Connect with us

kerala

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം; വിധി ഇന്ന്

കലക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനം നടന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി.

Published

on

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടന കേസില്‍ വിധി ഇന്ന്. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കലക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനം നടന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി. നിരോധിത സംഘടനയായ ബേസ് മൂവ്‌മെന്റിന്റെ നാല് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. അബ്ബാസ് അലി , ദാവൂദ് സുലൈമാന്‍ , ശംസൂണ്‍ കരീം രാജ, ഷംസുദ്ദീന്‍, മുഹമ്മദ് അയൂബ് എന്നിവരെ കോടതിയില്‍ നേരിട്ട് ഹാജരാക്കും. പൊലീസ് കോടതി വളപ്പില്‍ കൂടുതല്‍ സുരക്ഷ ഒരുക്കും.

2016 ജൂണ്‍ 15നാണ് കൊല്ലം കലക്ടറേറ്റില്‍ ബോംബ് സ്‌ഫോടനമുണ്ടാകുന്നത്. മുന്‍സിഫ് കോടതിക്കും സബ് ട്രഷറിക്കുമിടയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് സമീപത്തായിരുന്നു സ്ഫോടനം. രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ഡിറ്റണേറ്ററുകളും ബാറ്ററിയും വെടിമരുന്നും നിറച്ചാണ് പ്രതികള്‍ സ്ഫോടനം നടത്തിയത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, നെല്ലൂര്‍, മൈസൂരു എന്നിവിടങ്ങളിലെ കോടതിവളപ്പില്‍ അതേ വര്‍ഷം സ്ഫോടനമുണ്ടായിരുന്നു. ഷംസൂണ്‍ കരിം രാജയാണ് എല്ലായിടത്തും ബോംബ് സ്ഥാപിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റോഡ് തടസപ്പെടുത്തി സമരം: സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

ജില്ലാ സെക്രട്ടറി എം.വി ജയരാജനെ ഒന്നാം പ്രതിയാക്കിയാണ് കേസ്.

Published

on

കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിനിടെ റോഡ് തടസപ്പെടുത്തിയതിന് സിപിഎം നേതാക്കള്‍ക്കെതിരെ കേസ്. ജില്ലാ സെക്രട്ടറി എം.വി ജയരാജനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. വി.ശിവദാസന്‍, കെ.വി സുമേഷ് എംഎല്‍എ തുടങ്ങിയവരെയും പ്രതിചേര്‍ത്തു. കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.

കേന്ദ്ര അവഗണനക്കെതിരെ സിപിഎം സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിലാണ് റോഡ് തടസപ്പെടുത്തിയത്. കേന്ദ്ര അവഗണനക്കെതിരെ സിപിഎം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായിട്ടാണ് കണ്ണൂരിലെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം നടത്തിയത്. ഇതിന്റെ ഭാഗമായി റോഡില്‍ പന്തല്‍ കെട്ടി കസേരകള്‍ നിരത്തുകയും റോഡിലേക്ക് ഇറക്കി നേതാക്കള്‍ക്കുള്ള വേദി തയ്യാറാക്കുകയും ചെയ്തു.

പാതയോരങ്ങളില്‍ പൊതുയോഗങ്ങളും സമരങ്ങളും നിരോധിച്ച ഹൈക്കോടതി വിധി ലംഘിച്ചായിരുന്നു സിപിഎം ഉപരോധം നടത്തിയത്. അതേസമയം യാത്രാ മാര്‍ഗങ്ങള്‍ വേറെയുണ്ടെന്നും ഹെഡ് പോസ്റ്റ് ഓഫീസ് വേറെ ഇല്ലെന്നുമായിരുന്നു ആയിരുന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ ന്യായം.

എന്നാല്‍ ഗതാഗതം തടസപ്പെടുത്തി സമരം പാടില്ലെന്ന് കാണിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ നേരത്തെ സിപിഎം നേതൃത്വത്തിന് നോട്ടീസ് നല്‍കിയിരുന്നു.

 

Continue Reading

kerala

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയുടെ ജാമ്യാപേക്ഷയില്‍ വിധി 27ന്

ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.

Published

on

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയില്‍ 27ന് വിധി പറയും. ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. ഇന്ന് ചെന്താമരയുടെ റിമാന്‍ഡ് കാലാവധിയും നീട്ടി. കഴിഞ്ഞ ദിവസമാണ് ചെന്താമര അഭിഭാഷകന്‍ ജേക്കബ് മാത്യു മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

താനാണ് കൊലപാതകം നടത്തിയതെന്ന കുറ്റസമ്മത മൊഴി നല്‍കിയിട്ടില്ലെന്നും പൊലീസ് എഴുതി ചേര്‍ത്ത് ഒപ്പുവെപ്പിച്ചതാണെന്നും ചെന്താമര കോടതിയില്‍ വാദിച്ചു. എന്നാല്‍ കൊലപാതകത്തിന് ശേഷം ആയുധവുമായി പ്രതി ഇറങ്ങി പോകുന്നത് കണ്ട സാക്ഷികള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ചെന്താമരയ്ക്ക് ജാമ്യം ലഭിച്ചാല്‍ അത് തങ്ങളുടെ ജീവന് തന്നെ ഭീഷണിയാവുമെന്ന് നാട്ടുകാര്‍ പറയുന്നു. സജിത കേസില്‍ ചെന്താമരയുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.

കഴിഞ്ഞ മാസം 27നായിരുന്നു പോത്തുണ്ടിയില്‍ ഇരട്ടക്കൊലപാതകം നടന്നത്. അയല്‍വാസി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയായിരുന്നു ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമര വിശ്വാസിച്ചിരുന്നത്.

സജിതയെ കൊലകേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു. ഇരട്ടക്കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ ഇയാളെ 29ന് പുലര്‍ച്ചെയാണ് പൊലീസ് പിടികൂടിയത്.

സജിത കേസില്‍ ചെന്താമരയുടെ ജാമ്യം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു.

 

Continue Reading

kerala

തിരുവനന്തപുരം കൊലപാതകം: പ്രതിയുടെ ആരോഗ്യനില തൃപ്തികരം: ഐ ജി ശ്യാം സുന്ദര്‍

പ്രതി ആശുപത്രിയിലാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ കണ്‍ക്ലൂഷനിലെത്താമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഐ ജി ശ്യാം സുന്ദര്‍.
പ്രതി ആശുപത്രിയിലാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ കണ്‍ക്ലൂഷനിലെത്താമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫോറന്‍സിക് സംഘം പരിശോധന നടത്തി വരുകയാണ്. പ്രതിയെ കാര്യമായി ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ലഹരി ഉപയോഗിച്ചതില്‍ വ്യക്തതയില്ലെന്നുമാണ് വിവരം. പ്രതിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും ഐജി വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് നാടിനെ നടുക്കിയ വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതം നടന്നത്. 23കാരനായ പ്രതി അഫാന്‍ മാതാവ് ഷെമിയെ ഷാള്‍ കഴുത്തില്‍ ചുറ്റി തല ചുമരിലിടിച്ച് ആക്രമിക്കുകയായിരുന്നു. ശേഷം പാങ്ങോട്ടെ പിതൃമാതാവിന്റെ വീട്ടിലെത്തുകയും സ്വര്‍ണം പണയം വെയ്ക്കാന്‍ നല്‍കാത്തതോടെ തലയ്ക്കടിച്ച് കൊന്നതെന്നുമാണ് സൂചന.

കൊലപാതകത്തിന് ശേഷം അവരുടെ മാല കവര്‍ന്ന് വെഞ്ഞാറമൂട്ടില്‍ പണയം വച്ചു. ഈ സമയം ചുള്ളാളത്തെ പിതൃസഹോദരന്‍, അഫാനെ ഫോണില്‍ വിളിച്ചിരുന്നു. തുടര്‍ന്ന് അവിടെ എത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തി. വീട്ടിലേക്ക് തിരിച്ചെത്തി പെണ്‍സുഹൃത്ത് ഫര്‍സാനയെ കൊലപ്പെടുത്തി.

പിന്നീട് സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ സഹോദരനെ അഫാന്‍ മന്തി വാങ്ങാന്‍ വിടുന്നു. ഇതിന് ശേഷം സഹോദരനെ കൊലപ്പെടുത്തുന്നു. കൊലപാതക ശേഷം കുളിച്ചുവെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. പിന്നാലെ എലിവിഷം കഴിച്ച് പ്രതി പൊലീസ് സ്റ്റേഷനിലെത്തി ആറ് പേരെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തുകയായിരുന്നു.

 

 

Continue Reading

Trending