Connect with us

india

ഗ്യാൻവാപി പള്ളിയിൽ കൂടുതൽ സർവേ നടത്തണമെന്ന ഹിന്ദുവിഭാഗത്തിന്റെ ഹരജി തള്ളി

ഫാസ്റ്റ്ട്രാക്ക് കോടതി സിവിൽ ജഡ്ജ് യുഗുൾ ശംഭുവാണ് ഹരജി തള്ളിയത്.

Published

on

ഗ്യാൻവാപി പള്ളി സമുച്ചയത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സർവേ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദുവിഭാഗം നൽകിയ ഹരജി വാരണാസി കോടതി തള്ളി. ഫാസ്റ്റ്ട്രാക്ക് കോടതി സിവിൽ ജഡ്ജ് യുഗുൾ ശംഭുവാണ് ഹരജി തള്ളിയത്.

അംഗശുദ്ധി വരുത്തുന്നയിടത്തും താഴികക്കുടത്തിലും എ.എസ്.ഐ സർവേ നടത്തണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ജില്ല കോടതി വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് ഹരജിക്കാരൻ പറഞ്ഞു. പള്ളി സമുച്ചയത്തിൽ ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഭാഗം സുപ്രിംകോടതി സീൽ ചെയ്തിരിക്കുകയാണ്.

ഗ്യാൻവാപി മസ്ജിദിലെ വുദുഖാനയിൽ (അംഗശുദ്ധിവരുത്തുന്ന സ്ഥലം) പുരാവസ്തു വകുപ്പിന്റെ സർവേ അനുവദിക്കരുതെന്നും ഈ ഭാഗം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതാണെന്നും മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ജ​നു​വ​രി 31നാ​ണ് ഗ്യാൻവാപി മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള ‘വ്യാസ് കാ ത‌ഹ്ഖാന’ എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകി വാരാണസി ജി​ല്ല കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. മസ്ജിദിൽ പൂജക്ക് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദുവിശ്വാസികളായ 4 സ്ത്രീകൾ ഹരജി നൽകിയിരുന്നു. ഇത് അംഗീകരിച്ചായിരുന്നു കോടതി വിധി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ബി.ജെ.പി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യത്തില്‍ വിള്ളല്‍

16 സ്ഥാനാര്‍ത്ഥികള്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ നിന്നും, ഒരാള്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എന്‍സിപി) നിന്നുമാണ്.

Published

on

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി അവസാനിച്ചിട്ടും തലവേദന അവസാനിക്കാതെ മഹായുതിയുതി സഖ്യം വലയുന്നു. 36 പേരാണ് ബിജെപി നേതൃത്വം നല്‍കുന്ന മഹായുതിയില്‍ നിന്നുള്ളവര്‍. പല നിയമസഭാ സീറ്റുകളിലും നടക്കുന്ന കടുത്ത പോരാട്ടത്തില്‍ വിമതരുടെ സാന്നിധ്യം വെല്ലുവിളിയാകുമെന്നതിനാല്‍ അനുനയ നീക്കത്തിനുള്ള ശ്രമത്തിലാണ് മഹായുതി.

വിമതരില്‍ 19 പേര്‍ ബിജെപിയില്‍ നിന്നുള്ളവരാണ്. 16 സ്ഥാനാര്‍ത്ഥികള്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ നിന്നും, ഒരാള്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എന്‍സിപി) നിന്നുമാണ്.

കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഏക്‌നാഥ് ഷിന്‍ഡെയോടും ഉപമുഖ്യമന്ത്രിമാരായ അജിത് പവാറിനോടും ദേവേന്ദ്ര ഫഡ്‌നാവിസിനോടും മുന്നണിക്കുള്ളില്‍ ആഭ്യന്തര ചേരിതിരിവുകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിമതരെ സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്ന് പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചതിന് ശേഷം ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു.

നവംബര്‍ നാലിനാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

Continue Reading

india

നീതി ആയോഗിനെതിരെ നിശിത വിമർശനവുമായി കോണ്‍ഗ്രസ് നേതാവ്‌ ജയ്റാം രമേശ്

നീതി ആയോഗ് നിർദ്ദേശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ജയ്റാം രമേശിന്റെ പരാമർശം. 

Published

on

വൈദ്യുത നിലയങ്ങളിൽ നിന്നുള്ള സൾഫർ ഡയോക്‌സൈഡ് പുറന്തള്ളുന്നത് വായു മലിനീകരണത്തിന് കാരണമാകുമെന്നും അത്തരം പുറന്തളളലുകൾ പൊതുജനാരോഗ്യത്തിന് ഒരു പ്രശ്‌നവുമില്ലെന്ന വാദം പരിഹാസ്യമാണെന്നും കോൺഗ്രസ് നേതാവും എം.പിയും മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായ ജയ്റാം രമേശ്.

കൽക്കരി ഉപയോഗിച്ചുള്ള പവർ പ്ലാന്റുകളിൽ സൾഫർ ബഹിർഗമനം കുറക്കുന്നതിനുള്ള ഉപകരണങ്ങൾ ഘടിപ്പിക്കുന്നത് നിർത്തിവെക്കാൻ നീതി ആയോഗ് നിർദ്ദേശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ജയ്റാം രമേശിന്റെ പരാമർശം.

ലോകത്തിലെ ഏറ്റവും വലിയ സൾഫർ ഡയോക്‌സൈഡ് പുറന്തള്ളുന്നത് ഇന്ത്യയാണെന്നും പവർ പ്ലാന്റുകളിൽ നിന്നുള്ള ബഹിർഗമനം വായു മലിനീകരണത്തിന് കാര്യമായ സംഭാവന നൽകിയെന്നും എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.

‘വൈദ്യുത നിലയങ്ങളിൽ ഫ്ലൂറൈഡ് ഗ്യാസ് ഡസൾഫാറൈസറുകൾ സ്ഥാപിക്കണമെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. ആദ്യം, 2017 എന്ന സമയപരിധി നിശ്ചയിച്ചു. ഇത് പിന്നീട് 2026 വരെ നീട്ടി. പ്പോൾ എല്ലാ കാര്യങ്ങളും അറിയാവുന്ന നീതി ആയോഗ് സമയപരിധി പൂർണമായും ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നു’ അദ്ദേഹം എക്സിൽ പറഞ്ഞു.

Continue Reading

india

ഇരുട്ടടിയായി ഗ്യാസ് വില വീണ്ടും കൂട്ടി, നാലുമാസത്തിനിടെ കൂട്ടിയത് 157.50 രൂപ

പുതിയ വില 1810.50 രൂപ.

Published

on

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിച്ചത്. പുതിയ വില 1810.50 രൂപ.

ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില ഉയര്‍ന്നത്.

കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. സെപ്തംബറില്‍ 39 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്.

Continue Reading

Trending