Connect with us

kerala

സ്വര്‍ണവിലയില്‍ ഇടിവ്; ഇന്ന് 440 രൂപ കുറഞ്ഞു

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,280 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണ്ണ വില പടിപടിയായി ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരുന്നത്. ഇന്നലെ 58,720 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റെക്കോര്‍ഡ് രേപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,280 രൂപയായി. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. 7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഒക്ടോബര്‍ പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് പോയിരുന്നു.

എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണ്ണ വില ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയായിരുന്നു. 59000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞ് 58,280 രൂപയായത്.

 

 

kerala

കൊടകര കുഴല്‍പ്പണ കേസ്; കെ. സുരേന്ദ്രനെ രക്ഷിക്കാന്‍ ഇഡിയും കേരള പൊലീസും തമ്മില്‍ മത്സരം: രാഹുല്‍ മാങ്കൂട്ടത്തില്‍

ബിജെപിയിലെ ഭിന്നതയില്‍ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ബിജെപി ഓഫീസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് താനാണെന്ന് സുരേന്ദ്രന്‍ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നും ചോദിച്ചു.

Published

on

കൊടകര കുഴല്‍പ്പണ കേസില്‍ കെ. സുരേന്ദ്രനെ രക്ഷിക്കാന്‍ ഇഡിയും കേരള പൊലീസും തമ്മില്‍ മത്സരമാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.

ബിജെപിയിലെ ഭിന്നതയില്‍ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ബിജെപി ഓഫീസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് താനാണെന്ന് സുരേന്ദ്രന്‍ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നും ചോദിച്ചു.

ഈ ആരോപണം തെളിയിച്ചാല്‍ സുരേന്ദ്രന്‍ പറയുന്ന പണി ചെയ്യാം. കൊടകരയിലെ സിപിഎം ബിജെപി ഡീലിന്റെ ഭാഗമായാണ് പാലക്കാട് പാര്‍ട്ടി ചിഹ്നത്തെ ഡമ്മി ആക്കിയതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.

Continue Reading

kerala

അരിമ്പ്ര മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചുമതലയേറ്റു

മഹല്ല് കമ്മിറ്റിയാണ് ഖാസിയായി സാദിഖലി ശിഹാബ് തങ്ങളെ നിശ്ചയിച്ചത്.

Published

on

അരിമ്പ്ര മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചുമതലയേറ്റു. പാണക്കാട് ഉമറലി തങ്ങളും ഹൈദരലി തങ്ങളുമായിരുന്നു നേരത്തെ മനങ്ങറ്റ മഹല്ല് ഖാസിമാര്‍. മഹല്ല് കമ്മിറ്റിയാണ് ഖാസിയായി സാദിഖലി ശിഹാബ് തങ്ങളെ നിശ്ചയിച്ചത്.

Continue Reading

kerala

എ.ഡി.എമ്മിന്റെ ആത്മഹത്യ; കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ പങ്കന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം

Published

on

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ പങ്കന്വേഷിക്കണമെന്നും കളക്ടറെ മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഡിസിസി ഓഫീസ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ച് കലക്ട്രേറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. മാര്‍ച്ച് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. പി പി ദിവ്യയെ സഹായിക്കാനാണ് കണ്ണൂര്‍ കളക്ടര്‍ രംഗത്തിറങ്ങിയത്. തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞുവെന്ന മൊഴി അതിന് വേണ്ടിയാണ്. പച്ചക്കള്ളമാണ് കളക്ടര്‍ പറഞ്ഞതെന്നും കെ.സുധാകരന്‍ എംപി പറഞ്ഞു.

തെറ്റ് തിരുത്തുവാന്‍ കളക്ടര്‍ തയ്യാറാവണം. അല്ലെങ്കില്‍ കളക്ടര്‍ക്ക് എതിരെ പ്രതിഷേധം ശക്തമാക്കും. ദിവ്യയെ സി പി എം നേതാക്കളും പൊലീസും സംരക്ഷിക്കുകയായിരുന്നു. ദിവ്യയ്ക്ക് ഒളിവില്‍ കഴിയാന്‍ പൊലീസ് പൂര്‍ണ സംരക്ഷണം നല്‍കിയെന്നും കെ പി സി സി പ്രസിഡന്റ് കുറ്റപ്പെടുത്തി. ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മുകളില്‍ കയറി പ്രതിഷേധിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കസ്റ്റഡിയില്‍ എടുക്കാനുള്ള പൊലീസ് ശ്രമം പ്രവര്‍ത്തകര്‍ പ്രതിരോധിച്ചു.

പ്രവര്‍ത്തകര്‍ക്ക് നേരെ നിരവധി തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തില്‍ വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ റോഡില്‍ തെറിച്ച് വീണു. ജലപീരങ്കി പ്രയോഗത്തിന് എതിരെ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് വാഹനത്തിന് മുന്നില്‍ നിന്ന് പ്രതിഷേധിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോയും, ടി സി പ്രിയയും കളക്ട്രേറ്റ് മതിലിന് മുകളില്‍ കയറി പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോവുകയായിരുന്ന പൊലീസ് വാഹനത്തിന് മുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

Continue Reading

Trending