Connect with us

india

പുതു ചരിത്രം കുറിക്കാനൊരുങ്ങി പ്രിയങ്ക ഗാന്ധി; ജൂനിയർ ഇന്ദിരയുടെ പാർലമെന്റ് പ്രവേശനം ഉറ്റുനോക്കി രാജ്യം

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തുമെന്ന തീരുമാനം എടുത്തതിന് പിന്നാലെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ അരങ്ങേറ്റം പ്രഖ്യാപിക്കപ്പെടുന്നത്.

Published

on

തെരഞ്ഞെടുപ്പ്‌  ഗോദയിൽ തന്റെ കന്നിയങ്കത്തിനായി ഒരുങ്ങുകയാണ് സിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രിയങ്ക വയനാട് മണ്ഡലത്തിലെത്തുന്നത് രാഹുലിന്റെ പകരക്കാരിയായിട്ടാണ്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തുമെന്ന തീരുമാനം എടുത്തതിന് പിന്നാലെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ അരങ്ങേറ്റം പ്രഖ്യാപിക്കപ്പെടുന്നത്.

ഇതോടെ അവസാനമാകുന്നത് പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എന്നുവരും എന്ന രാഷ്ട്രീയ ചോദ്യത്തിനാണ്പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ഏറെനാളായി ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസ് നേതൃത്വവും അണികളും.  എന്നാൽ അനുയോജ്യമായ സമയത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു പ്രിയങ്കമാത്രവുമല്ല വർഗീയ ശക്തികൾക്കെതിരെ പോരാടാൻ അണികൾക്ക് നിരന്തരം പ്രചോദനം നൽകിക്കൊണ്ടിരുന്നു പ്രിയങ്ക.

പ്രിയങ്കയെന്ന ഫയർബ്രാന്‍ഡിനെ കോണ്‍ഗ്രസ് കളത്തിലിറക്കുന്നതിലൂടെ രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികൾക്ക് ശക്തമായ ഒരു താക്കീത് കൂടി കോൺഗ്രസ് നൽകുന്നുണ്ട്. പ്രിയങ്കാ ഗാന്ധിയെ സംബന്ധിച്ച് വയനാട് ഒരു ബാലികേറാ മലയല്ലെന്നത് നഗ്നമായ സത്യമാണ്ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ മാത്രമേ അന്തിമ കണക്ക് എടുക്കേണ്ടതുള്ളൂ.

ഹൃദയഭൂമിയില്‍ രാഹുലും ദക്ഷിണേന്ത്യയിൽ പ്രിയങ്കയും ഉണ്ടാകും എന്നത് തന്നെയാണ് രാഷ്ട്രീയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമാകുന്നത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യം നേടിയ വിജയം അത്ര ചെറുതല്ല. കഴിഞ്ഞ തവണ കൈവിട്ട അമേഠിയും ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണായുധം ആക്കിയ അയോധ്യ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫായിസാബാദിലും ഇന്‍ഡ്യ സഖ്യം വിജയിച്ചത് രാഹുലിന്റെയും കോൺഗ്രസിന്റെയും നേട്ടം തന്നെയാണ്. ആ പോരാട്ടം ഹിന്ദി ഹൃദയഭൂമിയില്‍ ഇനിയും തുടരുമെന്ന സന്ദേശം കൂടിയാണ് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തിയതിലൂടെ നല്‍കാനായത്.

ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ആഗ്രഹത്തിന്റെ ചിറകരിയുന്നതാണ് പ്രിയങ്ക ഗാന്ധിയുടെ വരവെന്ന കാര്യത്തിൽ തർക്കമില്ല. തമിഴ്നാട്,കർണാടകംതെലങ്കാനആന്ധ്രപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ വേരോട്ടം ഉണ്ടാക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ് ബിജെപികേരളത്തിലും ബിജെപി നുഴഞ്ഞു കയറാൻ ശ്രമിക്കുന്നത് മറന്നുകൂടാ. ഈ ഘട്ടത്തില്‍ സ്റ്റാലിനൊപ്പം, ഡികെ ശിവകുമാറിനും സിദ്ധരാമയ്യയ്ക്കുമൊപ്പം കേരളത്തിലെ കോണ്‍ഗ്രസിനുമൊപ്പം പ്രിയങ്കയെന്ന ക്രൗഡ് പുള്ളര്‍ നേതാവ് അണി നിരക്കുന്നത് ചില്ലറ ആത്മവിശ്വാസമല്ല ഉണ്ടാക്കുന്നത്. വ്യക്തമായ മുന്നറിയിപ്പ് കൂടി ബിജെപിക്ക് കോൺഗ്രസ് നൽകുന്നു എന്ന കാര്യത്തിൽ തർക്കമില്ല.

ഇതുവരെയും സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും വേണ്ടി പ്രചാരണത്തില്‍ സജീവമായ പ്രിയങ്ക ഒരു മത്സരത്തിനൊരുങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. മാത്രവുമല്ല പ്രിയങ്കയെ പോലെയൊരാള്‍ പാര്‍ലമെന്റിലെത്തുന്നത് പ്രതിപക്ഷത്തിന്‍റെ പാർലമെന്‍റിലെ നീക്കത്തിന് ശക്തിപകരുന്നതാണ്. പ്രതിപക്ഷ നിരയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധി കൂടി അണിനിരക്കുമ്പോള്‍ നരേന്ദ്രമോദിക്കും എൻഡി സർക്കാരിനും അതൊരു വെല്ലുവിളി തന്നെയാകും.. രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസവും.

india

ഇരുട്ടടിയായി ഗ്യാസ് വില വീണ്ടും കൂട്ടി, നാലുമാസത്തിനിടെ കൂട്ടിയത് 157.50 രൂപ

പുതിയ വില 1810.50 രൂപ.

Published

on

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിച്ചത്. പുതിയ വില 1810.50 രൂപ.

ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില ഉയര്‍ന്നത്.

കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. സെപ്തംബറില്‍ 39 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്.

Continue Reading

india

നാടൻ പടക്കങ്ങളുമായി സ്കൂട്ടറിൽ പോകുന്നതിനിടെ പൊട്ടിത്തെറി; ഒരു മരണം, ആറ് പേര്‍ക്ക് പരിക്ക്

ദീപാവലി ആഘോഷത്തിനായി കൊണ്ടു പോയ പടക്കമാണ് പൊട്ടിയത്

Published

on

ഹൈദരാബാദ്: നാടൻ പടക്കങ്ങളുമായി ​സ്കൂട്ടറിൽ പോകുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ കൊല്ലപ്പെട്ടു. ആ​ന്ധ്രപ്രദേശിലെ ഇലരു ജില്ലയിലാണ് സംഭവം. സ്കൂട്ടറി​ൽ സഞ്ചരിച്ചിരുന്ന മറ്റൊരാൾ ഉൾപ്പടെ അഞ്ച് പേർക്ക് സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്തു.

വെള്ള സ്‌കൂട്ടറിൽ രണ്ട് പേർ ഇടുങ്ങിയ തെരുവിലൂടെ വേഗത്തിൽ പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഒരു പ്രധാന ജങ്ഷനിലെത്തിയപ്പോൾ ഒരു കുഴിയിൽ ബൈക്ക് ഇടിച്ച് പടക്കം പൊട്ടുകയായിരുന്നു. അവിടെ കൂടിയിരുന്ന ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിൻ്റെ ശക്തി കാരണം ആ പ്രദേശം മുഴുവൻ പുക കൊണ്ട് മൂടിയിരിന്നു. കടലാസ് കഷ്ണങ്ങൾ ചുറ്റും പറക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

പൊട്ടിത്തെറി ഉണ്ടായ ഉടൻ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ എലരു സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഗ്രാമപ്രദേശങ്ങളിൽ കൈ കൊണ്ട് നിർമിച്ച ഗുണ്ട് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ദീപാവലി ആഘോഷത്തിനായി കൊണ്ടു പോയ പടക്കമാണ് പൊട്ടിയത്.

Continue Reading

india

തിരക്കേറിയ സീസണില്‍ ഇന്ത്യ- അമേരിക്ക റൂട്ടില്‍ എയര്‍ ഇന്ത്യ റദ്ദാക്കിയത് 60 വിമാനങ്ങള്‍

വിമാനങ്ങള്‍ റദ്ദാക്കിയത് യാത്രക്കാരെ അറിയിച്ചിട്ടുണ്ടെന്നും യാത്ര ബുക്ക് ചെയ്ത ദിവസങ്ങളിലോ തൊട്ടടുത്ത ദിവസങ്ങളിലോ മറ്റ് എയര്‍ ഇന്ത്യ ഗ്രൂപ്പ് സര്‍വീസുകളില്‍ യാത്ര ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു

Published

on

ന്യൂഡല്‍ഹി: ഉത്സവ സീസണില്‍ ഇന്ത്യ- അമേരിക്ക റൂട്ടുകളില്‍ എയര്‍ ഇന്ത്യ റദ്ദാക്കിയത് 60ഓളം വിമാനങ്ങള്‍. തിരക്കേറിയ സീസണായ നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് കൂടുതുല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. തിരക്കേറിയ സമയങ്ങളില്‍ സര്‍വീസുകള്‍ റദ്ദാക്കിയത് യാത്രക്കാരിലുള്‍പ്പെടെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

ഭാരിച്ച അറ്റകുറ്റപ്പണികളും വിതരണ ശൃംഖലയുടെ പരിമിതികളും ചില വിമാനങ്ങൾ തിരിച്ച് വരാൻ വൈകിയതിനെ തുടർന്ന് ഓപ്പറേഷൻ ഫ്ളീറ്റിൽ താൽക്കാലിക കുറവുണ്ടായതിനാലുമാണ് റദ്ദാക്കേണ്ടി വന്നതെന്ന് എയർ ഇന്ത്യ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

ഡിസംബർ അവസാനം വരെ ചെറിയ എണ്ണം വിമാനങ്ങൾ റദ്ദാക്കിയതിൽ എയർ ഇന്ത്യ ഖേദിക്കുന്നു. ബാധിക്കപ്പെട്ട ഉപഭോക്താക്കളെ വിവരം അറിയിക്കുകയും അതേ ദിവസങ്ങളിൽ അല്ലെങ്കിൽ തൊട്ടടുത്ത ദിവസങ്ങളിൽ പ്രവർത്തിക്കുന്ന മറ്റ് എയർ ഇന്ത്യ ഗ്രൂപ്പ് സർവീസുകളിൽ ടിക്കറ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രശ്നങ്ങൾ മൂലമുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ആത്മാർഥമായി ഖേദിക്കുന്നുവെന്നും വക്താവ് പറഞ്ഞു.

വിമാനങ്ങള്‍ റദ്ദാക്കിയത് യാത്രക്കാരെ അറിയിച്ചിട്ടുണ്ടെന്നും യാത്ര ബുക്ക് ചെയ്ത ദിവസങ്ങളിലോ തൊട്ടടുത്ത ദിവസങ്ങളിലോ മറ്റ് എയര്‍ ഇന്ത്യ ഗ്രൂപ്പ് സര്‍വീസുകളില്‍ യാത്ര ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ‘നവംബര്‍ 15 നും ഡിസംബര്‍ 31 നും ഇടയില്‍ സാന്‍ ഫ്രാന്‍സിസ്‌കോ, വാഷിങ്ടണ്‍, ഷിക്കാഗോ, നെവാര്‍ക്ക്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്കുള്ള 60 വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്, ഈ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കഴിയുന്ന വിമാനങ്ങള്‍ ലഭ്യമല്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

ഡല്‍ഹി-ഷിക്കാഗോ റൂട്ടിലെ 14 വിമാനങ്ങളും ഡല്‍ഹി-വാഷിങ്ടണ്‍ റൂട്ടിലെ 28 വിമാനങ്ങളും ഡല്‍ഹി-എസ്എഫ്ഒ റൂട്ടില്‍ 12 വിമാനങ്ങളും മുംബൈ-ന്യൂയോര്‍ക്ക് റൂട്ടിലെ നാല് വിമാനങ്ങളും ഡല്‍ഹി-നെവാര്‍ക്ക് റൂട്ടില്‍ രണ്ട് വിമാനങ്ങളും എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.

Continue Reading

Trending