Connect with us

film

സ്‌നേഹവും പ്രാര്‍ഥനകളും; പുതിയ ചിത്രം പങ്കുവെച്ച് അമൃത സുരേഷ്

മുന്‍ ഭര്‍ത്താവിന്റെ പുതിയ വിവാഹവുമായി ചേര്‍ത്തു വായ്ക്കാവുന്ന കമന്റുകളും ചില പ്രേക്ഷകര്‍ ചിത്രത്തിനടിയില്‍ നല്‍കിയിട്ടുണ്ട്.

Published

on

പ്രാര്‍ഥനയ്ക്കു ശേഷം ക്ഷേത്രത്തില്‍ നിന്നും പ്രസാദവും വാങ്ങിയിറങ്ങുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ്  ഗായിക അമൃത സുരേഷ്. കൂപ്പ് കൈ ഇമോജി വെച്ചിട്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌നേഹവും പ്രാര്‍ഥനകളും’ എന്ന തലക്കെട്ടോടു കൂടി മറ്റൊരു ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന് താഴെ നിരവധിപേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

‘ഈ ചിരി ഇനി ഒരിക്കലും മായാതെ ദൈവം കാക്കട്ടെ’, ‘ഒരു ആശ്വാസത്തിനു വകുപ്പുണ്ടെന്നല്ലേ അശരീരി കേട്ടത്’, ‘ജീവിതം സന്തോഷം ആയി മുന്നോട്ട് പോകുക മോളെ’ തുടങ്ങിയ കമന്റുകള്‍ പ്രേക്ഷകര്‍ ചേര്‍ത്തിരിക്കുന്നു. എന്നാല്‍ മുന്‍ ഭര്‍ത്താവിന്റെ പുതിയ വിവാഹവുമായി ചേര്‍ത്തു വായ്ക്കാവുന്ന കമന്റുകളും ചില പ്രേക്ഷകര്‍ ചിത്രത്തിനടിയില്‍ നല്‍കിയിട്ടുണ്ട്.

മുന്‍ഭര്‍ത്താവിന്റെ പേരില്‍ അമൃത നല്‍കിയ പരാതിയെ തുടര്‍ന്ന് വന്‍ വിവാദങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.

 

film

ബോഗയ്ന്‍വില്ല ഒ.ടി.ടിയിലേക്ക്

ഡിസംബര്‍ 13ന് സോണി ലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Published

on

അമല്‍ നീരദ് സംവിധാനം ചെയ്ത, ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ‘ബോഗയ്ന്‍വില്ല’യുടെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 13ന് സോണി ലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാകും.

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമാ അഭിനയത്തിലേക്ക് തിരിച്ചു വന്ന ജ്യോതിര്‍മയി ആരാധകരെയും സിനിമാ പ്രേമികളെയും ഞെട്ടിക്കുകയാണ്. കുഞ്ചാക്കോ ബോബനും ഫഹദും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെക്കുന്നത്.

ഷറഫുദ്ദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍, ജിനു ജോസഫ് തുടങ്ങി നിരവധി താരങ്ങള്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ സിനിമയില്‍ നല്‍കുന്നുണ്ട്. സിനിമയിലെ ‘സ്തുതി’, ‘മറവികളെ പറയൂ…’ എന്നീ ഗാനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. തിയേറ്റുറകളില്‍ മികച്ച പ്രേക്ഷക നിരൂപക പ്രശംസ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റേയും ഉദയ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.

 

Continue Reading

film

ഹിപ്പ് ഹോപ്പ് പുതുമ ‘അറിയാല്ലോ’ !! മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകൾ ഒരു ഗാനത്തിൽ..

എ-ഗാൻ, അനോണിമസ്, ശിവ് പോൾ എന്നിവർ ചേർന്നൊരുക്കിയ ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് ‘അറിയാല്ലോ’ പ്രേക്ഷകശ്രദ്ധ നേടുന്നു.

Published

on

എ-ഗാൻ, അനോണിമസ്, ശിവ് പോൾ എന്നിവർ ചേർന്നൊരുക്കിയ ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് ‘അറിയാല്ലോ’ പ്രേക്ഷകശ്രദ്ധ നേടുന്നു. ‘സോണി മ്യൂസിക്ക് സൗത്ത്’ എന്ന യു ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. എ-ഗാനും അനോണിമസും ചേർന്ന് വരികൾ എഴുതി ആലപിച്ച ഗാനം നിർമ്മിച്ചത് ശിവ് പോളാണ്. ഗാനത്തിന് സംഗീതം പകർന്നത് ശിവ് പോൾ, എ-ഗാൻ, അനോണിമസ് എന്നിവർ ചേർന്നാണ്. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകൾ ഒരു ഹിപ്പ് ഹോപ്പ് ഗാനത്തിൽ ഉൾപ്പെടുത്തിയെന്നിരിക്കുന്നതും ‘അറിയാല്ലോ’യുടെ പ്രത്യേകതയാണ്.

തമിഴ് റാപ്പറായ എ-ഗാൻ തമിഴ് ഹിപ്പ് ഹോപ്പ് ഗാനങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എ-ഗാന്റെ ആദ്യ മലയാളം റാപ്പാണ് ‘അറിയാല്ലോ’. തമിഴ് ഗാനരചയിതാവും സംഗീത നിർമ്മാതാവുമായ ശിവ് പോൾ ഒരുപിടി ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്. വേൾഡ് ക്ലാസ് ഇംഗ്ലീഷ് മ്യൂസിക്കും മലയാളം മ്യൂസിക്കും മിക്സ് ചെയ്താണ് അനോണിമസ് ഹിപ്പ് ഹോപ്പ് ഗാനങ്ങൾ രചിക്കുന്നത്. ഇവർ മൂന്നു പേരും ചേർന്നൊരുക്കിയ ‘അറിയാല്ലോ’ ഇപ്പോൾ ഇൻസ്റ്റഗ്രാം റീൽസിലും ട്രെൻഡിങ്ങിലാണ്.

Continue Reading

film

ടൊവിനോ തോമസ് – തൃഷ ചിത്രം ‘ഐഡന്റിറ്റി’ 2025 ജനുവരിയില്‍ തിയേറ്ററുകളില്‍

ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണിതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

Published

on

അഖില്‍ പോള്‍-അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ‘ഐഡന്റിറ്റി’ 2025 ജനുവരിയില്‍ പ്രേക്ഷകരിലേക്ക് എത്തും. ടൊവിനോ തോമസ്-തൃഷ എന്നിവരാണ് കേന്ദ്രകഥാപത്രങ്ങളായി എത്തുന്നത്.

വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദിയും മറ്റു പ്രധാന വേഷങ്ങളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണിതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

അഖില്‍ ജോര്‍ജ് ക്യാമറ ചെയ്ത ചിത്രത്തിന്റെ എഡിറ്റിങ് ചമന്‍ ചാക്കോ ആണ്. മ്യൂസിക് ആന്‍ഡ് ബാക്ക്ഗ്രൗണ്ട് ജേക്‌സ് ബിജോയ് കൈകാര്യം ചെയ്യുന്നു. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്ത്, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ.റോയി സി ജെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീ ഗോകുലം മൂവിസ് ആണ് ചിത്രത്തിന്റെ ആള്‍ ഇന്ത്യ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

 

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് -നിതിന്‍ കുമാര്‍, പ്രദീപ് മൂലേത്തറ, പ്രൊഡക്ഷന്‍ ഡിസൈന്‍ -അനീഷ് നാടോടി, കോ പ്രൊഡ്യൂസേഴ്‌സ് – ജി ബിന്ദു റാണി മല്യത്ത്, കാര്‍ത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷന്‍ കൊറിയോഗ്രാഫി – യാനിക്ക് ബെന്‍, ഫീനിക്‌സ് പ്രഭു, സൗണ്ട് മിക്‌സിങ് – എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ – സിങ്ക് സിനിമ, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, കോസ്റ്റും – ഗായത്രി കിഷോര്‍, മാലിനി, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ – ജോബ് ജോര്‍ജ്.

 

 

Continue Reading

Trending