Connect with us

News

ഗസ്സയിലെ​ വംശഹത്യ​​ ആരോപണം അന്വേഷിക്ക​ണമെന്ന്​ ​ഫ്രാൻസിസ് മാർപാപ്പ; എതിർപ്പുമായി​ ഇസ്രാഈല്‍

നിയമജ്ഞരും അന്തർദേശീയ സ്​ഥാപനങ്ങളും രൂപപ്പെടുത്തിയ സാ​​ങ്കേതിക നിർവചനവുമായി ഇത്​ യോജിക്കുന്നുണ്ടോ എന്ന്​ നിർണയിക്കാൻ നമ്മൾ ശ്രദ്ധാപൂർവം അന്വേഷണം നടത്തേണ്ടതുണ്ട്​’ -മാർപാപ്പ വ്യക്​തമാക്കി.

Published

on

ഗസ്സയിൽ ഇസ്രാഈല്‍ വംശഹത്യയാണോ നടത്തുന്നതെന്ന്​ അന്വേഷിക്ക​ണമെന്ന്​ ഫ്രാൻസിസ്​ മാർപാപ്പ. ഉടൻ പുറത്തിറങ്ങാൻ പോകുന്ന ‘പ്രതീക്ഷ ഒരിക്കലും നിരാശപ്പെടുത്തില്ല, മെച്ചപ്പെട്ട​ ലോകത്തിലേക്കുള്ള തീർഥാടകർ’ എന്ന പുസ്​തകത്തിലാണ്​ മാർപാപ്പയുടെ ഉദ്ധരണിയുള്ളത്​​.

‘ചില വിദഗ്​ധരുടെ അഭിപ്രായത്തിൽ, ഗസ്സയിൽ നടക്കുന്നത്​ വംശഹത്യയുടെ സ്വഭാവസവിശേഷതകളാണ്​. നിയമജ്ഞരും അന്തർദേശീയ സ്​ഥാപനങ്ങളും രൂപപ്പെടുത്തിയ സാ​​ങ്കേതിക നിർവചനവുമായി ഇത്​ യോജിക്കുന്നുണ്ടോ എന്ന്​ നിർണയിക്കാൻ നമ്മൾ ശ്രദ്ധാപൂർവം അന്വേഷണം നടത്തേണ്ടതുണ്ട്​’ -മാർപാപ്പ വ്യക്​തമാക്കി.

പുസ്​തകത്തിൽനിന്നുള്ള മാർപാപ്പയുടെ ഉദ്ധരണികൾ ഇറ്റാലിയൻ പത്രമായ ലാ സ്​റ്റാംപയാണ്​ റിപ്പോർട്ട്​ ചെയ്​തത്​. മാർപാപ്പയുമായുള്ള അഭിമുഖത്തി​ൻറ അടിസ്​ഥാനത്തിൽ ഹെർനാൻ റെയിസ്​ അൽകൈഡ്​ ആണ്​ പുസ്​തകം തയാറാക്കിയിട്ടുള്ളത്​. പുസ്​തകം ചൊവ്വാഴ്​ച പുറത്തിറങ്ങും.

അതേസമയം, മാർപാപ്പയുടെ വംശഹത്യാ പരാമർശത്തിനെതിരെ വത്തിക്കാനിലെ ഇസ്രായേൽ എംബസി രംഗത്തുവന്നു. ‘2023 ഒക്​ടോബർ ഏഴിന്​ ഇസ്രാഈല്‍ പൗരൻമാർക്ക്​ നേരെ വംശഹത്യാ ആക്രമണം നടന്നു. അതിനുശേഷം, തങ്ങളുടെ പൗരൻമാരെ വധിക്കാനുള്ള ഏഴ്​ വ്യത്യസ്​ത മുന്നണികളിൽനിന്നുള്ള ശ്രമങ്ങൾക്കെതിരെ ഇസ്രാഈല്‍
സ്വയം പ്രതിരോധത്തിനുള്ള അവകാശം ഉപയോഗിച്ചു. അതിനെ മറ്റേതെങ്കിലും പേരിൽ വിശേഷിപ്പിക്കാനുള്ള ​ഏതൊരു ശ്രമവും യഹൂദ രാഷ്​ട്രത്തെ ഒറ്റപ്പെടുത്താനുള്ളതാണ്​’ -അംബാസഡർ യാറോൺ സൈഡ്​മാനെ ഉദ്ധരിച്ചുകൊണ്ട്​ ഇസ്രാഈല്‍ എംബസി ‘എക്​സി’ൽ പോസ്​റ്റ്​ ചെയ്​തു.

ഗസ്സയിൽ ഇസ്രാഈല്‍ നടത്തുന്ന യുദ്ധം വംശഹത്യയുടെ സ്വഭാവുമായി പൊരുത്തപ്പെടുന്നതാണെന്ന്​ ഐക്യരാഷ്ട്ര സഭാ കമ്മിറ്റി കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്​. പട്ടിണിയെ യുദ്ധ രീതിയായി ഉപയോഗിക്കുകയാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. ഇസ്രാഈലിന്റെ രീതികൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ യുഎൻ സ്​പെഷൽ കമ്മിറ്റിയാണ് റി​പ്പോർട്ട് പുറത്തുവിട്ടത്. മലേഷ്യ, സെനഗാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് കമ്മിറ്റിയിലുള്ളത്.

പട്ടിണിയെ യുദ്ധരീതിയായി ഉപയോഗിക്കുന്നതിനാൽ സാധാരണക്കാർ ഗുരുതര പ്രതിസന്ധിയിലാണ്. ഫലസ്തീനികളുടെ ജീവൻ നിലനിർത്താൻ അത്യാവശ്യമായ ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവ ഇല്ലാതാക്കുന്ന നയങ്ങളെയാണ് യുദ്ധത്തിന്റെ തുടക്കം മുതൽ ഇസ്രായേൽ അധികൃതർ പിന്തുണക്കുന്നത്. ഗസ്സയിൽ മാത്രമല്ല, മറ്റിടങ്ങളിലും ഇസ്രായേൽ നിരവധി അന്താരാഷ്ട്ര നിയമങ്ങളാണ് ലംഘിച്ചിട്ടുള്ളത്.

ഗസ്സയിൽ സാധാരണക്കാർ കൂട്ടത്തോടെ കൊല്ലപ്പെടുകയാണ്. കിഴിക്കൻ ജെറുസലേം ഉൾപ്പെടെ വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാരും സൈന്യവും സുരക്ഷാ ഉദ്യോഗസ്ഥരും മനുഷ്യാവകാശങ്ങളും മാനുഷിക നിയമങ്ങളുമെല്ലാം ലംഘിക്കുകയാണ്. മനുഷ്യത്വരഹിതമായ പ്രസ്താവനകൾക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ​ ഇസ്രാഈലി സർക്കാറും സൈനിക ഉദ്യോഗസ്ഥ​രും ഉത്തരവാദികളാണെന്നും കമ്മിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ റിപ്പോർട്ട്​ പുറത്തുവന്നതിന്​ പിന്നാലെയാണ്​ മാർപാപ്പയുടെ ഉദ്ധരണികളും ഇപ്പോൾ ചർച്ചയാകുന്നത്​.

ഇസ്രാഈൽ ഗസ്സയിലും ലബനാനിലും നടത്തുന്ന ആക്രമണങ്ങളെ നേരത്തെ മാർപാപ്പ പരോക്ഷമായി വിമർശിച്ചിരുന്നു. യുദ്ധങ്ങൾ അധാർമികമാണെന്നും സൈനിക ആധിപത്യം യുദ്ധ നിയമങ്ങൾക്കപ്പുറമാണെന്നും മാർപാപ്പ പറഞ്ഞു. ഇസ്രാഈലിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. ബെൽജിയത്തിൽനിന്നും താമസസ്ഥലത്തേക്കുള്ള യാത്രാമധ്യേ, ഗസ്സയിലെയും ലബനാനിലെയും ഇസ്രായേൽ ആക്രമണത്തെ കുറിച്ചും ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയുടെ കൊലപാതകത്തെകുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു മാർപാപ്പയുടെ പ്രതികരണം.

പ്രതിരോധം എപ്പോഴും ആക്രമണത്തിന് ആനുപാതികമായിരിക്കണം. ആനുപാതികമല്ലാത്ത ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ ധാർമികതയ്ക്ക് അതീതമായി ആധിപത്യ പ്രവണതയുണ്ടാകും. ഇത് ചെയ്യുന്നത് ഏത് രാജ്യമായാലും അത് അധാർമികമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം തന്നെ അധാർമികമാണ്. എങ്കിലും അതിലും ചില ധാർമികതയെ സൂചിപ്പിക്കുന്ന നിയമങ്ങളുണ്ടെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

kerala

വയനാട് ദുരന്തം: സര്‍ക്കാരിന് കിട്ടിയത് 658.42 കോടി, ചില്ലിക്കാശ് പോലും ചെലവാക്കിയില്ല

ദുരന്തം നടന്ന് ഇത്രയേറെ സമയം കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് വീട് വെക്കാനുള്ള സ്ഥലം പോലും കണ്ടെത്താൻ സർക്കാറിന് സാധിച്ചിട്ടില്ല.

Published

on

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 658.42 കോടിയിൽ ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ലെന്ന് ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കുകൾ.

ദുരന്തം നടന്ന് ഇത്രയേറെ സമയം കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് വീട് വെക്കാനുള്ള സ്ഥലം പോലും കണ്ടെത്താൻ സർക്കാറിന് സാധിച്ചിട്ടില്ല. കിട്ടിയ പണത്തിൽനിന്ന് ചില്ലിക്കാശ് പോലും ചെലവാക്കിയതുമില്ല.

Continue Reading

kerala

പുതുതായി 1,375 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍, മുനിസിപ്പാലിറ്റിയില്‍ 128, കോര്‍പറേഷനില്‍ ഏഴ്, തദ്ദേശ വാര്‍ഡ് വിഭജനത്തിന്റെ കരടു വിജ്ഞാപനം പുറത്ത്

കരട് വിജ്ഞാപനം അതതു തദ്ദേശസ്ഥാപനങ്ങളിലും ജില്ലാ കലക്ടറേറ്റുകളിലും www.delimitation.lsgkerala.gov.in എന്ന വെബ്‌സൈറ്റിലും പരിശോധനയ്ക്കു ലഭ്യമാണ്.

Published

on

സംസ്ഥാനത്തെ തദ്ദേശ വാർഡുകൾ പുനർവിഭജിച്ചുകൊണ്ടുള്ള കരടു വിജ്ഞാപനം പുറത്തിറങ്ങി. 1,375 ഗ്രാമപഞ്ചായത്ത് വാർഡുകളും 1,078 മുനിസിപ്പാലിറ്റി വാർഡുകളും ഏഴ് കോർപറേഷൻ വാർഡുകളുമാണ് പട്ടികയിൽ പുതുതായി ഉൾപ്പെട്ടിട്ടുള്ളത്. ഡിസംബർ മൂന്നുവരെ കരടുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാം.

നിർദിഷ്ട വാർഡിന്റെ അതിർത്തികളും ജനസംഖ്യയും ഭൂപടവുമാണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. കരട് വിജ്ഞാപനം അതതു തദ്ദേശസ്ഥാപനങ്ങളിലും ജില്ലാ കലക്ടറേറ്റുകളിലും www.delimitation.lsgkerala.gov.in എന്ന വെബ്‌സൈറ്റിലും പരിശോധനയ്ക്കു ലഭ്യമാണ്. കേരളത്തിലും സംസ്ഥാനതലത്തിലും അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികൾക്കും സംസ്ഥാന നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികൾക്കും കരട് വിജ്ഞാപനത്തിന്റെ മൂന്ന് പകർപ്പുകൾ വീതം സൗജന്യമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി നൽകും. പകർപ്പ് ആവശ്യമുള്ള മറ്റുള്ളവർക്ക് പേജ് ഒന്നിനു മൂന്നു രൂപയും ജിഎസ്ടിയും ഈടാക്കി നൽകും.

കേരള സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷനാണു ജില്ലാ കലക്ടർമാർ നൽകിയ കരടുനിർദേശങ്ങൾ പരിശോധിച്ചു പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയത്. ഡിസംബർ മൂന്നിനകം ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ ജില്ലാ കലക്ടർക്കോ നേരിട്ടോ രജിസ്‌ട്രേഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തുന്ന പകർപ്പുകളും സമർപ്പിക്കണം.

ആക്ഷേപങ്ങൾ നൽകേണ്ട വിലാസം:

സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപറേഷൻ ബിൽഡിങ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം-695033. ഫോൺ: 0471 2335030.

Continue Reading

kerala

നെയ്യാറ്റിൻകര സിപിഎം ഏരിയ സമ്മേളനത്തില്‍ ഇപി ജയരാജനും പി പി ദിവ്യക്കും വിമർശനം; രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും പരാമർശം

രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശമാണ് ഉയര്‍ന്നത്.

Published

on

സിപിഎം നെയ്യാറ്റിൻകര ഏരിയ സമ്മേളനത്തില്‍ ഇപി ജയരാജനെതിരെയും പിപി ദിവ്യക്കെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുന്ന രീതിയിലാണ് ദിവ്യ പ്രവര്‍ത്തിച്ചതെന്ന് വിമര്‍ശനമുണ്ടായി.

എഡിഎമ്മിനെതിരായ ദിവ്യയുടെ വിമർശനം പാർട്ടിക്കും സർക്കാരിനും ദോഷമായെന്ന് അംഗങ്ങൾ വിമർശിച്ചു. ഇപി ജയരാജനുമായി ബന്ധപ്പെട്ട അടുത്തിടെ പുറത്ത് വന്ന വാര്‍ത്തകള്‍ പാര്‍ട്ടിയെ വല്ലാതെ ബാധിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നായിരുന്നു വിമര്‍ശനം.

രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശമാണ് ഉയര്‍ന്നത്. ഇനിയുള്ള നാളുകളില്‍ പാര്‍ട്ടി തെറ്റ് തിരുത്തി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ വിശ്വാസ്യത ഉണ്ടാകാന്‍ ശ്രമിക്കണമെന്നും പ്രതിനിധികള്‍ കടുത്ത ഭാഷയില്‍ പറഞ്ഞു. അതേസമയം, പാര്‍ട്ടിയുടെ മുന്‍ സെക്രട്ടറിയും നഗരസഭാ ചെയര്‍മാനുമായ പി കെ രാജമോഹനനെ ഏരിയ കമ്മറ്റിയില്‍ നിന്ന് വെട്ടി.

വീണ്ടും ടി ശ്രീകുമാര്‍ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം ബാലമുരളിയെ നെയ്യാറ്റിൻകര ഏരിയ കമ്മറ്റിയിൽ നിന്നും ഒഴിവാക്കി. അച്ചടക്കനടപടിയെ തുടർന്നാണ് ഒഴിവാക്കിയത്.

Continue Reading

Trending