Connect with us

kerala

‘പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാവില്ല’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്.

Published

on

ശബരിമല പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്.

എന്നാൽ, ഇത്തരം നടപടികൾ അനുവദനീയമല്ലെന്നും ശബരിമല തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണം സംബന്ധിച്ച് എക്സിക്യുട്ടീവ് ഓഫീസർ റിപ്പോർട്ട് നൽകണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു.

തീർഥാടകരിൽ നിന്ന് ഭക്ഷണത്തിന് കൂടുതൽ തുക ഈടാക്കുന്ന കടകൾക്കെതിരെ നടപടി വേണമെന്നും കോടതി വാക്കാൽ പറഞ്ഞു. ഇതിനിടെ, ശബരിമല പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദത്തിൽ ഇടപെടലുമായി എഡിജിപി രംഗത്തെത്തി.

സന്നിധാനം സ്പെഷ്യൽ ഓഫീസറോട് റിപ്പോർട്ട് തേടിയിരിക്കുകയാണ് എഡിജിപി. ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പോലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു. തുടർന്നാണ് എഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

kerala

പനി ബാധിച്ച് മരിച്ച പത്തനംതിട്ടയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി അഞ്ചുമാസം ഗർഭിണി

ഇതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Published

on

പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി ഗര്‍ഭിണിയെന്ന് കണ്ടെത്തല്‍. പത്തനംതിട്ട സ്വദേശിനിയായ 17 വയസ്സുകാരി അഞ്ചുമാസം ഗര്‍ഭിണിയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മരിച്ച 17-കാരി പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. പനി ബാധിച്ച പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22-ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. പോസ്റ്റ്മോർട്ടത്തിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടി അമിതമായ അളവില്‍ മരുന്ന് കഴിച്ചതായും സംശയിക്കുന്നുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ സംഭവത്തില്‍ പോക്‌സോ വകുപ്പുള്‍ കൂടി ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Continue Reading

kerala

ആലപ്പുഴയിൽ വീട്ടമ്മയ്ക്ക് നേരെ മദ്യപന്റെ പരാക്രമം; കോടാലി കൊണ്ടു വെട്ടി

ഇന്നലെ മദ്യപിച്ച് വീടിനടുത്തെത്തിയ രാജൻ ലീലയുടെ മകനുമായി വാക്കു തർക്കത്തിലേർപ്പെട്ടിരുന്നു.

Published

on

കാർത്തികപ്പള്ളിയിൽ വീട്ടമ്മയ്ക്ക് നേരെ മദ്യപന്റെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജനാണ് അയൽവാസിയായ ലീലയെ ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. സ്ഥിരമായി മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കാറുള്ളതായും പരാതിയുണ്ട്.

ഇന്നലെ മദ്യപിച്ച് വീടിനടുത്തെത്തിയ രാജൻ ലീലയുടെ മകനുമായി വാക്കു തർക്കത്തിലേർപ്പെട്ടിരുന്നു. പിന്നാലെ കോടാലി ഉപയോ​ഗിച്ചു മകനെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ ലീല ഇടയിൽ കയറി നിന്നപ്പോഴാണ് അവർക്ക് പരിക്കേറ്റത്. മൂർച്ച കുറഞ്ഞ കോടാലി കൊണ്ട് ആക്രമിച്ചതിനാൽ നിസാര പരിക്കേ ഏറ്റുള്ളു. അതിനിടെ നാട്ടുകാർ ഓടിക്കൂടി എത്തി വീട്ടമ്മയെ രക്ഷിക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

കസ്റ്റഡിയിലെടുക്കാൻ നോക്കുന്നതിനിടെ രാജൻ കൈയിലുണ്ടായിരുന്ന സ്റ്റീൽ കത്തി ഉപയോ​ഗിച്ച് പൊലീസിനേയും ആക്രമിക്കാൻ ശ്രമിച്ചു. തൃക്കുന്നപ്പുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.

രാജനെ ഒരാഴ്ച മുൻപ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹൃദ്രോ​ഗിയായതിനാൽ വിട്ടയക്കുകയായിരുന്നു. ദിവസവും സ്റ്റേഷനിൽ വന്ന് ഉപ്പിടാൻ നിർദ്ദേശവുമുണ്ടായിരുന്നു.

Continue Reading

kerala

കെ.എം ഷാജിയോട് സി.പി.എമ്മും പിണറായി വിജയനും പരസ്യമായി മാപ്പ് പറയണം; വി.ഡി സതീശൻ

നേരത്തെ ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് കണക്കിന് കിട്ടിയതാണ്. സുപ്രീം കോടതിയും ഷാജിയുടെ നിരപരാധിത്വം ശരിവച്ചു.

Published

on

സി.പി.എമ്മും പിണറായി വിജയനും കെ.എം ഷാജിയോട് പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജിലന്‍സ് രേഖപ്പെടുത്തിയ 54 പേരുടെ മൊഴികളില്‍ ഏതെങ്കിലും ഒരു വ്യക്തി ഷാജി പണം ആവശ്യപെട്ടിട്ടുണ്ടെന്നും പണം വാങ്ങിയെന്നും മൊഴി നല്‍കിയിട്ടുണ്ടോ?. അത്തരം ഒരു മൊഴിയുണ്ടെങ്കില്‍ അത് കാണിക്കൂ.

കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പണം ആവശ്യപ്പെട്ടു, വാങ്ങി തുടങ്ങിയ മൊഴികളല്ല വേണ്ടത്. ഇത് അനുവദിച്ച് തന്നാല്‍ ഏത് രാഷ്ട്രീയക്കാരന് എതിരെയും എന്ത് കേസും രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കുന്നതിന് തുല്യമാകും. എന്ത് തരം കേസാണിതെന്നും അദ്ദേഹം ചോദിച്ചു.

കെ.എം ഷാജിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ച സി.പി.എമ്മിനും ഇ.ഡിക്കും മുഖംമടച്ചു കിട്ടിയ അടിയാണ് സുപ്രീം കോടതി വിധി. നേരത്തെ ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് കണക്കിന് കിട്ടിയതാണ്. സുപ്രീം കോടതിയും ഷാജിയുടെ നിരപരാധിത്വം ശരിവച്ചു.

രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന പ്രതികാര രാഷ്ട്രീയ ഇനിയെങ്കിലും സി.പി.എം അവസാനിപ്പിക്കണം. സി.പി.എമ്മും പിണറായി വിജയനും കെ.എം ഷാജിയോടും കേരളത്തോടും പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Trending