Connect with us

film

സിനിമാ-നാടക നടൻ ടി.പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ മന്ത്രി പ്രേമന്റെ വേഷം ശ്രദ്ധേയമായിരുന്നു

Published

on

സിനിമാ-നാടക നടൻ ടി.പി. കുഞ്ഞിക്കണ്ണന്‍(85) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയാണ്.

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ മന്ത്രി പ്രേമന്റെ വേഷം ശ്രദ്ധേയമായിരുന്നു. കുഞ്ഞിക്കണ്ണന്‍ നാടകവേദിയില്‍ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. മരണത്തില്‍ സാമൂഹിക, സിനിമാ രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

‘പെണ്ണ് കേസ്’ ഡിസംബറിൽ ആരംഭിക്കും; നായിക നിഖില വിമൽ

Published

on

നിഖില വിമലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘പെണ്ണ് കേസ്’. ഗുരുവായൂരമ്പല നടയിൽ, നുണക്കുഴി എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം നിഖില വിമൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു കല്യാണ പെണ്ണിനും ചെക്കനും പുറകെ ഒരുപറ്റം ആളുകൾ ഓടുന്നതാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഒരു കോമഡി ചിത്രമാകും ‘പെണ്ണ് കേസ്’ എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.

ഇ 4 എക്സ്പിരിമെന്റസ്, ലണ്ടൻ ടാക്കീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മേത്ത, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമായ് ഡിസംബറിൽ ആരംഭിക്കും. ഫെബിൻ സിദ്ധാർഥും രശ്മി രാധാകൃഷ്ണനും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. ജ്യോതിഷ് എം, സുനു വി, ഗണേഷ് മലയത്ത് എന്നിവരുടെതാണ് സംഭാഷണങ്ങൾ. കഥ സംവിധാകന്റേത് തന്നെയാണ്. സൂപ്പർഹിറ്റ് ചിത്രം ‘ഗുരുവായൂരമ്പല നടയിൽ’ന് ശേഷം ഇ ഫോർ എന്റർടെയ്ൻമെന്റ്സും ലണ്ടൺ ടാക്കീസും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

‘ഭഗവാൻ ദാസന്റെ രാമരാജ്യം’ എന്ന ചിത്രത്തിന് ശേഷം ഫെബിൻ സിദ്ധാർഥ് തിരക്കഥ രചിച്ച ചിത്രമാണ് ‘പെണ്ണ് കേസ്’. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകൾ വരും ദിവസങ്ങളിലായ് അറിയിക്കും. ഷിനോസാണ് ഛായാഗ്രാഹകൻ. ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് സരിൻ രാമകൃഷ്ണനാണ്. കലാസംവിധാനം: അർഷദ് നക്കോത്ത്, വസ്ത്രാലങ്കാരം: അശ്വതി ജയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പികെ, ചീഫ് അസോസിയേറ്റ്: ആസിഫ് കുറ്റിപ്പുറം, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ, ഡിജിറ്റൽ പ്രൊമോഷൻസ്: 10ജി മീഡിയ, ടൈറ്റിൽ പോസ്റ്റർ: നിതിൻ കെ പി.

എം മോഹനൻ സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന ‘ഒരു ജാതി ജാതകം’, വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ഗെറ്റ് സെറ്റ് ബേബി’ എന്നീ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ള നിഖില വിമൽ സിനിമകൾ.

Continue Reading

film

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയിൽ

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Published

on

മലയാള സിനിമയിലെ യുവ എഡിറ്റര്‍ നിഷാദ് യൂസഫ് (43)ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ലാറ്റിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ നാലുമണിയോടെയാണ് സംഭവം. ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കുമൊപ്പമാണ് അദ്ദേഹം ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററാണ് നിഷാദ് യൂസഫ്. ഹരിപ്പാട് സ്വദേശിയാണ്.

ചാവേര്‍, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, തല്ലുമാല തുടങ്ങിയവയാണ് ആ ഹിറ്റ് ചിത്രങ്ങള്‍. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവ റിലീസ് ആകാനിരിക്കേയാണ് മരണം. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Continue Reading

film

ത്രില്ലര്‍ ചിത്രവുമായി ഗിരീഷ് എഡി-നസ്‌ലന്‍ ചിത്രം; ‘ഐ ആം കാതലന്‍’ ട്രെയ്‌ലര്‍ പുറത്തിറങ്ങി

നവംബർ 7ന് ചിത്രം റിലീസ് ചെയ്യും

Published

on

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റുകൾക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും ശേഷം ഗിരീഷ് എ.ഡി.- നസ്‌ലൻ ടീമൊന്നിച്ച ‘ഐ ആം കാതലൻ’ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. നവംബർ 7ന് ചിത്രം റിലീസ് ചെയ്യും. ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഇവരുടെ ‘പ്രേമലു’ മലയാളത്തിലെ നൂറ് കോടി ക്ലബിൽ ഇടം പിടിച്ച സിനിമകളിൽ ഒന്നായി മാറിയിരുന്നു.

പുതിയ കാലത്തിന്റെ കഥയാണ് ചിത്രം പറയുക എന്നാണ് സൂചനകള്‍. ശരണ്‍ വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഐ ആം കാതലനില്‍ നസ്‌ലെനൊപ്പം കഥാപാത്രങ്ങളായി ലിജോമോള്‍ ജോസ്, ദിലീഷ് പോത്തന്‍, അന്‍ഷിമ അനില്‍കുമാര്‍ വിനീത് വാസുദേവന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, അര്‍ഷാദ് അലി, ഷിന്‍സ് ഷാന്‍, ശരണ്‍ പണിക്കര്‍, അര്‍ജുന്‍ കെ, സനത്ത് ശിവരാജ് എന്നിവര്‍ എത്തുകമ്പോള്‍ തിരക്കഥ സജിന്‍ ചെറുകയിലും നിര്‍മാണം ഗോകുലും ഗോപാലനും ഡോ. പോള്‍ വര്‍ഗീസും കൃഷ്ണമൂര്‍ത്തിയും ചേര്‍ന്ന് നിര്‍മിക്കുന്നത്.

കലാസംവിധാനം – വിവേക് കളത്തിൽ, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് – സിനൂപ് രാജ്, വരികൾ- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, ഫിനാൻസ് കൺട്രോളർ – അനിൽ ആമ്പല്ലൂർ, മാർക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷൻ ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ പ്രൊമോഷൻ- ഒബ്സ്ക്യൂറ, പിആർ ഒ – ശബരി.

 

Continue Reading

Trending