മുന്‍കൂട്ടി തയ്യാറാക്കിയ പൊറാട്ടുനാടകങ്ങളെല്ലാം എട്ടു നിലയില്‍ പൊട്ടുകയും ജനങ്ങളുടെ മുന്നില്‍ തീര്‍ത്തും പരിഹാസ്യരായി മാറുകയും ചെയ്തപ്പോള്‍ കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സംഘ്പരിവാറിനെ നാണിപ്പിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ മാറാപ്പുപേറുന്ന സി.പി.എമ്മിന്റെ നെറികെട്ട സമീപനം കണ്ട് കേരളം മൂക്കത്തുവിരല്‍ മൂക്കത്തുവിരല്‍ വെച്ചുപോവുകയാണ്. ഈ രാഷ്ട്രീയത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ കുടുതല്‍ അബദ്ധങ്ങളിലേക്ക് നേതാക്കളെ തള്ളിവിടുമ്പോള്‍ ഈ പാര്‍ട്ടിക്കിതെന്തുപറ്റിയെന്ന് സ്വന്തം അണികള്‍ തന്നെ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിനാണ് രാഷ്ട്രീയ കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.
കേരളം ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തവിധം അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായി സംസ്ഥാനം മാറിയപ്പോള്‍ ഭരണത്തെക്കുറിച്ച് ഒരക്ഷരംപോലും ഉരിയാടാന്‍ കഴിയാത്ത മുഖ്യമന്ത്രിയും സംഘവും ന്യൂനപക്ഷ ഭൂരിപക്ഷ പ്രീണനങ്ങള്‍ തരാതതരംപോലെ ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ പഞ്ചതന്ത്രം കഥയിലെ കുറുക്കന്റെ ഈ കുശാഗ്രബുദ്ധി തിരിച്ചറിഞ്ഞ ജനാധിപത്യ വിശ്വാസികള്‍ മൂര്‍ത്താവ് നോക്കി പ്രഹരം നല്‍കിയിട്ടും അതില്‍നിന്നൊന്നും ഒരുപാഠവും പഠിക്കാന്‍ ഇക്കൂട്ടര്‍ക്ക് സാധിച്ചിട്ടില്ല എന്നാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് തെളിയിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പൗരത്വ വിഷയവും ക്രിസ്ത്യന്‍ പ്രദേശങ്ങളില്‍ മണിപ്പൂരുമെല്ലാം ഉയര്‍ത്തിപ്പിടിച്ച് പ്രചണ്ഡമായ പ്രചരണങ്ങള്‍ നടത്തിയെങ്കിലും ഈ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ ജനങ്ങള്‍ ലക്ഷോപലക്ഷം വോട്ടുകള്‍ക്കാണ് അവരെ തൂത്തെറിഞ്ഞത്. എന്നിട്ടും പുഴുത്തുനാറിയ ഇതേ തന്ത്രങ്ങള്‍ തന്നെ വീണ്ടുംപയറ്റിക്കൊണ്ടിരിക്കുമ്പോള്‍ ഇടതുമുന്നണി യെന്ന സംവിധാനം എത്തിപ്പെട്ട അപചയം എത്രമേല്‍ ഭീതിതമാണെന്നതാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എത്രമാത്രം പച്ചയായ രീതിയിലാണ് വര്‍ഗീയതയുടെ വിഷവിത്തുകള്‍ സി.പി.എം വിതറിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ ഏറ്റവും ഒടുവില ത്തെ ഉദാഹരണമാണ് ഇന്നലെ രണ്ടുപത്രങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങള്‍. തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിപോലും നേടാതെ മുസ്‌ലിം സമുദായത്തിലെ രണ്ടു വിഭാഗങ്ങള്‍ നടത്തുന്ന പത്രങ്ങള്‍ക്ക് വര്‍ഗീയ വിഷംചീറ്റുന്ന പരസ്യങ്ങള്‍ നല്‍കിയതിലൂടെ ന്യൂനപക്ഷവോട്ടുകള്‍ സ്വന്തംപെ ട്ടിയിലാക്കാമെന്ന് കരുതുന്ന പിണറായിയും കൂട്ടരും ഈ സമുദായത്തെക്കുറിച്ച് എന്താണ് ധരിച്ചുവെച്ചിരിക്കുന്നത് എന്നതാണ് ബോധ്യമാകാത്തത്.
സി.പി.എം ആര്‍.എസ്.എസ് ബാന്ധവം വ്യത്യസ്ത സാഹചര്യങ്ങളിലായി നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുകയും ആ ഡീലിങ്ങിന്റെ അ നന്തരഫലമായി മോദി സര്‍ക്കാറിന്റെ അതേ മാതൃകയില്‍ പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ നേടിയെടുത്ത ന്യൂ നപക്ഷങ്ങളുടെ അവകാശങ്ങളുടെ കടക്കല്‍ പിണറായി സര്‍ക്കാറും നിരന്തരമായി കത്തിവെച്ചു കൊണ്ടിരിക്കുകയുമാണ്. ഈ അന്യായത്തിന്റെയും അനീതിയുടെയും പ്രതിഫലനം കൂടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പ്രകടമായത്. ആ യാഥാര്‍ത്ഥ്യത്തെ തിരിച്ചറി ഞ്ഞ് തിരുത്തലുകള്‍ വരുത്തുന്നതിന് പകരം വൈകാരിക വിക്ഷോഭങ്ങള്‍ക്കൊണ്ട് ഒരു സമുദായത്തെ എക്കാലവും വഞ്ചിച്ചുനിര്‍ത്താമെന്നും ബംഗാളിലെയും ത്രിപുരയിലെയും പോലെ അവരെ വണ്ടിക്കാളകളാക്കി മാറ്റാമെന്നുമാണ് സി.പി.എം സ്വപ്‌നംകാണുന്നതെങ്കില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് സി.പി.എമ്മിന് ഇനിയും ഒരു ചുക്കും മനസ്സിലായിട്ടില്ല എന്നുമാത്രമേ കരുതാന്‍ കഴിയൂ.
ഒരു ഭാഗത്ത് ന്യൂനപക്ഷങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ മറുഭാഗത്ത് ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിക്കാനും ഇവര്‍ ഒരുമടിയും കാണിക്കുന്നില്ല. പക്ഷേ അതിനായി രൂപപ്പെടുത്തുന്ന അജണ്ടകളെല്ലാം അമ്പേ പരാജയപ്പെട്ടുപോയി എന്നതാണ് വാസ്തവം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പിണറായി വിജയന്‍ രംഗത്തെത്തിയത് ഈ അജണ്ടയുടെ ഭാഗമായിരുന്നുവെങ്കില്‍ ആ ഹീനശ്രമങ്ങളെ കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി ജനങ്ങള്‍ എതിര്‍ത്തുതോല്‍പ്പിക്കുകയായിരുന്നു. വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വഴിയില്‍ നിന്ന് സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും മാര്‍ഗത്തിലേക്ക് ഒരാള്‍ കടന്നുവരികയും പുകള്‍പെറ്റ കൊടപ്പനക്കല്‍ തറവാട്ടിലെത്തി അനുഗ്രഹങ്ങളേറ്റുവാങ്ങുകയും ചെയ്യുമ്പോള്‍ ഇടതുപാളയത്തില്‍ നിന്ന് മുഖ്യ മന്ത്രിയുടെ നേതൃത്വത്തില്‍ കൂട്ടനിലവിളികളുയരുന്നതെന്തിനാണെന്ന ജനാധിപത്യകേരളത്തിന്റെ ചോദ്യത്തിന് മുന്നില്‍ സി.പി.എം ഉത്തരംമുട്ടിനില്‍ക്കുകയാണ്. വര്‍ഗീയ തയുടെ കാളിയന്‍മാരായി മാറിയ സി.പി.എമ്മിന്റെ ധ്രുവി കരണ ശ്രമങ്ങള്‍ക്ക് ഏതെങ്കിലും റാന്‍മുളികളുടെ ഒളിഞ്ഞും തെളിഞ്ഞമുള്ള പിന്തുണ ലഭിക്കുന്നുണ്ടാവാം. എന്നാല്‍ ഈ നെറികേടിനെതിരെയുള്ള മതേതര കേരളത്തിന്റെ പ്രതികരണം ഇന്ന് പാലക്കാട് നിയമസഭാ
മണ്ഡലത്തില്‍ വിനിയോഗിക്കപ്പടുമെന്ന കാര്യത്തില്‍ സംശയമില്ല.