Connect with us

kerala

കശ്മീരികളോട് ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട സര്‍പഞ്ചിന്റെ ഭാര്യ മാപ്പ് പറഞ്ഞു

കശ്മീരി വ്യാപാരികളോട് സ്ത്രീ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

Published

on

ഷാള്‍ വില്‍ക്കാന്‍ ഷിംലയില്‍ എത്തിയ മുസ്ലിം കാശ്മീരി വ്യാപാരികളോട് മോശമായി പെരുമാറുകയും ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത സര്‍പഞ്ചിന്റെ (പഞ്ചായത്ത് പ്രസിഡന്റ്) ഭാര്യ മാപ്പ് പറഞ്ഞു. കശ്മീരി വ്യാപാരികളോട് സ്ത്രീ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

ആരും അവരുടെ ഉത്പന്നങ്ങള്‍ വാങ്ങില്ലെന്നും ഹിന്ദുക്കളില്‍ നിന്നാണ് ഉത്പന്നങ്ങള്‍ വാങ്ങുക എന്നും അവര്‍ പറയുന്നത് വീഡിയോയില്‍ കാണാം. ‘ഞങ്ങള്‍ നിങ്ങളുടെ പക്കല്‍ നിന്ന് ഒന്നും വാങ്ങില്ല. ഞങ്ങള്‍ ഹിന്ദു ജനങ്ങളില്‍ നിന്നാണ് വാങ്ങുക. എന്റെ പ്രദേശത്തേക്ക് വരരുത്,’അവര്‍ പറഞ്ഞു.

രണ്ട് മിനിറ്റും 45 സെക്കന്റുമുള്ള വീഡിയോ വൈറല്‍ ആയതിന് പിന്നാലെയാണ് സ്ത്രീ മാപ്പപേക്ഷയുമായെത്തിയത്. വീഡിയോയില്‍ അവര്‍ കശ്മീരി വ്യാപാരികളോട് തന്റെ ഗ്രാമത്തില്‍ കയറരുതെന്നും ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുന്നതും കാണാം. വീഡിയോ വൈറല്‍ ആയി ഒരു ദിവസത്തിന് ശേഷമാണ് ക്ഷമാപണം വന്നത്.

ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയിലാണ് മാപ്പപേക്ഷയുമായി അവര്‍ എത്തിയത്. ‘ഞാന്‍ എന്റെ തെറ്റ് അംഗീകരിക്കുകയും മനഃപൂര്‍വമോ അല്ലാതെയോ എന്തെങ്കിലും തെറ്റ് പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ ഇവിടെ ഒറ്റയ്ക്ക് താമസിക്കുന്നതിനാലും ഞങ്ങള്‍ അപരിചിതരെ ഭയക്കുന്നതിനാലും എന്റെ വീട്ടിലേക്ക് വരരുതെന്ന് ഞാന്‍ അവരോട് പറഞ്ഞു,’ അവര്‍ പറഞ്ഞു. മുസ്ലിം വ്യാപാരികളെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ദേശീയ കണ്‍വീനര്‍ നസീര്‍ ഖുഹാമി പങ്കിട്ടു. വീഡിയോ ഹിമാചലിലെ ഹാമിര്‍പൂര്‍ അല്ലെങ്കില്‍ കാന്‍ഗ്ര ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണെന്നും സ്ത്രീ സര്‍പഞ്ചിന്റെ ഭാര്യയാണെന്നും ഖുഹാമി അവകാശപ്പെട്ടിരുന്നു.

india

സംഭാലിലേക്ക് പുറപ്പെട്ട മുസ്‌ലിം ലീഗ് എം.പിമാരെ തടഞ്ഞ് യോഗി ആദിത്യനാഥിന്റെ പൊലീസ്

ഗാസിയാബാദില്‍ വെച്ചാണ് എം.പിമാരെ യു.പി പൊലീസ് തടഞ്ഞത്. ഇവിടെ നിന്ന് രണ്ട് ജില്ലകള്‍ കൂടി പിന്നിട്ടു വേണം സംഭലിലെത്താന്‍.

Published

on

ഉത്തര്‍പ്രദേശിലെ സംഘര്‍ബാധിത മേഖലയായ സംഭലിലേക്ക് പോകാന്‍ ശ്രമിച്ച മുസ്‌ലിം ലീഗ് എം.പിമാരെ തടഞ്ഞ് യോഗി ആദിത്യനാഥിന്റെ പൊലീസ്. ഗാസിയാബാദില്‍ വെച്ചാണ് എം.പിമാരെ യു.പി പൊലീസ് തടഞ്ഞത്. ഇവിടെ നിന്ന് രണ്ട് ജില്ലകള്‍ കൂടി പിന്നിട്ടു വേണം സംഭലിലെത്താന്‍.

എന്നാല്‍ സംഭലില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഗാസിയാബാദ് ജില്ലയിലെ സജ്ജരാസി ടോള്‍ പ്ലാസയില്‍ വെച്ചു തന്നെ എം.പിമാരെ പൊലീസ് സന്നാഹം തടയുകയായിരുന്നു. ജനാധിപത്യപരമായിട്ട് കാര്യങ്ങള്‍ അറിയാനുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ സ്വാതന്ത്രത്തെ തടഞ്ഞുകൊണ്ട് യു.പിയില്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിന്റെ ഭീകരത പൊലീസിലൂടെ തെളിഞ്ഞു.

രണ്ടുവാഹനങ്ങളിലായാണ് എം.പിമാരുടെ സംഘം സംഭലിലേക്ക് പുറപ്പെട്ടത്. ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, ഹാരിസ് ബീരാന്‍, നവാസ് ഗനി തുടങ്ങിയ എം.പിമാരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘര്‍ഷ മേഖലയായതിനാല്‍ പോകാന്‍ അനുവാദം തരാന്‍ സാധിക്കില്ലെന്നാണ് എം.പിമാരോട് പൊലീസ് പറഞ്ഞത്. അതേസമയം, തടഞ്ഞത് തെറ്റായ നടപടിയാണെന്നും പൊലീസുമായി സംഘര്‍ഷത്തിനില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി വ്യക്തമാക്കി.

 

 

 

 

Continue Reading

Film

പകർപ്പവകാശം ലംഘിച്ചു; നയൻതാരക്കെതിരെ ധനുഷ് മദ്രാസ് ഹൈകോടതിയിൽ

നടിക്കെതിരെ താരം ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയിൽ നൽകിയ ഹര്‍ജിയിൽ പറയുന്നത്.

Published

on

നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദം കോടതിയിലേക്ക്. നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നടിക്കെതിരെ താരം ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയിൽ നൽകിയ ഹര്‍ജിയിൽ പറയുന്നത്.

നയന്‍താര, സംവിധായകനും നടിയുടെ ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവന്‍, നടിയുടെ കമ്പനിയായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവര്‍ക്കെതിരെയാണ് ധനുഷ് കോടതിയെ സമീപിച്ചത്. ധനുഷിന്‍റെ ഹർജി ഫയലിൽ സ്വീകരിച്ചു. ധനുഷ് നിർമിച്ച ‘നാനും റൗഡി താൻ ‘സിനിമയുടെ അണിയറദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.

ചിത്രത്തിന്‍റെ ബിടിഎസ് ദൃശ്യങ്ങളും നിർമാതാവിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് നേരത്തെ നയൻതാരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇത് നീക്കിയില്ലെങ്കിൽ 10 കോടി നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നടനെതിരെ രൂക്ഷ വിമർശനവുമായി നടി രം​ഗത്തെത്തുകയായിരുന്നു.

നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര ആരോപിച്ചു. മാത്രമല്ല ധനുഷ് തന്നോടും കുടുംബത്തോടും വൈരാ​ഗ്യം വെച്ചുപുലർത്തുകയാണെന്നും പറഞ്ഞു. ഡോക്യുമെന്ററിയിൽ നിന്ന് ദൃശ്യങ്ങൾ നീക്കാതിരുന്നതോടെയാണ് താരം കേസുമായി മുന്നോട്ടുപോയത്.

Continue Reading

Film

നടന്‍ ബൈജു ഏഴുപുന്നയുടെ സഹോദരന്‍ അന്തരിച്ചു

സംസ്‌കാരം ബുധനാഴ്ച വൈകിട്ട് നാലിന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

Published

on

നടന്‍ ബൈജു ഏഴുപുന്നയുടെ സഹോദരന്‍ ഷെല്‍ജു ജോണപ്പന്‍ മൂലങ്കുഴി (49) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് നാലിന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

എരമല്ലൂര്‍ സാനിയ തിയറ്റര്‍ ഉടമയും മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം.കെ. ജോണപ്പന്റെ ഇളയമകനാണ്. മാതാവ് പരേതയായ ഫില്‍ബി ജോണപ്പന്‍. ഭാര്യ സിമി ഷെല്‍ജു പഴമ്പിള്ളി. മക്കള്‍: സിയാന്‍ ഷെല്‍ജു, ഷോണ്‍ ഷെല്‍ജു, സോണിയ ഷെല്‍ജു. സഹോദരങ്ങള്‍: ബൈജു ഏഴുപുന്ന, രജിത പയസ്, രേഖ ബെര്‍നാര്‍ഡ്.

 

Continue Reading

Trending