Connect with us

kerala

കോഴവിവാദം: മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കട്ടെ: ഷിബു ബേബി ജോണ്‍

50 കോടി രൂപവെച്ച് ഒരു എം.എല്‍.എയ്ക്ക് കൊടുക്കാമെന്ന് പറയുമ്പോള്‍ അതിന്റെ സ്രോതസ്സ് അന്വേഷിക്കണ്ടേ, എന്തുകൊണ്ട് ഇതേക്കുറിച്ച് അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Published

on

എന്‍.സി.പി അജിത് പവാര്‍ ഗ്രൂപ്പ് കേരളത്തിലെ 3 എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വിവരം ആഴ്ചകള്‍ക്ക് മുന്‍പേ അറിഞ്ഞിട്ടും മുഖ്യമന്ത്രി നടപടിയെടുത്തില്ലെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. 50 കോടി രൂപവെച്ച് ഒരു എം.എല്‍.എയ്ക്ക് കൊടുക്കാമെന്ന് പറയുമ്പോള്‍ അതിന്റെ സ്രോതസ്സ് അന്വേഷിക്കണ്ടേ, എന്തുകൊണ്ട് ഇതേക്കുറിച്ച് അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ മുഖ്യമന്ത്രി സത്യസന്ധരായ ഉദ്യോഗസ്ഥരെ വെച്ച് അന്വേഷിക്കട്ടെയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്‍.സി.പി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാര്‍ക്ക് 100 കോടി രൂപ വാഗ്ദാനം ചെയതതായി ആരോപണമുയര്‍ന്നിരുന്നു. മുന്‍മന്ത്രി ആന്റണി രാജുവിനും ആര്‍.എസ്.പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോനുമാണ് തുക വാഗ്ദാനം ചെയ്തത് എന്നായിരുന്നു ആരോപണം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് ക്ഷേത്രത്തില്‍ ഉത്സവ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം പാടിയതായി പരാതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രത്തില്‍ നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ്‌സ് എന്ന ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്

Published

on

കൊല്ലത്ത് കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രത്തില്‍ ഉത്സവ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയതായി പരാതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രത്തില്‍ നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ്‌സ് എന്ന ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്. സമീപത്തെ കടയ്ക്കല്‍ ക്ഷേത്രത്തില്‍ വിപ്ലവഗാനം പാടിയതില്‍ കേസ് എടുത്തിരുന്നു.

കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖില്‍ ശശി കടയ്ക്കല്‍ പോലീസിലും ദേവസ്വം ബോര്‍ഡിലും പരാതി നല്‍കി. ക്ഷേത്രത്തിലും പരിസരത്തും RSS ന്റെ കൊടി തോരണങ്ങള്‍ കെട്ടിയിരിക്കുന്നതയും പരാതിയില്‍ കാണിച്ചിട്ടുണ്ട്.

Continue Reading

kerala

മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവം; ആശുപത്രിയില്‍ പോകുന്നതിന് ഭര്‍ത്താവ് എതിര്; ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവച്ചു

ഭര്‍ത്താവിനെതിരെ ആരോപണങ്ങള്‍ കടുക്കുന്നു

Published

on

മലപ്പുറത്ത് വീട്ടില്‍ വെച്ച പ്രസവിച്ച ചട്ടിപ്പറമ്പ് സ്വദേശിനി അസ്മ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണങ്ങള്‍ കടുക്കുന്നു. പ്രസവത്തിനായി ആശുപത്രിയില്‍ പോവുന്നതിനോട് ഭര്‍ത്താവ് സിറാജുദ്ദീന്‍ എതിരായിരുന്നുവെന്നും ഇതാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം. കഴിഞ്ഞ ദിവസം ആറുമണിയോടെയാണ് പ്രസവത്തെ തുടര്‍ന്ന് യുവതി മരിക്കുന്നത്.

സിറാജുദ്ദീന്‍ അക്യുപങ്ചര്‍ ചികിത്സ നടത്തുന്നയാളാണ്. യുവതിയുടെ ആദ്യ രണ്ടുപ്രസവവും ആശുപത്രിയിലായിരുന്നു. പിന്നീട് ഇയാള്‍ ചികിത്സ പഠിച്ചു. തുടര്‍ന്നുള്ള മൂന്ന് പ്രസവങ്ങളും വീട്ടില്‍ വച്ചാണ് നടത്തിയത്. അതില്‍ അഞ്ചാമത്തെ പ്രസവത്തിനിടയിലാണ് അസ്മ മരിക്കുന്നത്.

ഒന്നരവര്‍ഷമായി വാടകയ്ക്ക് താമസിക്കുന്നുവരാണെങ്കിലും ഇവര്‍ക്ക് അയല്‍വാസികളുമായി ബന്ധം ഉണ്ടായിരുന്നില്ല. ഇവര്‍ വീട്ടില്‍ ചികിത്സ നടത്തിയത് സംബന്ധിച്ച് ആര്‍ക്കും വിവരമില്ല. ജനുവരിയില്‍ ആശാ വര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ ഗര്‍ഭിണിയല്ലെന്നാണ് അറിയച്ചതെന്നും വാര്‍ഡ് മെമ്പര്‍ പറയുന്നു. ആശാ വര്‍ക്കറുമായി സംസാരിക്കുമ്പോള്‍ ഇവര്‍ വീടിന് പുറത്തിറങ്ങാന്‍ തയ്യാറായില്ലെന്നും മെമ്പര്‍ ആരോപിക്കുന്നുണ്ട്.

യുവതി മരിച്ചതോടെ ആംബുലന്‍സില്‍ മൃതദേഹം പെരുമ്പാവൂരില്‍ എത്തിച്ച് സംസ്‌കരിക്കാനായിരുന്നു സിറാജുദ്ദീന്റെ ശ്രമം. യുവതിക്ക് ശ്വാസമുട്ടലാണെന്നാണ് ആംബുലന്‍സ് ഡ്രൈവറോട് സിറാജുദ്ദീന്‍ പറഞ്ഞത്. എന്നാല്‍ ഇയാള്‍ക്ക് സംശയം തോന്നി പൊലീസില്‍ അറിയിക്കുകയായിരുന്നു.അസ്മയുടെ മരണ വിവരം സിറാജുദ്ദീന്‍ മറച്ചുവെച്ചെന്ന് അയല്‍വാസി പറയുന്നു. ചോര കുഞ്ഞിനെ പോലും ആശുപത്രിയില്‍ എത്തിച്ചില്ല. പെരുമ്പാവൂരില്‍ എത്തിയശേഷം അയല്‍വാസികളാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരിക്കുകയാണ്. സിറാജുദ്ദീനെ യുവതിയുടെ കുടുംബം കയ്യേറ്റം ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.

Continue Reading

kerala

മലപ്പുറം ജില്ലക്കെതിരായുള്ള വിദ്വേഷ പരാമര്‍ശം; വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധം ശക്തം

വിദ്വേഷ പരാമര്‍ശത്തോട് തണുപ്പന്‍ സമീപനമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്

Published

on

മലപ്പുറം ജില്ലക്കെതിരായുള്ള വിദ്വേഷ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധം ശക്തം. വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തിന് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും കിട്ടിയില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വൃത്തികെട്ട പ്രസ്താവന ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. അതേ സമയം വെള്ളാപ്പള്ളിയുടെ പ്രസ്താവന വിവാദമാക്കാനില്ലെന്ന നിലപാടിലാണ് സിപിഎം.

മലപ്പുറം ജില്ലക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ്, പിഡിപി ,AIYF തുടങ്ങിയവര്‍പരാതി നല്‍കിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. അതേസമയം, വിദ്വേഷ പരാമര്‍ശത്തോട് തണുപ്പന്‍ സമീപനമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. വെള്ളാപ്പള്ളിക്കെതിരെ കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ പോകില്ലെന്ന സൂചനയും സിപിഎം പ്രതികരണത്തിലുണ്ട്

Continue Reading

Trending