Connect with us

kerala

നീലേശ്വരം വെടിക്കെട്ടപകടം; ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കേസ്

എട്ട് ക്ഷേത്രകമ്മിറ്റി അംഗങ്ങള്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

Published

on

കാസര്‍ഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു. എട്ട് ക്ഷേത്രകമ്മിറ്റി അംഗങ്ങള്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ള ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയാണ് കേസ്. ഇതില്‍ സെക്രട്ടറിയെയും പ്രസിഡന്റിനെയും അറസ്റ്റ് ചെയ്തിരുന്നു.

എഫ്‌ഐആറില്‍ അശ്രദ്ധമായി വെടിക്കെട്ട് നടത്തിയതുകൊണ്ടാണ് വെടിപ്പുരയ്ക്ക് തീ പിടിച്ചത്െന്നും അനുമതിയില്ലാതെ മാനദണ്ഡങ്ങള്‍ പാലിക്കാതെ വെടിക്കെട്ട് നടത്തിയെന്നും പറയുന്നു. പടക്കം ശേഖരിച്ച പുരയും കാണികളും തമ്മില്‍ അകലം ഉണ്ടായിരുന്നില്ലെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ വെടിക്കെട്ടിനിടെയാണ് പടക്കശേഖരണത്തിന് തീപിടിച്ച് അപകടമുണ്ടായത്. കളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് അപകടം.

വെടിക്കെട്ടപകടത്തില്‍ 150 ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. പൊള്ളലേറ്റവരില്‍ 8 പേരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റ 4 വയസുകാരി അപകട നില തരണം ചെയ്തുവെന്നാണ് വിവരം. പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെയുള്ളവ നടത്തുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 2 പേര്‍ വെന്റിലേറ്ററിലാണ്. 2 പേരുടെയും നില ഗുരുതരമാണ്.

വെടിക്കെട്ടുപുരയ്ക്ക് സമീപം നിന്നിരുന്നവര്‍ക്കാണ് അപകടത്തില്‍ കാര്യമായ പൊള്ളലേറ്റത്.

 

 

kerala

കൊടകര കുഴല്‍പണം കേസ് ; പ്രതി ബിജെപി ആയതുകൊണ്ട് ഇഡി വരുമെന്ന പ്രതീക്ഷ വേണ്ട ; കെ. മുരളീധരന്‍

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് അനങ്ങുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Published

on

 കൊടകര കുഴല്‍പണം കേസില്‍ പ്രതി ബിജെപി ആയതുകൊണ്ട് ഇഡി വരുമെന്ന പ്രതീക്ഷ വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഏതെങ്കിലും കോണ്‍ഗ്രസുകാരനാണെങ്കില്‍ ഇഡി ഓടി വന്നേനെ. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് അനങ്ങുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

കേരള പൊലീസ് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. ശക്തമായ നടപടി കേരള പൊലീസ് സ്വീകരിക്കണം.എന്നാല്‍ മാത്രമേ ഇഡി നടപടി സ്വീകരിക്കുകയുള്ളു. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു മുന്നോട്ട് പോകണം. കൊടകര കേസ് തേച്ചു മായ്ച്ചു കളഞ്ഞത് തൃശ്ശൂര്‍ ഡീലിന്റെ ഭാഗമെന്നും മുരളീധരന്‍ ആരോപിച്ചു.

കവര്‍ച്ച കേസ് മാത്രമാക്കിയതിന്റെ ഗുണം പിണറായിക്ക് കിട്ടി. കൊടകര കേസ് ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

Continue Reading

kerala

കൊടകര കുഴല്‍പ്പണക്കേസ്: സിപിഎം ബിജെപി ബന്ധം വ്യക്തമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

കള്ളപ്പണമായത് കൊണ്ടു തന്നെ ഗൗരവമായ അന്വേഷണം വേണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

Published

on

കൊടകര കുഴല്‍പ്പണക്കേസില്‍ സിപിഎം – ബിജെപി ബന്ധം വ്യക്തമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. പണം ആരുടേതാണെന്ന് പൊലീസ് ഇതുവരെയും പുറത്തുവിട്ടില്ല. കേസ് അന്വേഷിക്കാന്‍ ഇതുവരെ ഇ.ഡി എത്തിയില്ല. കള്ളപ്പണമായത് കൊണ്ടു തന്നെ ഗൗരവമായ അന്വേഷണം വേണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

അതെ സമയം എഡിഎമ്മിന്റെ മരണത്തില്‍ സര്‍ക്കാര്‍ പി.പി ദിവ്യയ്‌ക്കൊപ്പമെന്ന് പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. കളക്ടര്‍ പൊലീസിന് കൊടുത്ത മൊഴി കള്ളമാണ്. കളക്ടര്‍ മുഖ്യമന്ത്രിയെ കണ്ട ശേഷമാണ് ഇങ്ങനെ മൊഴി നല്‍കിയതെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുന്നത് ശരിയല്ല. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കലാപാഹ്വാനത്തിന് എടുത്ത കേസ് പിന്‍വലിക്കണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. കേരളം ഭരിക്കുന്നത് ഏകാധിപതിയാണോയെന്നും അദ്ദേഹം ചോദിച്ചു.

Continue Reading

kerala

ചന്ദ്രിക സാഹിത്യലോകത്തിന് നൽകിയ സംഭാവന വിലമതിക്കാനാവത്തത്: കൽപറ്റ നാരയണൻ

പ്രമുഖ സാഹിത്യകാരൻമാർ വളർന്നത് ചന്ദ്രികയിലൂടെയാണ്.

Published

on

കൊയിലാണ്ടി: ചന്ദ്രിക കേരളത്തിലെ സാംസ്കാരിക സാഹിത്യ രംഗത്ത് നൽകിയ സംഭാവനകൾ വിലമതിക്കാനാവത്തതെന്ന് പ്രമുഖ സാഹിത്യകാരൻ കൽപറ്റ നാരയണൻ മാസ്റ്റർ പറഞ്ഞു. പ്രമുഖ സാഹിത്യകാരൻമാർ വളർന്നത് ചന്ദ്രികയിലൂടെയാണ്.

മലയാളക്കരയിൽ സത്യസന്ധമായ മാധ്യമ ധർമ്മം ചന്ദ്രിക നിർവ്വഹിച്ചെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രിക ദിനപ്പത്രം പ്രചാരണ കാമ്പയിൻറെ കൊയിലാണ്ടി മണ്ഡലം തല ഉൽഘാടനം നിർവ്വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് വി പി ഇബ്രാഹിംകുട്ടി പത്രം കൈമാറി.ചടങ്ങിൽ മണ്ഡലം ഭാരവാഹികളായ മoത്തിൽ അബ്ദുറഹ്മാൻ,പി.വി അഹമ്മദ്,അലി കൊയിലാണ്ടി,അസീസ് മാസ്റ്റർ,ചന്ദ്രിക മണ്ഡലം കോഡിനേറ്റർ പി.കെ മുഹമ്മദലി എന്നിവർ സംബന്ധിച്ചു.

Continue Reading

Trending