Connect with us

india

സര്‍വകക്ഷി യോഗത്തില്‍ വഖഫ് ബില്ലിനെതിരെ ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍

വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി​യു​ടെ ഓ​രോ അ​ണു​വി​ലും ദു​രു​ദ്ദേ​ശ്യ​ങ്ങ​ൾ നി​റ​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും രാ​ജ്യ​ത്താ​കെ​യു​ള്ള അ​നേ​കം വ​ഖ​ഫ് സ്വ​ത്തു​ക്ക​ളി​ൽ കൈ​യേ​റ്റം ന​ട​ത്താ​നു​ള്ള​താ​ണ് പു​തി​യ നി​യ​മ​മെ​ന്നും പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള യോ​ഗ​ത്തി​ൽ ബ​ഷീ​ർ പ​റ​ഞ്ഞു.

Published

on

വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മം അ​ടി​യ​ന്ത​ര​മാ​യി കൊ​ണ്ടു​വ​രാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം പ്ര​കോ​പ​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​ണെ​ന്ന് മു​സ്‍ലിം ലീ​ഗ് പാ​ർ​ല​മെ​ന്റ് പാ​ർ​ട്ടി ലീ​ഡ​റും ദേ​ശീ​യ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി​യു​മാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്ങി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കേ​ന്ദ്രം വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.

വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി​യു​ടെ ഓ​രോ അ​ണു​വി​ലും ദു​രു​ദ്ദേ​ശ്യ​ങ്ങ​ൾ നി​റ​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും രാ​ജ്യ​ത്താ​കെ​യു​ള്ള അ​നേ​കം വ​ഖ​ഫ് സ്വ​ത്തു​ക്ക​ളി​ൽ കൈ​യേ​റ്റം ന​ട​ത്താ​നു​ള്ള​താ​ണ് പു​തി​യ നി​യ​മ​മെ​ന്നും പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള യോ​ഗ​ത്തി​ൽ ബ​ഷീ​ർ പ​റ​ഞ്ഞു.

പാ​ർ​ല​മെ​ന്റി​നെ അ​സ്വ​സ്ഥ​മാ​ക്കു​ന്ന​തും തെ​റ്റാ​യ ദി​ശ​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തും ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ ദു​രു​ദ്ദേ​ശ്യ​ത്തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തും ഈ ​സ​ർ​ക്കാ​ർ​ത​ന്നെ​യാ​ണെ​ന്ന് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. വ​ർ​ഗീ​യ​ത ന​ട്ടു​പി​ടി​പ്പി​ച്ച് വി​ദ്വേ​ഷം ഉ​ണ്ടാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. പാ​ർ​ല​മെ​ന്റി​ന്റെ ന​ന്മ ക​ള​ങ്ക​പ്പെ​ടു​ത്തി​യ പാ​ര​മ്പ​ര്യ​മാ​ണ് ഈ ​സ​ർ​ക്കാ​റി​നു​ള്ള​ത്. സ​ർ​ക്കാ​റി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ഗൂ​ഢ​ത​ക​ൾ ഒ​ളി​ഞ്ഞി​രി​ക്കു​ന്നു​ണ്ട്.

പൗ​ര​ത്വ നി​യ​മം, ഏ​ക സി​വി​ൽ കോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ന​ട​പ​ടി​ക​ൾ ആ​വ​നാ​ഴി​യി​ലെ അ​സ്ത്ര​ങ്ങ​ളാ​യി വെ​ച്ചി​രി​ക്കു​ക​യാ​ണ്. മു​സ്‍ലിം​ക​ളു​ടെ വെ​ള്ളി​യാ​ഴ്ച ജു​മു​അ പ്രാ​ർ​ഥ​ന​യി​ൽ എ​ന്തെ​ല്ലാം പ​റ​യ​ണ​മെ​ന്ന് മു​ൻ​കൂ​ട്ടി സ​ർ​ക്കാ​റി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് ഛത്തി​സ്ഗ​ഢ് സ​ർ​ക്കാ​ർ ഈ​യി​ടെ ന​ൽ​കി​യ വി​ചി​ത്ര നി​ർ​ദേ​ശം ചൂ​ണ്ടി​ക്കാ​ട്ടി​യ അദ്ദേഹം, ബി.​ജെ.​പി ഭ​രി​ക്കു​ന്ന പ​ല സം​സ്ഥാ​ന​ങ്ങ​ളും അ​വ​രു​ടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് പ​ല നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളും ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് വി​മ​ർ​ശി​ച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഷാഹി മസ്ജിദ് വെടിവെപ്പ്‌ ഞെട്ടിക്കുന്നത്: മുസ്‌ലിം ലീഗ്‌

ആരാധനാലയങ്ങളുടെ ഉടമാവകാശവുമായി ബന്ധപ്പെട്ട 1991ലെ വർഷിപ്പ് ആക്ട് പാലിക്കാത്തതാണ് ഈ സംഘർഷങ്ങളുടെ കാരണം.

Published

on

യു.പി സംഭാലിലെ ഷാഹി മസ്ജിദ് സംഘർഷവും വെടിവെപ്പും ഞെട്ടിക്കുന്നതാണെന്ന് മുസ്ലിംലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി. വെടിവെപ്പിൽ മൂന്ന് യുവാക്കാളാണ് കൊല്ലപ്പെട്ടത്.

ആരാധനാലയങ്ങളുടെ ഉടമാവകാശവുമായി ബന്ധപ്പെട്ട 1991ലെ വർഷിപ്പ് ആക്ട് പാലിക്കാത്തതാണ് ഈ സംഘർഷങ്ങളുടെ കാരണം. മസ്ജിദ് ക്ഷേത്രമാണെന്ന് ആരോപിച്ച് അനാവശ്യ വിവാദമുണ്ടാക്കുകയാണ്.

ഇതിന് സർക്കാർ സംവിധാനങ്ങൾ ചൂട്ട് പിടിക്കുന്നു. സമാധാനത്തിൽ കഴിയുന്ന നാടിനെ സംഘർഷത്തിലേക്ക് തള്ളിവിടാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ഇ.ടി പറഞ്ഞു.

Continue Reading

india

യു.പി സംഭാലിലെ സംഘര്‍ഷം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എം.പിമാര്‍

ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇവിടെ കലാപത്തിന് തിരികൊളുത്തിയിരിക്കുന്നത്.

Published

on

ഉത്തർപ്രദേശിലെ സംഭാലിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദാരുണമായ വർഗീയ സംഘർഷം അടിയന്തര ശ്രദ്ധയിൽപ്പെടുത്താൻ മുസ്‌ലിംലീഗ് എം.പിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.

ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇവിടെ കലാപത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഈ തീ പെട്ടെന്ന് അണച്ചില്ലെങ്കിൽ വലിയ അപകടമാകുമെന്ന് മുസ്ലിംലീഗ് വ്യക്തമാക്കി.

Continue Reading

india

കര്‍ണാടകയിലെ ബി.ജെ.പി കൂട്ടത്തോല്‍വിയില്‍ അരിശം; ടി.വി എറിഞ്ഞുടച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍

വി​ജ​യ​പു​ർ ജി​ല്ല​യി​ൽ കോ​ൽ​ഹാ​ര ടൗ​ണി​ലെ വീ​ര​ഭ​ദ്ര​പ്പ​യാ​ണ് ത​ന്റെ ടി.​വി വ​ലി​ച്ചെ​റി​ഞ്ഞ് ത​ക​ർ​ത്ത​ത്.

Published

on

ക​ർ​ണാ​ട​ക​യി​ൽ 3 നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും എ​ൻ.​ഡി.​എ പ​രാ​ജ​യ​പ്പെ​ട്ട​തി​ലു​ള്ള അ​രി​ശ​ത്തി​ൽ ടെ​ലി​വി​ഷ​ൻ വ​ലി​ച്ചെ​റി​ഞ്ഞ് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ.

വി​ജ​യ​പു​ർ ജി​ല്ല​യി​ൽ കോ​ൽ​ഹാ​ര ടൗ​ണി​ലെ വീ​ര​ഭ​ദ്ര​പ്പ​യാ​ണ് ത​ന്റെ ടി.​വി വ​ലി​ച്ചെ​റി​ഞ്ഞ് ത​ക​ർ​ത്ത​ത്. ദേ​ഷ്യം തീ​രാ​ത്ത​തി​നാ​ൽ ടി.​വി​യി​ലേ​ക്ക് ക​ല്ലു​ക​ൾ എ​റി​യു​ക​യും ചെ​യ്തു.

ബി.​ജെ.​പി സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തീ​കാ​ത്മ​ക ഏ​റാ​ണി​തെ​ന്ന് വീ​ര​ഭ​ദ്ര​പ്പ പി​റു​പി​റു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സം​സ്ഥാ​ന ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്ക​ണം.

സം​സ്ഥാ​ന ബി.​ജെ.​പി​യി​ലെ ഐ​ക്യ​മി​ല്ലാ​യ്മ കാ​ര​ണം പ്ര​വ​ർ​ത്ത​ക​ർ ഇ​രു​ട്ടി​ൽ​ത്ത​പ്പു​ക​യാ​ണ്. ബി.​ജെ.​പി​യി​ലെ എ​ല്ലാ നേ​താ​ക്ക​ളും ഒ​ന്നി​ക്ക​ണ​മെ​ന്നും ഭ​ദ്ര​പ്പ പ​റ​ഞ്ഞു.

Continue Reading

Trending