Connect with us

kerala

സി.ഐ അധിക്ഷേപിച്ചതിന് പിന്നാലെ എസ്.ഐ ഇറങ്ങിപ്പോയി

സഹപ്രവര്‍ത്തകര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇദ്ദേഹത്തെ കണ്ടെത്തി തിരിച്ചു കൊണ്ടു വരുകയായിരുന്നു.

Published

on

കോഴഞ്ചേരിയില്‍ സി.ഐ അധിക്ഷേപിച്ചതിന് പിന്നാലെ എസ്.ഐ ഇറങ്ങിപ്പോയി. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനിലെത്തി തിരികെ കൊണ്ടുവന്നു. തര്‍ക്കത്തില്‍ ഇടപെട്ട ജില്ലാ പൊലീസ് മേധാവി ഇരുവരെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തി.

ആറന്മുള പൊലീസ് സ്റ്റേഷനില്‍ ഇന്ന് ഉച്ചക്കാണ് സംഭവം നടന്നത്. എസ്.എച്ച്.ഒ പ്രവീണ്‍, എസ്‌ഐ അലോഷ്യസിനെ സ്റ്റേഷനില്‍ വെച്ച് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് മാനസികമായി ബുദ്ധിമുട്ടിലായ എസ്.ഐ ഡ്യൂട്ടിക്കിടെ ഇറങ്ങിപ്പോകുകയായിരുന്നു. എന്നാല്‍ സഹപ്രവര്‍ത്തകര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇദ്ദേഹത്തെ കണ്ടെത്തി തിരിച്ചു കൊണ്ടു വരുകയായിരുന്നു. വിവരം അറിഞ്ഞ എസ്.പി വി.ജി. വിനോദ് കുമാര്‍ ഇരുവരെയും ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി. അലോഷ്യസിന് സ്റ്റേഷന്‍ മാറ്റി നല്‍കാമെന്ന് എസ്.പി അറിയിച്ചു.

ഇന്‍സ്പെക്ടര്‍ മാനസികമായി നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് എസ്.ഐയുടെ പരാതി.

kerala

മുനമ്പം ഭൂമി പ്രശ്‌നം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണം: മുസ്‌ലിം സംഘടനാ നേതാക്കൾ

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പരിപാടിയില്‍
പരിപാടിയില്‍
അധ്യക്ഷത വഹിച്ചു

Published

on

കോഴിക്കോട്: ചിറായി മുനമ്പം ഭൂമി പ്രശ്‌നം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചു ചേർത്ത മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് മുന്നോട്ട് പോകാതെ നിയമപരമായും വസ്തുതാപരമായും സർക്കാർ വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കണം. വർഷങ്ങളായി അവിടെ താമസിക്കുന്ന ആളുകൾക്ക് അവർ താമസിക്കുന്ന ഭൂമി സംബന്ധമായ പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണണം. സമൂഹത്തിൽ വിദ്വേഷമുണ്ടാക്കുന്ന എന്ന ലക്ഷ്യത്തോടെ ചില സ്വാർത്ഥ താൽപര്യക്കാർ പ്രവർത്തിക്കുന്നത് മതസൗഹാർദ്ദത്തെ ദോഷകരമായി ബാധിക്കും.

പ്രസ്തുത ഭൂമിയുടെ ആധാരത്തിന്റെ നിയമപരമായ വ്യാഖ്യാനം സംബന്ധിച്ചുള്ള തർക്കം വഖഫ് ഭേദഗതി ബില്ലിലൂടെ പരിഹരിക്കാൻ കഴിയില്ല എന്നിരിക്കെ, ഭരണഘടനാവിരുദ്ധമായ ബില്ലിനെ ന്യായീകരിക്കാനായി ഈ തർക്കത്തെ സ്ഥാപിത താൽപര്യക്കാർ ഉപയോഗപ്പെടുത്തുകയാണ്. ഏത് പരിതസ്ഥിതിയിലും മതസൗഹാർദ്ദം മുറുകെ പിടിക്കുന്ന കേരള സമൂഹത്തിന് ഇതൊരു കളങ്കമാണ്. നീണ്ടുപോകുന്ന കോടതി നടപടികൾ ഒഴിവാക്കി കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്താൻ സർക്കാർ നടപടികൾ തുടങ്ങണമെന്നും അതിനായി സർക്കാർ നേരിട്ടോ ഒരു കമ്മിഷൻ മുഖേനയോ ബന്ധപ്പെട്ട് സത്വര നടപടികൾ സ്വീകരിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. സമവായത്തിലെത്താനുള്ള പരിശ്രമങ്ങൾക്കും തുടർന്ന് സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങൾക്കും മുസ്‌ലിം സംഘടനകൾ പൂർണ സഹകരണം വാഗ്ദാനം ചെയ്തു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ആമുഖപ്രഭാഷണം നടത്തി. അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്‌ലിംലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡോ. എം.കെ മുനീർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, കെ.എൻ.എം, ജമാഅത്തെ ഇസ്ലാമി, കെ.എൻ.എം മർക്കസുദ്ദഅ്‌വ, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ, സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ, എം.ഇ.എസ്, എം.എസ്.എസ് സംഘടനാ നേതാക്കളായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, പി. മുജീബ് റഹ്‌മാൻ, എ.ഐ മജീദ് സ്വലാഹി, എ. അസ്ഗറലി, പ്രൊഫ. എ.കെ ഹമീദ്, സി.പി ഉമർ സുല്ലമി, അഡ്വ. ഹനീഫ്, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, കെ. സജ്ജാദ്, ശിഹാബ് പൂക്കോട്ടൂർ, വി.പി അബ്ദുറഹ്‌മാൻ, അഡ്വ. പി.കെ അബൂബക്കർ, കെ.എം മൻസൂർ അഹമ്മദ്, ഇ.ടി അഷ്‌റഫ് ബാഖവി, പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ, ഡോ. കുട്ട്യാലിക്കുട്ടി സംബന്ധിച്ചു.

Continue Reading

kerala

എഴുത്തച്ഛൻ പുരസ്‌കാരം എൻ എസ് മാധവന്

5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്

Published

on

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍എസ് മാധവന്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. സാഹിത്യ രംഗത്തെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്.

1948 -ൽ എറണാകുളത്ത്‌ ജനിച്ച എൻ എസ് മാധവൻ മഹാരാജാസ് കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളേജ്‌, കേരള സർവ്വകലാശാല ധനശാസ്ത്ര വകുപ്പ്‌ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി. 1975 -ൽ ഐഎഎസ്‌ ലഭിച്ചു. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറി ആയിരുന്നു. 1970 -ൽ മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തിൽ അദ്ദേഹം എഴുതിയ ശിശു എന്ന ചെറുകഥ ഒന്നാംസ്ഥാനം നേടി. കേരള സാഹിത്യ അക്കാദമി പുരസ്കാരം, മുട്ടത്തുവർക്കി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം തുടങ്ങിയ അവാർഡുകൾ ഹിഗ്വിറ്റയ്ക്കു ലഭിച്ചിട്ടുണ്ട്.

 

Continue Reading

kerala

പനി ബാധിച്ചെത്തിയ ഒരു വയസ്സുകാരന്‍ മരിച്ചു; ഡോക്ടർക്ക് പകരം നഴ്സ് ചികിൽസിച്ചെന്ന് ബന്ധുക്കൾ

വൈകുന്നേരം 4.30 മുതൽ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നൽകിയിരുന്നില്ല

Published

on

തൃശൂർ: ഒല്ലൂരിൽ സ്വകാര്യ ആശുപത്രിയുടെ ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന് ആരോപണവുമായി  ബന്ധുക്കൾ. പനിയെ തുടർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് ആണ് കുട്ടിയെ ചികിത്സിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. വൈകുന്നേരം 4.30 മുതൽ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നൽകിയിരുന്നില്ല.

കുട്ടിയുടെ ആരോഗ്യനില വഷളായപ്പോൾ തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ശിശുരോഗ വിദഗ്ധൻ്റെ നിർദേശ പ്രകാരമാണ് ചികിൽസ നൽകിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇൻജെക്ഷൻ വഴി മരുന്ന് നൽകാൻ കഴിയാത്ത അവസ്ഥ ആയതിനാൽ മരുന്ന് നൽകാൻ കഴിഞ്ഞില്ലെന്നുമാണ് ആശുപത്രിയുടെ പക്ഷം. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Continue Reading

Trending