമിതി രൂപീകരിക്കണമെന്നും വിഷയം ഹൈക്കോടതി പരിഗണിക്കണമെന്നും കോടതി പറഞ്ഞു.

Published

on

സംഭല്‍ മസ്ജിദുമായി ബന്ധപ്പെട്ട സര്‍വെയില്‍ തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിം കോടതി. സമാധാന സമിതി രൂപീകരിക്കണമെന്നും വിഷയം ഹൈക്കോടതി പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ഹൈക്കോടതിയുടെ അനുമതിയില്ലാതെ നടപടി എടുക്കരുതെന്നും സുപ്രിം കോടതി സൂചിപ്പിച്ചു. ജില്ലാ ഭരണകൂടം സമാധാന സമിതി രൂപീകരിക്കാനും കോടതി ആവശ്യപ്പെട്ടു.

സംഭല്‍ ജമാ മസ്ജിദില്‍ സര്‍വേയ്ക്ക് അനുമതി നല്‍കിയ സിവില്‍ കോടതി ഉത്തരവിനെതിരെയാണ് മസ്ജിദ് കമ്മിറ്റി സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്. സര്‍വേ സ്റ്റേ ചെയ്യാന്‍ മസ്ജിദ് കമ്മിറ്റിയുടെ ആവശ്യപ്പെട്ടിരുന്നു. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ എല്ലാ വിഭാഗത്തെയും കേള്‍ക്കാതെ സര്‍വേയ്ക്ക് ഉത്തരവിടരുതെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ടവര്‍ക്ക് നിയമനടപടികള്‍ സ്വീകരിക്കാന്‍ മതിയായ സമയം അനുവദിക്കണമെന്നും ഹരജിയില്‍ പറയുന്നു.

മുഗള്‍ കാലഘട്ടത്തിലുള്ള പള്ളിയാണ് സംഭാലിലെ ശാഹി ജമാമസ്ജിദ്. മുന്‍പ് ഇവിടെ സ്ഥിതി ചെയ്തിരുന്ന ഹരിഹരേശ്വര ക്ഷേത്രം തകര്‍ത്താണു പള്ളി നിര്‍മിച്ചതെന്ന അവകാശവാദവുമായി ഒരു വിഭാഗം സംഭല്‍ ജില്ലാസെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

അഭിഭാഷകനായ ഹരിശങ്കര്‍ ജെയിന്‍ ഉള്‍പ്പെടെ 8 പേരാണു പരാതിക്കാര്‍. ഇവര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കഴിഞ്ഞ നവംബര്‍ 19ന് സംഭല്‍ കോടതി എഎസ്ഐ സര്‍വേയ്ക്ക അനുമതി നല്‍കിയത്. അഡ്വക്കറ്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താനായിരുന്നു നിര്‍ദേശം.

 

Continue Reading

Trending