Connect with us

kerala

‘പാലക്കാട്ടെ കർഷകന്റെ ശബ്ദമായി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലുണ്ടാവും’: ഷാഫി പറമ്പിൽ

നെല്ല് സംഭരണം വൈകുന്നത് ഉൾപ്പെടെയുള്ള കർഷക പ്രശ്നങ്ങൾ ഉയർത്തി പാലക്കാട്ടെ യു.ഡി.എഫ്  സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പ്രചരണം നടത്തിയിരുന്നു

Published

on

പാലക്കാട്ടെ കർഷകന്റെ ശബ്ദമായി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലുണ്ടാവുമെന്ന് ഷാഫി പറമ്പിൽ എം പി. മന്ത്രിമാർ പോലും ഒരു ഉപതെരഞ്ഞെടുപ്പിൽ വിവാദങ്ങളിൽ അഭിരമിക്കേണ്ടി വരുന്നത്‌ പാലക്കാട്ടെ സാധരണക്കാരന്റെയും കർഷകന്റെയും ചോദ്യങ്ങൾക്ക്‌ ഉത്തരമില്ലാത്തത്‌ കൊണ്ടാണെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

എം.പി മാരായ ഷാഫി പറമ്പിൽ, വി.കെ.ശ്രീകണ്ഠൻ എന്നിവർക്കൊപ്പം സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും കർഷക കോൺഗ്രസ് സംഘടിപ്പിച്ച ട്രാക്ടർ റാലിയിൽ പങ്കെടുത്തു. നെൽ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമഗ്ര കാർഷിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ട്രാക്ടർ റാലി ഫ്ളാഗ് ഓഫ് ചെയ്ത കെ.മുരളീധരൻ ആവശ്യപ്പെട്ടു.

ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്

മന്ത്രിമാർ പോലും ഒരു ഉപതെരഞ്ഞെടുപ്പിൽ വിവാദങ്ങളിൽ അഭിരമിക്കേണ്ടി വരുന്നത്‌ പാലക്കാട്ടെ സാധരണക്കാരന്റെയും കർഷകന്റെയും ചോദ്യങ്ങൾക്ക്‌ ഉത്തരമില്ലാത്തത്‌ കൊണ്ടാണ്.
പാലക്കാട്ടെ കർഷകന്റെ ശബ്ദമായി
Rahul Mamkootathil നിയമസഭയിലുണ്ടാവും.
നെല്ല് സംഭരണം ആട്ടിമറിച്ച സർക്കാരിനെതിരെ ഇന്ന് കർഷക കോൺഗ്രസ്സ്‌ സംഘടിപ്പിച്ച ട്രാക്ടർ മാർച്ചിൽ രാഹുലിനും VK Sreekandan നും ഒപ്പം.

kerala

വെട്ടുകാട് തിരുനാള്‍: നെയ്യാറ്റിന്‍കര താലൂക്കില്‍ നാളെ പ്രാദേശിക അവധി

നെയ്യാറ്റിന്‍കര താലൂക്കുകളില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

നെയ്യാറ്റിന്‍കര താലൂക്കില്‍ നാളെ പ്രാദേശിക അവധി. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ തിരുനാള്‍ പ്രമാണിച്ചാണ് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

നെയ്യാറ്റിന്‍കര താലൂക്കുകളില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. നാളെ മുതല്‍ 24 വരെയാണ് വെട്ടുകാട് തിരുനാള്‍ മഹോത്സവം.

 

 

Continue Reading

kerala

ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാനുള്ള വാടസ്ആപ്പ് സന്ദേശം നിങ്ങള്‍ക്ക് വരുന്നുണ്ടോ? ; മുന്നറിയിപ്പുമായി എംവിഡി

ഇത്തരം സന്ദേശങ്ങള്‍ക്കൊപ്പം പേയ്മെന്റ് ലിങ്ക് നിങ്ങളുടെ മൊബൈലില്‍ വരില്ലെന്നും എംവിഡി മുന്നറിയിപ്പ് നല്‍കി.

Published

on

ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് വരുന്ന വാടസ്ആപ്പ് സന്ദേശങ്ങളില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരം സന്ദേശങ്ങള്‍ക്കൊപ്പം പേയ്മെന്റ് ലിങ്ക് നിങ്ങളുടെ മൊബൈലില്‍ വരില്ലെന്നും എംവിഡി മുന്നറിയിപ്പ് നല്‍കി.

‘അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ ? സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ ശ്രദ്ധിക്കുക ഇത്തരം ഒരു സന്ദേശമോ പേയ്മെന്റ് ലിങ്കോ നിങ്ങളുടെ മൊബൈലില്‍ വരുകയില്ല.

ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാന്‍ ഇത്തരം മെസ്സേജുകള്‍ക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും. മോട്ടോര്‍ വാഹനവകുപ്പിന്റെ പോര്‍ട്ടല്‍ echallan.parivahan.gov.in ആണെന്നും’ എംവിഡി കുറിക്കുന്നു.

‘മെസ്സേജുകള്‍ പരിവാഹന്‍ പോര്‍ട്ടലില്‍ നിന്നും നിങ്ങളുടെ രജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് മാത്രമേ വാഹനനമ്പര്‍ സഹിതം നിയമലംഘന അറിയിപ്പുകള്‍ വരികയുള്ളു. ഒരു പേയ്മെന്റ് ലിങ്ക് .apk ആപ്പ് നിങ്ങളുടെ വാട്സ്ആപ്പിലേയ്ക്ക് അയയ്ക്കുന്ന സംവിധാനം മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേയ്സിന് ഇല്ല. ഇത്തരം സന്ദേശങ്ങള്‍ ഓപ്പണ്‍ ചെയ്യാതിരിക്കുക സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിന്റെ സാധുത ഉറപ്പാക്കണമെന്നും’ അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു.

 

Continue Reading

kerala

യാത്രയയപ്പില്‍ ഗൂഢാലോചനയുണ്ടെന്ന് നവീന്‍ ബാബുവിന്റെ കുടുംബം; അന്വേഷണ സംഘം മൊഴിയെടുത്തു

അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴി രണ്ടാം തവണയാണ് എടുക്കുന്നത്.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരനും യാത്രയയപ്പില്‍ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. എന്നാല്‍ മൊഴിയില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് പത്തനംതിട്ട മലയാലപ്പുഴയിലെത്തി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.

അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴി രണ്ടാം തവണയാണ് എടുക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി എഡിഎമ്മിന്റെ സംസ്‌കാരത്തിന് മുമ്പ് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Continue Reading

Trending