Connect with us

kerala

ചേലക്കര മണ്ഡലം വികസന മുരടിപ്പിന്റെ നേർ ഉദാഹരണം; ഇടത് എംഎൽഎമാർ മാറി മാറി വന്നിട്ടും ചേലക്കരക്കാർക്ക് ദുരിതം മാത്രം സമ്മാനം

കുടിവെള്ളം മുതൽ 24 വർഷമായി ഏങ്ങുമെത്താതെ കിടക്കുന്ന റൈസ് പാർക്ക് വരെയാണ് പ്രതിപക്ഷത്തിന്റെ ആയുധങ്ങൾ.

Published

on

സംസ്ഥാനം ഉപതിരഞ്ഞെടുപ്പ് ചൂടിലാണ്. പൊതുവിഷയങ്ങൾക്കൊപ്പം വികസ നേട്ടങ്ങളും കോട്ടങ്ങളുമെല്ലാം ചേലക്കരയിലെ പ്രചാരണത്തിൽ കത്തിക്കയറുകയാണ്. 1996 മുതൽ മണ്ഡലം കൈയ്യാളുന്ന എൽ.ഡി.എഫ് ചേലക്കരയിൽ ഒന്നും ചെയ്തില്ല എന്ന് അക്കമിട്ട് നിരത്തുകയാണ് യുഡിഎഫ്. കുടിവെള്ളം മുതൽ 24 വർഷമായി ഏങ്ങുമെത്താതെ കിടക്കുന്ന റൈസ് പാർക്ക് വരെയാണ് പ്രതിപക്ഷത്തിന്റെ ആയുധങ്ങൾ.

മണ്ഡലത്തിലെ സാധാരണക്കാർ ദുരിതത്തിലാണെന്നാണ് നാട്ടുകാർ പറയുന്നത്. ആരോഗ്യരംഗത്തെ പരാധീനതകളാണ് പ്രധാനം. മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായ മന്ത്രി വീണാ
ജോർജിനെ 40 കിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളേജിലാണ് കൊണ്ടുപോയത്.

ചേലക്കര സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കിയെങ്കിലും അതനുസരിച്ചുള്ള സൗകര്യങ്ങളില്ല. സമീപത്തെ സർക്കാർ ആശുപത്രികളിലൊന്നിലും രാത്രിയിൽ ഡോക്ടർമാരില്ല. കാർഷികവിളകളുടെ വിലയിടിവും വന്യമൃഗശല്യവും ഏറെ. ചെറുതുരുത്തി, പൊന്നാനി റോഡ്, തൊഴുപ്പാടം ഒറ്റപ്പാലം റോഡ് തുടങ്ങിയവെയല്ലം തകർന്നു. ഇവിടെയെല്ലാം ആക്ഷൻ കൗൺസിൽ സമരത്തിലാണ്.

തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിനെ ഉത്തരം മുട്ടിക്കുന്ന ചോദ്യമാണ് പരയ്ക്കാട് റൈസ് പാർക്ക്. 1996-97ലെ പട്ടികജാതി വികസന ഫണ്ടിലെ കോടികൾ ചെലവഴിച്ച് സ്ഥാപിച്ച പരയ്ക്കാട് റൈസ് പാർക്ക് പ്രവർത്തനരഹിതമാണ്. മില്ല് 3.5 കോടി നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജി റിപ്പോർട്ട് ചെയ്തിരുന്നു. ആശിർവാദ് സൊസൈറ്റി രൂപീകരണത്തിലെ രാഷ്ട്രീയവും വിനയായി. സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഭരിച്ച ബസുമതി നെല്ല് സംസ്‌കരിക്കാനായി മുമ്പ് ഇവിടെയെത്തിച്ചിരുന്നു. എന്നാൽ പ്ലാന്റ് ബസുമതി നെല്ലിന്റെ സംസ്‌കരണത്തിന് അനുയോജ്യമല്ലെന്ന് പിന്നീടാണ് മനസിലായത്.

ചേലക്കരയിലെ റോഡ് ഗതാഗത്തെപ്പറ്റി പറയാതിരിക്കുന്നതാകും ഭേദം. നാട്ടിൻചിറ– തോന്നൂർക്കര വഴിയുള്ള ചേലക്കര ബൈപാസ് റോഡ്, പഴയന്നൂർ ബൈപാസ് റോഡ് എന്നെല്ലാം പറഞ്ഞു കേൾക്കാനും ബജറ്റിൽ തുക വകയിരുത്താനും തുടങ്ങിയിട്ടും പതിറ്റാണ്ടിലേറെയായി. പദ്ധതികൾ ഇപ്പോഴും കടലാസിൽ നിന്നു പുറത്തു വരാതെ കിടപ്പാണ്. ചേലക്കര ∙പ്ലാഴി–വാഴക്കോട് റോഡ് പുനർ നിർമാണത്തിനു 120 കോടിയിലേറെ ചെലവിട്ടിട്ടും ഫലമുണ്ടായില്ലെന്ന പരാതി നാട്ടിലുണ്ട്. അപകടകരമായ വളവുകൾ മാത്രമായിരുന്ന റോഡിന്റെ ശാപം.

വില്വാദ്രിനാഥ ക്ഷേത്രത്തിനു സമീപം ഒന്നര പതിറ്റാണ്ടു മുൻപു നിർമാണം പൂർത്തിയായ പിൽഗ്രിം സെന്റർ ചേലക്കര നിയോജക മണ്ഡലത്തിലെ അനാസ്ഥയുടെ മറ്റൊരു സ്മാരകമാണ്. തീർഥാടകർക്കുള്ള ശുചിമുറികളും വിശ്രമത്തിനുള്ള സൗകര്യവും വിഭാവനം ചെയ്തു 30 ലക്ഷത്തോളം അക്കാലത്തു ചെലവിട്ട പദ്ധതി ഇന്നു വരെ പ്രവർത്തിച്ചിട്ടില്ല.

∙കേരളപ്പിറവി സുവർണ ജൂബിലി സ്മാരകമായി വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു കവി സുഗതകുമാരി സ്വപ്നം കണ്ടതാണു മലാറ കുന്നിലെ നാട്ടുമാന്തോപ്പ്. നാളേക്കു 18 വർഷം പൂർത്തിയാകുമ്പോഴും പദ്ധതി എങ്ങുമെത്തിയിട്ടില്ല. 2006 നവംബർ 1നു കേരളത്തിലെ മന്ത്രിമാരും സുഗതകുമാരിയും അടക്കമുള്ള 50  സാംസ്കാരിക പ്രമുഖർ ചേർന്ന് 50 മാവിൻ തൈകൾ നട്ടാണു പദ്ധതി തുടങ്ങിയത്. റവന്യു, വനം, ടൂറിസം വകുപ്പുകളുടെ ശീതസമരം മൂലം പദ്ധതി മുളയിലേ നുള്ളിയ മട്ടായി. പിന്നീട് ഇക്കോ ടൂറിസം വകുപ്പിനു ചുമതല നൽകിയെങ്കിലും കാര്യമായി ഒന്നും നടന്നില്ല.

ചുരുക്കത്തിൽ സിപിഎം പ്രതിനിധി മണ്ഡലത്തിൽ ഉണ്ടായിട്ടുംകേരളം ഇടത് മുന്നണി ഭരിച്ചിട്ടും ചേലക്കര മണ്ഡലത്തിൽ ഒന്നും ചെയ്തിട്ടില്ല എന്ന ചുരുക്കംവോട്ട് വാങ്ങി നിയമസഭയിലെത്തുന്ന ഇടത് പ്രതിനിധി ചേലക്കരക്കാരെ ചതിച്ചു എന്ന് ഒറ്റവാക്കിൽ പറയാം.

kerala

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

സംഭവത്തില്‍ തെളിലുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു നേതാക്കളെ വളഞ്ഞിട്ടു തല്ലിയ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിനെയും സുരക്ഷാജീവനക്കാരന്‍ സന്ദീപിനെയും കുറ്റവിമുക്തരാക്കി ജില്ലാ ക്രൈം ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളി. അക്രമസംഭവത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു.

സംഭവത്തില്‍ തെളിലുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. ഹര്‍ജിക്കാരായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് എന്നിവരുടെ അഭിഭാഷകന്റെ വാദം കോടതി നേരത്തെ കേട്ടിരുന്നു.

മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാര്‍ രാഷ്ട്രീയവിരോധം തീര്‍ക്കുകയായിരുന്നെന്നും മര്‍ദനത്തെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി കാണരുതെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. മര്‍ദ്ദന ദൃശ്യങ്ങളും കോടതിക്ക് കൈമാറിയിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 15നാണ് അജയ് ജുവല്‍ കുര്യാക്കോസിനെയും എ ഡി തോമസിനെയും സുരക്ഷാജീവനക്കാര്‍ വളഞ്ഞിട്ടുതല്ലിയത്. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു മര്‍ദ്ദനം.

Continue Reading

kerala

പി.പി ദിവ്യയക്ക് ജാമ്യം ലഭിക്കാന്‍ കാരണം പ്രോസിക്യൂഷന്റെ പരാജയം ; രമേശ് ചെന്നിത്തല

വ്യക്തമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതാകാം ദിവ്യയുടെ ജാമ്യത്തില്‍ കലാശിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Published

on

കണ്ണൂര്‍ എ.ഡി.എം. കെ. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയക്ക് ജാമ്യം ലഭിക്കാന്‍ കാരണം പ്രോസിക്യൂഷന്റെ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

വ്യക്തമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതാകാം ദിവ്യയുടെ ജാമ്യത്തില്‍ കലാശിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യം അനുവദിച്ചത്. ജില്ല വിടാന്‍ പാടില്ല, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളിലാണ് ജാമ്യം.

Continue Reading

kerala

പെട്ടിയില്‍ പെട്ടു സി.പി.എം; പാതിരാ പരിശോധനയും കള്ളപ്പണ ആരോപണവും തിരിച്ചടിയായെന്ന് വിലയിരുത്തല്‍.

പൊലീസ് കുറേക്കൂടി അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നെന്നാണ് മുതര്‍ന്ന നേതാക്കളുടെ അഭിപ്രായം.

Published

on

പാലക്കാട്ടെ പണപ്പെട്ടിവിവാദം തള്ളി സിപിഎം. പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം എന്‍.എന്‍.കൃഷ്ണദാസ്. നീലപ്പെട്ടിയോ പച്ചപ്പെട്ടിയോ എന്നതല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. വരും ദിവസങ്ങളില്‍ ഇക്കാര്യം ഓര്‍മിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു. പാതിരാ പരിശോധനയും കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണവും തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തല്‍.

അതേസമയം പെട്ടിയില്‍ പെട്ടിരിക്കുകയാണ് സി.പി.എം. ട്രോളി ബാഗ് ചര്‍ച്ചകള്‍ രാഹുലിന് ഗുണകരമാവുകയും, പാതിരാ പറിശോധനയും കള്ളപ്പണ ആരോപണവും തിരിച്ചടിയായെന്നും പാലക്കാട്ടെ തെരഞ്ഞെടുപ്പ് അവലോകനത്തില്‍ വിലയിരുത്തി സി.പി.എം.

പാലക്കാട്ടെ പാതിരാ റെയ്ഡ് പാളിയതില്‍ സി.പി.എമ്മില്‍ കടുത്ത അതൃപ്തിയുണ്ട്. പൊലീസ് കുറേക്കൂടി അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നെന്നാണ് മുതര്‍ന്ന നേതാക്കളുടെ അഭിപ്രായം. അതേസമയം കള്ളപ്പണം വന്നുവെന്നവാദത്തില്‍ ഉറച്ചുനിന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നോട്ട് പോകാനും പാര്‍ട്ടിയില്‍ ഉരു വിഭാഗം നുണ പരിശോധനയ്ക്കടക്കം തയ്യാറാണെന്നും ഏതന്വേഷണവും നേരിടാമെന്നുമാണ് കോണ്‍ഗ്രസിന്റെ വെല്ലുവിളി.

 

Continue Reading

Trending