Connect with us

More

ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഹേമന്ത് സോറനൊപ്പം ഭാര്യ കല്‍പ്പന സോറനും ജെഎംഎമ്മില്‍ നിന്നുള്ള 6 മന്ത്രിമാരും കോണ്‍ഗ്രസ് ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുള്ളവരും സത്യപ്രതിജ്ഞ ചെയ്യും

Published

on

ജാര്‍ഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. റാഞ്ചിയിലെ മൊറാബാഡി ഗ്രൗണ്ടില്‍ ഇന്ന് വൈകീട്ടാണ് ചടങ്ങ്. ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യാ മുന്നണി നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു സിപിഐ എംഎല്‍ ജനറല്‍ സെക്രട്ടറി ദിപങ്കര്‍ ഭട്ടാചാര്യ, എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

മികച്ച വിജയത്തോടെ നാലാം തവണയും ജാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയാണ് ഹേമന്ത് സോറന്‍. ഹേമന്ത് സോറനൊപ്പം ഭാര്യ കല്‍പ്പന സോറനും ജെഎംഎമ്മില്‍ നിന്നുള്ള 6 മന്ത്രിമാരും കോണ്‍ഗ്രസ് ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുള്ളവരും സത്യപ്രതിജ്ഞ ചെയ്യും.അടുത്തയാഴ്ചയോടെ മന്ത്രിസഭയുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകും.

അതേസമയം, സിപിഐഎംഎല്‍ ലിബറേഷന്‍ സര്‍ക്കാരിനെ പുറത്തുനിന്നായിരിക്കും പിന്തുണയ്ക്കുക. ജാര്‍ഖണ്ഡില്‍ 34 സീറ്റ് നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് 16 സീറ്റിലും ആര്‍ജെഡി 4 സീറ്റിലും വിജയിച്ചിരുന്നു. സിപിഐഎംഎല്‍ 2 സീറ്റിലാണ് വിജയിച്ചത്‌

More

ഫ്‌ളാറ്റിലെ കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ ഉറവിടം

ജല സംഭരണി ശുചീകരിക്കാനും വാല്‍വ് മാറ്റി സ്ഥാപിക്കാനും ആരോഗ്യ വിഭാഗം നിര്‍ദ്ദേശം നല്‍കി

Published

on

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്‌ലാറ്റിലെ വെള്ളത്തില്‍ ഈ കോളി ബാക്ടീരിയയുടെ സാന്നിധ്യം. തൃക്കാക്കര നഗരസഭ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കുഴല്‍ കിണറിലെ വെള്ളം ശേഖരിക്കുന്ന സംഭരണിയില്‍ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ജല സംഭരണി ശുചീകരിക്കാനും വാല്‍വ് മാറ്റി സ്ഥാപിക്കാനും ആരോഗ്യ വിഭാഗം നിര്‍ദ്ദേശം നല്‍കി. നേരത്തെ ഫ്‌ലാറ്റിലെ താമസക്കാര്‍ക്ക് ആരോഗ്യപ്രശനങ്ങള്‍ നേരിട്ടിരുന്നു. വെള്ളവും ടാങ്കും ശുചീകരിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും നഗരസഭാ അധ്യക്ഷ പറഞ്ഞു

ഫ്ളാറ്റില്‍ വയറിളക്ക രോഗബാധയെ തുടര്‍ന്ന് കേരള പൊതുജനാരോഗ്യ നിയമം 2023, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കാക്കനാട് പൊതുജനാരോഗ്യ അധികാരിയായ മെഡിക്കല്‍ ഓഫീസര്‍ ഫ്ളാറ്റ് അസോസിയേഷന് നോട്ടീസ് നല്‍കിയിരുന്നു. 4095 നിവാസികളാണ് 15 ടവറുകളിലായി ഫ്ളാറ്റില്‍ താമസിക്കുന്നത്. ഇതില്‍ 500ഓളം പേര്‍ക്ക് രോഗലക്ഷണമുണ്ടായി.

ഫ്ളാറ്റുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്ന എല്ലാ സ്രോതസുകളും ക്ലോറിനേഷന്‍ നടത്തി ശുദ്ധത ഉറപ്പുവരുത്തി വിതരണം ചെയ്യുന്നതിനും ഫ്ളാറ്റില്‍ നിന്നുമുള്ള മലിനജലം, ശുചിമുറി മാലിന്യങ്ങള്‍ എന്നിവ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും നോട്ടീസ് മുഖേന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

More

‘സംഭാലില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വര്‍ഗീയ വിഭജനം’;പി.കെ കുഞ്ഞാലിക്കുട്ടി

കലാപം അഴിച്ചുവിടാനുള്ള ഗൂഢശ്രമമാണ് രാജ്യത്തെങ്ങും നടക്കുന്നത്

Published

on

മലപ്പുറം: സംഭാലില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വര്‍ഗീയ വിഭജനമാണെന്നും ആ ജനതക്ക് നീതി ലഭിക്കാന്‍ മുസ്ലിംലീഗ് സഭക്കകത്തും പുറത്തും ആവശ്യമായത് ചെയ്യുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമെതിരെ ബി.ജെ.പി ഹിംസാത്മകമായ നിലപാട് പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. ആശ്വാസവുമായി പോയ മുസ്ലിംലീഗ് എം.പിമാരെ തടഞ്ഞുവെച്ച് ഏകാധിപത്യ സ്വഭാവത്തിലാണ് അവിടുത്തെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി യോഗം ചേര്‍ന്ന് സംഭാലിലെ ഇരകള്‍ക്ക് നിയമ സഹായം നല്‍കുന്നതും പ്രധാനമന്ത്രിയെയും അഭ്യന്തര മന്ത്രിയെയും കാണുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഇത്തരം അതിക്രയകള്‍ അവസാനിപ്പിക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്നാണ് ഞങ്ങളുടെ ആവശ്യമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

ന്യൂനപക്ഷ, പിന്നാക്ക, രാജ്യത്തെ ബലഹീനരായ ജനവിഭാഗങ്ങളുമെല്ലാം വലിയ ഭീതിയിലും ആശങ്കയിലുമാണ്. എന്നാല്‍ കേന്ദ്ര, ബി.ജെ.പി സര്‍ക്കാരുകള്‍ക്ക് അതൊന്നും വിഷയമല്ല. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞ പുതുക്കേണ്ട സമയമാണിത്. കലാപം അഴിച്ചുവിടാനുള്ള ഗൂഢശ്രമമാണ് രാജ്യത്തെങ്ങും നടക്കുന്നത്. ഒരു ആരാധനാലയം കഴിഞ്ഞാല്‍ മറ്റൊന്ന് എന്ന തരത്തില്‍ ആരാധനാലയങ്ങള്‍ കുഴിച്ചു നോക്കുന്ന പദ്ധതി നല്ലതിനല്ല. അത്തരം രാഷ്ട്രീയത്തിന് തിരിച്ചടിയുണ്ടാകും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അയോധ്യയില്‍ ബി.ജെ.പി പരാജയപ്പെട്ടത് ഉദാഹരണമാണ്.

 

മുണ്ടക്കൈ ദുരന്തത്തിലെ ഇരകളുടെ കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം തുടരുമ്പോള്‍ പ്രക്ഷോഭ സമരങ്ങളെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുനരധിവാസത്തിലെ കാലതാമസം സഹായം നല്‍കാന്‍ തയ്യാറായി നില്‍ക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് പോലും പ്രയാസമായിരിക്കുകയാണ്. വിഷയം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്നാണ് പ്രിയങ്കാഗാന്ധി പറഞ്ഞത്.

 

സി.ബി.ഐ അന്വേഷണം വേണമെന്ന നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചു കൊടുക്കുകയായിരുന്നു മര്യാദയെന്നും സി.പി.എം എതിര്‍ക്കുന്നത് സംശയാസ്പദമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു മുന്‍ ഗവണ്‍മെന്റികള്‍ ചെയ്തിരുന്നത്.

 

കേരളത്തിലെ യൂണിവേഴ്സിറ്റി ഭരണം ശരിയാംവിധത്തിലല്ല നടക്കുന്നതെന്ന് യു.ഡി.എഫിന് അഭിപ്രായമുണ്ടെന്നും എന്നാല്‍ ഗവര്‍ണര്‍ കയറി ഭരിക്കുകയെന്നത് അംഗീകരിക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ താല്‍പര്യത്തിനനുസരിച്ച് മാത്രമേ ഗവര്‍ണര്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. എന്നാല്‍ ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ ഭരണം രാഷ്ട്രീയ തന്ത്രമാണെന്നും അനുകൂലിക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Continue Reading

More

ദില്ലിയിലെ പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം, ആളപായമില്ല

പിവിആര്‍ സിനിമ തീയറ്ററിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്

Published

on

ദില്ലി: ദില്ലി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം. പിവിആര്‍ സിനിമ തീയറ്ററിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ആളപായമില്ല. രാവിലെ 11.48 ഓടെയാണ് സംഭവം. പൊലീസും ഫോറന്‍സിക് സംഘവുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. നേരത്തെ പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു. ദില്ലി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

സംഭവ സ്ഥലത്ത് നിന്ന് വെള്ള നിറത്തിലുള്ള പൗഡര്‍ പോലീസ് കണ്ടെടുത്തു. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ സ്‌ഫോടനത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പറയാന്‍ കഴിയൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Continue Reading

Trending