Connect with us

Video Stories

ഉപതെരഞ്ഞെടുപ്പ്‌: പത്രിക സമര്‍പ്പണം അവസാനിച്ചു; പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാര്‍ത്ഥികള്‍

പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് 16 പേരും, ചേലക്കരയില്‍ ഒമ്പത്‌ പേരും, വയനാട്ടില്‍ 21 സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. 

Published

on

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് 16 പേരും, ചേലക്കരയില്‍ ഒമ്പത്‌ പേരും, വയനാട്ടില്‍ 21 സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്.

പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, ബി.ജെ.പിയുടെ സി. കൃഷ്ണകുമാര്‍, എല്‍.ഡി.എഫിന്റെ പി. സരിന്‍ എന്നിവരാണ് മത്സരംഗത്തുള്ള പ്രമുഖര്‍. ഡമ്മി സ്ഥാനാര്‍ഥികളായി കെ ബിനുമോള്‍ (സിപിഎം), കെ പ്രമീള കുമാരി (ബിജെപി) എന്നിവരും പത്രിക സമര്‍പ്പിച്ചു. 16 സ്ഥാനാര്‍ഥികള്‍ക്കായി ആകെ 27 സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്.

അതേസമയം ചേലക്കരയില്‍ ഒമ്പത്‌ പേരാണ് മത്സര രംഗത്തുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്, എല്‍.ഡി.എഫിന്റെ യു.ആര്‍ പ്രദീപ്, എന്‍.ഡി.എ സ്ഥാനാര്‍ഥിയായി കെ ബാലകൃഷ്ണന്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. പിവി അന്‍വറിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുധീര്‍ എന്‍.കെയും മത്സരിക്കുന്നുണ്ട്. ആകെ 15 സെറ്റ് പത്രികയാണ് ചേലക്കരയില്‍ സമര്‍പ്പിക്കപ്പെട്ടത്.

വയനാട്ടില്‍ ആകെ 21 സ്ഥാനാര്‍ഥികളാണ് മാറ്റുരക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായി പ്രിയങ്ക ഗാന്ധിയും, സി.പി.ഐക്കായി സത്യന്‍ മൊകേരിയും പര്‌സ്പരം ഏറ്റുമുട്ടും. നവ്യ ഹരിദാസാണ് ബി.ജെ.പി സ്ഥാനാര്‍ഥി.

എ സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി), ബാബു (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), എസി സിനോജ് (കണ്‍ട്രി സിറ്റിസണ്‍ പാര്‍ട്ടി), കെ സദാനന്ദന്‍ (ബിജെപി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ഇസ്മയില്‍ സബിഉള്ള, സന്തോഷ് ജോസഫ്, ആര്‍ രാജന്‍, അജിത്ത് കുമാര്‍ സി, ബുക്കരാജു ശ്രീനിവാസ രാജു, എ നൂര്‍മുഹമ്മദ്, ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ്(റൈറ്റ് ടു റീകാള്‍ പാര്‍ട്ടി), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജാതിയ ജനസേവ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാര്‍ഥികളായ രുഗ്മിണി, സോനു സിങ് യാദവ്, ഡോ കെ പത്മരാജന്‍, ഷെയ്ക്ക് ജലീല്‍, ജോമോന്‍ ജോസഫ് സാമ്പ്രിക്കല്‍ എപിജെ ജുമാന്‍ വിഎസ് എന്നിവരാണ് വയനാട്ടില്‍ പത്രിക സമര്‍പ്പിച്ചവര്‍.

kerala

കേരളത്തിന് ഇന്ന് അറുപത്തിയെട്ടാം പിറന്നാൾ; കേരളപ്പിറവി ആഘോഷത്തിൽ മലയാളികൾ

1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള ഇന്ത്യാ സര്‍ക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കേരളം രൂപീകരിക്കുന്നത്.

Published

on

ഇന്ന് കേരളപ്പിറവി ദിനം. കേരളത്തിന്റെ 68-ാം പിറന്നാള്‍. ആരോഗ്യ രംഗവും വിദ്യാഭ്യാസ രംഗവുമടക്കം വിവിധ മേഖലകളില്‍ കേരളം സൃഷ്ടിച്ച മാതൃകകള്‍ മറ്റു സംസ്ഥാനങ്ങള്‍ അനുകരിച്ചു. പക്ഷേ മാറിയ കാലത്ത് പല പുതിയ വെല്ലുവിളികളും സംസ്ഥാനം നേരിടുന്നുണ്ട്.

മഞ്ഞും മഴയും ഒളിച്ചുകളിക്കുന്ന പച്ചപ്പരവതാനി വിരിച്ച മലനിരകളും കണ്ണെത്താദൂരത്തോളം പൊന്നണിഞ്ഞു നില്‍ക്കുന്ന നെല്‍പ്പാടങ്ങളും ശാന്തസുന്ദരമായ കായല്‍പ്പരപ്പുകളും കളകളാരവം പുറപ്പെടുവിക്കുന്ന അരുവികളും നീര്‍ച്ചാലുകളും ഒത്തിണങ്ങിയ സ്വര്‍ഗമാണ് നമ്മുടെ സ്വന്തം കേരളം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇതുപോലെ മറ്റൊരിടവും ഭൂമിയില്‍ വേറെയുണ്ടാകാനില്ല.

1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള ഇന്ത്യാ സര്‍ക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കേരളം രൂപീകരിക്കുന്നത്.

പിന്നെ വളര്‍ച്ചയുടെ കാലമായിരുന്നു. നവോത്ഥാനത്തിന്റെ വെളിച്ചം വീശിയ നാളുകള്‍. സാമൂഹ്യനീതിയേയും സാമ്പത്തിക സമരങ്ങളേയും കൂട്ടിയോജിപ്പിച്ചുള്ള ഇടപെടലുകള്‍. ഭൂപരിഷ്‌കരണ ബില്‍, വിദ്യാഭ്യാസ ബില്‍, അധികാര വികേന്ദ്രീകരണം, സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം, പരിസ്ഥിതി സംരക്ഷണ സമരങ്ങള്‍ തുടങ്ങി എത്രയേറെ വിളക്കുമാടങ്ങള്‍.

രാജ്യത്ത് ആദ്യമായി നൂറുശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളം. ആരോഗ്യരംഗത്തെയും വിദ്യാഭ്യാസരംഗത്തെയും നേട്ടങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി. കാടും പുഴകളും കായലുകളുമൊക്കെ ആടയാഭരണങ്ങളായുള്ള സംസ്ഥാനം വിനോദസഞ്ചാരരംഗത്തും വലിയ മുന്നേറ്റമുണ്ടാക്കി.

അന്തസായി ജീവിക്കുന്നതിനും സാമ്പത്തിക കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ബിസിനസ് സുഗമമാക്കുന്നതിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നവകേരള സൃഷ്ടിയാണ് ഇന്ന് സംസ്ഥാനം ലക്ഷ്യമിടുന്നത്. പക്ഷേ നിരവധി വെല്ലുവിളികള്‍ മുന്നിലുണ്ട്. സാമ്പത്തിക പരിമിതികള്‍ക്കിടയിലും സാമൂഹിക പ്രതിബദ്ധതയില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.

വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമങ്ങളെ ഒരുമിച്ച് ചെറുക്കേണ്ടിയിരിക്കുന്നു. മതേതതര പാരമ്പര്യത്തെ ശക്തിപ്പെടുത്താനും മലയാള ഭാഷയേയും സംസ്‌കാരത്തേയും മാറോട് ചേര്‍ക്കാനും മലയാളികളായ നാം ഉണര്‍ന്നിരിക്കേണ്ടിയിരിക്കുന്നു.

 

Continue Reading

News

ഇസ്രാഈലിന് കടുത്ത തിരിച്ചടി; 6.5 മില്യണ്‍ യൂറോയുടെ ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

സ്പാനിഷ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Published

on

ഇസ്രാഈല്‍ ആയുധ നിര്‍മാണ കമ്പനിയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാനുള്ള കരാര്‍ റദ്ദാക്കി സ്പാനിഷ് സര്‍ക്കാര്‍. സ്പാനിഷ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2023 ഒക്ടോബറില്‍ ഗസ്സയില്‍ കൂട്ടക്കുരുതി തുടങ്ങിയതോടെ ഇസ്രാഈലിന് ആയുധങ്ങള്‍ വില്‍ക്കുന്നത് സ്‌പെയിന്‍ നിര്‍ത്തലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ആയുധങ്ങള്‍ വാങ്ങലും അവസാനിപ്പിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഗസ്സയിലെ സംഘര്‍ഷം തുടരുന്നിടത്തോളം കാലം മാഡ്രിഡുമായുള്ള ഭാവി കരാറുകളില്‍ നിന്ന് മറ്റ് ഇസ്രാഈലി ആയുധ കമ്പനികളെയും ഒഴിവാക്കുമെന്ന് ഫെര്‍ണാണ്ടോ ഗ്രാന്‍ഡെമര്‍ലാസ്‌കയുടെ നേതൃത്വത്തിലുള്ള മന്ത്രാലയ വൃത്തങ്ങള്‍ ചൊവ്വാഴ്ച വ്യക്തമാക്കി.

‘ഗസ്സയുടെ പ്രദേശത്ത് സായുധ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രാഈല്‍ ഭരണകൂടത്തിന് ആയുധങ്ങള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന പ്രതിജ്ഞാബദ്ധത സ്പാനിഷ് സര്‍ക്കാര്‍ നിലനിര്‍ത്തുന്നു,’ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ആറ് മില്യണ്‍ യൂറോ വിലവരുന്ന 15 മില്യണ്‍ ഒമ്പത് എംഎം തിരകള്‍ വാങ്ങാനുള്ള കരാറാണ് ഇപ്പോള്‍ സ്‌പെയിന്‍ റദ്ദാക്കിയിരിക്കുന്നത്. ഇസ്രാഈല്‍ ആയുധ നിര്‍മാണ കമ്പനിയായ ഗാര്‍ഡിയന്‍ ലിമിറ്റഡില്‍നിന്നാണ് സ്‌പെയിനിലെ ഗാര്‍ഡിയ സിവില്‍ പൊലീസ് സേന ഇത് വാങ്ങാനിരുന്നത്. ഗസ്സയിലും ലബനാനിലുമടക്കം ഇസ്രാഈല്‍ ശക്തമായ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ആയുധം വാങ്ങുന്ന കാര്യത്തിലും സ്‌പെയിന്‍ പുനരാലോചന നടത്തിയിരിക്കുന്നത്.

Continue Reading

kerala

ഒത്തുകളിയില്‍ നാണംകെട്ട് സര്‍ക്കാര്‍

എങ്ങാനും അറസ്റ്റ് ചെയ്യേണ്ടിവരുമോയെന്ന് ഭയന്ന് ദിവ്യയുടെ കണ്‍മുന്നില്‍ പെടാതെ ഒളിച്ചുനടന്ന പൊലീസിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകളഞ്ഞത് കോടതിയുടെ ശക്തമായ ഇടപെടലാണ്

Published

on

പതിനഞ്ച് ദിവസം നീണ്ടുനിന്ന കരുതലും നാടകവും അവസാനിപ്പിച്ച് ഒടുവില്‍ പി.പി ദിവ്യ കല്‍തുറങ്കിലടക്കപ്പെടുമ്പോള്‍ കേരള പൊലീസും പിണറായി സര്‍ക്കാറും നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്‍ക്കുകയാണ്. എങ്ങാനും അറസ്റ്റ് ചെയ്യേണ്ടിവരുമോയെന്ന് ഭയന്ന് ദിവ്യയുടെ കണ്‍മുന്നില്‍ പെടാതെ ഒളിച്ചുനടന്ന പൊലീസിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകളഞ്ഞത് കോടതിയുടെ ശക്തമായ ഇടപെടലാണ്. ഒടുവില്‍ അറസ്റ്റിലാകുമ്പോള്‍ കീഴടങ്ങിയെന്ന് ദിവ്യയും പിടികൂടിയതാണെന്ന് പൊലീസും അവകാശപ്പെടുമ്പോള്‍ സമീപകാലത്തൊന്നുമനുഭവിച്ചിട്ടില്ലാത്ത ജാള്യതയിലാണ് കേരള പൊലീസ് എത്തിപ്പെട്ടിരിക്കുന്നത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ദിവ്യയോട് കീഴടങ്ങാന്‍ സി.പി.എം നിര്‍ദേശിച്ചെന്ന വാര്‍ത്ത വന്നതോടെ ദിവ്യയെ തേടിയെത്തിയ പൊലീസ് പിന്നീട് കളിച്ചിട്ടുള്ള നാടകങ്ങള്‍ ഏറെ ദയനീയവും പാര്‍ട്ടിയുടെ ക രവലയത്തില്‍ ഞെരിഞ്ഞമരുന്ന പൊലീസ് സംവിധാനത്തിന്റെ നിലവിലുള്ള അവസ്ഥയുടെ പ്രകടനവും കൂടിയായിരുന്നു. മുന്‍കൂട്ടി ലഭിച്ച നിര്‍ദേശപ്രകാരം വഴിയില്‍ കാത്തിരുന്ന അവര്‍ ദിവ്യയുടെ കാര്‍ കണ്ടയുടനെ ചാടിവീണ് പ്ര തിയെ പിടികൂടിയെന്ന പ്രതീതിയുണ്ടാക്കുകയായിരുന്നു. താന്‍ ഒളിച്ചോടുകയല്ലെന്നും കീഴടങ്ങാന്‍ സ്‌റ്റേഷനിലേക്ക് പോവുകയാണെന്നും ദിവ്യ പറയുമ്പോള്‍ അല്ല ഞങ്ങള്‍ കസ്റ്റഡിയിലെടുക്കുകയാണെന്നായിരുന്നു പൊലീസ് ഭാഷ്യം. പ്രതിയെ മാധ്യമങ്ങളില്‍ നിന്ന് സംരക്ഷിക്കാനും പൊലീസ് കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തുകയുണ്ടായി. ദിവ്യയെ കമ്മീഷണര്‍ ഓഫീസിലെത്തിക്കുമെന്ന് മാ ധ്യമങ്ങള്‍ക്ക് ഉറപ്പു നല്‍കിയ ശേഷം കേസുമായി ഒരു ബന്ധവുമില്ലാത്ത ക്രൈംബ്രാഞ്ച് ഓഫീസിലാണ്ഹാജരാക്കിയത്.

ആത്മഹത്യാപ്രേരണകുറ്റം ചുമത്തപ്പെട്ട പ്രതിയെന്ന നിലയില്‍ ചോദ്യംചെയ്യാന്‍ പൊലീസ് തയാറാവുകയായിരുന്നെങ്കില്‍ ദിവസങ്ങള്‍ക്കുമുമ്പെ തന്നെ നിഷ്പ്രയാസം അറസ്റ്റു ചെയ്യാമായിരുന്ന ദിവ്യയെ ഇനിയും ഒളിപ്പിച്ചുനിര്‍ത്തിയാല്‍ രാഷ്ട്രീയമായി കനത്ത തിരിച്ചടിയുണ്ടാകുമെന്ന പാര്‍ട്ടിവിലയിരുത്തലിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഈ നാട കങ്ങളെല്ലാം അരങ്ങേറിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പു കളുടെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ പാര്‍ട്ടി തീര്‍ത്തും പ്രതിരോധത്തിലാകുന്ന ഘട്ടമെത്തിയപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് അവര്‍ എത്തിയത്. വര്‍ഗീയ ധ്രുവീകരണശ്രമങ്ങളിലൂടെയും വ്യക്തിഹത്യയിലൂടെയും പ്രചാരണ വിഷയങ്ങള്‍ ഹൈജാക്ക് ചെയ്യാന്‍ സി.പി.എം തുടക്കത്തിലേ ശ്രമിച്ചതാണ്.

പ്രത്യേകിച്ച് പാലക്കാട് മണ്ഡലത്തില്‍. എന്നാല്‍ അതൊന്നും ഏശുന്നില്ലെന്നും എ.ഡി.എമ്മിന്റെ മരണവും പുരംകലക്കലും എ.ഡി.ജി.പി ആര്‍.എസ്.എസ് കുടിക്കാഴ്ച്ചയും ഉള്‍പ്പെടെ യുള്ള രാഷ്ട്രീയ വിഷയങ്ങളും ജനകീയപ്രശ്‌നങ്ങളും സജീവ ചര്‍ച്ചയായതോടെ അറസ്റ്റല്ലാതെ മറ്റൊരുമാര്‍ഗവുമി ല്ലാത്ത അവസ്ഥയില്‍ സര്‍ക്കാര്‍ എത്തിപ്പെട്ടു. ഇതോടൊപ്പം എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ രൂപപ്പെട്ട കടുത്ത വിഭാഗീയതയും ഈ നീക്കത്തിലേക്ക് നയിച്ചു. ദിവ്യയുടെ അറസ്റ്റ് വൈകുന്നതില്‍ പത്തനംതിട്ട ജില്ലാ നേതൃത്വം കടുത്ത അസംതൃപ്തിപ്രകടിപ്പിക്കുകയും സി.പി.ഐയുടെയും റവന്യൂ വകുപ്പ് മന്ത്രിയുടെയും നിലപാടുകള്‍ സര്‍ക്കാറിന് തലവേദന സൃഷ്ടിക്കുകയും ചെയ്തു. മുഖ്യമന്ത്രി മൗനത്തിന്റെ മഹാമാളത്തില്‍ അഭയംതേടിയും ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കിയും രംഗം ശാന്തമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിനോക്കിയെങ്കിലും കുതന്ത്രങ്ങള്‍ക്കൊണ്ടൊന്നും ഒ തുക്കി നിര്‍ത്താനാവാത്ത വിധം വിഷയം ആളിപ്പടരുകയാ യിരുന്നു. പെട്രോള്‍ പമ്പ് ഉടമയുടെ പേരില്‍ വ്യാജ പരാധി തയാറാക്കിയതുള്‍പ്പെടെയുള്ള നെറികെട്ടപ്രവൃത്തികളും വിലപ്പോയില്ല.

ഗതികെട്ട് നടത്തിയ അറസ്റ്റ് നാടകത്തിലെ അണിയറനീക്ക ങ്ങള്‍ പുറത്തുവന്നതോടെ സര്‍ക്കാറും പാര്‍ട്ടിയും കൂടുതല്‍ വഷളായിത്തീര്‍ന്നിരിക്കുകയാണ്. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്തുകൊണ്ട് പ്രൊസിക്യൂഷനും നവീന്‍ബാബുവിന്റെ കുടുംബവും കോടതിയില്‍ നി രത്തിയ വാദങ്ങളും ഈ കേസിലെ ദിവ്യയുടെ പങ്ക് അക്കമിട്ട് നിരത്തുന്നതാണ്. എന്നിട്ടും പ്രതിയെ അറസ്റ്റ്‌ചെയ്് ചോദ്യം ചെയ്യാന്‍ തയാറാകാതിരുന്ന പൊലീസ് പാര്‍ട്ടി നേ തൃത്വത്തിന്റെ ആജ്ഞാനുവര്‍ത്തികളായി കൈയ്യുംകെട്ടി നോക്കിനിന്നത് നീതിന്യാവ്യവസ്ഥയുടെ മുഖത്തേക്കുള്ള കാര്‍ക്കിച്ച് തുപ്പലാണ്. സര്‍ക്കാറിനെതിരായ സമരങ്ങളുടെ പേരില്‍ പ്രതിപക്ഷ സംഘടനാ നേതാക്കളെ വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യുന്ന പൊലീസാണ് തങ്ങളുടെ മൂക്കിനുതാഴെയുള്ള പ്രതിയേയുംതപ്പി പതിന ഞ്ച് ദിവസം ആവിയിട്ട് നടന്നത്. കേരളത്തിനാകെ ആപമാനകരമായ രീതിയില്‍ പൊലീസിനെ ഇവ്വിധം നിഷ്‌ക്രിയരാ ക്കി മാറ്റിയ ഈ ഭരണകുടത്തോടുള്ള ജനങ്ങളുടെ തീര്‍ത്താല്‍ തീരാത്ത അമര്‍ഷമാണ് ഉപതിരഞ്ഞെടുപ്പിലൂടെ പ്രകടമാകാനിരിക്കുന്നത്‌

Continue Reading

Trending