Connect with us

Business

ഇനി മുന്നോട്ട്; സംസ്ഥാനത്ത് സ്വര്‍ണവില കൂടി

200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,840 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണ വിപണിയില്‍ വീണ്ടും വിലക്കയറ്റം. ചൊവ്വാഴ്ച ഒറ്റയടിക്ക് 960 രൂപ കുറഞ്ഞ സ്വര്‍ണവില ബുധനാഴ്ച കൂടി. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,840 രൂപയായി.

ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7105 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ വില കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 1800 രൂപ ഇടിഞ്ഞു. തുടര്‍ന്നാണ് ഇന്ന് വിലകൂടുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില.

പിന്നീടുള്ള ദിവസങ്ങളില്‍ കുറയുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

 

Business

സ്വര്‍ണ വില വീണ്ടും താഴേയ്ക്ക്: പവന് 80 രൂപ കുറഞ്ഞ് 55,480 രൂപയായി

ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Published

on

സ്വര്‍ണവില ഇന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. പവന് 80 രൂപ കുറഞ്ഞ് 55,480 രൂപയിലെത്തി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്. 6935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 18 കാരറ്റ് സ്വര്‍ണത്തിനും വില വ്യത്യാസമുണ്ട്.ഗ്രാമിന് 5 രൂപ കുറഞ്ഞ് 5720 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളി വിലയിൽ വ്യത്യാസമില്ല. ഗ്രാമിന് 97 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ശേഷം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Continue Reading

Business

സ്വര്‍ണവില കുത്തനെ കുറഞ്ഞു

യു.എസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ഡോണാൾഡ് ട്രംപിന്‍റെ തിരിച്ചു വരവാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.

Published

on

സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴ്ന്നു. പവൻ വില 320 രൂപ കുറഞ്ഞ് 56,360 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,045 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില ഇടിയുന്നത്. ഞായറാഴ്ച 58,200 രൂപയും തിങ്കളാഴ്ച 57,760 രൂപയും ചൊവ്വാഴ്ച 56,680 രൂപയുമായിരുന്നു ഒരു പവന്‍റെ വില.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 59,080 രൂപ നവംബർ ഒന്നിന് രേഖപ്പെടുത്തിയിരുന്നു.

യു.എസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ഡോണാൾഡ് ട്രംപിന്‍റെ തിരിച്ചു വരവാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ട്രംപിന്‍റെ സാമ്പത്തിക നയങ്ങളെ നിക്ഷേപകർ ഉൾപ്പടെ ഉറ്റുനോക്കുകയാണ്.

ട്രംപിന്‍റെ ഭരണകാലത്ത് പലിശനിരക്കിൽ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് എന്ത് മാറ്റം വരുത്തുമെന്നതും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുമെന്നാണ് റിപ്പോർട്ട്.

Continue Reading

Business

സ്വർണവില വീണ്ടും കുറഞ്ഞു; പുതിയ നിരക്കുകൾ അറിയാം

യു.എസ് പ്രസിഡന്റായി ഡോണാൾഡ് ട്രംപിന്റെ വരവാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുറവ്. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 135 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7085 രൂപയായാണ് കുറഞ്ഞത്. പവന് 1080 രൂപയും കുറഞ്ഞു. പവന്റെ വില 56,680 രൂപയായാണ് കുറഞ്ഞത്.

യു.എസ് പ്രസിഡന്റായി ഡോണാൾഡ് ട്രംപിന്റെ വരവാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ട്രംപിന്റെ സാമ്പത്തിക നയങ്ങളെ നിക്ഷേപകർ ഉൾപ്പടെ ഉറ്റുനോക്കുകയാണ്. ട്രംപിന്റെ ഭരണകാലത്ത് പലിശനിരക്കിൽ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് എന്ത് മാറ്റം വരുത്തുമെന്നതും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.

ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യു.എസിൽ ബോണ്ടുകളുടെ വില ഉയർന്നിരുന്നു. ഇത് ദീർഘകാലത്തേക്ക് സ്വർണത്തെ 2,750 ഡോളറിന് താഴെ നിർത്തുമെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കോമെക്സിന്റെ എക്സ്ചേഞ്ചിൽ ഉൾപ്പടെ സ്വർണവില ഒരു മാസത്തിനി​ടയിലെ കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു.

ഇന്ത്യൻ ഓഹരി സൂചികകളിൽ ഇന്ന് വലിയ നേട്ടമുണ്ടായില്ല. ബോംബെ സൂചിക സെൻസെക്സ് 225 പോയിന്റ് നേട്ടത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് ഈ നേട്ടം നിലനിർത്താനായില്ല. 79,725 പോയിന്റിലാണ് സെൻസെക്സ് വ്യാപാരം തുടങ്ങിയത്. 71 പോയിന്റ് നേട്ടമാണ് ദേശീയ സൂചിക നിഫ്റ്റിയിൽ ഉണ്ടായത്. 24,212 പോയിന്റിലാണ് നിഫ്റ്റിയിൽ വ്യാപാരം പുരോഗമിക്കുന്നത്.

Continue Reading

Trending