Connect with us

kerala

വയനാട്ടിലെ പരാജയം: സി.പി.എമ്മിനെ പഴിചാരി സി.പി.ഐ

മ​ണ്ഡ​ല ച​രി​ത്ര​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​നു​വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട്​ പി​ടി​ച്ച ആ​ളും ഏ​റ്റ​വും കു​റ​ഞ്ഞ വോ​ട്ട്​ നേ​ടി​യ സ്ഥാ​നാ​ർ​ഥി​യും സ​ത്യ​ൻ മൊ​കേ​രി​യാ​യി.

Published

on

വ​യ​നാ​ട്​ ലോ​ക്സ​ഭ മ​ണ്ഡ​ല രൂ​പ​വ​ത്​​ക​ര​ണ​ശേ​ഷം ഏ​റ്റ​വും കു​റ​ഞ്ഞ വോ​ട്ട്​ ല​ഭ്യ​ത​യോ​ടെ ദ​യ​നീ​യ പ​രാ​ജ​യം നേ​രി​ടേ​ണ്ടി​വ​ന്ന സി.​പി.​ഐ​യു​ടെ​യും സ്ഥാ​നാ​ർ​ഥി സ​ത്യ​ൻ മൊ​കേ​രി​യു​ടെ​യും അ​മ​ർ​ഷം സി.​പി.​എ​മ്മി​നു​നേ​രെ. 2014ൽ 3,56,165 ​വോ​ട്ട്​ നേ​ടി​യ സ​ത്യ​ൻ മൊ​കേ​രി​ക്ക് ഇ​ത്ത​വ​ണ 2.1 ല​ക്ഷം വോ​ട്ടാ​ണ് നേ​ടാ​നാ​യ​ത്.

1.4 ല​ക്ഷ​ത്തോ​ളം വോ​ട്ടി​ന്റെ കു​റ​വ്. ക​ഴി​ഞ്ഞ ത​വ​ണ ആ​നി രാ​ജ മ​ത്സ​രി​ച്ച​പ്പോ​ൾ 283,023 വോ​ട്ടും 2019ൽ ​പി.​പി. സു​നീ​ർ മ​ത്സ​രി​ച്ച​പ്പോ​ൾ 2,74,597 വോ​ട്ടും നേ​ടി​യി​രു​ന്നു. മ​ണ്ഡ​ല ച​രി​ത്ര​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​നു​വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട്​ പി​ടി​ച്ച ആ​ളും ഏ​റ്റ​വും കു​റ​ഞ്ഞ വോ​ട്ട്​ നേ​ടി​യ സ്ഥാ​നാ​ർ​ഥി​യും സ​ത്യ​ൻ മൊ​കേ​രി​യാ​യി.

മ​ണ്ഡ​ലം രൂ​പ​വ​ത്​​ക​രി​ച്ച​ശേ​ഷം ഏ​റ്റ​വും കു​റ​ഞ്ഞ പോ​ളി​ങ്​ രേ​ഖ​പ്പെ​ടു​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ കൂ​ടി​യാ​ണി​ത്. മ​ണ്ഡ​ല​ത്തി​ൽ താ​ര​ത​മ്യേ​ന ത​ങ്ങ​ളേ​ക്കാ​ൾ ശ​ക്ത​രാ​യ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ വോ​ട്ട്​ ചെ​യ്യാ​ത്ത​താ​ണ്​ പോ​ളി​ങ്ങും വോ​ട്ട്​ ല​ഭ്യ​ത​യും കു​റ​യാ​നി​ട​യാ​ക്കി​യ​തെ​ന്ന ആ​ക്ഷേ​പ​വും സി.​പി.​ഐ​ക്കു​ണ്ട്.

അ​തേ​സ​മ​യം, ഇ​ക്കാ​ര്യ​ത്തി​ൽ ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ വീ​ഴ്ച​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ്​​ എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ വി​ശ​ദീ​ക​ര​ണം. മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന സി.​പി.​എം നേ​താ​ക്ക​ൾ മ​ണ്ഡ​ല​ത്തി​ലെ പ്ര​ചാ​ര​ണ​ത്തി​ൽ പ​​​​ങ്കെ​ടു​ത്തെ​ന്ന്​​ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ​റ​യു​മ്പോ​ഴും സി.​പി.​ഐ തൃ​പ്ത​ര​ല്ല.

സി.​പി.​എ​മ്മി​ന്റെ വോ​ട്ടും പ്ര​വ​ർ​ത്ത​ന​വും കൊ​ണ്ട്​ വ​യ​നാ​ട്ടി​ൽ പി​ടി​ച്ചു​നി​ന്നി​രു​ന്ന സി.​പി.​ഐ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ​യ​ത്ത് സി.​പി.​എ​മ്മി​ന്റെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​പോ​ലും വി​ട്ടു​നി​ന്നു. പ്ര​ക​ട​ന​ങ്ങ​ളും പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ക്കു​മ്പോ​ൾ സി.​പി.​എം കൊ​ടി​കാ​ണാ​ൻ പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല.

പ്രി​യ​ങ്ക ഗാ​ന്ധി​ക്കെ​തി​രെ മോ​ശം സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി അ​നാ​യാ​സ​ജ​യം അ​നു​വ​ദി​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​നൊ​ടു​വി​ലാ​ണ് പാ​ർ​ട്ടി നി​ർ​ബ​ന്ധ​പ്ര​കാ​രം സ​ത്യ​ൻ മൊ​കേ​രി സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത്. ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ സ​മ​യ​ത്ത്​ ഭ​ക്ഷ​ണ​ശാ​ല വി​വാ​ദ​ത്തി​ൽ എ.​ഡി.​ജി.​പി അ​ജി​ത്​​കു​മാ​റി​നെ​തി​രെ പ്ര​തി​ക​രി​ച്ച​തും ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ നി​ന്ന്​ അ​ജി​ത്തി​നെ മാ​റ്റാ​ൻ മു​ന്ന​ണി​യോ​ഗ​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​തും സി.​പി.​ഐ ജി​ല്ല, സം​സ്ഥാ​ന നേ​തൃ​ത്വ​മാ​യി​രു​ന്നു. ഇ​തും സി.​പി.​ഐ-​സി.​പി.​എം വി​ള്ള​ലി​നി​ട​യാ​ക്കി.

പ​തി​നാ​യി​ര​ത്തി​ൽ താ​ഴെ മാ​ത്രം അം​ഗ​ങ്ങ​ളു​ള്ള സി.​പി.​ഐ​ക്ക്​ വ​യ​നാ​ട്​ മ​ണ്ഡ​ല​ത്തി​ൽ വ​ലി​യ സ്വാ​ധീ​ന​മി​ല്ലെ​ന്ന​കാ​ര്യം വ്യ​​ക്​​ത​മാ​യി​ട്ടും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ൾ​ക്കാ​ണ്​ സി.​പി.​എം മു​ൻ​ഗ​ണ​ന ന​ൽ​കി​യ​തെ​ന്നും​ സി.​പി.​ഐ ആ​രോ​പി​ക്കു​ന്നു. അ​ടി​ത്ത​ട്ടി​ലെ ആ​​ക്ഷേ​പ​ങ്ങ​ൾ ഗൗ​ര​വ​ത്തി​ൽ കാ​ണു​ന്ന​താ​യും ഇ​ക്കാ​ര്യം എ​ൽ.​ഡി.​എ​ഫ്​ മു​ന്ന​ണി യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ച്​ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക്ക്​ വി​ധേ​യ​മാ​ക്കാ​നു​മാ​ണ്​ സി.​പി.​ഐ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുഖ്യമന്ത്രി കളിക്കുന്നത് വൃത്തികെട്ട വര്‍ഗീയത: പി.എം.എ സലാം

ജിഫ്രി തങ്ങളെ പരിഹസിച്ചു എന്ന വാർത്ത വ്യാജമാണെന്നും പ്രസ്താവനയിൽ ഒരു വാക്കിലോ കോമയിലോ തങ്ങളുടെ പേരില്ലെന്നും പിണറായി വിജയനെ മാത്രമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

മുസ്ലിംലീഗിനെതിരായ വിമർശനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ കളിക്കുന്നത് വൃത്തികെട്ട വർഗീയതയാണെന്നും സ്വന്തം കാലിലെ മന്ത് മറച്ചുവെയ്ക്കാനാണ് ലീഗിനെ പിണറായി വിജയൻ വിമർശിക്കുന്നതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഫ്രി തങ്ങളെ പരിഹസിച്ചു എന്ന വാർത്ത വ്യാജമാണെന്നും പ്രസ്താവനയിൽ ഒരു വാക്കിലോ കോമയിലോ തങ്ങളുടെ പേരില്ലെന്നും പിണറായി വിജയനെ മാത്രമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വിഷയത്തിൽ ജിഫ്രി തങ്ങളെ പരാമർശിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഫ്രി തങ്ങളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. സമസ്തയും മുസ്ലിംലീഗും തമ്മിലുള്ള ബന്ധം തകർക്കാൻ ചിലർ നടത്തുന്ന ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണിത്. അത് നടക്കാൻ പോകുന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

kerala

കത്തിക്കയറി പച്ചക്കറി വില

സ്വര്‍ണ്ണം തൂക്കുന്ന ജാഗ്രതയോടെ കച്ചവടം നടത്തേണ്ട സ്ഥിതിയാണെന്ന് കച്ചവടക്കാര്‍

Published

on

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് പച്ചക്കറി വില. ക്യാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, ഇഞ്ചി, പടവലം അടക്കമുള്ള പച്ചക്കറികള്‍ക്കാണ് വില വര്‍ധിച്ചത്. തമിഴ്നാട്ടിലെ തുടര്‍ച്ചയായ മഴയാണ് വില വര്‍ധനക്ക് കാരണമെന്ന് വ്യാപാരികള്‍. തിരുവനന്തപുരത്ത് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ ഒരു പെട്ടി തക്കാളിക്ക് 200 രൂപ വില വ്യത്യാസമാണ് ഒറ്റ ദിവസത്തില്‍ ഉണ്ടായത്.27 കിലോയാണ് ഒരു ബോക്സിലുണ്ടാവുക.

തിരുവനന്തപുരത്തെ അത്ര വിലക്കയറ്റം എറണാകുളത്ത് ഉണ്ടായില്ലെങ്കിലും പുതിയ വിലയില്‍ ആശങ്കയിലാണ് ജനങ്ങള്‍. നാനൂറിനടുത്താണ് വെളുത്തുള്ളിയുടെ വില. സവാളയ്ക്ക് നൂറിനടുത്തും സ്വര്‍ണ്ണം തൂക്കുന്ന ജാഗ്രതയോടെ ഉള്ളി കച്ചവടം നടത്തേണ്ട സ്ഥിതിയാണെന്ന് കച്ചവടക്കാര്‍.

എന്നാല്‍ ചാലയിലേയും കൊച്ചിയിലേയും സ്ഥിതിവെച്ചുനോക്കുമ്പോള്‍ കോഴിക്കോട്ടെ വില ആശ്വാസകരമാണ്. 72 രൂപയാണ് സവാളയ്ക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റിലെ വില. മറ്റുപച്ചക്കറികള്‍ക്കും താരതമ്യേന വില കുറവാണ്.

Continue Reading

kerala

കേരളത്തിന്റെ പാഠം

നിയോജക മണ്ഡലത്തിലെ തങ്ങളുടെ കരുത്തില്‍ ഉത്തമബോധ്യമുള്ളതുകൊണ്ടു തന്നെയാണ് ലോക്‌സഭയില്‍ ഇത്തരത്തിലുള്ള രാഷ്ട്രിയ തീ രുമാനത്തിന് യു.ഡി.എഫ് സധൈര്യം മുന്നിട്ടിറങ്ങിയത്.

Published

on

കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം കേരളത്തിന് നല്‍കുന്നത് ആഹ്ലാദത്തോടൊപ്പം ആശ്വാസവും ആത്മവിശ്വാസവുംകൂടിയാണ്. പാലക്കാട്ടെയും വയനാട്ടിലെയും ചേലക്കരയിലെയും പോരാട്ടങ്ങള്‍ക്ക് വ്യത്യസ്തമാനങ്ങളാണ് ഉണ്ടായിരുന്നത്. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയുടെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റമായിരുന്നുവെങ്കില്‍ പാലക്കാട്ട് മതേതരത്വവും വര്‍ഗീയതയും നേര്‍ക്കുനേര്‍ പോരാടുകയായിരുന്നു. ചേലക്കരയിലേത് സംസ്ഥാന സര്‍ക്കാറിന്റെ ദുര്‍ഭരണത്തിന്റെ വ്യാപ്തി അളക്കലായിരുന്നു. പാര്‍ലമെന്റ് അംഗമായി തിരഞ്ഞെ ടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഷാഫി പറമ്പില്‍ രാജിവെച്ചതോടെ ഉപതിരഞ്ഞെടുപ്പിലേക്ക് കാലെടുത്തുവെക്കു മ്പോള്‍ പാലക്കാട്ട് അസാധരണത്വങ്ങള്‍ക്കൊന്നും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നില്ല.

നിയോജക മണ്ഡലത്തിലെ തങ്ങളുടെ കരുത്തില്‍ ഉത്തമബോധ്യമുള്ളതുകൊണ്ടു തന്നെയാണ് ലോക്‌സഭയില്‍ ഇത്തരത്തിലുള്ള രാഷ്ട്രിയ തീ രുമാനത്തിന് യു.ഡി.എഫ് സധൈര്യം മുന്നിട്ടിറങ്ങിയത്. മെട്രോമാന്‍ ഇ. ശ്രീധരന്റെ സാനിധ്യമൊന്നുകൊണ്ടുമാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ശക്തികള്‍ക്ക് ഇവിടെ അല്‍പമെങ്കിലും സാനിധ്യമറിയിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് രൂപംകൊണ്ട ‘സി.ജെ.പി’ എന്ന പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ സി.പി.എമ്മും ബി.ജെ.പിയും കേരളത്തിന് തീര്‍ത്തും അ ന്യമായ വിഭാഗീയതയുടെയും ധ്രുവീകരണത്തിന്റെയും രാഷ്ട്രീയം അതിന്റെ എല്ലാ സീമകളും ലംഘിച്ച് പ്രായോഗിക വല്‍ക്കരിക്കാന്‍ ശ്രമിച്ചതിലൂടെയാണ് ജനാധിപത്യ കേരളത്തിന്റെ കണ്ണും കരളും പാലക്കാട്ടേക്ക് ചുരുങ്ങിയത്.

യു.ഡി.എഫും ബി.ജെ.പിയും നേരിട്ട് ഏറ്റമുട്ടുമ്പോള്‍ മണ്ഡലത്തില്‍ മൂന്നാംസ്ഥാനത്തുള്ള സി.പി.എം കോണ്‍ഗ്രസിനെയും സ്ഥാനാര്‍ത്ഥിയെയും നിരന്തരമായി വേട്ടയാടി ബി.ജെ.പിയെ വിജയിപ്പിച്ചെടുക്കാനുള്ള നാണംകെട്ട നീക്കങ്ങളാണ് ഓരോ ഘട്ടങ്ങളിലായി നടത്തിക്കൊണ്ടിരുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കാത്തതിനെ തുടര്‍ന്ന് ബി.ജെ.പിയുമായി ബന്ധപ്പെട്ടുനോക്കിയ ഒരാളെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയതില്‍ നിന്നാരംഭിച്ച ഈ നീക്കങ്ങള്‍ പാതിരാ നാടകത്തിലൂടെ വിഭാഗീയതയുടെ വിഷംവമിപ്പിക്കുന്ന പത്രപരസ്യത്തില്‍ വരെ എത്തുകയുണ്ടായി. വര്‍ഗീയതയുടെ കാളിയന്മാരായി മാറിയ ഈ രണ്ടു കൂട്ടരെയും ചവറ്റുകൊട്ടയിലേക്ക് വലിച്ചറിഞ്ഞ്, ഇത്രയും വലിയ കോലാഹലങ്ങളൊക്കെ അരങ്ങേറിയിട്ടും മണ് ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കി ഐക്യജനാധിപത്യമുന്നണിയെ വിജയിപ്പിക്കുമ്പോള്‍ പാലക്കാടന്‍ ജനത ഉറക്കെ പ്രഖ്യാപിച്ചത് ഇത് കേരളമാണെന്ന യാഥാര്‍ത്ഥ്യമാണ്.

പ്രിയങ്ക ഗാന്ധിയുടെ പാര്‍ലമെന്ററി രംഗത്തേക്കുള്ള അരങ്ങേറ്റം രാജകീയമാക്കിമാറ്റി എന്നതാണ് വയനാട് ഉപതിരഞ്ഞെടുപ്പിന്റെ സവിശേഷത. 64.72 ശതമാനം മാത്രം വോട്ടുകള്‍ പോള്‍ചെയ്യപ്പെട്ട മണ്ഡലത്തിലെ നാലുലക്ഷത്തി പതിനായിരത്തില്‍ പരം വോട്ടിന്റെ വിജയം ഗാന്ധി കുടുംബത്തില്‍ ഈ നാട് വെച്ചുപുലര്‍ത്തുന്ന വിശ്വാസമാണ് വിളംബരം ചെയ്യുന്നത്. പ്രിയങ്കാ ഗാന്ധിയുടെ പാര്‍ലമെന്റി ലേക്കുള്ള കടന്നുവരവ് വയനാടോ കേരളമോ മാത്രമല്ല ഇന്ത്യയൊന്നാകെ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ ജല്‍പനങ്ങള്‍ക്ക് ഏറ്റവും കരുത്തുറ്റ മറുപടി നല്‍കാറുള്ള പ്രിയങ്ക പാര്‍ലമെന്റിലേക്കെത്തുന്നതോടെ അത് മതേതര ചേരിക്ക് കരുത്തുപകരുകയും ഫാസിസ്റ്റുകള്‍ക്ക് നിരന്തരം തലവേദന സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നത് അവിതര്‍ക്കിതമാണ്.

ഭരണ വിരുദ്ധ വികാരം അളക്കപ്പെട്ട ചേലക്കരയില്‍ സി.പി.എമ്മിന്റെ ഭൂരിപക്ഷം 39400 ല്‍ നിന്ന് 12201 ലെത്തി നില്‍ക്കുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാറിനെതിരായ ജനങ്ങളുടെ അമര്‍ഷവും പ്രതിഷേധവു ാണ് വരച്ചുകാണിക്കപ്പെട്ടത്. ഭരണമുന്നണി ഉപതിര ഞ്ഞെടുപ്പിനെ നേരിടുമ്പോഴുള്ള എല്ലാ സൗകര്യങ്ങളും പാര്‍ട്ടിയുടെ സ്വാധീനമേഖലയെന്ന നിലയില്‍ സി.പി.എമ്മിന്റെ സര്‍വ സന്നാഹങ്ങളും ഉപയോഗപ്പെടുത്തിയിട്ടുകൂടി യാണ് ഈ തിരച്ചടിയെന്ന് ഓര്‍ക്കണം. പഞ്ചായത്തിന്റെ യും വാര്‍ഡിന്റെയുമെല്ലാം ചുമതലകള്‍ സംസ്ഥാനമന്ത്രി മാര്‍ നേരിട്ട് ഏറ്റെടുക്കയും മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തില്‍ കിടന്നുറങ്ങുക തന്നെ ചെയ്തിട്ടും 28000 ത്തോളം വോട്ടിന്റെ്‌റെ കുറവാണ് ഭൂരിപക്ഷത്തിലുണ്ടായത്. പരാജയത്തില്‍ നിന്നും തിരിച്ചടികളില്‍ നിന്നും പാഠമുള്‍ ക്കൊള്ളാനോ തെറ്റുതിരുത്താനോ സി.പി.എം തയ്യാറല്ലെ ന്നതിന്റെ തെളിവാണ് പാര്‍ട്ടി നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ സ്വന്തം മണ്ഡല മായ ധര്‍മഠത്തും നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ച മട്ടന്നൂരിലുമുള്‍പ്പെടെ പിറകിലായിപ്പോകുന്ന തരത്തില്‍ കാലിനടിയില്‍നിന്ന് മണ്ണൊലിച്ചുപോയിട്ടും തെറ്റുതിരുത്തുന്നതിനു പകരം ഹിന്ദു ക്രിസ്ത്യന്‍ ധ്രുവീകരണമുണ്ടാക്കി അതുവഴി തിരിച്ചു വരമെന്ന് കണക്കുകൂട്ടി ബി.ജെ.പിയെ തോല്‍പ്പിക്കുന്ന വര്‍ ഗീയതയുമായി കളം നിറയാനാണ് ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം ശ്രമിച്ചത്. ഈ ഹീനശ്രമത്തിനുള്ള മുഖമടച്ചുള്ള അടിയാണ് ഉപതിരഞ്ഞെടുപ്പുകള്‍ അവര്‍ക്ക് നല്‍കിയത്. ഇനിയും തിരുത്താന്‍ തയാറാകാത്തപക്ഷം ബംഗാളും ത്രിപുരയുമാണ് ഇക്കൂട്ടരെ കാത്തിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

Continue Reading

Trending