Connect with us

kerala

വടകരയിലെ കാഫിര്‍ പ്രയോഗം പോലെ സിപിഎമ്മിന്റെ അടുത്ത തട്ടിപ്പാണ് പാലക്കാട്ടെ കള്ളപ്പണം: വി.ഡി സതീശന്‍

ട്രോളി ബാഗിന്റെ വിഡിയോ കണ്ട് അതിനെക്കുറിച്ച് സംസാരിക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു പാലക്കാട് എസ്പിയാണോ എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ചോദിച്ചു

Published

on

നീല ട്രോളി ബാഗില്‍ പണമെത്തിച്ചു എന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പാലക്കാട്ടെ പാതിരാ നാടകം കഴിഞ്ഞുള്ള പുതിയ കഥയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുതിയ ആരോപണങ്ങള്‍ കൊടകരയിലെ പുതിയ വെളിപ്പെടുത്തലിന്റെ ജാള്യത മറയ്ക്കാനാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. വി വി രാജേഷും എ എ റഹീമും രഹസ്യം പറഞ്ഞുപോകുന്ന ദൃശ്യമുണ്ട് തന്റെ കൈയിലെന്നും വി ഡി സതീശന്‍ അവകാശപ്പെട്ടു. സിപിഐഎമ്മിന്റെ ഈ പുതിയ ആരോപണം വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആരോപണം പോലെയും തൃക്കാക്കരയിലെ വിഡിയോ പോലെയും പോകുമെന്നും നാടകം പൊളിഞ്ഞിട്ടും സിപിഐഎം നേതാക്കള്‍ ചെളിയില്‍ കിടന്ന് ഉരുളുകയാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ട്രോളി ബാഗിന്റെ വിഡിയോ കണ്ട് അതിനെക്കുറിച്ച് സംസാരിക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു പാലക്കാട് എസ്പിയാണോ എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ചോദിച്ചു. പൊലീസിന്റെ കൈയിലുള്ള സിസിടിവി ദൃശ്യങ്ങള്‍ സുരേഷ് ബാബു കണ്ടത് എങ്ങനെയാണ്, പൊലീസ് റെയിഡിനെക്കുറിച്ച് കൈരളിയും ഡിവൈഎഫ്‌ഐയും അറിഞ്ഞത് എങ്ങനെയാണെന്നും ട്രോളി ബാഗില്‍ മുഴുവന്‍ പണമാണെന്ന് അറിയാന്‍ സിപിഐഎംകാര്‍ക്ക് ദിവ്യദൃഷ്ടി ഉണ്ടോയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

എന്തിനാണ് വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധിക്കുന്നതെന്നും സിപിഐഎം വനിതാ നേതാക്കളുടെ മുറിയിലാണോ സാധാരണ പണപ്പെട്ടി സൂക്ഷിക്കാറെന്നും വി ഡി സതീശന്‍ ചോദിച്ചു. കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളെ അപമാനിച്ച ഗൂഢാലോചനയ്ക്ക് പിന്നില്‍ മന്ത്രി എം ബി രാജേഷും അളിയനുമെന്ന് വി ഡി സതീശന്‍ ആരോപിച്ചു. ഇതിന് മന്ത്രിയെക്കൊണ്ട് മറുപടി പറയിപ്പിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മന്ത്രിയെ വഴിയില്‍ തടയുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

kerala

ചങ്ങനാശ്ശേരിയില്‍ ജനശതാബ്ദി എക്‌സ്പ്രസിന് താല്‍ക്കാലിക സ്റ്റോപ്

മന്നം ജയന്തിയോടനുബന്ധിച്ചാണ് താല്‍ക്കാലിക സ്‌റ്റോപിന് അനുമതി നല്‍കിയത്

Published

on

ചങ്ങനാശ്ശേരി: കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് ചങ്ങനാശ്ശേരിയില്‍ താല്‍ക്കാലിക സ്റ്റോപ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി. മന്നം ജയന്തിയോടനുബന്ധിച്ചാണ് താല്‍ക്കാലിക സ്‌റ്റോപിന് അനുമതി നല്‍കിയത്.

ഡിസംബര്‍ 31, ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ ചങ്ങനാശ്ശേരി പെരുന്നയില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് ഇത് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

kerala

കളിക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ തല കലത്തില്‍ കുടുങ്ങി

ഫയര്‍ഫോഴ്‌സ് എത്തി കുട്ടിയുടെ തലയില്‍ നിന്ന് കലം മുറിച്ചു മാറ്റുകയായിരുന്നു

Published

on

സുല്‍ത്താന്‍ ബത്തേരി: കളിക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ തല കലത്തില്‍ കുടുങ്ങി. മാടക്കര കുളിപ്പുര ഉന്നതയിലെ സുധീഷിന്റെ മകള്‍ സൗഗന്ധികയുടെ തലയിലാണ് കലം കുടുങ്ങിയത്.

കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടിയുടെ തല കലത്തില്‍ കുടുങ്ങുകയായിരുന്നു. കലം തലയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടി പേടിച്ച് കരഞ്ഞിരുന്നു. കലം ഊരി മാറ്റാന്‍ പറ്റാതായതോടെ വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു.തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ ഓഫീസര്‍ നിധീഷ് കുമാര്‍, അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ഐപ്പ് ടി പൗലോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കലം മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

Continue Reading

kerala

ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍, രണ്ടുപേര്‍ക്കായി ലുക്കൗട്ട് നോട്ടീസ്

പനമരം സ്വദേശികളായ താഴെ പുനത്തില്‍ വീട്ടില്‍ ടി.പി. നബീല്‍ ഖമര്‍ (25), കുന്നുമ്മല്‍ വീട്ടില്‍ കെ. വിഷ്ണു എന്നിവരാണ് മറ്റു രണ്ട് പ്രതികള്‍

Published

on

മാനന്തവാടി: ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പച്ചിലക്കാട് പുത്തന്‍പീടികയില്‍ ഹൗസില്‍ മുഹമ്മദ് അര്‍ഷിദ് (25),കണിയാമ്പറ്റ പച്ചിലക്കാട് പടിക്കംവയല്‍ കക്കാറയ്ക്കല്‍ വീട്ടില്‍ അഭിരാം കെ. സുജിത്ത് (23) എന്നിവരെയാണ് മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ഗോപിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മറ്റു രണ്ട് പ്രതികള്‍ക്കായി മാനന്തവാടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

പനമരം സ്വദേശികളായ താഴെ പുനത്തില്‍ വീട്ടില്‍ ടി.പി. നബീല്‍ ഖമര്‍ (25), കുന്നുമ്മല്‍ വീട്ടില്‍ കെ. വിഷ്ണു എന്നിവരാണ് മറ്റു രണ്ട് പ്രതികള്‍. ചൊവ്വാഴ്ച രാവിലെ കല്‍പറ്റ ഭാഗത്തുനിന്നാണ് അഭിരാമിനെയും അര്‍ഷിദിനെയും പിടികൂടിയത്. സംഭവത്തിന് ശേഷം ബംഗളൂരുവിലേക്ക് മുങ്ങിയ ഇവര്‍ തിരികെ മടങ്ങുമ്പോഴാണ് പിടിയിലായത്. ഇരുവരെയും മാനന്തവാടിയിലെ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. കൂടല്‍ക്കടവ് ചെമ്മാട് കോളനിയിലെ മാതനെയാണ് ഇവര്‍ അപകടപ്പെടുത്തിയത്. ഇദ്ദേഹം വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വഴിയോരത്ത് കാര്‍ യാത്രക്കാരുടെ തര്‍ക്കത്തില്‍ ഇടപെട്ടതിനാണ് കാറില്‍ അരകിലോമീറ്റര്‍ റോഡിലൂടെ വലിച്ചിഴച്ച് ഒടുവില്‍ വഴിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു.

Continue Reading

Trending