Connect with us

india

രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി രാജ്യത്തെ നിങ്ങള്‍ എങ്ങോട്ടാണ് കൊണ്ടുപോവുന്നത്; അജ്മീര്‍ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്ന ഹിന്ദുസേനയുടെ വാദത്തില്‍ കോണ്‍ഗ്രസ്‌

ക്ഷേത്രമുണ്ടെന്ന ഹിന്ദുസംഘടനയുടെ അവകാശവാദത്തെ തുടര്‍ന്ന് മസ്ജിദിന് നോട്ടീസ് അയച്ച കോടതി നടപടി ആശങ്കാജനകമാണെന്നും കപില്‍ സിബല്‍ പറഞ്ഞു. 

Published

on

അജ്മീറിലെ ഖ്വാജ മൊയ്നുദ്ദീന്‍ ചിഷ്തിയുടെ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്ന ഹിന്ദു സംഘടനയുടെ അവകാശവാദത്തില്‍ വിമര്‍ശനമുന്നയിച്ച് രാജ്യസഭാ എം.പി കപില്‍ സിബല്‍. ക്ഷേത്രമുണ്ടെന്ന ഹിന്ദുസംഘടനയുടെ അവകാശവാദത്തെ തുടര്‍ന്ന് മസ്ജിദിന് നോട്ടീസ് അയച്ച കോടതി നടപടി ആശങ്കാജനകമാണെന്നും കപില്‍ സിബല്‍ പറഞ്ഞു.

രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി രാജ്യത്തിനെ ഏത് അവസ്ഥയിലേക്കാണ് കൊണ്ടുപോവുന്നതെന്നും എന്തിനാണിതെന്നും കപില്‍ സിബല്‍ എക്‌സില്‍ കുറിച്ചു.

അജ്മീര്‍ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്നവകാശപ്പെടുകയും അതിനാല്‍ സെപ്തംബറില്‍ ആരാധന ആരംഭിക്കാന്‍ നിര്‍ദേശം നല്‍ണമെന്നുമാവശ്യപ്പെട്ടാണ് ഹരജിക്കാരുടെ ആവശ്യം. അജ്മീര്‍ ദര്‍ഗയെ സങ്കട് മോചന്‍ മഹാദേവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും ദര്‍ഗയ്ക്ക് ഏതെങ്കിലും രജിസ്‌ട്രേഷന്‍ ഉണ്ടെങ്കില്‍ അത് റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ഹരജിയുടെ അടിസ്ഥാനത്തില്‍ കോടതി കേസ് അംഗീകരിക്കുകയും ദര്‍ഗാ കമ്മിറ്റിക്കും പുരാവസ്തു വകുപ്പിനും നോട്ടീസ് അയച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദര്‍ഗയില്‍ പുരാവസ്തു വകുപ്പ് സര്‍വേ നടത്തണമെന്നും ആരാധനയ്ക്ക് അനുമതി നല്‍കണമെന്നുമാണ് ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത ഹരജിയില്‍ ആവശ്യപ്പെടുന്നത്.

അജ്മീറിലെ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട ഹര്‍ദയാല്‍ ശാരദ എഴുതിയ പുസ്തകം ഉദ്ധരിച്ച് ഹരജിക്കാരനായ വിഷ്ണു ഗുപ്തയ്ക്കുവേണ്ടിയാണ് കേസ് ഫയല്‍ ചെയ്തത്. ഈ കേസിലെ അടുത്ത വാദം 2024 ഡിസംബര്‍ 20 ന് നടക്കും.

നിലവില്‍ ദര്‍ഗ ഉള്ള ഭൂമിയില്‍ ശിവക്ഷേത്രം ഉണ്ടായിരുന്നതായും ക്ഷേത്രത്തില്‍ ജലാഭിഷേകങ്ങളും പൂജയും നടന്നിട്ടുണ്ടെന്നും ഹരജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

സമാന സാഹചര്യത്തില്‍ മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച സംഭാല്‍ പള്ളിയിരിക്കുന്ന സ്ഥലത്ത് ഹരിഹര്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് അവകാശപ്പെട്ട് ഹിന്ദു നേതാവും അഭിഭാഷകനുമായി വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് പ്രദേശിക കോടതി പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതിയിട്ടിരുന്നു.

തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയും ആറ് പേര്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അജ്മീര്‍ ദര്‍ഗയിലും സര്‍വേ നടത്തണമെന്ന ഹിന്ദു സംഘടനയുടെ ആവശ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കശ്മീരിൽ ഭൂചലനം; 5.8 തീവ്രത രേഖപ്പെടുത്തി

ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

Published

on

ജമ്മു കശ്മീരിൽ വ്യാഴാഴ്ച റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

വൈകുന്നേരം 4.19-ന് അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലയാണ് പ്രഭവകേന്ദ്രം. കശ്മീർ താഴ്‌വരയിൽ ഭൂചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

നേരത്തെ, നവംബർ 14-ന് പുലർച്ചെ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജമ്മു കശ്മീരിൽ അനുഭവപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാൻ മേഖലയിൽ ഉണ്ടായ ഭൂചലനം താഴ്‌വരയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടിരുന്നു.

ദോഡ, കിഷ്‌ത്വാർ, റിയാസി റംബാൻ , ചെനാബ് താഴ്‌വര എന്നിവിടങ്ങളിൽ ഇടയ്ക്കിടെ ഭൂചലനങ്ങൾ ഉണ്ടാകാറുണ്ട്. കഴിഞ്ഞ 15 വർഷമായി ഭൗമശാസ്ത്രജ്ഞരും ഭൂകമ്പ ശാസ്ത്രജ്ഞരും ഈ മേഖലകളിലെ ഭൂചലനങ്ങളുടെ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

Continue Reading

crime

സ്വകാര്യഭാഗത്ത് മുളകുപൊടി തേക്കുകയും, വടികയറ്റയും ചെയ്തു; യു.പിയില്‍ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി

പരിക്കേറ്റ യുവതി ചികിത്സയിലാണ്.

Published

on

ഉത്തര്‍പ്രദേശിലെ ജലൗനില്‍ നഴ്‌സായ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. സ്‌കൂട്ടറില്‍ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിയെ ഒരുസംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നും തുടര്‍ന്ന് രണ്ടുപേര്‍ കൂട്ടബലാത്സംഗം ചെയ്‌തെന്നുമാണ് ആരോപണം. യുവതിയുടെ സ്വകാര്യഭാഗത്ത് വടി കുത്തിയിറക്കി മുറിവേല്‍പ്പിച്ചെന്നും മുളകുപൊടി തേച്ചെന്നും പരാതിയിലുണ്ട്. പരിക്കേറ്റ യുവതി ചികിത്സയിലാണ്.

വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് ശേഷമായിരുന്നു സംഭവം. വീട്ടില്‍നിന്ന് സ്‌കൂട്ടറില്‍ ജോലിസ്ഥലത്തേക്ക് പോയ യുവതി പിന്നീട് ഫോണില്‍വിളിച്ചാണ് തനിക്ക് നേരിട്ട ക്രൂരത അറിയിച്ചതെന്നാണ് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നത്.

ഒരാളും അയാളുടെ ബന്ധുക്കളും ചേര്‍ന്ന് ഭാര്യയെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് 4 പേര്‍ പിടിച്ചുവെയ്ക്കുകയും രണ്ടുപേര്‍ പീഡിപ്പിക്കുകയുംചെയ്തു. സ്വകാര്യഭാഗത്ത് വടി കുത്തിയിറക്കിയും മുളകുപൊടി തേച്ചും ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതിയില്‍ പറയുന്നു.

അതേസമയം, യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നതായും ഇയാളും കുടുംബവുമാണ് യുവതിയെ മര്‍ദിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം. യുവതിക്ക് മര്‍ദനമേറ്റെന്ന വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുംചെയ്തു.

എന്നാല്‍, ഇപ്പോള്‍ യുവതി ഗുരുതരമായ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. അതിനാല്‍ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ജലൗന്‍ എ.എസ്.പി. പ്രദീപ്കുമാര്‍ വര്‍മ മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

india

യുപി സംഭാല്‍ വെടിവെപ്പ്: ജുഡീഷ്യൽ അന്വേഷണം വേണം: മുസ് ലിം ലീഗ്

വെടിവെപ്പിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

Published

on

ന്യൂ ഡൽഹി: യുപിയിലെ സംഭാലില്‍ പൊലീസ് വെടിവെപ്പിൽ ആറു പേർ മരിക്കാനിടയായതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളെ കുറിച്ചും സമഗ്രമായി അന്വേഷണം നടത്താൻ നിലവിലുള്ള സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്ന് മുസ്‌ലിം ലീഗ് നേതാക്കന്മാരുടെയും എംപിമാരുടെയും യു.പി സംസ്ഥാന മുസ്‌ലിം ലീഗ് ഭാരവാഹികളുടേയും ഡൽഹിയിൽ വെച്ചു നടന്ന യോഗം ആവശ്യപ്പെട്ടു.

വെടിവെപ്പിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. വിഷയം ധരിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും കാണാൻ നടപടിയെടുക്കുമെന്നും യോഗം വ്യക്തമാക്കി. തുടർന്നുള്ള നിയമ സഹായത്തിന്റെ കാര്യത്തിൽ ഉന്നത നിയമ വിദഗ്ദന്മാരുമായി ചർച്ച നടത്തി വരികയാണെന്നും നേതാക്കൾ വ്യക്തമാക്കി.

എംപിമാരായ ഇ.ടി മുഹമ്മദ്‌ ബഷീർ, പി.വി അബ്ദുൽ വഹാബ്, ഡോ.എംപി അബ്ദുസ്സമദ് സമദാനി, അഡ്വ. വി.കെ ഹാരിസ് ബീരാൻ, യു.പി സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ ഡോ. മതീൻ ഖാൻ, ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ്‌ ഉവൈസ്, സെക്രട്ടറി നയീം അൻസാരി, റിസ് വാൻ അൻസാരി, ഷാഹിദ് ശഹസാദ്, മുഹമ്മദ്‌ ഇദ്രീസ്, സൽമാൻ സൈഫി എന്നിവർ പങ്കെടുത്തു.

Continue Reading

Trending