Connect with us

india

ബി.​ജെ.​പി​ക്ക് വീ​ണ്ടും തി​രി​ച്ച​ടി; ച​ന്ന​പ​ട്ട​ണ​യി​ൽ ആ​റ് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​ർ കോ​ൺ​ഗ്ര​സി​ൽ ചേര്‍ന്നു

മു​ൻ മ​ന്ത്രി​യും എം.​എ​ൽ.​സി​യു​മാ​യി​രു​ന്ന സി.​പി. യോ​ഗേ​ശ്വ​ർ ബി.​ജെ.​പി വി​ട്ട് കോ​ൺ​ഗ്ര​സി​ലെ​ത്തി സ്ഥാ​നാ​ർ​ഥി​യാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ ഓ​പ​റേ​ഷ​ൻ.

Published

on

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ച​ന്ന​പ​ട്ട​ണ​യി​ൽ ബി.​ജെ.​പി​ക്ക് വീ​ണ്ടും തി​രി​ച്ച​ടി​യേ​കി പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ കൂ​റു​മാ​റ്റം.മു​ൻ മ​ന്ത്രി​യും എം.​എ​ൽ.​സി​യു​മാ​യി​രു​ന്ന സി.​പി. യോ​ഗേ​ശ്വ​ർ ബി.​ജെ.​പി വി​ട്ട് കോ​ൺ​ഗ്ര​സി​ലെ​ത്തി സ്ഥാ​നാ​ർ​ഥി​യാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ ഓ​പ​റേ​ഷ​ൻ. ച​ന്ന​പ​ട്ട​ണ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ലെ ഏ​ഴ് ബി.​ജെ.​പി അം​ഗ​ങ്ങ​ളി​ൽ ആ​റു​പേ​രും കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു.

ബി.​ജെ.​പി അം​ഗ​ങ്ങ​ളാ​യ ച​ന്ദ്രു, മം​ഗ​ള​മ്മ, മ​നോ​ഹ​ർ, ക​മ​ല, ജ​യ​മാ​ല, ക​സ്തൂ​രി എ​ന്നി​വ​രാ​ണ് പാ​ർ​ട്ടി വി​ട്ട​ത്. ച​ന്ന​പ​ട്ട​ണ കോ​ൺ​ഗ്ര​സ് ഓ​ഫി​സി​ൽ ചൊ​വ്വാ​ഴ്ച ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നു​മാ​യ ഡി.​കെ. ശി​വ​കു​മാ​റി​ന്റെ സ​ഹോ​ദ​ര​ൻ മു​ൻ എം.​പി ഡി.​കെ. സു​രേ​ഷി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​റു​പേ​രെ​യും പാ​ർ​ട്ടി ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

ച​ന്ന​പ​ട്ട​ണ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ആ​കെ​യു​ള്ള 31 അം​ഗ​ങ്ങ​ളി​ൽ 16 പേ​ർ ജെ.​ഡി-​എ​സ് അം​ഗ​ങ്ങ​ളാ​യി​രു​ന്നു. ര​ണ്ടു​മാ​സം മു​മ്പ് ഇ​തി​ൽ 13 ജെ.​ഡി-​എ​സ് അം​ഗ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നി​രു​ന്നു. ച​ന്ന​പ​ട്ട​ണ​യി​ൽ സി.​പി. യോ​ഗേ​ശ്വ​റി​ന് സീ​റ്റ് നി​ഷേ​ധി​ച്ച് ജെ.​ഡി-​എ​സി​ന് ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി.​ജെ.​പി​യു​ടെ മു​തി​ർ​ന്ന അം​ഗ​വും മു​ൻ എം.​എ​ൽ.​എ​യു​മാ​യ എ​ൽ.​ആ​ർ. ശി​വ​രാ​മെ​ഗൗ​ഡ ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ട്ടി വി​ട്ടി​രു​ന്നു.

ശി​വ​രാ​മെ​ഗൗ​ഡ​യും വൈ​കാ​തെ കോ​ൺ​ഗ്ര​സി​ൽ ചേ​രു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചി​ട്ടു​ണ്ട്. ജെ.​ഡി-​എ​സു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ട് പ​ഴ​യ മൈ​സൂ​രു മേ​ഖ​ല​യി​ൽ ബി.​ജെ.​പി​ക്ക് ക്ഷീ​ണ​മു​ണ്ടാ​ക്കി​യെ​ന്ന് ശി​വ​രാ​മെ ഗൗ​ഡ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

മാ​ണ്ഡ്യ ലോ​ക്സ​ഭ സീ​റ്റ് ജെ.​ഡി-​എ​സി​ന് വി​ട്ടു​കൊ​ടു​ത്ത​തി​ലും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളി​ൽ അ​മ​ർ​ഷ​മു​യ​ർ​ന്നി​രു​ന്നു. ജെ.​ഡി-​എ​സു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ടു​കൊ​ണ്ട് ബി.​ജെ.​പി​ക്ക് ഗു​ണ​മി​ല്ലെ​ന്നും ജെ.​ഡി-​എ​സ് നേ​താ​ക്ക​ൾ ബി.​ജെ.​പി​യെ വ​ക​വെ​ക്കു​ന്നി​ല്ലെ​ന്നും ശി​വ​രാ​മെ ഗൗ​ഡ ആ​രോ​പി​ച്ചു. ‘‘ച​ന്ന​പ​ട്ട​ണ​യി​ലെ ജ​ന​ങ്ങ​ൾ വി​ഡ്ഢി​ക​ള​ല്ല. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി. യോ​ഗേ​ശ്വ​ർ വി​ജ​യി​ക്കും. ജെ.​ഡി-​എ​സി​ന്റെ വെ​റും ബ​ലി​യാ​ടാ​ണ് നി​ഖി​ൽ കു​മാ​ര​സ്വാ​മി’’ -ശി​വ​രാ​മെ ഗൗ​ഡ പ​റ​ഞ്ഞു.

india

നാടൻ പടക്കങ്ങളുമായി സ്കൂട്ടറിൽ പോകുന്നതിനിടെ പൊട്ടിത്തെറി; ഒരു മരണം, ആറ് പേര്‍ക്ക് പരിക്ക്

ദീപാവലി ആഘോഷത്തിനായി കൊണ്ടു പോയ പടക്കമാണ് പൊട്ടിയത്

Published

on

ഹൈദരാബാദ്: നാടൻ പടക്കങ്ങളുമായി ​സ്കൂട്ടറിൽ പോകുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ കൊല്ലപ്പെട്ടു. ആ​ന്ധ്രപ്രദേശിലെ ഇലരു ജില്ലയിലാണ് സംഭവം. സ്കൂട്ടറി​ൽ സഞ്ചരിച്ചിരുന്ന മറ്റൊരാൾ ഉൾപ്പടെ അഞ്ച് പേർക്ക് സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്തു.

വെള്ള സ്‌കൂട്ടറിൽ രണ്ട് പേർ ഇടുങ്ങിയ തെരുവിലൂടെ വേഗത്തിൽ പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഒരു പ്രധാന ജങ്ഷനിലെത്തിയപ്പോൾ ഒരു കുഴിയിൽ ബൈക്ക് ഇടിച്ച് പടക്കം പൊട്ടുകയായിരുന്നു. അവിടെ കൂടിയിരുന്ന ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിൻ്റെ ശക്തി കാരണം ആ പ്രദേശം മുഴുവൻ പുക കൊണ്ട് മൂടിയിരിന്നു. കടലാസ് കഷ്ണങ്ങൾ ചുറ്റും പറക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

പൊട്ടിത്തെറി ഉണ്ടായ ഉടൻ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ എലരു സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഗ്രാമപ്രദേശങ്ങളിൽ കൈ കൊണ്ട് നിർമിച്ച ഗുണ്ട് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ദീപാവലി ആഘോഷത്തിനായി കൊണ്ടു പോയ പടക്കമാണ് പൊട്ടിയത്.

Continue Reading

india

തിരക്കേറിയ സീസണില്‍ ഇന്ത്യ- അമേരിക്ക റൂട്ടില്‍ എയര്‍ ഇന്ത്യ റദ്ദാക്കിയത് 60 വിമാനങ്ങള്‍

വിമാനങ്ങള്‍ റദ്ദാക്കിയത് യാത്രക്കാരെ അറിയിച്ചിട്ടുണ്ടെന്നും യാത്ര ബുക്ക് ചെയ്ത ദിവസങ്ങളിലോ തൊട്ടടുത്ത ദിവസങ്ങളിലോ മറ്റ് എയര്‍ ഇന്ത്യ ഗ്രൂപ്പ് സര്‍വീസുകളില്‍ യാത്ര ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു

Published

on

ന്യൂഡല്‍ഹി: ഉത്സവ സീസണില്‍ ഇന്ത്യ- അമേരിക്ക റൂട്ടുകളില്‍ എയര്‍ ഇന്ത്യ റദ്ദാക്കിയത് 60ഓളം വിമാനങ്ങള്‍. തിരക്കേറിയ സീസണായ നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് കൂടുതുല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. തിരക്കേറിയ സമയങ്ങളില്‍ സര്‍വീസുകള്‍ റദ്ദാക്കിയത് യാത്രക്കാരിലുള്‍പ്പെടെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

ഭാരിച്ച അറ്റകുറ്റപ്പണികളും വിതരണ ശൃംഖലയുടെ പരിമിതികളും ചില വിമാനങ്ങൾ തിരിച്ച് വരാൻ വൈകിയതിനെ തുടർന്ന് ഓപ്പറേഷൻ ഫ്ളീറ്റിൽ താൽക്കാലിക കുറവുണ്ടായതിനാലുമാണ് റദ്ദാക്കേണ്ടി വന്നതെന്ന് എയർ ഇന്ത്യ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

ഡിസംബർ അവസാനം വരെ ചെറിയ എണ്ണം വിമാനങ്ങൾ റദ്ദാക്കിയതിൽ എയർ ഇന്ത്യ ഖേദിക്കുന്നു. ബാധിക്കപ്പെട്ട ഉപഭോക്താക്കളെ വിവരം അറിയിക്കുകയും അതേ ദിവസങ്ങളിൽ അല്ലെങ്കിൽ തൊട്ടടുത്ത ദിവസങ്ങളിൽ പ്രവർത്തിക്കുന്ന മറ്റ് എയർ ഇന്ത്യ ഗ്രൂപ്പ് സർവീസുകളിൽ ടിക്കറ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രശ്നങ്ങൾ മൂലമുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ആത്മാർഥമായി ഖേദിക്കുന്നുവെന്നും വക്താവ് പറഞ്ഞു.

വിമാനങ്ങള്‍ റദ്ദാക്കിയത് യാത്രക്കാരെ അറിയിച്ചിട്ടുണ്ടെന്നും യാത്ര ബുക്ക് ചെയ്ത ദിവസങ്ങളിലോ തൊട്ടടുത്ത ദിവസങ്ങളിലോ മറ്റ് എയര്‍ ഇന്ത്യ ഗ്രൂപ്പ് സര്‍വീസുകളില്‍ യാത്ര ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ‘നവംബര്‍ 15 നും ഡിസംബര്‍ 31 നും ഇടയില്‍ സാന്‍ ഫ്രാന്‍സിസ്‌കോ, വാഷിങ്ടണ്‍, ഷിക്കാഗോ, നെവാര്‍ക്ക്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്കുള്ള 60 വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്, ഈ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കഴിയുന്ന വിമാനങ്ങള്‍ ലഭ്യമല്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

ഡല്‍ഹി-ഷിക്കാഗോ റൂട്ടിലെ 14 വിമാനങ്ങളും ഡല്‍ഹി-വാഷിങ്ടണ്‍ റൂട്ടിലെ 28 വിമാനങ്ങളും ഡല്‍ഹി-എസ്എഫ്ഒ റൂട്ടില്‍ 12 വിമാനങ്ങളും മുംബൈ-ന്യൂയോര്‍ക്ക് റൂട്ടിലെ നാല് വിമാനങ്ങളും ഡല്‍ഹി-നെവാര്‍ക്ക് റൂട്ടില്‍ രണ്ട് വിമാനങ്ങളും എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.

Continue Reading

india

‘വിജയ്‌യുടെ ആദ്യ സംസ്ഥാന സമ്മേളനം തീർച്ചയായും ഒരു വലിയ വിജയമായിരുന്നു’: രജനീകാന്ത്

Published

on

തമിഴ് സിനിമാ ലോകത്തെ തലൈവരും ഇളയ ദളപതിയുമാണ് രജനീകാന്തും വിജയ്‌യും. ഇപ്പോൾ രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ വിജയ് നടത്തിയ പാർട്ടി സംസ്ഥാന സമ്മേളനത്തിന് പിന്തുണയുമായി എത്തുകയാണ് സ്റ്റൈൽ മന്നൻ രജനീകാന്ത്.

വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം വിക്രവാണ്ടിയിൽ നടത്തിയ ആദ്യ സംസ്ഥാന സമ്മേളനം വൻ വിജയമായിരുന്നുവെന്നാണ് രജനീകാന്ത് അഭിപ്രായപ്പെട്ടത്. ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എല്ലാവർക്കും എന്റെ ദീപാവലി ആശംസകൾ. എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ. വിജയ്‌യുടെ ആദ്യ സംസ്ഥാന സമ്മേളനം തീർച്ചയായും ഒരു വലിയ വിജയമായിരുന്നു, അദ്ദേഹത്തിന് എന്റെ ആശംസകൾ” – രജനീകാന്ത് പറഞ്ഞു. ദീപാവലിയോടനുബന്ധിച്ച് നടൻ രജനികാന്തിന്റെ ചെന്നൈയിലെ വീടിന് മുന്നിൽ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. ആരാധകർക്ക് രജനികാന്ത് ദീപാവലി ആശംസകൾ നേരുകയും ചെയ്തു.

Continue Reading

Trending