Connect with us

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

നാളെ (24/10/2024) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ദന ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണ് മഴ ശക്തി പ്രാപിക്കുന്നത്. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ (24/10/2024) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും തമിഴ്‌നാടിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇത് കേരളത്തിലെ മഴയെ സ്വാധീനിക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രത നിർദേശം

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് വൈകുന്നേരം മുതൽ നാളെ വരെ കാറ്റിന്റെ വേഗത മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെയും ശക്തിപ്രാപിക്കാൻ സാധ്യത. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന പ്രദേശങ്ങളിൽ മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

kerala

കൊടകര കുഴല്‍പണം കേസ് ; പ്രതി ബിജെപി ആയതുകൊണ്ട് ഇഡി വരുമെന്ന പ്രതീക്ഷ വേണ്ട ; കെ. മുരളീധരന്‍

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് അനങ്ങുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Published

on

 കൊടകര കുഴല്‍പണം കേസില്‍ പ്രതി ബിജെപി ആയതുകൊണ്ട് ഇഡി വരുമെന്ന പ്രതീക്ഷ വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഏതെങ്കിലും കോണ്‍ഗ്രസുകാരനാണെങ്കില്‍ ഇഡി ഓടി വന്നേനെ. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് അനങ്ങുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

കേരള പൊലീസ് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. ശക്തമായ നടപടി കേരള പൊലീസ് സ്വീകരിക്കണം.എന്നാല്‍ മാത്രമേ ഇഡി നടപടി സ്വീകരിക്കുകയുള്ളു. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു മുന്നോട്ട് പോകണം. കൊടകര കേസ് തേച്ചു മായ്ച്ചു കളഞ്ഞത് തൃശ്ശൂര്‍ ഡീലിന്റെ ഭാഗമെന്നും മുരളീധരന്‍ ആരോപിച്ചു.

കവര്‍ച്ച കേസ് മാത്രമാക്കിയതിന്റെ ഗുണം പിണറായിക്ക് കിട്ടി. കൊടകര കേസ് ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

Continue Reading

kerala

കൊടകര കുഴല്‍പ്പണക്കേസ്: സിപിഎം ബിജെപി ബന്ധം വ്യക്തമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

കള്ളപ്പണമായത് കൊണ്ടു തന്നെ ഗൗരവമായ അന്വേഷണം വേണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

Published

on

കൊടകര കുഴല്‍പ്പണക്കേസില്‍ സിപിഎം – ബിജെപി ബന്ധം വ്യക്തമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. പണം ആരുടേതാണെന്ന് പൊലീസ് ഇതുവരെയും പുറത്തുവിട്ടില്ല. കേസ് അന്വേഷിക്കാന്‍ ഇതുവരെ ഇ.ഡി എത്തിയില്ല. കള്ളപ്പണമായത് കൊണ്ടു തന്നെ ഗൗരവമായ അന്വേഷണം വേണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

അതെ സമയം എഡിഎമ്മിന്റെ മരണത്തില്‍ സര്‍ക്കാര്‍ പി.പി ദിവ്യയ്‌ക്കൊപ്പമെന്ന് പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. കളക്ടര്‍ പൊലീസിന് കൊടുത്ത മൊഴി കള്ളമാണ്. കളക്ടര്‍ മുഖ്യമന്ത്രിയെ കണ്ട ശേഷമാണ് ഇങ്ങനെ മൊഴി നല്‍കിയതെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുന്നത് ശരിയല്ല. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കലാപാഹ്വാനത്തിന് എടുത്ത കേസ് പിന്‍വലിക്കണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. കേരളം ഭരിക്കുന്നത് ഏകാധിപതിയാണോയെന്നും അദ്ദേഹം ചോദിച്ചു.

Continue Reading

kerala

ചന്ദ്രിക സാഹിത്യലോകത്തിന് നൽകിയ സംഭാവന വിലമതിക്കാനാവത്തത്: കൽപറ്റ നാരയണൻ

പ്രമുഖ സാഹിത്യകാരൻമാർ വളർന്നത് ചന്ദ്രികയിലൂടെയാണ്.

Published

on

കൊയിലാണ്ടി: ചന്ദ്രിക കേരളത്തിലെ സാംസ്കാരിക സാഹിത്യ രംഗത്ത് നൽകിയ സംഭാവനകൾ വിലമതിക്കാനാവത്തതെന്ന് പ്രമുഖ സാഹിത്യകാരൻ കൽപറ്റ നാരയണൻ മാസ്റ്റർ പറഞ്ഞു. പ്രമുഖ സാഹിത്യകാരൻമാർ വളർന്നത് ചന്ദ്രികയിലൂടെയാണ്.

മലയാളക്കരയിൽ സത്യസന്ധമായ മാധ്യമ ധർമ്മം ചന്ദ്രിക നിർവ്വഹിച്ചെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രിക ദിനപ്പത്രം പ്രചാരണ കാമ്പയിൻറെ കൊയിലാണ്ടി മണ്ഡലം തല ഉൽഘാടനം നിർവ്വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് വി പി ഇബ്രാഹിംകുട്ടി പത്രം കൈമാറി.ചടങ്ങിൽ മണ്ഡലം ഭാരവാഹികളായ മoത്തിൽ അബ്ദുറഹ്മാൻ,പി.വി അഹമ്മദ്,അലി കൊയിലാണ്ടി,അസീസ് മാസ്റ്റർ,ചന്ദ്രിക മണ്ഡലം കോഡിനേറ്റർ പി.കെ മുഹമ്മദലി എന്നിവർ സംബന്ധിച്ചു.

Continue Reading

Trending