Connect with us

india

ജാതി വിവേചനത്തെ എന്തുകൊണ്ട് മോദി വെല്ലുവിളിക്കുന്നില്ല; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍നവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് ജാതി വിവേചനത്തെ മോദി പരസ്യമായി വെല്ലുവിളിക്കാത്തതെന്നാണ് രാഹുലിന്റെ വിമര്‍ശനം.

രാജ്യത്തുണ്ടാവുന്ന ജാതി വിവേചനത്തെ വെല്ലുവിളിക്കുമെന്ന് മോദി പരസ്യമായി പ്രഖ്യാപിക്കുന്നില്ലെന്നും അതിന്റെ കാരണമെന്താണെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

തെലങ്കാനയിലെ ബോവന്‍പള്ളിയില്‍ നടന്ന ജാതി സെന്‍സസ് കണ്‍സള്‍ട്ടേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. രാജ്യത്ത് വ്യാപകമായി ജാതി വിവേചനം നടക്കുന്നുണ്ടെന്നും ജാതി സെന്‍സസിനെ കുറിച്ച് ചിന്തിക്കാത്തവര്‍ സത്യത്തെ മറച്ചുവെക്കുന്നവരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്ത് വ്യാപകമായി നടക്കുന്ന ജാതി വിവേചനത്തെ കുറിച്ചുള്ള സത്യവും വിവേചനത്തില്‍ നിന്ന് നേട്ടം കൊയ്യുന്നവരെ കുറിച്ചും ജനങ്ങളറിയണമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ജാതി സെന്‍സസ് ആവശ്യപ്പെട്ട താന്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും പറയുന്നതെന്നും എന്നാല്‍ എന്നുമുതലാണ് രാജ്യത്തെ വിഭജിക്കാന്‍ തുടങ്ങിയതെന്ന സത്യം പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഒ.ബി.സി, എസ്.സി,എസ്.ടി, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവര്‍ വിഭജനത്തിനിരയായയെന്നും ഇവര്‍ക്കെല്ലാം തൊഴിലവസരങ്ങള്‍ നഷ്ടമായെന്നുമുള്ള കണക്കുകള്‍ വ്യക്തമാകണമെങ്കില്‍ ജാതി സെന്‍സസ് നടക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ജാതി സെന്‍സസ് നടത്താനുള്ള തെലങ്കാനയുടെ ശ്രമത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിക്കുകയുണ്ടായി. തെലങ്കാന നടത്തുന്ന സെന്‍സസ് ദേശീയ ജാതി സെന്‍സസിന് മാതൃകയാവുമെന്നും പുതിയ തുടക്കമാണ് നടക്കാനിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വ്യാജ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കരുത്; മുന്നറിയിപ്പ് നല്‍കി പ്രതിരോധ വകുപ്പ്

‘പാക് ചാരന്മാര്‍ വ്യാജ നമ്പറുകളില്‍ നിന്ന് ബന്ധപ്പെട്ടേക്കാം’

Published

on

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് പാക് ചാരന്മാര്‍ വ്യാജ നമ്പറുകളില്‍ നിന്ന് ബന്ധപ്പെട്ടേക്കാമെന്ന് പ്രതിരോധ വകുപ്പ്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കുവേണ്ടിയാണ് ഫോണ്‍ കോളുകള്‍ വരുന്നതെന്നും ഇതില്‍ ജാഗ്രത പാലിക്കണമെന്നും സൈന്യം അറിയിച്ചു.

7340921702 എന്ന ഇന്ത്യന്‍ നമ്പറില്‍ നിന്ന് വരുന്ന ഇത്തരം കോളുകളോട് പ്രതികരിക്കരുതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം ചതികളില്‍ വീഴരുതെന്നും ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥരായി നടിച്ച്, മാധ്യമപ്രവര്‍ത്തകരെയും സാധാരണക്കാരെയും വിളിച്ച്, നിലവിലുള്ള സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പാകിസ്താന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവ്‌സ് (പിഐഒ) നടത്തുന്ന ശ്രമങ്ങളാണിതെന്നും സൈന്യം അറിയിച്ചു.

അതേസമയം, പാക് സൈന്യം ഭീകരര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംയുക്ത സേന നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തീവ്രവാദികള്‍ക്ക് വേണ്ടി പാകിസ്താന്‍ സൈന്യം ഇടപെടാന്‍ തീരുമാനിച്ചത് ദയനീയമാണെന്നും അതിനാലാണ് ഇന്ത്യ തിരിച്ചടിച്ചതെന്നും സേന പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ച ‘ആകാശ് സംവിധാനം’ വിജയകരമായിരുന്നെന്നും പാകിസ്താന്റെ നിരവധി ഡ്രോണുകളുള്‍പ്പെടെ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തുവെന്നും സേന വ്യക്തമാക്കി.

നിരപരാധികളായ സാധാരണ പൗരന്മാര്‍ കൊല്ലപ്പെട്ടെന്നും ഭാവിയില്‍ ഏതൊരു തിരിച്ചടിക്കും നമ്മുടെ എല്ലാ സേനകളും സര്‍വ്വസജ്ജമാണെന്നും സംയുക്ത സേന അറിയിച്ചു. അതിര്‍ത്തിയിലെ വ്യോമസേനപ്രതിരോധ സംവിധാനങ്ങള്‍ ശക്തമാണെന്നും ഇന്ത്യയുടെ റഡാര്‍ സംവിധാനങ്ങളെ മറികടന്ന് ഒരു ആക്രമണവും സാധ്യമല്ലെന്നും സേന അറിയിച്ചു.

Continue Reading

india

യുദ്ധ പശ്ചാത്തലത്തില്‍ രാജ്യത്ത് അടച്ചിട്ട വിമാന താവളങ്ങള്‍ തുറന്നു

Published

on

വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ നല്‍കിയ നോട്ടീസ് പിവലിച്ചു. പിന്നാലെ തുറക്കാനുളള പുതിയ നോട്ടീസ് നല്‍കുകയും വിമാനത്താവളങ്ങള്‍ തുറക്കുകയും ചെയ്തു.

ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍, എന്നീ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ഇന്നലെ ഡ്രോണ്‍ ആക്രമണം നടത്തിയത്. അധംപുര്‍, അംബാല, അമൃത്സര്‍, അവന്തിപുര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്സാല്‍മിര്‍, ജോധ്പുര്‍, കണ്ട്ല, കങ്ഗ്ര, കെഷോദ്, കിഷന്‍ഗഡ്, കുളു-മണാലി, ലെ, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്ട്യാല, പോര്‍ബന്തര്‍, രാജ്കോട്ട്, സര്‍സാവ, ഷിംല, ശ്രീനഗര്‍, ഥോയിസ്, ഉത്തര്‍ലായ് തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്.

Continue Reading

india

സൗന്ദര്യ മത്സരത്തിനിടെ നടന്‍ വിശാല്‍ വേദിയില്‍ കുഴഞ്ഞു വീണു; ആശങ്കയില്‍ ആരാധകര്‍

Published

on

തമിഴ്നാട്ടിലെ വില്ലുപുരത്ത് നടന്ന മിസ് കുവാഗം ട്രാന്‍സ്ജെന്‍ഡര്‍ സൗന്ദര്യ മത്സരം 2006 ന്റെ വേദിയിലാണ് നടന്‍ കുഴഞ്ഞു വീണത്.

തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നടന്‍ ആണ് വിശാല്‍. എന്നാല്‍ കുറച്ചു നാളുകളായിട്ട് താരത്തിന്റെ ഹിറ്റ് സിനിമകളൊന്നും ഇറങ്ങിയിട്ടിയില്ല. മാസങ്ങള്‍ക്ക് മുമ്പ് ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് വിശാലിന്റെ ആരോഗ്യത്തെ സംബന്ധിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നത്.

വിറയലോട് കൂടി മൈക്ക് പോലും പിടിക്കാന്‍ ബുദ്ധിമുട്ടുന്നതുമായ വിശാലിനെയാണ് ആരാധകര്‍ കണ്ടെത്. പിന്നാലെ പനി ആയിരുന്നെന്നും സിനിമയ്ക്ക് വേണ്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നുവെന്നും വിശാല്‍ പറഞ്ഞു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നുവെന്ന ആരാധകരുടെ അഭിപ്രായത്തെ വിശാല്‍ എതിര്‍ക്കുകയായിരുന്നു. ഇപ്പോള്‍ വിശാലിന്റെ ആരോഗ്യസ്ഥിതി വീണ്ടും ചര്‍ച്ചയായിരിക്കുകാണ്.

Continue Reading

Trending