Connect with us

kerala

ഹണിട്രാപ്പിലൂടെ രണ്ടരക്കോടി രൂപ തട്ടിയെടുത്തു; കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍

പരാതിക്കാരനെ ഇവര്‍ യൂട്യൂബ് ചാനലിലൂടെയാണ് ഹണിട്രാപ്പില്‍ കുടുക്കിയത്.

Published

on

ഹണിട്രാപ്പിലൂടെ രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍. ടോജന്‍, ഷമി എന്നിവരെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

പരാതിക്കാരനെ ഇവര്‍ യൂട്യൂബ് ചാനലിലൂടെയാണ് ഹണിട്രാപ്പില്‍ കുടുക്കിയത്. പ്രതികളില്‍ നിന്ന് മൂന്നുവാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. രണ്ട് കൊല്ലം മുമ്പ് തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ വയോധികന്‍ സാമൂഹിക മാധ്യമത്തിലൂടെ യുവതിയുമായി പരിചയത്തിലാവുകയായിരുന്നു. വിവാഹിതയല്ലെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി ഇയാളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇതിനിടക്ക് പലതവണകളായി യുവതി പരാതിക്കാരനില്‍ നിന്നും പണം വാങ്ങുകയും ചെയ്തു.

എന്നാല്‍ പണം തിരികെ ലഭിക്കാതെ വന്നതോടെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റുകയായിരുന്നു. തുടര്‍ന്ന് വയോധികന്‍ തൃശൂര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കി. പരാതിക്കാരനില്‍ നിന്നും വാങ്ങിയ പണം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണ ആഭരണങ്ങളും വാഹനങ്ങളും പൊലീസ് പിടികൂടി.
അറുപതുപവനോളം സ്വര്‍ണം വരും. തട്ടുയെടുത്ത പണം ആഡംബര ജീവിതം നയിക്കാനാണ് ഇവര്‍ ഇവര്‍ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

 

kerala

‘എന്നിലേൽപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും ഹൃദയം നിറഞ്ഞ നന്ദി’: നിവിൻ പോളി

ബലാത്സംഗം നടന്നുവെന്ന് പരാതിക്കാരി ആരോപിക്കുന്ന സമയത്ത് നിവിൻ ദുബായിൽ ഇല്ലായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി

Published

on

പീഡനക്കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ നിവിൻ പോളി. ഫേസ്ബുക്ക് പേജിലൂടെയാണ് നിവിൻ പോളി പ്രതികരിച്ചത്. എന്നിലേൽപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നന്ദിയെന്ന് നിവിൻ കുറിച്ചു. നിങ്ങളോരോരുത്തരുടേയും പ്രാർത്ഥനകൾക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും നിവിൻ വ്യക്തമാക്കി.

എറണാകുളം നേര്യമംഗലം സ്വദേശിനിയുടെ പരാതിയിൽ ഊന്നുകൽ പൊലീസ് ആണ് നിവിൻ പോളി ഉൾപ്പെടെ ആറുപേർക്കെതിരെ കേസെടുത്തിരുന്നത്. കേസിൽ ആറാം പ്രതിയായിരുന്നു നിവിൻ പോളി. കേസ് പിന്നീട്, ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.

Continue Reading

kerala

കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ നാളെ പരിഗണിക്കും

ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തല്‍ നിര്‍ണായക വഴിത്തിരിവായതോടെ തുടരന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ ആവശ്യം.

Published

on

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ തൃശ്ശൂര്‍ ജില്ലാ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് നാളെ പരിഗണിക്കും. കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തല്‍ നിര്‍ണായക വഴിത്തിരിവായതോടെ തുടരന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ ആവശ്യം. കേസില്‍ പുനരന്വേഷണം സാധ്യമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആറു ചാക്കുകളിലായി ധര്‍മ്മരാജന്‍ 9 കോടി രൂപ ബിജെപി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ചു വന്നായിരുന്നു തിരൂര്‍ സതീഷ് വെളിപ്പെടുത്തിയത്. പണം എത്തിക്കുന്നതിനു മുന്നോടിയായി ധര്‍മ്മരാജന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും പാര്‍ട്ടി ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിരുന്നു.

 

Continue Reading

kerala

ട്രെയിനുകളില്‍ ബോംബ് ഭീഷണി; പ്രതി പിടിയില്‍

മദ്യ ലഹരിയിലാണ് ഇയാള്‍ ഭീഷണി മുഴക്കിയതെന്നാണ് വിവരം.

Published

on

ട്രെയിനുകളില്‍ ബോംബ് ഭീഷണി മുഴക്കിയ പ്രതി പിടിയില്‍. പത്തനംതിട്ട സ്വദേശി ഹരിലാലിനെ പെരുമ്പാവൂരില്‍ നിന്നാണ് പിടികൂടിയത്. മദ്യ ലഹരിയിലാണ് ഇയാള്‍ ഭീഷണി മുഴക്കിയതെന്നാണ് വിവരം. ഇന്നലെ സന്ധ്യയ്ക്കാണ് ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്തത്. പ്രതിയെ എറണാകുളം റെയില്‍വെ പൊലീസ് സെന്‍ട്രല്‍ പൊലീസിന് കൈമാറും.

കഴിഞ്ഞ ദിവസം രാവിലെ ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് തന്റെ കാശ് മുഴുവന്‍ പോയെന്ന് പരാതി പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഇയാള്‍ മദ്യലഹരിയിലാണെന്നും സംഭവം വ്യാജമാണെന്നും മനസിലായി. തുടര്‍ന്ന് ഇയാള്‍ യാത്ര ചെയ്യുന്നതിനിടെ മൂന്ന് ട്രെയിനുകളില്‍ ബോംബ് വെച്ചിച്ചുണ്ടെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഭീഷണി സന്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി ട്രെയിനുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.

Continue Reading

Trending