Connect with us

Film

എല്‍സിയുവിന്റെ പുത്തന്‍ അപ്‌ഡേറ്റുമായി ലോകേഷ് കനഗരാജ്‌

എല്‍സിയുവിന് തുടക്കമിട്ട കാര്‍ത്തി ചിത്രം കൈതി റിലീസ് ചെയ്തിട്ട് ഒക്ടോബര്‍ 25 ന് അഞ്ച് വര്‍ഷം പൂര്‍ത്തിയായിരിക്കുന്ന വേളയിലാണ് ഈ ഷോര്‍ട്ട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ലോകേഷ് കനഗരാജ് പങ്ക് വെച്ചിരിക്കുന്നത്.

Published

on

ലോകേഷ് കനഗരാജ് സിനിമാറ്റിക് യൂണിവേഴ്സിന്റെ തുടക്കം എങ്ങനെയായിരുവെന്നതിനുള്ള ഉത്തരവുമായി ഷോര്‍ട്ട് ഫിലിം വരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സംവിധായകന്‍ ലോകേഷ് കനഗരാജ് തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചു. കൈതി, വിക്രം, ലിയോ എന്നീ സിനിമകളിലെ കഥയെയും കഥാപാത്രങ്ങളെയും ഒന്നിച്ചു ചേര്‍ത്ത് ലോകേഷ് സൃഷ്ടിച്ച സിനിമാറ്റിക് യൂണിവേഴ്സ് ആണ് എല്‍സിയു.

എല്‍സിയുവിന് തുടക്കമിട്ട കാര്‍ത്തി ചിത്രം കൈതി റിലീസ് ചെയ്തിട്ട് ഒക്ടോബര്‍ 25 ന് അഞ്ച് വര്‍ഷം പൂര്‍ത്തിയായിരിക്കുന്ന വേളയിലാണ് ഈ ഷോര്‍ട്ട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ലോകേഷ് കനഗരാജ് പങ്ക് വെച്ചിരിക്കുന്നത്.

പത്ത് മിനുട്ടായിരിക്കും ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം. ഫസ്റ്റ് ലുക്കില്‍ ഉള്ള ‘ചാപ്റ്റര്‍ സീറോ’ എന്ന പേര് ചിത്രത്തിന്റെ താല്‍ക്കാലിക ടൈറ്റില്‍ ആണോ ഒഫീഷ്യല്‍ ടൈറ്റില്‍ ആണോ എന്നതില്‍ വിശദീകരണം വന്നിട്ടില്ല. നടുവില്‍ ‘വണ്‍ ഷോട്ട്, ടൂ സ്റ്റോറീസ്, 24 അവേഴ്സ്’ എന്നാണ് ക്യാപ്ഷന്‍ ഇട്ടിരിക്കുന്നത്. പരസ്പരം ചൂണ്ടി മേശപ്പുറത്ത് വട്ടത്തില്‍ നിരത്തി വെച്ചിരിക്കുന്ന തോക്കുകളും അതിന് നടുവില്‍ 7 ബുള്ളറ്റുകളും ഫസ്റ്റ് ലുക്കില്‍ കാണാം. പോസ്റ്ററിന്റെ അടിയിലായി എല്‍സിയുവിന്റെ ഉത്ഭവത്തിനൊരു ആമുഖം എന്നും ചേര്‍ത്തിട്ടുണ്ട്.

മലയാള നടന്‍ നരേന്‍ മാസങ്ങള്‍ക്ക് മുമ്പേ തന്നെ താനും ചിത്രത്തിന്റെ ഭാഗമാണെന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. കൂടാതെ അര്‍ജുന്‍ ദാസ്, കാളിദാസ് ജയറാം തുടങ്ങിയവരും ചിത്രത്തിലുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവരെ കൂടാതെ എല്‍സിയുവില്‍ ഉള്ള ആരൊക്കെ ചാപ്റ്റര്‍ സീറോയില്‍ പ്രത്യക്ഷപ്പെടും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഷോര്‍ട്ട് ഫിലിമിന്റെ റിലീസ് തീയതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇപ്പോള്‍ രജനികാന്തിന്റെ ‘കൂലി’എന്ന ചിത്രം സംവിധാനം ചെയ്യുന്ന തിരക്കുകളിലാണ് ലോകേഷ് കനഗരാജ്. കൂലി എല്‍സിയുവിന്റെ ഭാഗമായേക്കില്ല എന്ന് ലോകേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

News

ഇസ്രാഈലിന് കടുത്ത തിരിച്ചടി; 6.5 മില്യണ്‍ യൂറോയുടെ ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

സ്പാനിഷ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Published

on

ഇസ്രാഈല്‍ ആയുധ നിര്‍മാണ കമ്പനിയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാനുള്ള കരാര്‍ റദ്ദാക്കി സ്പാനിഷ് സര്‍ക്കാര്‍. സ്പാനിഷ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2023 ഒക്ടോബറില്‍ ഗസ്സയില്‍ കൂട്ടക്കുരുതി തുടങ്ങിയതോടെ ഇസ്രാഈലിന് ആയുധങ്ങള്‍ വില്‍ക്കുന്നത് സ്‌പെയിന്‍ നിര്‍ത്തലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ആയുധങ്ങള്‍ വാങ്ങലും അവസാനിപ്പിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഗസ്സയിലെ സംഘര്‍ഷം തുടരുന്നിടത്തോളം കാലം മാഡ്രിഡുമായുള്ള ഭാവി കരാറുകളില്‍ നിന്ന് മറ്റ് ഇസ്രാഈലി ആയുധ കമ്പനികളെയും ഒഴിവാക്കുമെന്ന് ഫെര്‍ണാണ്ടോ ഗ്രാന്‍ഡെമര്‍ലാസ്‌കയുടെ നേതൃത്വത്തിലുള്ള മന്ത്രാലയ വൃത്തങ്ങള്‍ ചൊവ്വാഴ്ച വ്യക്തമാക്കി.

‘ഗസ്സയുടെ പ്രദേശത്ത് സായുധ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രാഈല്‍ ഭരണകൂടത്തിന് ആയുധങ്ങള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന പ്രതിജ്ഞാബദ്ധത സ്പാനിഷ് സര്‍ക്കാര്‍ നിലനിര്‍ത്തുന്നു,’ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ആറ് മില്യണ്‍ യൂറോ വിലവരുന്ന 15 മില്യണ്‍ ഒമ്പത് എംഎം തിരകള്‍ വാങ്ങാനുള്ള കരാറാണ് ഇപ്പോള്‍ സ്‌പെയിന്‍ റദ്ദാക്കിയിരിക്കുന്നത്. ഇസ്രാഈല്‍ ആയുധ നിര്‍മാണ കമ്പനിയായ ഗാര്‍ഡിയന്‍ ലിമിറ്റഡില്‍നിന്നാണ് സ്‌പെയിനിലെ ഗാര്‍ഡിയ സിവില്‍ പൊലീസ് സേന ഇത് വാങ്ങാനിരുന്നത്. ഗസ്സയിലും ലബനാനിലുമടക്കം ഇസ്രാഈല്‍ ശക്തമായ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ആയുധം വാങ്ങുന്ന കാര്യത്തിലും സ്‌പെയിന്‍ പുനരാലോചന നടത്തിയിരിക്കുന്നത്.

Continue Reading

Film

LCU വില്‍ രാഘവ ലോറന്‍സും; ബെന്‍സിന്റെ പ്രൊമോ വിഡിയോ പുറത്ത് വിട്ട് ലോകേഷ് കനകരാജ്‌

താരത്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ലോറന്‍സ് എല്‍സിയുവിലേക്ക് എത്തുന്ന കാര്യം പ്രഖ്യാപിച്ചത്.

Published

on

സൗത്ത് ഇന്ത്യയില്‍ ഏറെ ഫാന്‍ ബേസുള്ള ഡയറക്ടറാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ ചിത്രമായ വിക്രമിലെ ഭയാനകമായ വില്ലന്‍
റോളക്‌സിനെ കടത്തിവെട്ടാന്‍ പുതിയ ഒരു കഥാപാത്രവുമായി ബെന്‍സ്. ലോകേഷ് കനകരാജിന്റെ എല്‍സിയു യൂണിവേഴ്‌സിലേക്ക് നടന്‍ രാഘവ ലോറന്‍സും. താരത്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ലോറന്‍സ് എല്‍സിയുവിലേക്ക് എത്തുന്ന കാര്യം പ്രഖ്യാപിച്ചത്. ബെന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കിടിലന്‍ പ്രൊമോ വീഡിയോയും ലോകേഷ് പുറത്തുവിട്ടു.

പിറന്നാള്‍ സ്‌പെഷ്യല്‍ ആയാണ് വീഡിയോ എത്തിയിരിക്കുന്നത് . മറ്റ് എല്‍സിയു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോകേഷിന് പകരം ഭാഗ്യരാജ് കണ്ണന്‍ ആണ് ബെന്‍സ് സംവിധാനം ചെയ്യുന്നത്. ലോകേഷിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ജി സ്‌ക്വാഡുമായി സഹകരിച്ച് പാഷന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയാണ് ചിത്രം നിര്‍മിക്കുന്നത്.

ലോകേഷ് കനകരാജിന്റെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമാണ് ബെന്‍സ്. അതേസമയം എല്‍സിയുവിലെ പീക്ക് സിനിമയായി കൈതി 2 സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ലോകേഷ് കനകരാജ്. നിലവില്‍ ചിത്രീകരണം നടക്കുന്ന രജനികാന്ത് ചിത്രം കൂലിയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമായിരിക്കും കൈതിയുടെ ജോലികള്‍ ലോകേഷ് ആരംഭിക്കുക. കൈതി, വിക്രം, ലിയോ എന്നിവയാണ് എല്‍സിയുവിന്റെ ഭാഗമായി റിലീസ് ചെയ്ത ചിത്രങ്ങള്‍. കാര്‍ത്തി, കമല്‍ഹാസന്‍, സൂര്യ, വിജയ്, നരെയ്ന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, അര്‍ജുന്‍ തുടങ്ങിയവരാണ് ഇതിനോടകം എല്‍സിയുവിന്റെ ഭാഗമായി എത്തിയത്.

Continue Reading

award

കേരളീയം മാധ്യമ പുരസ്കാരം ബഷീർ കൊടിയത്തൂരിന്

പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം നാളെ ആലുവയിൽ നടക്കുന്ന കേരളപ്പിറവി ആഘോഷ ചടങ്ങിൽ സമ്മാനിക്കും.

Published

on

കേരളപ്പിറവിയോടനുബന്ധിച്ച് ഡോ. എ.പി.ജെ അബ്ദുൽകലാം സ്റ്റഡി സെൻറർ ഏർപ്പെടുത്തിയ പത്ര പ്രവർത്തന മികവിനുള്ള കേരളീയം മാധ്യമ പുരസ്കാരം ചന്ദ്രിക സീനിയർ സബ് എഡിറ്റർ ബഷീർ കൊടിയത്തൂരിന്. പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം നാളെ ആലുവയിൽ നടക്കുന്ന കേരളപ്പിറവി ആഘോഷ ചടങ്ങിൽ സമ്മാനിക്കും.

മാധ്യമപ്രവർത്തകരായ പി.എം. ഹുസൈൻ ജിഫ്രി തങ്ങൾ, കെ.സി. സ്മിജൻ, പരിസ്ഥിതി പ്രവർത്തകൻ എം.എൻ. ഗിരി, എഴുത്തുകാരൻ കെ.പി. ഹരികുമാർ, എ. പി ജെ അബ്ദുൾ കലാം സ്റ്റഡിസെന്‍റർ പിആർഒ അനുജ എസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. കലാ, സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രതിഭകളെയാണ് കേരളീയം പുരസ്കാരം നൽകി ആദരിക്കുന്നത്.

Continue Reading

Trending