Connect with us

kerala

മുന്‍ എംഎല്‍എ പി.അയിഷപോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

എംഎല്‍എ ആയിരിക്കെ മുന്‍കൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ തന്റെ പേര് പരാമര്‍ശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നാണ് സൂചന.

Published

on

മുന്‍ എംഎല്‍എ പി.അയിഷപോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. പാര്‍ട്ടിയുമായി ചില വിഷയങ്ങളില്‍ ഭിന്നതയുള്ള അയിഷപോറ്റി കമ്മിറ്റികളില്‍ പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാണെന്നായിരുന്നു വിശദീകരണം.

എന്നാല്‍ എംഎല്‍എ ആയിരിക്കെ മുന്‍കൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ തന്റെ പേര് പരാമര്‍ശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നാണ് സൂചന.

ജില്ലാ കമ്മിറ്റി അംഗമായതിനാലാണ് ഒഴിവാക്കിയതെന്നാണ് പാര്‍ട്ടി നേതാക്കളുടെ വിശദീകരണം. എന്നാല്‍ നിലവിലെ മറ്റൊരു ജില്ലാ കമ്മിറ്റി അംഗമായ ജി.സുന്ദരേശനെ ഏരിയ കമ്മിറ്റിയില്‍ നിലനിര്‍ത്തുകയും ചെയ്തു.

സിപിഎം ജില്ലാ സെക്രട്ടറിയെ വിമര്‍ശിച്ച ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ഏരിയ കമ്മിറ്റി അംഗ ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റി. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ 21 അംഗ ഏരിയ കമ്മിറ്റി അംഗങ്ങളില്‍ തൃക്കണ്ണമംഗല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ഉള്‍പ്പെടുത്തിയിരുന്നില്ല.

kerala

തിരുവനന്തപുരത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയിൽ

തിരുവനന്തപുരം മാരായമുട്ടം സ്വദേശി സുജി ആണ് മരിച്ചത്.

Published

on

തിരുവനന്തപുരത്ത് വനിത പൊലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മാരായമുട്ടം സ്വദേശി സുജി ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം.

പാറശാല റെയില്‍വെ പൊലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവും രണ്ടു മക്കളുമുണ്ട്. പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. മരണകാരണം വ്യക്തമായിട്ടില്ലെന്ന് മാരായമുട്ടം പൊലീസ് അറിയിച്ചു.

Continue Reading

kerala

ആനയുടെ ചവിട്ടേറ്റ് പാപ്പാനും ബന്ധുവിനും ദാരുണാന്ത്യം; അക്രമം തിരിച്ചെന്തൂർ ക്ഷേത്രത്തിൽ വെച്ച്

ദൈവാനാ എന്ന ആനയാണ് ആക്രമണം നടത്തിയത്.

Published

on

ക്ഷേത്രത്തിൽ വച്ച് ആന രണ്ടുപേരെ ചവിട്ടിക്കൊന്നു. കേരള- തമിഴ്നാട് അതിർത്തിയിലെ തിരുച്ചെന്തൂർ ക്ഷേത്രത്തിലാണ് സംഭവം. തിരുച്ചെന്തൂർ സ്വദേശിയായ ആന പാപ്പാൻ ഉദയകുമാർ (45), പാറശ്ശാല സ്വദേശിയായ ബന്ധു ശിശുപാലൻ (55) എന്നിവരെയാണ് ആന ചവിട്ടിക്കൊന്നത്. തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വൈകിട്ട് നാലിനായിരുന്നു സംഭവം.

ദൈവാനാ എന്ന ആനയാണ് ആക്രമണം നടത്തിയത്. പാറശ്ശാലയ്ക്ക് സമീപം പളുകൽ സ്വദേശിയായ ശിശുപാലൻ ദിവസങ്ങൾക്ക് മുമ്പാണ് ബന്ധുവിന്റെ വീടായ തിരുച്ചെന്തൂരിലെത്തിയത്.

തിങ്കളാഴ്ച വൈകിട്ട് ആനയ്ക്ക് സമീപം നിൽക്കുകയായിരുന്ന ശിശുപാലനെ ആന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ പാപ്പാൻ ഉദയകുമാർ ആനയെ പിന്തിരിയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആന അദ്ദേഹത്തേയും ചവിട്ടി വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.

 

Continue Reading

kerala

ബി.ജെ.പി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന് വോട്ടഭ്യര്‍ഥിച്ച് തീവ്ര ക്രിസ്ത്യന്‍ വര്‍ഗീയ സംഘടനയായ കാസ

Published

on

ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ടഭ്യർഥിച്ച് തീവ്ര ക്രിസ്ത്യൻ വർഗീയ സംഘടനയായ കാസയുടെ നോട്ടീസ്. ക്രിസ്ത്യാനികളുടെ ആവശ്യങ്ങൾക്കായി ശബ്ദിക്കാനും പൊരുതാനും എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിന് വോട്ട് ചെയ്യാൻ അഭ്യർഥിച്ചുള്ള നോട്ടീസാണ് പാലക്കാട്ട് കഴിഞ്ഞ ദിവസം വിതരണം ചെയ്യപ്പെട്ടത്.

അബ്ദുൽ നാസർ മഅ്ദനിക്കുവേണ്ടിയും വഖഫ് നിയമഭേദഗതിക്കെതിരായും പാസായതുപോലെ ഏകകണ്ഠമായി ഒരു പ്രമേയവും നിയമസഭയിൽ പാസാകാൻ ഇടവരരുതെന്നും ക്രിസ്ത്യൻ സമൂഹം ഇക്കുറി യാഥാർഥ്യം തിരിച്ചറിഞ്ഞ് വോട്ട് രേഖപ്പെടുത്തണമെന്നുമുള്ള നോട്ടീസാണ് പ്രചരിക്കുന്നത്.

 

ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ടഭ്യർഥിച്ച് തീവ്ര ക്രിസ്ത്യൻ വർഗീയ സംഘടനയായ കാസ

Continue Reading

Trending