Connect with us

kerala

കരുനാഗപ്പള്ളിയിൽ 20 വയസ്സുകാരിയെ കാണാതായ സംഭവം; അന്വേഷണത്തിനായി പ്രത്യേക സംഘം

ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന്റെ ഭാഗമായി തലേന്ന് രാത്രി അമ്മ മകളുമായി വഴിക്കിട്ടിരുന്നു

Published

on

കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നതായി കരുനാഗപ്പള്ളി പൊലീസ്. കാണാതായ പതിനെട്ടാം തീയതി രാവിലെ ടൂവിലറിന്റെ പുറകില്‍ ഇരുന്ന് ഐശ്വര്യ യാത്ര ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായാണ് പൊലീസിന്റെ നിഗമനം. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന്റെ ഭാഗമായി തലേന്ന് രാത്രി അമ്മ മകളുമായി വഴിക്കിട്ടിരുന്നു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി വീട് വിട്ടതെന്നാണ് സൂചന.

രാവിലെ വീട്ടിൽ നിന്നും പുറത്തേക്ക്പോയ ഐശ്വര്യ പിന്നീട് തിരിച്ചുവന്നില്ല. അന്നേ ദിവസം 11 മണി മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കുടുംബം പറയുന്നു. ഓൺലൈനായി എൻട്രൻസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തുകയായിരുന്ന ഐശ്വര്യ മറ്റുള്ളവരോട് അടുത്ത് ഇടപഴകാറില്ലെന്ന് വീട്ടുകാർ പറയുന്നു. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രധാനമായും ഐശ്വര്യയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ടവർ ലൊക്കേഷനിൽ കുട്ടി എറണാകുളം വരെ എത്തിയതായി വ്യക്തമാണ്.

kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; സമയം കഴിഞ്ഞിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നിര

ഇതുവരെ 70.22 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.

Published

on

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര. ഇനിയും വോട്ട് രേഖപ്പെടുത്താനുള്ള വോട്ടര്‍മാര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടുചെയ്യിപ്പിച്ചുവരികയാണ്. സാങ്കേതിക പ്രശ്നങ്ങള്‍ കാണം പല ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയിരുന്നു. ഇതുവരെ 70.22 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.

ആറുമുതല്‍ തന്നെ പോളിങ് കേന്ദ്രങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടു. മണപ്പുള്ളിക്കാവ് ട്രൂലൈന്‍ പബ്ലിക് സ്‌കൂളിലെ 88-ാം നമ്പര്‍ ബൂത്തില്‍ വിവി പാറ്റ് മെഷീനിലുണ്ടായ തകരാര്‍ കാരണം വോട്ടെടുപ്പ് വൈകിയിരുന്നു.

പാലക്കാട്ടെ വെണ്ണക്കരയിലെ 48-ാം നമ്പര്‍ ബൂത്തില്‍ സംഘര്‍ഷമുണ്ടായി. ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ ബിജെപി,എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി.

 

Continue Reading

kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; വെണ്ണക്കര ബൂത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ബിജെപി-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍

അനാവശ്യമായി പ്രകോപനം സൃഷ്ടിക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

Published

on

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പോളിങ്ങിനിടെ വെണ്ണക്കര ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. ബൂത്തിലെട്ടിയ രാഹുലിനെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷവുമുണ്ടായി. താന്‍ ബൂത്തിലെത്തിയപ്പോള്‍ ബിജെപിയുടെയും എല്‍ഡിഎഫിന്റേയും പ്രവര്‍ത്തകര്‍ സംയുക്തമായി പ്രതിരോധിക്കുകയായിരുന്നെന്നും സ്ഥാനാര്‍ഥിക്ക് നില്‍ക്കാന്‍ കഴിയില്ലെന്നാണ് പറഞ്ഞതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വന്നപ്പോള്‍ മൂന്ന് പാര്‍ട്ടിക്കാര്‍ക്കും യാതൊരു എതിര്‍പ്പുമുണ്ടായിരുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അനാവശ്യമായി പ്രകോപനം സൃഷ്ടിക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും ഒറ്റയ്ക്കാണ് ബൂത്തില്‍ കയറിയതെന്നും രാഹുല്‍ പറഞ്ഞു. ഞാന്‍ തന്നെ കണ്ടതോടെ ബിജെപിയുടെ ബൂത്ത് ഏജന്റും സിപിഎം ബൂത്ത് ഏജന്റും പ്രശ്‌നമുണ്ടാക്കിയെന്നും ബൂത്തില്‍ കയറരുതെന്ന് പറഞ്ഞെന്നും രാഹുല്‍ വ്യക്തമാക്കി. വോട്ടര്‍മാരെ പിരിച്ചുവിടാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയതെന്നും രഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ബസ് ബൈക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.

Published

on

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ബസ് ബൈക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. കോവളം വാഴാമുട്ടം ബൈപ്പാസ് റോഡിലാണ് അപകടം സംഭവിച്ചത്. കുറവന്‍കോണം സ്വദേശി സുരേഷാണ് ഇപകടത്തില്‍ മരിച്ചത്. അപകടത്തിനുശേഷം കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ബസില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു.

 

 

Continue Reading

Trending