Connect with us

kerala

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

Published

on

വയനാട്ടില്‍ തിരുനെല്ലി തെറ്റ് റോഡ് കവലക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ആറ് മണിയോടെ ബസ് അപകടത്തില്‍പ്പെടുകയായിരുന്നു. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

നിയന്ത്രണംവിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. ബസ്സില്‍ അമ്പതോളം തീര്‍ഥാടകരുണ്ടായിരുന്നു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

kerala

സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു; രണ്ടു ദിവസത്തിനിടെ കൂടിയത് 1040 രൂപ

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതെന്നാണ് വിവരം.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 55,000ലേക്ക് താഴ്ന്ന സ്വര്‍ണവില 56000 ത്തിനു മുകളിലേക്ക് കുതിച്ചു. ഇന്ന് പവന് 560 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 56,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 7065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. എന്നാല്‍ നവംബര്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ സ്വര്‍ണവില തിരിച്ചു കയറിയിരുന്നു. എന്നാല്‍ അടുത്ത് ദിവസങ്ങളില്‍ സ്വര്‍ണ്ണവില ഇടിയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതെന്നാണ് വിവരം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ സ്വര്‍ണവില താഴോട്ട് ഇറങ്ങിയിരുന്നു. നവംബര്‍ 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില പതിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും സ്വര്‍ണവില പടിപടിയായി കയറുന്നതാണ് കണ്ടത്.

രണ്ടുദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് സ്വര്‍ണ്ണവിലയില്‍ വര്‍ധനവുണ്ടായത്.

 

 

Continue Reading

kerala

കുറുവ സംഘാംഗമെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്തയാളെ പൊലീസ് വിട്ടയച്ചു

കുറുവ സംഘാംഗം സന്തോഷ് സെല്‍വന്റെ ബന്ധുവാണ് ഇയാള്‍.

Published

on

മോഷണക്കേസുമായി ബന്ധപ്പെട്ട് കുറുവ സംഘത്തിലുള്ള ആളാണെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് വിട്ടയച്ചു. മോഷണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് വിട്ടയക്കുകയായിരുന്നു. എന്നാല്‍ കുറുവ സംഘാംഗം സന്തോഷ് സെല്‍വന്റെ ബന്ധുവാണ് ഇയാള്‍.

മണികണ്ഠന്റെ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ചിരുന്നു. ആലപ്പുഴയില്‍ മോഷണം നടന്ന ദിവസങ്ങളില്‍ മണികണ്ഠന്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇയാള്‍ തമിഴ്‌നാട്ടില്‍ ആയിരുന്നതായാണ് വിവരം.

അതേസമയം കുറുവ സംഘത്തിന് മണികണ്ഠന്റെ ബാഹ്യ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു. ആവശ്യപ്പെടുമ്പോള്‍ മരട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

kerala

ഇന്ദിരാഗാന്ധിയെ പ്രശംസിച്ച് സന്ദീപ് വാര്യർ

ഇന്ന് ബംഗ്ലാദേശിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത മോദി സർക്കാരിനെയും വാര്യർ വിമർശിച്ചു.

Published

on

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടത്തിയ മികച്ച ഇടപെടലാണ് ബംഗ്ലാദേശിൻ്റെ സ്വാതന്ത്ര്യത്തിന് വഴിവെച്ചതെന്ന് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ. ഇന്ന് ബംഗ്ലാദേശിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത മോദി സർക്കാരിനെയും വാര്യർ വിമർശിച്ചു.

സന്ദീപിൻ്റെ ഫെയ്സ്ബുക് പോസ്റ്റ് :

ഭാരതത്തിൻ്റെ ഉരുക്കു വനിത ഇന്ദിരാഗാന്ധിയെ അവരുടെ 107 മത് ജന്മദിനത്തിൽ സ്മരിക്കുന്നു. അമേരിക്കൻ വെല്ലുവിളികളെ തൃണവൽഗണിച്ച് 1971 ൽ നേടിയ ഉജ്ജ്വലമായ ബംഗ്ലാദേശ് വിമോചന യുദ്ധവിജയം മാത്രം മതി ഇന്ദിരാഗാന്ധിയുടെ നിശ്ചയദാർഢ്യം തെളിയിക്കാൻ. ഇന്ന് ബംഗ്ലാദേശിലെ പ്രശ്നങ്ങളിൽ ഇടപെടാൻ സാധിക്കാതെ അന്തം വിട്ടിരിക്കുന്നവർക്ക് ഇന്ദിരാഗാന്ധിയെ ആക്ഷേപിക്കാൻ ഒരു അർഹതയുമില്ല.”

Continue Reading

Trending