Connect with us

kerala

ചൂരല്‍മല ഉരുള്‍പൊട്ടല്‍: മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീരഭാഗം കണ്ടെത്തി

പരപ്പന്‍പാറ ഭാഗത്തുനിന്ന് മരത്തില്‍ കുടുങ്ങിയ നിലയിലാണ് ശരീരഭാഗം കണ്ടെത്തിയത്.

Published

on

വയനാട് ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരിച്ചവരാണെന്ന് കരുതുന്നവരുടെ ശരീര ഭാഗം കണ്ടെത്തി. പരപ്പന്‍പാറ ഭാഗത്തുനിന്ന് മരത്തില്‍ കുടുങ്ങിയ നിലയിലാണ് ശരീരഭാഗം കണ്ടെത്തിയത്. അഗ്‌നി ശമന സേനയാണ് ശരീരഭാഗം കണ്ടെത്തിയത്. വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കണാതായ 47 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

എന്നാല്‍ ഇതുവരെ 231 മൃതദേഹങ്ങളും 222 ശരീരഭാഗങ്ങളുമാണ് ദുരന്തമേഖലയില്‍നിന്നും മലപ്പുറം ചാലിയാര്‍ പുഴയില്‍നിന്നുമായി കണ്ടെടുത്തത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ 431 ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചതില്‍ 208 എണ്ണത്തിന്റെ പരിശോധന ഫലം ലഭിച്ചിട്ടില്ല.

പുനരധിവസിപ്പിക്കേണ്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാറിനായിട്ടില്ല. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിക്കാനോ കാണാതായവരെ മരണപ്പെട്ടവരുടെ ഗണത്തില്‍പെടുത്തി സഹായം ലഭ്യമാക്കാനോ അധികൃതര്‍ തയാറായിട്ടില്ല.

ദുരന്തമേഖലയിലേക്ക് കേന്ദ്ര സഹായവും ലഭ്യമായിട്ടില്ല.

 

kerala

കോട്ടക്കല്‍ എടരിക്കോടില്‍ വാഹനങ്ങളില്‍ ലോറി ഇടിച്ചുകയറി ഒരു മരണം

10 വാഹനങ്ങള്‍ തകര്‍ന്നു

Published

on

കോട്ടക്കല്‍ എടരിക്കോട് മമ്മാലിപ്പടിയില്‍ ട്രെയിലര്‍ വാഹനങ്ങളില്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചയാളുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയില്‍ നിന്ന് ഇറങ്ങി വന്ന ട്രെയിലര്‍ മമ്മാലിപ്പടിയില്‍ 10ഓളം വാഹനങ്ങളില്‍ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി 8.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്ര?വേശിപ്പിച്ചു.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപ്പിടുത്തം; മുസ്‌ലിം യൂത്ത് ലീഗ് മെഡിക്കല്‍ കോളേജ് മാര്‍ച്ച് ശനിയാഴ്ച്ച

‘കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപ്പിടുത്തം, സമഗ്ര അന്വേഷണം നടത്തുക, നിര്‍മ്മാണത്തിലെ അഴിമതി കണ്ടെത്തുക’

Published

on

കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ രണ്ടുദിവസം തുടര്‍ച്ചയായി തീപിടിച്ചത് സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണം, കെട്ടിട നിര്‍മ്മാണങ്ങളിലെ അഴിമതി കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റയുടെ നേതൃത്വത്തില്‍ ശനിയാഴ്ച (മെയ് 20ന്) മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് സംഘടപ്പിക്കും.

ലക്ഷക്കണക്കിന് ആളുകള്‍ അവലംബിക്കുന്ന മലബാറിലെ പ്രധാനപ്പെട്ട ആരോഗ്യ കേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കുവാന്‍ സ്വകാര്യ ആശുപത്രി ലോബികള്‍ക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ഒറ്റുകൊടുക്കാനുള്ള അധികാരികളുടെ ശ്രമം കാലങ്ങളായി തുടരുന്നതിനെ യൂത്ത് ലീഗ് പ്രതിരോധിക്കും.

പൂര്‍ണ്ണമായ പ്രവര്‍ത്തനക്ഷമത പാലിക്കാതെ കരാര്‍ ഏറ്റെടുത്തവര്‍ പണിപൂര്‍ത്തീകരിക്കുകയും വരാനിരിക്കുന്ന പുതിയ കെട്ടിട നിര്‍മ്മാണ കരാര്‍ ലഭ്യമാകാന്‍ വേണ്ടിയുള്ള ശ്രമം തുടരുകയും ചെയ്യുന്നത് ഗൗരവത്തോടെ കാണണം. ഇതിന് ഒത്താശ ചെയ്യുന്നവരില്‍ അധികാരികള്‍ ഉണ്ടെങ്കില്‍ അവരെയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം.

കെട്ടിട നിര്‍മ്മാണത്തിലെ അഴിമതി സമഗ്രമായി അന്വേഷിച്ച് കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായി തുടരുന്ന അലംഭാവത്തിന് ഉത്തരവാദികളെ കണ്ടെത്തുക, മെഡിക്കല്‍ കോളേജിനെ തകര്‍ക്കാനുള്ള ശ്രമത്തെ ചെറുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള മാര്‍ച്ച് രാവിലെ പത്തിന് സിഎച്ച് സെന്റര്‍ സമീപത്ത് നിന്ന് ആരംഭിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പികെ ഫിറോസ് സമരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ല നേതാക്കള്‍ പങ്കെടുക്കും

മാര്‍ച്ചില്‍ പങ്കെടുക്കുന്ന പ്രവര്ത്തകര്‍ കൃത്യം 9:30 ന് സിഎച്ച് സെന്റര്‍ പരിസരത്ത് എത്തിച്ചേരണമെന്ന് ജില്ല പ്രസിഡന്റ് മിസ് ഹബ് കീഴറിയൂര്‍ ജനറല്‍ സിക്രട്ടറി ടി മൊയ്തീന്‍ കോയ എന്നിവര്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

എല്ലാവരും തെരഞ്ഞെടുപ്പ് വിദഗ്ദ്ധര്‍: കുഞ്ഞാലിക്കുട്ടി

പുതിയ കെ.പി.സി.സി നേതൃത്വത്തില്‍ മുസ്‌ലിം ലീഗിന് പൂര്‍ണ്ണ തൃപ്തിയെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.

Published

on

മലപ്പുറം: പുതിയ കെ.പി.സി.സി നേതൃത്വത്തില്‍ മുസ്‌ലിം ലീഗിന് പൂര്‍ണ്ണ തൃപ്തിയെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. തീരുമാനം കോണ്‍ഗ്രസിന്റെ സംഘടന സ്വാതന്ത്ര്യമാണ്. എല്ലാവരും അതത് മേഖലയില്‍ യു.ഡി.എഫിനെ വിജയത്തിലേക്ക് നയിച്ചവരാണ്. പ്രതികൂല സാഹചര്യത്തില്‍ പാര്‍ട്ടിക്കും യു.ഡി.എഫിനും കുരുത്തു പകര്‍ന്നു. മാത്രവുമല്ല പുതുതായി വന്നവര്‍ എല്ലാവരും തെരഞ്ഞെടുപ്പ് വിദഗ്ദ്ധരാണ് എന്ന പ്രത്യേകത കൂടിയുണ്ട്. വരും തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇതു വഴി സാധിക്കും. എല്ലാവരും മുസ്‌ലിംലീഗുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരുമാണ്. മറ്റു കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കാലഘട്ടത്തിന് അനുസരിച്ചുള്ള തീരുമാനം മുസസ്‌ലിം ലീഗിലും ഉണ്ടാകും. ചരിത്രത്തില്‍ ഏറ്റവും നല്ല കാലത്തിലൂടെയാണ് പാര്‍ട്ടി കടന്നു പോകുന്നത്. സി.പി.എമ്മിനെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന് പുറത്തും ലീഗിന് വളര്‍ച്ചയാണ്. ഡല്‍ഹിയില്‍ ഓഫീസ് ആയി. അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ ഗുണമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending