Connect with us

india

മണിപ്പുരിൽ സിആർപിഎഫ് ക്യാംപിന് നേരെ ആക്രമണം; ഏറ്റുമുട്ടലിൽ 11 കുക്കി വിഭാഗക്കാരെ വധിച്ചു

ആധുനിക രീതിയിലുള്ള ആയുധങ്ങളുൾപ്പെടെ കുക്കികളുടെ കൈവശമുണ്ട്

Published

on

ന്യൂഡൽഹി: സംഘർഷ ഭൂമിയായി വീണ്ടും മണിപ്പൂർ. മണിപ്പൂരിലെ ജിരിബാമിൽ സി.ആർ.പി.എഫും കുക്കികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ 11 കുക്കികളെ സി.ആർ.എപി.എഫ് വെടിവെച്ചു കൊന്നു. ഒരു സി.ആർ.പി.എഫ് ജവാന് പരിക്കേറ്റു. ആധുനിക രീതിയിലുള്ള ആയുധങ്ങളുൾപ്പെടെ കുക്കികളുടെ കൈവശമുണ്ട്.

ജിരിബാമിലെ പൊലീസ് സ്റ്റേഷനു നേരെ കുക്കികൾ ആക്രമണം നടത്തിയതോടെയാണ് സി.ആർ.പി.എഫ് വെടിയുതിർത്തത്. കുകി-ഹമാർ സമുദായത്തിൽ നിന്നുള്ളവരാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. ഉച്ചക്ക് 2.30ഓടെയാണ് പൊലീസ് സ്റ്റേഷനു നേരെ ആക്രമണമുണ്ടായത്.

 

india

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസിന്റെ കത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.

Published

on

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസിന്റെ കത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം അറിയിച്ചത്.

എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ മറുപടി.

ദുരന്തം നടന്ന് മൂന്നു മാസം കഴിഞ്ഞിട്ടും കേന്ദ്രസഹായം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. നേരത്തെ വയനാട് ദുരന്തം ഏത് വിഭാഗത്തില്‍പ്പെടുന്നുവെന്നത് സംബന്ധിച്ച് ഉന്നതതല സമിതി തീരുമാനം ഉടനെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

 

Continue Reading

india

മണിപ്പൂരില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവെപ്പ്

ബിഷ്ണുപുര്‍ ജില്ലയില്‍ കര്‍ഷകര്‍ക്ക് നേരെയാണ് അക്രമണം ഉണ്ടായത്.

Published

on

മണിപ്പൂരില്‍ വീണ്ടും കര്‍ഷകര്‍ക്ക് നേരെ വെടിവെപ്പ്. ബിഷ്ണുപുര്‍ ജില്ലയില്‍ കര്‍ഷകര്‍ക്ക് നേരെയാണ് അക്രമണം ഉണ്ടായത്. ഇരുപതോളം കര്‍ഷകരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. മേഖലയില്‍ സുരക്ഷാസേനയും അക്രമികളും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ 15 മിനിറ്റോളം നീണ്ടു. ആക്രമികള്‍ കൊലപ്പെടുത്തിയ 31 കാരി ക്രൂരബലാത്സംഗത്തിനിരയായി എന്ന് തെളിയിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ശരീരത്തിന്റെ 99% പൊള്ളലേറ്റിട്ടുണ്ട്. അവയവങ്ങള്‍ മുറിച്ചു മാറ്റിയതായും റിപ്പോര്‍ട്ടില്‍ കണ്ടെത്തി. തലയോട്ടി തകര്‍ത്ത നിലയിലാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മണിപ്പൂരില്‍ 14 പേരാണ് കൊല്ലപ്പെട്ടത്.

സംഘര്‍ഷം കണക്കിലെടുത്ത് രണ്ടായിരത്തോളം അധിക കേന്ദ്രസേനയെ മണിപ്പൂരിലേക്ക് അയച്ചിട്ടുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ യൂറോപ്പ്യന്‍ മണിപ്പൂരി അസോസിയേഷന്‍ അപലപിച്ചു.

 

 

Continue Reading

india

ഡല്‍ഹി വായു മലിനീകരണം: ഈ സീസണില്‍ ആദ്യമായി ഏറ്റവും മോശം നിലവാരത്തിലേക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ മലിനീകരണ തോത് കുത്തനെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.

Published

on

ഡല്‍ഹിയില്‍ വായു മലിനീകരണം ഈ സീസണില്‍ ആദ്യമായി ഏറ്റവും മോശം നിലവാരത്തിലേക്ക് എത്തിയതായി റിപ്പോര്‍ട്ട്. ബുധനാഴ്ച എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എ.ക്യു.ഐ) 429 ആയി ഉയര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ മലിനീകരണ തോത് കുത്തനെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച എ.ക്യു.ഐ 334 ആയിരുന്നു.

സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് ഡല്‍ഹിയിലെ 36 നിരീക്ഷണ സ്റ്റേഷനുകളില്‍ 30 എണ്ണവും ‘സീരിയസ്’ വിഭാഗത്തിലാണ് വായുവിന്റെ ഗുണനിലവാരം റിപ്പോര്‍ട്ട് ചെയ്തത്.

ചൊവ്വാഴ്ച വൈകുന്നേരം വരെ തുടര്‍ച്ചയായി 14 ദിവസം നഗരത്തിലെ വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ എന്ന വിഭാഗത്തിലായിരുന്നു. സമീപ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് സാഹചര്യം കൂടുതല്‍ വഷളാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending