Connect with us

kerala

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതി പരിക്കുകളോടെ ആശുപത്രിയില്‍

തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെ യുവതിയുടെ ഭര്‍ത്താവാണ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്.

Published

on

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഉള്‍പ്പെട്ട യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെ യുവതിയുടെ ഭര്‍ത്താവാണ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്.

വീട്ടില്‍ വെച്ചും ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേയും ഭാര്‍ത്താവ് രാഹുല്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. എന്നാല്‍ തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണമെന്നും യുവതി പൊലീസിനോട് ആവശ്യപ്പെട്ടു.

പന്തീരാങ്കാവിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ സഹായിക്കണമെന്നും പൊലീസിനോട് യുവതി ആവശ്യപ്പെട്ടു. ഫറോഖ് അസിസ്റ്റന്റ് കമ്മീഷണര്‍ എ എം സിദ്ദിഖിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. യുവതിയുടെ മാതാപിതാക്കളേയും പൊലീസ് വിവരമറിയിച്ചു.

ഈ വര്‍ഷം മെയ് 5 നാണ് പറവൂര്‍ സ്വദേശിയായ യുവതിയും രാഹുലും ഗുരുവായൂരില്‍ വെച്ച് വിവാഹിതരായത്. അതേമാസം 12ന് യുവതിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ യുവതി ക്രൂരമായ ഗാര്‍ഹിക പീഡനത്തിനിരയായെന്നായിരുന്നു കേസ്. അന്വേഷണം നടക്കുന്നതിനിടെ രാഹുല്‍ വിദേശത്തേയ്ക്ക് കടന്നിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടയില്‍ ഭര്‍ത്താവിനനുകൂലമായി യുവതി മൊഴി നല്‍കുകയും ഹൈക്കോടതി കേസ് റദ്ദാക്കുകയുമായിരുന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്ലസ്ടു കോഴക്കേസ്; സര്‍ക്കാരിന് തിരിച്ചടി; കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിംകോടതി തള്ളി

കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെക്കുകയായിരുന്നു.

Published

on

പ്ലസ് ടു കോഴക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിംകോടതി തള്ളി. കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെക്കുകയായിരുന്നു.

ഷാജിക്കെതിരായ കോഴക്കേസ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ വിധിക്കെതിരെ സര്‍ക്കാരും ഇഡിയും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹരജിയില്‍ വിധിയില്‍ നിരവധി പിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടി വീണ്ടും കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

ജൂണ്‍ 19ന് ഷാജിക്കെതിരെ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റേതായിരുന്നു ഉത്തരവ്.

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴോട്ട്

പവന് 960 രൂപയുടെ കുറവാണ് ഇന്നുണ്ടായത്.

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില താഴോട്ട്. പവന് 960 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,640 രൂപയായി കുറഞ്ഞു. ഗ്രാമിന് 120 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 7080 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കുറഞ്ഞത്.

ഈ മാസം 14ാം തീയതി സ്വര്‍ണവില ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയിരുന്നു. ഗ്രാമിന് 6935 രൂപ അന്ന് സ്വര്‍ണവില കുറഞ്ഞിരുന്നു. എന്നാല്‍ നവംബര്‍ ഒന്നാം തീയതി സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് വീണ്ടും എത്തിയിരുന്നു. ഗ്രാമിന് 7385 രൂപയും പവന്റെ വില 59,080 രൂപയുമായിരുന്നു അന്നത്തെ വില.

കഴിഞ്ഞ ആഴ്ച അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരുകയും താഴുകയും ചെയ്തിരുന്നു. നവംബര്‍ 25ാം തീയതി 2,719 ഡോളറായി ഉയര്‍ന്ന സ്വര്‍ണവില പിന്നീട് താഴുകയായിരുന്നു.

യുക്രെയ്ന്‍ റഷ്യന്‍ സംഘര്‍ഷമാണ് സ്വര്‍ണവില ഉയരുന്നതിന്റെ പ്രധാന കാരണം. യു.എസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റെടുത്തതോടെ സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു.

 

Continue Reading

kerala

മുനമ്പത്ത് മുസ്‌ലിംകളെയും ക്രൈസ്തവരെയും തമ്മിലടിപ്പിക്കാന്‍ ആസൂത്രിത ശ്രമം: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

മുനമ്പത്ത് സാധാരണക്കാരന്റെ ഭൂമി പിടിച്ചെടുക്കാമെന്ന് ആരും വ്യാമോഹിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Published

on

മുനമ്പത്ത് മുസ്ലിം, ക്രൈസ്തവ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പാവപ്പെട്ട കർഷകരെയും ന്യൂനപക്ഷങ്ങളെയും ഭിന്നിപ്പിക്കാൻ ശ്രമം നടക്കുകയാണ്. അതിനെ എതിർക്കുക തന്നെ ചെയ്യും.

സമുദായത്തിന്റെ സ്വത്ത് സംരക്ഷിക്കാൻ മുസ്ലിംകൾ വഖഫിനെ ആശ്രയിക്കുന്നതിൽ എതിർപ്പില്ല. മുനമ്പത്ത് സാധാരണക്കാരന്റെ ഭൂമി പിടിച്ചെടുക്കാമെന്ന് ആരും വ്യാമോഹിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

Trending