Connect with us

kerala

പനി ബാധിച്ച് മരിച്ച പത്തനംതിട്ടയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി അഞ്ചുമാസം ഗർഭിണി

ഇതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Published

on

പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി ഗര്‍ഭിണിയെന്ന് കണ്ടെത്തല്‍. പത്തനംതിട്ട സ്വദേശിനിയായ 17 വയസ്സുകാരി അഞ്ചുമാസം ഗര്‍ഭിണിയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മരിച്ച 17-കാരി പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. പനി ബാധിച്ച പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22-ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. പോസ്റ്റ്മോർട്ടത്തിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടി അമിതമായ അളവില്‍ മരുന്ന് കഴിച്ചതായും സംശയിക്കുന്നുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ സംഭവത്തില്‍ പോക്‌സോ വകുപ്പുള്‍ കൂടി ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

kerala

ഷാഹി മസ്ജിദ് സര്‍വേ; സംഭാലിലെ സ്ഥിതിഗതികളറിയാന്‍ സ്ഥലം എം.പിയുമായി കൂടിക്കാഴ്ച നടത്തി ഇടി മുഹമ്മദ് ബഷീര്‍

വാര്‍ത്തകളില്‍ നിന്നും അറിയുന്നതിനേക്കാള്‍ ഗുരുതരാവസ്ഥയാണ് സംഭാലിലെന്നും അദ്ദേഹം പറഞ്ഞു.

Published

on

ഉത്തര്‍പ്രദേശിലെ ഷാഹി മസ്ജിദിലെ സര്‍വ്വേയുമായി ബദ്ധപ്പെട്ട് ഭരണകൂട ഭീകരത അരങ്ങറിയ സംഭാലില്‍ സ്ഥിതിഗതികളറിയാന്‍ സ്ഥലം എം.പിയുമായി കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. സിയ ഉര്‍ റഹ്മാന്‍ എം.പിയുമായാണ് ഇ.ടി ചര്‍ച്ച നടത്തിയത്. കൂടാതെ മുസ്‌ലിം ലീഗിന്റെ പൂര്‍ണ്ണ പിന്തുണയും അറിയിച്ചു.

വാര്‍ത്തകളില്‍ നിന്നും അറിയുന്നതിനേക്കാള്‍ ഗുരുതരാവസ്ഥയാണ് സംഭാലിലെന്നും അദ്ദേഹം പറഞ്ഞു.

കനത്ത കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ അവിടം സന്ദര്‍ശിക്കാന്‍ അനുമതി ബദ്ധപ്പെട്ടവര്‍ നല്‍കുന്നില്ലെന്നും, എന്നാല്‍ മുസ്‌ലിം ലീഗ് അങ്ങോട്ട് തിരിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു.അതേസമയം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സ്ഥിതിഗതികള്‍ കുറിച്ചത്‌.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഷാഹി മസ്ജിദിലെ സർവ്വേയുമായി ബന്ധപ്പെട്ട് ഭരണകൂട ഭീകരത അരങ്ങേറിയ സമ്പാലിലെ സ്ഥതിഗതികൾ അവിടുത്തെ എം പി സിയ ഉർ റഹ്മാൻ ബർക്കുമായി ചർച്ച ചെയ്തു .
നമ്മൾ വാർത്തകളിൽ നിന്നും അറിയുന്നതിനെക്കാൾ ഗുരുതരമാണ് അവിടുത്തെ സ്ഥിതിഗതികൾ . അദ്ദേഹത്തിനോട് മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെ പൂർണ്ണ പിന്തുണ അറിയിച്ചു .

കനത്ത കർഫ്യൂ നിലനിക്കുന്നതിനാൽ അവിടം സന്ദർശിക്കാൻ അനുമതി ബന്ധപ്പെട്ടവർ നൽകുന്നില്ല , എന്നാൽ മുസ്‌ലിം ലീഗ് സംഘം അങ്ങോട്ട് തിരിക്കാനുള്ള തയ്യാറെടുപ്പിലാണ് .
കൂടുതൽ വിവരങ്ങൾ പിന്നീട് പങ്കുവെക്കാം .

Continue Reading

kerala

കോഴിക്കോട് യുവതിയെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി

കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല.

Published

on

എരഞ്ഞിപ്പാലത്ത് യുവതിയെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല. നടക്കാവ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് യുവതിയെ ലോഡ്ജ് മുറിയിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 24ന് രാത്രി 11 മണിയോടെയാണ് തൃശൂർ സ്വദേശി അബ്ദുൾ സനൂഫിനൊപ്പം ഫസീല എരഞ്ഞിപ്പാലത്തുള്ള ലോഡ്ജിൽ മുറിയെടുത്തത്. 25ന് രാത്രി 10 മണിയോടെ പണമെടുത്ത് വരാമെന്ന് പറഞ്ഞാണ് അബ്ദുൾ സനൂഫ് ലോഡ്ജിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയിട്ടില്ല.

യുവതിയുടെ ആധാർ കാർഡ്, പാൻകാർഡ്, റേഷൻ കാർഡ് എന്നിവ പൊലീസ് കണ്ടെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. നാളെ പോസ്റ്റ്‍മോർട്ടത്തിനുശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

Continue Reading

kerala

ആലപ്പുഴയിൽ വീട്ടമ്മയ്ക്ക് നേരെ മദ്യപന്റെ പരാക്രമം; കോടാലി കൊണ്ടു വെട്ടി

ഇന്നലെ മദ്യപിച്ച് വീടിനടുത്തെത്തിയ രാജൻ ലീലയുടെ മകനുമായി വാക്കു തർക്കത്തിലേർപ്പെട്ടിരുന്നു.

Published

on

കാർത്തികപ്പള്ളിയിൽ വീട്ടമ്മയ്ക്ക് നേരെ മദ്യപന്റെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജനാണ് അയൽവാസിയായ ലീലയെ ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. സ്ഥിരമായി മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കാറുള്ളതായും പരാതിയുണ്ട്.

ഇന്നലെ മദ്യപിച്ച് വീടിനടുത്തെത്തിയ രാജൻ ലീലയുടെ മകനുമായി വാക്കു തർക്കത്തിലേർപ്പെട്ടിരുന്നു. പിന്നാലെ കോടാലി ഉപയോ​ഗിച്ചു മകനെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ ലീല ഇടയിൽ കയറി നിന്നപ്പോഴാണ് അവർക്ക് പരിക്കേറ്റത്. മൂർച്ച കുറഞ്ഞ കോടാലി കൊണ്ട് ആക്രമിച്ചതിനാൽ നിസാര പരിക്കേ ഏറ്റുള്ളു. അതിനിടെ നാട്ടുകാർ ഓടിക്കൂടി എത്തി വീട്ടമ്മയെ രക്ഷിക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

കസ്റ്റഡിയിലെടുക്കാൻ നോക്കുന്നതിനിടെ രാജൻ കൈയിലുണ്ടായിരുന്ന സ്റ്റീൽ കത്തി ഉപയോ​ഗിച്ച് പൊലീസിനേയും ആക്രമിക്കാൻ ശ്രമിച്ചു. തൃക്കുന്നപ്പുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.

രാജനെ ഒരാഴ്ച മുൻപ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹൃദ്രോ​ഗിയായതിനാൽ വിട്ടയക്കുകയായിരുന്നു. ദിവസവും സ്റ്റേഷനിൽ വന്ന് ഉപ്പിടാൻ നിർദ്ദേശവുമുണ്ടായിരുന്നു.

Continue Reading

Trending