Connect with us

News

ഇസ്രാഈലിന് കനത്ത തിരിച്ചടി; ഹമാസിന്റെ ആക്രമണത്തില്‍ നാല് സൈനികര്‍ കൂടി കൊല്ലപ്പെട്ടു

92-ാമത് ബറ്റാലിയന്റെ ഭാഗമായ കെഫർ ബ്രിഗേഡിൽ അംഗങ്ങളാണ് ഇവരെല്ലാം.

Published

on

വടക്കൻ ഗസ്സയിൽ നാല് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഐഡിഎഫ് സ്ഥിരീകരണം. ജബാലിയയിൽ ഹമാസ് ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നാണു വിവരം.

20, 21 വയസ് പ്രായമുള്ള സൈനികരാണു കൊല്ലപ്പെട്ടത്. സ്റ്റാഫ് സെർജന്റുമാരായ ഓർ കാറ്റ്‌സ്(20), നാവി യായിർ അസൂലിൻ(21), ഗാരി ലാൽഹുറൂയ്കിമ സൊലാറ്റ്(21), ഒഫിർ എലിയാഹു(20) എന്നിവർക്കാണു ജീവൻ നഷ്ടമായതെന്ന് ഐഡിഎഫ് വക്താവ് അറിയിച്ചു. 92-ാമത് ബറ്റാലിയന്റെ ഭാഗമായ കെഫർ ബ്രിഗേഡിൽ അംഗങ്ങളാണ് ഇവരെല്ലാം. ജബാലിയയിൽ ടാങ്ക് വേധ മിസൈൽ ആക്രമണത്തിലാണ് എല്ലാവരും കൊല്ലപ്പെട്ടതെന്ന് ‘ഹാരെറ്റ്‌സ്’ റിപ്പോർട്ട് ചെയ്തു.

ഇതോടെ ഗസ്സയിൽ ഒക്ടോബർ ഏഴിനുശേഷം കൊല്ലപ്പെട്ട ഇസ്രാഈൽ സൈനികരുടെ എണ്ണം 375 ആയി. ഇസ്രാഈൽ ഗസ്സയിൽ നടത്തുന്ന കരയാക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടവരാണ് ഇത്രയും പേർ. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ വടക്കൻ ഗസ്സയിൽ ഉൾപ്പെടെ നിരവധി യുവസൈനികരാണു കൊല്ലപ്പെട്ടത്.

വടക്കൻ ഗസ്സയിൽ ഹമാസും ഇസ്രാഈൽ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇവിടെ ഇസ്രാഈൽ ആക്രമണം കടുപ്പിച്ചിട്ടും നൂറുകണക്കിന് ഹമാസ് പോരാളികളാണ് മേഖലയിലുള്ളതെന്ന് ‘യെദിയോത്ത് അക്രൊനോത്ത്’ റിപ്പോർട്ട് ചെയ്തു.

അതിനിടെ, വടക്കൻ ഇസ്രാഈലിൽ ഹിസ്ബുല്ല വ്യോമാക്രമണം തുടരുകയാണ്. ഹൈഫയിലും സമീപപ്രദേശങ്ങിലൂടെയും ഹിസ്ബുല്ല യുദ്ധവിമാനങ്ങളും ഡ്രോണുകളും പറക്കുന്നതായുള്ള അപായസൈറൺ ലഭിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്തര ഗലീലിയിലും പടിഞ്ഞാറൻ ഗലീലിയിലും ഏക്രയിലുമെല്ലാം അപായ മുന്നറിയിപ്പുണ്ട്. ഈ പ്രദേശങ്ങളിലെല്ലാം ലബനാനിൽനിന്നുള്ള തുടർച്ചയായ റോക്കറ്റ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

kerala

രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നും വിജയം; പാലക്കാട് യുഡിഎഫ് കോട്ട തന്നെ

ബിജെപിയും സിപിഎമ്മും നടത്തിയ സകല വര്‍ഗീയ പ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

Published

on

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നുന്ന വിജയം. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടിന് വിജയിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഭൂരിപക്ഷം നല്‍കിയാണ് പാലക്കാടന്‍ ജനത മതേതര മുന്നണിയെ ജയിപ്പിച്ചത്. ബിജെപിയും സിപിഎമ്മും നടത്തിയ സകല വര്‍ഗീയ പ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

 

Continue Reading

kerala

പാലക്കാട് ഉറപ്പിച്ച് രാഹുല്‍, വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം

പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

Published

on

വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ വയനാട്ടില്‍ പ്രിയങ്കയും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും വിജയട്ടിലേക്ക് കുതിക്കുന്നു. പാലക്കാട് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപി മുന്നിലായിരുന്നെങ്കിലും രാഹുല്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.

ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

 

Continue Reading

kerala

വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം; ലീഡ് മൂന്ന് ലക്ഷം കടന്നു

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പ്രാവശ്യം പോലും പ്രിയങ്ക ഗാന്ധിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.

Published

on

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്ന് ലക്ഷം കടന്നു. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പ്രാവശ്യം പോലും പ്രിയങ്ക ഗാന്ധിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.

പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും പോരാട്ട വീര്യത്തോടെ കുതിപ്പ് തുടരുകയാണ്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ ആദ്യ രണ്ട് റൗണ്ടില്‍ എന്‍.ഡി.എ മുന്നിട്ടുനിന്നെങ്കിലും തുടര്‍ന്നുള്ള റൗണ്ടുകളില്‍ രാഹുല്‍ മുന്നേറ്റമുണ്ടാക്കി.

ഒരു ഘട്ടത്തില്‍ പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് വെല്ലുവിളിയുയര്‍ത്താന്‍ സരിന് സാധിച്ചില്ല.

 

Continue Reading

Trending