Connect with us

Football

സൗദി ഫുട്ബാള്‍ ടീമിന്റെ പരിശീലകനായി തിരിച്ചെത്തി ഹെര്‍വെ റെനാര്‍ഡ്

2022 ലോകകപ്പില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയ സൗദി ടീമിന്റെ കോച്ച് റെനാര്‍ഡ് ആയിരുന്നു.

Published

on

സൗദി അറേബ്യയുടെ ദേശീയ ഫുട്ബാള്‍ ടീം പരിശീലകനായി ഫ്രഞ്ച് പരിശീലകന്‍ ഹെര്‍വെ റെനാര്‍ഡ് തിരിച്ചെത്തി. 2022 ലോകകപ്പില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയ സൗദി ടീമിന്റെ കോച്ച് ഇദ്ദേഹം ആയിരുന്നു.

ഇറ്റാലിയന്‍ പരിശീലകനായ റോബെര്‍ട്ടോ മാന്‍സിനിക്ക് പകരക്കാരനായാണ് ഹെര്‍വെ റെനാര്‍ഡ് തിരിച്ചെത്തുന്നത്. 2025 വരെയുള്ള കരാറാണ് നിലവില്‍ സൗദി ഫുട്ബാള്‍ ഫെഡറേഷന്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇത് 2027 ഏഷ്യാകപ്പ് വരെ നീട്ടാനുള്ള സാധ്യതയും കരാറിലുണ്ട്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സൗദിയുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു. ശേഷം ഫ്രഞ്ച് വനിതാ ടീമിനെ പരിശീലിപ്പിക്കുകയായിരുന്നു.

റെനാര്‍ഡിന്റെ തിരിച്ചുവരവ് ആരാധകര്‍ക്കിടയില്‍ വലിയ ആവേശം ഉഉണ്ടാക്കിയിട്ടുണ്ട്. സാംബിയയെയും ഐവറി കോസ്റ്റിനെയും അഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് കിരീടം നേട്ടത്തിലെത്തിച്ച പരിശീലകനാണ് അദ്ദേഹം.

 

Football

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികള്‍ ഐസ്വാള്‍ എഫ്സി

നിലവില്‍ ഓരോ ജയവും സമനിലയുമായി നാല് വീതം പോയിന്റാണ് ഇരുടീമിനുമുള്ളത്.

Published

on

ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്സി ഇന്ന് ഐസ്വാള്‍ എഫ്സിയെ നേരിടും. കോഴിക്കോട് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. നിലവില്‍ ഓരോ ജയവും സമനിലയുമായി നാല് വീതം പോയിന്റാണ് ഇരുടീമിനുമുള്ളത്. സ്വന്തം തട്ടകത്തിലെ ആദ്യമത്സരമാണ്.

ശ്രീനിധി ഡെക്കാനെ 3:2ന് തോല്‍പ്പിച്ചാണ് സീസണ്‍ തുടങ്ങിയത്. റിയല്‍ കശ്മീരുമായി 1-1 സമനില. മലയാളിതാരം വി.പി സുഹൈര്‍, ഉറുഗ്വേ താരം മാര്‍ട്ടിന്‍ ഷാവേസ് തുടങ്ങിയവരുള്ള മുന്നേറ്റ നിരയാണ് ഗോകുലത്തിന്റെ കരുത്ത്. ഗോളടിക്കുന്നതിനൊപ്പം ഗോള്‍ വഴങ്ങുന്നു എന്നതാണ് പ്രധാന വെല്ലുവിളി.

‘ആരാധകര്‍ക്കുമുന്നിലെ ആദ്യമത്സരമാണ്. മികച്ച കളി അനുഭവത്തിനൊപ്പം വിജയവും സമ്മാനിക്കും’- ഗോകുലത്തിന്റെ സ്പാനിഷ് പരിശീലകന്‍ അന്റോണിയോ റുവേഡ പറഞ്ഞു. ആരാധകരുടെ വലിയ പിന്തുണ കരുത്താകുമെന്ന് വി പി സുഹൈറും പറഞ്ഞു. ‘മിസോറമില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ കാലാവസ്ഥയില്‍ കളിക്കുകയെന്നത് വെല്ലുവിളിയാണ്. എങ്കിലും മുഴുവന്‍ കഴിവും പുറത്തെടുത്ത് വിജയം നേടും’– ഐസ്വാള്‍ കോച്ച് വിക്ടര്‍ പറഞ്ഞു. ഗ്യാലറിയില്‍ വനിതകള്‍ക്ക് പ്രവേശനം സൗജന്യമാണ്. 50 രൂപയാണ് ഗ്യാലറി ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 30 രൂപ.

 

Continue Reading

Football

ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് വരുത്തിയ പിഴവില്‍ നിന്നാണ് ഗോവ സ്‌കോര്‍ ചെയ്തത്.

Published

on

സ്വന്തം മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. ഐ എസ് എൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് എഫ്‌ സി ഗോവ, ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് വരുത്തിയ പിഴവില്‍ നിന്നാണ് ഗോവ സ്‌കോര്‍ ചെയ്തത്.

ആദ്യ പകുതിക്ക് മുന്നേയായിരുന്നു മഞ്ഞപ്പടയുടെ ആരാധകരുടെ ഹൃദയം തകർത്ത ഗോൾ പിറന്നത്.  40 -ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷിന്‍റെ പിഴവ് മുതലെടുത്ത ബോറിസ് ആണ് വലകുലുക്കിയത്.

വലതുവിങ്ങിൽ സഹിൽ ടവോറയിൽനിന്ന് ലഭിച്ച പന്തുമായി ബോറിസ് സിങ്ങിന്റെ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. വലതുവിങ്ങിൽ നിന്നുള്ള ക്രോസ് മുന്നിൽക്കണ്ട് ബോക്സിനുള്ളിലേക്ക് ഓടിക്കയറിയ ഗോവൻ താരങ്ങളെ തടയാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ശ്രമിക്കുന്നതിനിടെയാണ് ഗോളിക്ക് പിഴച്ചത്. ബോക്സിനുള്ളിൽ കടന്ന് ബോറിസ് പന്ത് പോസ്റ്റിലേക്ക് ലക്ഷ്യം വയ്ക്കുകയായിരുന്നു.

ഡൈവ് ചെയ്ത ഗോൾകീപ്പർ സച്ചിൻ സുരേഷിലേക്ക് പന്ത് എത്തിയെങ്കിലും, കയ്യിൽ തട്ടി പന്ത് വലയിലേക്ക് കുതിക്കുകയായിരുന്നു. ഗോൾ വീണതോടെ തിരിച്ചടിക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും ലക്ഷ്യബോധത്തിലെ പോരായ്മ തിരിച്ചടിയായി. ആക്രമണത്തിലും പന്തടക്കത്തിലും ആധിപത്യം പുലര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിനായി. എന്നാല്‍ ലക്ഷ്യത്തിലേക്ക് പന്തെത്തിക്കാന്‍ മാത്രം ടീമിനു സാധിച്ചില്ല.

വിജയത്തോടെ വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കിയ ഗോവ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒമ്പത് കളികളില്‍ നിന്ന് നാല് വിജയവും രണ്ട് സമനിലയുമാണ് ഗോവയ്ക്കുള്ളത്. ഇന്നത്തെ ജയത്തോടെ 15 പോയിന്റുമായാണ് എഫ് സി ഗോവ അഞ്ചാം സ്ഥാനത്തേക്ക് കയറിയത്.

പഞ്ചാബ് എ ഫ്‍സിക്കും 15 പോയിന്റാണെങ്കിലും ഗോൾ ശരാശരിയിലെ മികവിലാണ് അവർ മുന്നിൽ നിൽക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിനാകട്ടെ 10 കളികളില്‍ നിന്ന് 11 പോയിന്‍റ് മാത്രമാണുള്ളത്. സീസണിലെ പ്രതീക്ഷ ഏറെക്കുറെ അവസാനിച്ച മഞ്ഞപ്പട നിലവിൽ ഒമ്പതാം സ്ഥാനത്താണ്. സീസണിലെ അഞ്ചാം തോൽവിയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് വഴങ്ങിയത്.

 

Continue Reading

Football

മിനി ബാഴ്‌സയാകാന്‍ ഇന്റര്‍ മയാമി; ഇത്തവണ എത്തുന്നത് പരിശീലകന്റെ വേഷത്തില്‍ മഷറാനോ

കഴിഞ്ഞ ആഴ്ച വ്യക്തിപരമായ കാരണം മൂലം ജെറാര്‍ഡോ മാര്‍ട്ടിനോ മയാമി കോച്ചിങ് സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു.

Published

on

മുന്‍ അര്‍ജന്റീന-ബാഴ്‌സലോണ ഇതിഹാസം ഹാവിയര്‍ മഷറാനോയെ പരിശീലകനായി നിയമിച്ച് എം.എല്‍.എസ് ക്ലബ്ബ് ഇന്റര്‍ മയാമി. ഇതിഹാസ താരം ലയണല്‍ മെസ്സിയുടയൊപ്പം ഇതോടെ മഷറാനോ വീണ്ടും ഒന്നിക്കും. ഇരുവരും ബാഴ്‌സയിലും അര്‍ജന്റീനയിലും ഒരുമിച്ച് നീണ്ടനാള്‍ പന്ത്തട്ടിയിരുന്നു.

കഴിഞ്ഞ ആഴ്ച വ്യക്തിപരമായ കാരണം മൂലം ജെറാര്‍ഡോ മാര്‍ട്ടിനോ മയാമി കോച്ചിങ് സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഷറാനോയെ കോച്ചിങ് സ്ഥാനത്തേക്ക് മയാമി പരിഗണിച്ചത്. 40 വയസുകാരനായ മഷറാനോ റിവര്‍പ്ലേറ്റ്, കോറിന്ത്യാസ്, ലിവര്‍പൂള്‍,വെസ്റ്റ്ഹാം, ബാഴ്‌സലോണ എന്നിവര്‍ക്ക് വേണ്ടിയെല്ലാം പന്ത് തട്ടിയിട്ടുണ്ട്. മെസ്സിക്കൊപ്പം ബാഴ്‌സയിലും അര്‍ജന്റീനയിലുമായി ഒരുപാട് മത്സരങ്ങളില്‍ അദ്ദേഹം കളത്തില്‍ ഇറങ്ങിയിട്ടുണ്ട്.

അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിനെയാണ് അദ്ദേഹം അവസാനമായി പരിശീലിപ്പിച്ചത്. 2027 വരെയുള്ള സീസണിലാണ് മഷറാനോ മയാമിയുമായുള്ള കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ബാഴ്‌സക്കായി 203 മത്സരത്തില്‍ കളത്തിലിറങ്ങിയ താരം മയാമിയിലെ നിലവിലെ താരങ്ങളായ ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌കറ്റ്‌സ്, ജോര്‍ദി ആല്‍ബ എന്നിവര്‍ക്കൊപ്പമെല്ലാം കളിച്ചിട്ടുണ്ട്.

ലോകത്തെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളും പരിചയസമ്പത്തുള്ള കോച്ചുമായ മഷറാനോക്ക് പരീശീലകന്‍ എന്ന നിലക്ക് മയാമിക്കായി ഒരുപാട് സമ്പാവനകള്‍ നല്‍കുവാന്‍ സാധിക്കുമെന്ന് ക്ലബ്ബിന്റെ സഹ ഉടമസ്ഥനായ ഡേവിഡ് ബെക്കാം പറഞ്ഞു.

 

Continue Reading

Trending