Connect with us

kerala

വ്ലോ​ഗർ ദമ്പതികളുടെ മരണം: പ്രിയയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നത്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

സെല്ലു ഫാമിലി എന്ന പേരിലാണ് ഇവരുടെ യൂട്യൂബ് ചാനൽ വെള്ളിയാഴ്ച രാത്രിയിലും യുട്യൂബിൽ വിഡിയോ അപ്‌ലോഡ് ചെയ്തിരുന്നു

Published

on

തിരുവനന്തപുരം: കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജും (45), ഭാര്യ പ്രിയയും (40) മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഭാര്യയെ കഴുത്ത‍ു ഞെരിച്ചു കൊന്നശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നു പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ദമ്പതികളുടെ സാമ്പത്തിക ബാധ്യതകൾ ഉൾപ്പെടെ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജ് (45), ഭാര്യ പ്രിയ (40) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സെൽവരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ കട്ടിലിൽ മരിച്ച നിലയിലുമായിരുന്നു. സെല്ലു ഫാമിലി എന്ന പേരിലാണ് ഇവരുടെ യൂട്യൂബ് ചാനൽ വെള്ളിയാഴ്ച രാത്രിയിലും യുട്യൂബിൽ വിഡിയോ അപ്‌ലോഡ് ചെയ്തിരുന്നു.

വീട്ടിലെ വിശേഷങ്ങളാണു ചെറിയ വിഡിയോകളായി അപ്‌ലോഡ് ചെയ്തിരുന്നത്. അവസാന വിഡിയോ അപ്‌‌ലോഡ് ചെയ്തത് 25നാണ്. ഇരുവർക്കും പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നതായി അറിയില്ലെന്നു നാട്ടുകാർ പറഞ്ഞു. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. എറണാകുളത്തു ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. മകൻ നാട്ടിലെത്തിയപ്പോഴാണു മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

kerala

സുഹൃത്തിനെ വീടുകയറി ആക്രമിച്ചു; പൊലീസ് പിടികൂടുമെന്ന ഭയത്തില്‍ യുവാവ് ജീവനൊടുക്കി

വീരണക്കാവ് അരുവിക്കുഴി സ്വദേശി അനില്‍ കുമാര്‍ (39) ആണ് ജീവനൊടുക്കിയത്

Published

on

തിരുവനന്തപുരം: സുഹൃത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് പൊലീസ് പിടികൂടുമെന്ന ഭയത്തില്‍ ആത്മഹത്യചെയ്തു. വീരണക്കാവ് അരുവിക്കുഴി സ്വദേശി അനില്‍ കുമാര്‍ (39) ആണ് ജീവനൊടുക്കിയത്. വീരണക്കാവ് അരുവിക്കുഴി സ്വദേശി പ്രവീണിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. സോഫയില്‍ കിടന്നുറങ്ങുകയായിരുന്ന പ്രവീണിനെ ചുറ്റികയുമായെത്തിയ അനില്‍ തലയ്ക്ക് അടിക്കുകയും കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. നിരവധി തവണ അനില്‍ കുമാര്‍ പ്രവീണിന്റെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചത്. പരിക്കേറ്റ പ്രവീണ്‍തന്നെ സുഹ്യത്തുകളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സുഹ്യത്തുക്കള്‍ സ്ഥലത്തെത്തി പ്രവീണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് പ്രവീണ്‍. പൊലീസ് പിടിയിലാകുമെന്ന ഭയത്തിലാണ് ആക്രമി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Continue Reading

kerala

സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ചാണ് എം.ടി മടങ്ങുന്നത്: രാഹുല്‍ ഗാന്ധി

അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു

Published

on

കോഴിക്കോട്:  എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിലും മാനുഷിക വികാരങ്ങളിലും ആഴത്തില്‍ വേരൂന്നിയ എം.ടി വാസുദേവന്‍ നായരുടെ കഥകള്‍ തലമുറകളിലൂടെ എണ്ണമറ്റ ജീവിതങ്ങളെ സ്പര്‍ശിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ചാണ് എം.ടി വാസുദേവന്‍ നായര്‍ മടങ്ങുന്നതെന്നും അനുശോചന കുറിപ്പില്‍ രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ വേര്‍പാടില്‍ നമ്മള്‍ വിലപിക്കുന്നുണ്ടെങ്കിലും സമ്പന്നമായ സാഹിത്യ പാരമ്പര്യവും ജഞാനവും നമ്മളെ തുടര്‍ന്നും പ്രചോദിപ്പിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

2024 ഡിസംബര്‍ 25-ന് രാത്രിയാണ് മലയാളത്തിന്റെ പ്രിയ സാഹിത്യകാരനായ എംടി വാസുദേവന്‍ നായര്‍ അന്തരിച്ചത്. വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ ഏറെ നാള്‍ ചികിത്സയിലായിരുന്നു.

 

Continue Reading

kerala

ലീഗ് ഓഫീസുകള്‍ നാടിന്റെ ആശ്രയകേന്ദ്രങ്ങള്‍:സാദിഖലി ശിഹാബ് തങ്ങള്‍

കോടിക്കല്‍ ശാഖ മുസ്ലിം ലീഗ് ഓഫീസ് നാടിന് സമര്‍പ്പിച്ചു

Published

on

നന്തിബസാര്‍: മുസ്ലിംലീഗിന്റെ ഓഫീസുകള്‍ നാടിന്റെ ആശ്രയ കേന്ദ്രങ്ങളാണെന്നും പാവപ്പെട്ടവരുടെയും അശരണരുടെയും കണ്ണീരൊപ്പുന്ന സ്വാന്തന ഇടങ്ങളാണെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എം.ചേക്കുട്ടി ഹാജി സ്മാരക സൗധം കോടിക്കല്‍ ശാഖ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരത്തിന്റെ കെട്ടിടോദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. പി.വി അബൂബക്കര്‍ സാഹിബിന്റെ നാമധേയത്തിലുള്ള ഓഡിറ്റോറിയം മുസ്ലിംലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പി.കെ കുഞ്ഞാലികുട്ടി ഉല്‍ഘാടനം ചെയ്തു.

തീരദേശത്ത് പാര്‍ട്ടിക്ക് പുത്തനുണര്‍വ് നല്‍കി ഹൈടെക് ഓഫീസ് സംവിധാനം ഒരുക്കിയത് മാതൃകപരമാണെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.മുസ്ലിംലീഗ് സംസ്ഥാന സിക്രട്ടറി കെ.എം ഷാജി മുഖ്യപ്രഭാഷണം നടത്തി.കോണ്‍ട്രാക്ടര്‍ പി.കെ.കെ അബ്ദുള്ളക്കും ബില്‍ഡിംഗ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ചെയര്‍മാന്‍ പി.കെ ഹുസൈന്‍ ഹാജിയെയും ചടങ്ങില്‍ ആദരിച്ചു.ഓഫിസിലേക്ക് ഒരു വര്‍ഷത്തെ ചന്ദ്രിക സ്പ്രാണ്‍സര്‍ ചെയ്ത സാജിദ് സജ വാര്‍ഷിക വരിസംഖ്യ കെ.എം ഷാജിക്ക് കൈമാറി.പി.കെ ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു.പി കെ മുഹമ്മദലി കെട്ടിട നിര്‍മ്മാണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ടി.ടി ഇസ്മായില്‍,റഷീദ് വെങ്ങളം,കെ.പി മുഹമ്മദ്,വി പി ഇബ്രാഹിം കുട്ടി,സി. ഹനീഫ മാസ്റ്റര്‍,മoത്തില്‍ അബ്ദുറഹ്മാന്‍,സി.കെ അബൂബക്കര്‍,വി പി ദുല്‍ഖിഫില്‍,വര്‍ദ് അബ്ദുറഹ്മാന്‍,അലി കൊയിലാണ്ടി,കെ.കെ റിയാസ്,പി വി നിസാര്‍,ഫസല്‍ തങ്ങള്‍,ജാഫര്‍ നിലയെടുത്ത്,പി റഷീദ,ശൗഖത്ത് കുണ്ടുകുളം സംസാരിച്ചു.കെ.പി കരീം സ്വാഗതവും പി.ബഷീര്‍ നന്ദിയും പറഞ്ഞു.കോടിക്കലില്‍ നിന്ന് ആരംഭിച്ച് ഞെട്ടിക്കരപാലം വരെ ശക്തിപ്രകടനവും ഷാഫി കൊല്ലത്തിന്റെ നേതൃത്വത്തില്‍ ഇശല്‍ വിരുന്നും നടന്നു.

Continue Reading

Trending