Connect with us

News

ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രാഈല്‍ ആക്രമണം; 31 പേര്‍ കൊല്ലപ്പെട്ടു

ഇസ്രാഈല്‍ ഫലസ്തീനില്‍ നടത്തിയ ആക്രമണത്തില്‍ 42,792 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

Published

on

ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗസ്സയില്‍ സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള ഇസ്രാഈല്‍ ആക്രമണം തുടരുകയാണ്.

ഇസ്രാഈല്‍ ഫലസ്തീനില്‍ നടത്തിയ ആക്രമണത്തില്‍ 42,792 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 16,765 പേരും കുട്ടികളാണ്. കൂടാതെ പതിനായിരത്തോളം പേരെ കാണാതായിട്ടുണ്ട്.

അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രാഈല്‍ റോക്കറ്റാക്രമണം നടത്തിയതിനെ തുടര്‍ന്ന് രണ്ട് ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. ഇസ്രാഈല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഗസ്സയിലെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇസ്രാഈല്‍ അധിനിവേശത്തോടെ ഗസ്സയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചതായാണ് വിവരം. കുടിവെള്ളം, ഇന്ധനം, വൈദ്യുതി തുടങ്ങിയവ ക്ഷാമം വന്നതോടെ ഗസ്സയെ പൂര്‍ണ്ണമായും തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട് വരുന്നത്. ഭക്ഷ്യവസ്തുക്കളും ആരോഗ്യസേവനങ്ങളും പോലും ഗസ്സക്ക് ലഭിക്കാതെയായി.

യു.എന്നിന്റെ കണക്കുകള്‍ പ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 96 ശതമാനം ഇടിഞ്ഞു. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ 93 ശതമാനവും സേവനമേഖലയില്‍ 76 ശതമാനവും ഇടിവുണ്ടായി. ഗസ്സയിലെ തൊഴിലില്ലായ്മ 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 81.7 ശതമാനമായി ഉയര്‍ന്നു. ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശം ഇനിയും തുടരുകയാണെങ്കില്‍ സ്ഥിതി വീണ്ടും രൂക്ഷമാകുമെന്നാണ് യു.എന്നിന്റെ മുന്നറിയിപ്പ്.

 

crime

ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്; 10 വയസ്സുകാരന് ദാരുണാന്ത്യം

രാത്രി എട്ടുമണിയോടെ ഇവർക്ക് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Published

on

ദീപാവലി ആഘോഷത്തിനിടെയുണ്ടായ വെടിവയ്പിൽ കൗമാരക്കാരൻ ഉൾപ്പെടെ 2 പേർ മരിച്ചു. ന്യൂ‍ഡൽഹിയിലെ ഷഹ്ദാരയിലാണ് സംഭവം. വെടിവയ്പ്പിൽ 10 വയസ്സുകാരന് പരുക്കേറ്റിട്ടുണ്ട്. ആകാശ് ശർമ്മ, ഇയാളുടെ അനന്തരവൻ ഋഷഭ് ശർമ്മ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ പരുക്കേറ്റ കൃഷ് ശർമ്മ (10) ആശുപത്രിയിൽ ചികിത്സയിലാണ്.

ഷഹ്ദാരയിലെ ഫാർഷ് ബസാറിലുള്ള വീടിന് പുറത്ത് ദീപാവലി ആഘോഷിക്കുകയായിരുന്നു ആകാശ് ശർമ്മയും കുടുംബവും. രാത്രി എട്ടുമണിയോടെ ഇവർക്ക് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആയുധധാരികളായ രണ്ടുപേർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുമെന്നും കേസിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അക്രമികൾക്കായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

kerala

കൊടകര കുഴല്‍പ്പണ കേസ്; കെ. സുരേന്ദ്രനെ രക്ഷിക്കാന്‍ ഇഡിയും കേരള പൊലീസും തമ്മില്‍ മത്സരം: രാഹുല്‍ മാങ്കൂട്ടത്തില്‍

ബിജെപിയിലെ ഭിന്നതയില്‍ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ബിജെപി ഓഫീസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് താനാണെന്ന് സുരേന്ദ്രന്‍ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നും ചോദിച്ചു.

Published

on

കൊടകര കുഴല്‍പ്പണ കേസില്‍ കെ. സുരേന്ദ്രനെ രക്ഷിക്കാന്‍ ഇഡിയും കേരള പൊലീസും തമ്മില്‍ മത്സരമാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.

ബിജെപിയിലെ ഭിന്നതയില്‍ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ബിജെപി ഓഫീസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് താനാണെന്ന് സുരേന്ദ്രന്‍ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നും ചോദിച്ചു.

ഈ ആരോപണം തെളിയിച്ചാല്‍ സുരേന്ദ്രന്‍ പറയുന്ന പണി ചെയ്യാം. കൊടകരയിലെ സിപിഎം ബിജെപി ഡീലിന്റെ ഭാഗമായാണ് പാലക്കാട് പാര്‍ട്ടി ചിഹ്നത്തെ ഡമ്മി ആക്കിയതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.

Continue Reading

kerala

അരിമ്പ്ര മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചുമതലയേറ്റു

മഹല്ല് കമ്മിറ്റിയാണ് ഖാസിയായി സാദിഖലി ശിഹാബ് തങ്ങളെ നിശ്ചയിച്ചത്.

Published

on

അരിമ്പ്ര മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചുമതലയേറ്റു. പാണക്കാട് ഉമറലി തങ്ങളും ഹൈദരലി തങ്ങളുമായിരുന്നു നേരത്തെ മനങ്ങറ്റ മഹല്ല് ഖാസിമാര്‍. മഹല്ല് കമ്മിറ്റിയാണ് ഖാസിയായി സാദിഖലി ശിഹാബ് തങ്ങളെ നിശ്ചയിച്ചത്.

Continue Reading

Trending