Connect with us

Football

ഫ്രാന്‍സ് ദേശീയ ടീമില്‍ നിന്ന് എംബാപ്പെയെ പുറത്തിട്ട് ദെഷാംപ്‌സ്‌

റയൽ മഡ്രിഡ് താരത്തെ തൽക്കാലത്തേക്ക് മാത്രമായി മാറ്റിനിർത്തുകയാണെന്നാണ് ഇതുസംബന്ധിച്ച് കോച്ചിന്റെ പ്രതികരണം.

Published

on

ഈ മാസം നടക്കുന്ന നാഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ഫ്രാൻസ് ദേശീയ ഫുട്ബാൾ ടീമിൽനിന്ന് സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയെ ഒഴിവാക്കി കോച്ച് ദിദിയർ ദെഷാംപ്സ്. നവംബർ 14ന് ഇസ്രാഈലിനും 17ന് ഇറ്റലിക്കുമെതിരായ മത്സരങ്ങളിലാണ് എംബാപ്പെക്ക് പുറത്തിരിക്കേണ്ടി വരിക. റയൽ മഡ്രിഡ് താരത്തെ തൽക്കാലത്തേക്ക് മാത്രമായി മാറ്റിനിർത്തുകയാണെന്നാണ് ഇതുസംബന്ധിച്ച് കോച്ചിന്റെ പ്രതികരണം.

ഈയിടെയായി റയൽ മഡ്രിഡ് നിരയിൽ സ്വതസിദ്ധമായ ഫോമിലല്ല എംബാപ്പെ. എൽ ക്ലാസിക്കോയിൽ ബാഴ്സലോണയോട് 4-0ത്തിന് തകർന്നടിഞ്ഞ റയൽ, ചാമ്പ്യൻസ് ലീഗിൽ എ.സി മിലാനു മുന്നിൽ കൊമ്പുകുത്തിയത് 3-1നാണ്. ഗോളുകൾ നേടാൻ കഴിയാത്ത എംബാപ്പെയെ വിമർശിച്ച് മുൻ ഫ്രഞ്ച് നായകൻ തിയറി ഹെന്റി ഈയിടെ രംഗത്തെത്തിയിരുന്നു. റയൽ നിരയിൽ 15 കളികളിൽനിന്ന് എട്ടു ഗോളുകളാണ് 25കാരനായ എംബാപ്പെയുടെ പേരിലുള്ളത്. കഴിഞ്ഞ ആറു മത്സരങ്ങളിൽ ഒരു തവണ മാത്രമേ താരത്തിന് വല കുലുക്കാനായിട്ടുള്ളൂ.

റയലിന്റെ ആക്രമണനിരയിൽ തന്റെ ഇഷ്ടപൊസിഷനായ ഇടതുവിങ്ങിൽ കളിക്കാൻ നിലവിൽ മുൻ ഫ്രഞ്ച് ക്യാപ്റ്റന് അവസരം കിട്ടുന്നില്ല. ബ്രസീൽ താരം വിനീഷ്യസ് ജൂനിയറിനെയാണ് കോച്ച് കാർലോ ആഞ്ചലോട്ടി ഈ പൊസിഷനിൽ കളത്തിലിറക്കുന്നത്.

പാരിസ് സെന്റ് ജെർമെയ്നിൽനിന്ന് ഇക്കഴിഞ്ഞ ജൂലൈയിൽ റയലിലേക്ക് കൂടുമാറിയ എംബാപ്പെക്ക് പരിക്കുകാരണം കഴിഞ്ഞ മാസം ഫ്രാൻസിനെതിരായ മത്സരങ്ങൾ നഷ്ടമായിരുന്നു. പരിക്കുമാറി ക്ലബിനുവേണ്ടി കളത്തിൽ തിരിച്ചെത്തിയെങ്കിലും തൽക്കാലം എംബാപ്പെയില്ലാതെ അടുത്ത രണ്ടു മത്സരങ്ങളിൽ കളത്തിലിറങ്ങാനാണ് ദെഷാംപ്സിന്റെ തീരുമാനം. താരവുമായി ചർച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് ടീമിൽ തിരിച്ചെത്തണമെന്ന് കിലിയൻ ആഗ്രഹിച്ചിരുന്നതായി കോച്ച് പറഞ്ഞു. എന്നാൽ, താരത്തെ ഒഴിവാക്കി ദെഷാംപ്സ് ടീം പ്രഖ്യാപിക്കുകയായിരുന്നു. 2018ൽ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലെ മുന്നണിപ്പോരാളിയായ എംബാപ്പെ 86 കളികളിൽ രാജ്യത്തിനായി ഇതുവരെ 48 ഗോളുകൾ നേടിയിട്ടുണ്ട്.

Football

അല്‍ ഹിലാലിനോട് സലാം പറഞ്ഞ് നെയ്മര്‍; മുന്‍ ക്ലബ്ബായ സാന്റോസിന് വേണ്ടി ഇനി പന്തുതട്ടും

2023ലാണ് നെയ്മര്‍ ഫ്രഞ്ച് ക്ലബായ പിഎസ്ജിയില്‍ നിന്ന് അല്‍ ഹിലാലിലേക്ക് താരം എത്തിയത്‌.

Published

on

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ സഊദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാല്‍ വിട്ടു. താരവുമായുള്ള കരാര്‍ അല്‍ ഹിലാല്‍ റദ്ദാക്കിയെന്നും നെയ്മര്‍ പഴയ ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിലേക്ക് മടങ്ങും. 2023ലാണ് നെയ്മര്‍ ഫ്രഞ്ച് ക്ലബായ പിഎസ്ജിയില്‍ നിന്ന് അല്‍ ഹിലാലിലേക്ക് താരം എത്തിയത്‌.

കരാര്‍ റദ്ദാക്കാന്‍ ക്ലബ്ബും നെയ്മറും തമ്മില്‍ ധാരണയായെന്നും താരത്തിന്റെ ഭാവി കരിയറിന് ആശംസകള്‍ നേരുന്നുവെന്നും അല്‍ ഹിലാല്‍ ഒഫീഷ്യല്‍ പേജിലൂടെ അറിയിച്ചു. നേരത്തെ ക്ലബ്ബ് വിടാന്‍ താരം സന്നദ്ധതയറിയിച്ച് ക്ലബ്ബിനെ സമീപിച്ചിരുന്നു. 220 മില്യണ്‍ ഡോളറിന് രണ്ട് വര്‍ഷ കരാറിലാണ് താരം അല്‍ ഹിലാലിലെത്തിയത്.

എന്നാല്‍ പരിക്കു മൂലം 18 മാസങ്ങള്‍ക്കിടയില്‍ ഏഴ് മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ അല്‍ ഹിലാലിനായി കളിച്ചത്. ഇതില്‍ ഒരു ഗോളും മൂന്ന് അസിസ്റ്റുകളും ഉള്‍പ്പെടുന്നു. പരിക്കില്‍ നിന്ന് മോചിതനാകാന്‍ സമയം ആവശ്യമുള്ളതിനാലാണ് നിലവിലെ ചാംപ്യന്മാരായ അല്‍ ഹിലാല്‍ നെയ്മറിനെ ഒഴിവാക്കുന്നത്.

2003ല്‍ 11ാം വയസില്‍ സാന്റോസ് അക്കാദമിയിലാണ് നെയ്മറിന്റെ ഫുട്‌ബോള്‍ ജീവിതത്തിന്റെ തുടക്കം. 2009ല്‍ 17ാം വയസില്‍ സാന്റോസിന്റെ സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ചു. 225 മത്സരങ്ങളില്‍ നിന്നായി 136 ഗോളുകളാണ് സാന്റോസിനായി നെയ്മര്‍ നേടിയത്. ഇതോടെ 2011ല്‍ ബ്രസീലിന്റെ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിക്കാനും നെയ്മറിന് കഴിഞ്ഞു.

2013ലെ കോണ്‍ഫെഡറേഷന്‍ കപ്പ്, 2016ലെ റിയോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ നേട്ടം എന്നിവയാണ് ബ്രസീലിനൊപ്പം നെയ്മറിന്റെ പ്രധാന നേട്ടങ്ങള്‍. 124 മത്സരങ്ങളില്‍ നിന്നായി 77 ഗോളുകളും താരം നേടി. ദേശീയ ടീമിലേയും സാന്റോസിനും ഒപ്പമുള്ള തകര്‍പ്പന്‍ പ്രകടനം 2013ല്‍ നെയ്മറിനെ ബാഴ്‌സലോണയിലെത്തിച്ചു.

ലയണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവര്‍ക്കൊപ്പം നെയ്മറും കൂടിയെത്തിയതോടെ ക്ലബ്ബിന്റെ സുവര്‍ണകാലമെന്നാണ് അതിന്റെ ആരാധകര്‍ വാഴ്ത്തിയത്. ബാഴ്‌സലോണയ്ക്ക് വേണ്ടി 186 മത്സരങ്ങളില്‍ നിന്നായി 105 ഗോളുകളാണ് നെയ്മര്‍ നേടിയത്. 2015ലെ ബാഴ്‌സയ്‌ക്കൊപ്പം ചാംപ്യന്‍സ് ലീഗ് ഉള്‍പ്പടെ നിരവധി കിരീടങ്ങള്‍ സ്വന്തമാക്കി.

2017ലാണ് നെയ്മറിനെ റെക്കോര്‍ഡ് തുകയായ 222 മില്യണ്‍ യൂറോയ്ക്ക് ഫ്രഞ്ച് ക്ലബ് പിഎസ്ജി സ്വന്തമാക്കിയത്. 173 മത്സരങ്ങള്‍ ഫ്രഞ്ച് ക്ലബിനായി കളിച്ചിട്ടുണ്ട്. 2020 മുതല്‍ നെയ്മറിനെ പരിക്ക് വിടാതെ പിന്തുടരുന്നുണ്ട്. 2026 ലോകകപ്പില്‍ ബ്രസീലിനായി കളിക്കുമെന്ന് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Continue Reading

Football

വലന്‍സിയയുടെ വലയല്‍ ഗോളടിച്ചു കൂട്ടി ബാഴ്‌സ; വിജയം 7-1ന്

ബാഴ്‌സ ആക്രമണങ്ങള്‍ക്കു മുന്നില്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു വലന്‍സിയ താരങ്ങള്‍.

Published

on

ഗോളടിമേളം തുടര്‍ന്ന് എഫ്‌സി ബാഴ്‌സലോണ. ലാ ലിഗയില്‍ വലന്‍സിയയെ ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തുവിട്ടത്. കളിയിലുടനീളം ആധിപത്യം തുടര്‍ന്ന ബാഴ്‌സ മൂന്നാം മിനിറ്റില്‍ തന്നെ ഫ്രെങ്കി ഡിയോങ്ങിലൂടെ മുന്നിലെത്തി. എട്ടാം മിനിറ്റില്‍ ഫെരാന്‍ ടോറസ് ടീമിന്റെ ലീഡുയര്‍ത്തി. 14ാം മിനിറ്റില്‍ റഫീഞ്ഞ്യയും സ്‌കോര്‍ ചെയ്തതോടെ 15 മിനിറ്റിനുള്ളില്‍ തന്നെ കളിയുടെ ചിത്രം തെളിഞ്ഞു.

ബാഴ്‌സ ആക്രമണങ്ങള്‍ക്കു മുന്നില്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു വലന്‍സിയ താരങ്ങള്‍. തുടര്‍ന്ന് 24ാം മിനിറ്റിലും ആദ്യ പകുതിയുടെ അധികസമയത്തും സ്‌കോര്‍ ചെയ്ത ഫെര്‍മിന്‍ ലോപ്പെസ് ഇരട്ട ഗോളുമായി തിളങ്ങി.

രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും 66ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തു. 75ാം മിനിറ്റില്‍ ഫെരാന്‍ ടോറസിന്റെ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തില്‍ വലന്‍സിയയുടെ സെസാര്‍ തരേഗയുടെ ദേഹത്തിടിച്ച് പന്ത് സ്വന്തം പോസ്റ്റില്‍ കയറിയതോടെ ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി. 59ാം മിനിറ്റില്‍ ഹ്യൂഗോ ഡ്യൂറോയുടെ വകയായിരുന്നു വലന്‍സിയയുടെ ആശ്വാസ ഗോള്‍.

ജയത്തോടെ 21 കളികളില്‍ നിന്ന് 42 പോയന്റുമായി ബാഴ്‌സ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള അകലം ഏഴു പോയന്റാക്കി കുറയ്ക്കാനും ബാഴ്‌സയ്ക്കായി.

Continue Reading

Football

ചെല്‍സിയെ തകര്‍ത്ത് സിറ്റി ആദ്യ നാലില്‍, ലവിര്‍ കുതിപ്പ് തുടരുന്നു

ജനുവരി ട്രാന്‍സ്ഫറില്‍ സിറ്റി സൈന്‍ ചെയ്ത അബ്ദുല്‍കോദിര്‍ കുസനോവ്, ഒമര്‍ മര്‍മോഷ് എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു.

Published

on

പ്രീമിയര്‍ലീഗില്‍ കരുത്തരുടെ പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ചെല്‍സിക്കെതിരെ ജയം പിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി(3-1). സ്വന്തം തട്ടകമായ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജോസ്‌കോ ഗ്വാര്‍ഡിയോള്‍(42), എര്‍ലിങ് ഹാളണ്ട്(68),ഫില്‍ ഫോഡന്‍(87) എന്നിവരാണ് ലക്ഷ്യംകണ്ടത്. ചെല്‍സിക്കായി നോണി മഡുവേക(3)ആശ്വാസ ഗോള്‍ നേടി. ജയത്തോടെ സിറ്റി പോയന്റ് ടേബിളില്‍ നാലാംസ്ഥാനത്തേക്കെത്തി.

സ്റ്റാര്‍ട്ടിങ് വിസില്‍ മുതല്‍ ആക്രണപ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞതോടെ മത്സരം ആവേശമായി. ജനുവരി ട്രാന്‍സ്ഫറില്‍ സിറ്റി സൈന്‍ ചെയ്ത അബ്ദുല്‍കോദിര്‍ കുസനോവ്, ഒമര്‍ മര്‍മോഷ് എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു.

മറ്റൊരു മത്സരത്തില്‍ ആര്‍സനല്‍ എതിരില്ലാത്ത ഒരു ഗോളിന് വോള്‍വ്‌സിനെ കീഴടക്കി. 74ാം മിനിറ്റില്‍ റിക്കാര്‍ഡോ കലഫിയോരിയാണ് ഗോള്‍നേടിയത്. 43ാം മിനിറ്റില്‍ ലെവിസ് കെല്ലീസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ ആദ്യപകുതിയുടെ അവസാനമിനിറ്റുകളിലും രണ്ടാം പകുതിയിലും പത്തുപേരുമായാണ് ഗണ്ണേഴ്‌സ് പൊരുതിയത്. 70ാം മിനിറ്റില്‍ വോള്‍വ്‌സ് താരം ജോ ഗോമസും ചുവപ്പ് കാര്‍ഡ് കണ്ടു.

തുടര്‍ ജയവുമായി പ്രീമിയര്‍ലീഗില്‍ അത്ഭുതകുതിപ്പ് നടത്തുന്ന നോട്ടിങ്ഹാം ഫോറസ്റ്റിന് ഒടുവില്‍ തോല്‍വി. എതിരില്ലാത്ത അഞ്ച് ഗോളിന് ബോണ്‍മൗത്താണ് കീഴടക്കിയത്. ഡാന്‍ഗോ ഒട്ടേരയുടെ ഹാട്രിക്(55,61,87) മികവിലാണ് ബോണ്‍മൗത്ത് ജയം പിടിച്ചത്. ഇസ്പിച് ടൗണിനെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്ത് ലിവര്‍പൂള്‍ ഒന്നാംസ്ഥാനത്തിന്റെ ഭീഷണി ഒഴിവാക്കി. മറ്റു മത്സരങ്ങളില്‍ െ്രെബട്ടനെ 10 എവര്‍ട്ടനും സതാംപ്ടണെ ഒന്നിനെതിരെ മൂന്ന് ഗോളിന് ന്യൂകാസിലും തോല്‍പിച്ചു.

Continue Reading

Trending