Connect with us

india

ബെംഗളൂരുവിൽ ആറു നില കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു

14 പേർ ഇനിയും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം

Published

on

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകർന്ന് മൂന്നുപേർ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. 14 പേർ ഇനിയും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ബാബുസപല്യയിൽ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.

കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ഹെന്നൂറിനടുത്തുള്ള ബാബുസപാളയത്ത് നിർമ്മാണത്തിലിരുന്ന് ആറു നില കെട്ടിടമാണ് ഇടിഞ്ഞുവീണത്. മൂന്ന് പേർ രക്ഷപെട്ടു. 12 പേർ തകർന്നുവീണ കെട്ടിടത്തിന് അടിയിൽ ഉണ്ടെന്ന് രക്ഷപെട്ടവർ പറയുന്നു. എല്ലാവരും അയൽസംസ്ഥാന തൊഴിലാളികളാണ്. 14 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന.

കനത്തമഴയ്ക്കിടെയാണ് കെട്ടിടം തകർന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ബെംഗളൂരുവിൽ കനത്തമഴയാണ് പെയ്തത്. നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിലാണ്. ഒക്ടോബർ 24 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

india

വഖഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്റ് കമ്മിറ്റി മുമ്പാകെ മുസ്‌ലിം ലീഗ് മെമ്മോറാണ്ടം സമര്‍പ്പിച്ചു

ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് കനി, പി.വി അബ്ദുൽ വഹാബ്, അഡ്വ. ഹാരിസ് ബീരാൻ എന്നിവരാണ് യോഗത്തിൽ സംബന്ധിച്ചത്.

Published

on

വഖഫ് ഭേദഗതി ബില്ലിനെതിരെ സംയുക്ത പാർലമെന്ററി കമ്മിറ്റി മുമ്പാകെ മുസ്ലിംലീഗിന്റെ എം.പിമാർ പാർട്ടി നിലപാട് അവതരിപ്പിക്കുകയും മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തു.

ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് കനി, പി.വി അബ്ദുൽ വഹാബ്, അഡ്വ. ഹാരിസ് ബീരാൻ എന്നിവരാണ് യോഗത്തിൽ സംബന്ധിച്ചത്. കേന്ദ്ര സർക്കാറിന്റെ ഭരണഘടനാ വിരുദ്ധമായ നീക്കങ്ങൾക്കെതിരെ മതേതര കക്ഷികൾക്കൊപ്പം പോരാട്ടം തുടരുമെന്ന് നേതാക്കൾ അറിയിച്ചു.

Continue Reading

india

‘ഇന്ത്യ’ മാറ്റി ‘ഭാരത്’ ആക്കി; ബിഎസ്എൻഎല്ലിന് പുതിയ ലോ​ഗോ

കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യയാണ് പുതിയ ലോ​ഗോ അവതരിപ്പിച്ചത്

Published

on

ന്യൂഡൽഹി: ഭാരത സർക്കർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി ബിഎസ്എൻഎൽ തങ്ങളുടെ പുതിയ ലോഗോ അവതരിപ്പിച്ചു. രാജ്യവ്യാപകമായി 4ജി നെറ്റ്‌വർക്ക് ലോഞ്ചിന് മുന്നോടിയായാണ് കമ്പനിയുടെ മാറ്റങ്ങൾ. നിലവിൽ തെരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് 4G സേവനങ്ങൾ ലഭ്യമാകുന്നത്. കമ്പനി ഉടൻ തന്നെ രാജ്യത്ത് 5G സേവനങ്ങൾ അവതരിപ്പിക്കും. ഇതോടൊപ്പം, ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് നിരവധി പുതിയ ഫീച്ചറുകളാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. അനാവശ്യമായെത്തുന്ന മെസേജുകളും, തട്ടിപ്പുസന്ദേശങ്ങളും സ്വയം ഫിൽട്ടർ ചെയ്യുന്ന സ്പാം-ഫ്രീ നെറ്റ്‌വർക്കാണ് ഇതിലൊന്ന്.

അതേസമയം പുതിയ ലോ​ഗോയിൽ കണക്ടിങ് ഇന്ത്യ എന്നതിന് പകരം കണക്ടിങ് ഭാരത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യയാണ് പുതിയ ലോ​ഗോ അവതരിപ്പിച്ചത്. പുതിയ സ്പാം ബ്ലോക്കിങ് സംവിധാനത്തിലൂടെ ഉപയോക്താവിന് മുന്നറിയിപ്പ് നൽകാതെ തന്നെ സ്പാം എസ്എംഎസ്, തട്ടിപ്പ് എന്നവയിൽ നിന്ന് സുരക്ഷ ഒരുക്കുന്നുവെന്ന് ബിഎസ്എൻഎൽ അവകാശപ്പെടുന്നു. കൂടാതെ ടെൽകോ വൈ-ഫൈ റോമിംഗാണ് മറ്റൊരു സവിശേഷമായ ഫീച്ചർ. ഇത് ബിഎസ്എൻഎൽ നെറ്റ്‌വർക്ക് ഉപയോക്താക്കൾക്ക് യാത്ര ചെയ്യുമ്പോൾ ഏത് ബിഎസ്എൻഎൽ എഫ്‌ടിടിഎച്ച് വൈ-ഫൈ നെറ്റ്‌വർക്കിലേക്കും കണക്റ്റുചെയ്യാൻ പ്രാപ്‌തമാക്കുന്നു.

എയർടെൽ, ജിയോ, വിഐ തുടങ്ങിയ മുൻനിര സേവന​​ദാതാക്കൾ അവരുടെ നിരക്കുകൾ വർധിപ്പിച്ചതിനുപിന്നാലെ ബിഎസ്എൻഎൽ രാജ്യത്തുടനീളം 4ജി നെറ്റ്‌വർക്ക് അതിവേഗം വിപുലീകരിക്കുകയാണ്. തങ്ങളുടെ കുറഞ്ഞ നിരക്കുകൾ കാരണം ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഈയിടെ രേഖപ്പെടുത്തിയത്. 2025ഓടെ രാജ്യത്തുടനീളം 4ജി റോൾഔട്ട് പൂർത്തിയാക്കാനാണ് കമ്പനിയുടെ ലക്ഷ്യം. 4ജി റോൾഔട്ട് പൂർത്തിയായതിനുശേഷം 6 മുതൽ 8 മാസത്തിനകം 5ജി സേവനങ്ങൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

Continue Reading

india

‘ഞാന്‍ കലൈജ്ഞറുടെ പേരക്കുട്ടി’: സനാതന ധര്‍മ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് ഉദയനിധി സ്റ്റാലിന്‍

സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുന്നതായും ദൂരദർശനിൽ സംപ്രേഷണം ചെയ്ത സംസ്ഥാന ഗീതം ‘തമിഴ് തായ് വാഴ്ത്തി’ൽനിന്ന് ഏതാനും വാക്കുകൾ ഒഴിവാക്കിയത് അതിന്റെ ഭാഗമായാണെന്നും ഉദയനിധി ആരോപിച്ചു

Published

on

ചെന്നൈ:  സനാതന ധര്‍മ വിവാദത്തില്‍ മാപ്പു പറയില്ലെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. താന്‍ കലൈജ്ഞറുടെ പേരക്കുട്ടിയാണെന്നും മാപ്പു പറയില്ലെന്നും ഉദയനിധി പറഞ്ഞു. സനാതന ധര്‍മത്തെ ഡെങ്കുവിനോടും മലേറിയയോടും ഉപമിച്ച് 2023 സെപ്റ്റംബറില്‍ നടത്തിയ പരാമര്‍ശത്തിലാണ് ഉദയനിധിയുടെ പ്രതികരണം.

തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നെന്നും ദ്രാവിഡ നേതാവായ പെരിയാറിന്റെയും മുൻ മുഖ്യമന്ത്രിമാരായ സി.എൻ.അണ്ണാദുരൈയുടെയും എം.കരുണാനിധിയുടെയും കാഴ്ചപ്പാടുകളാണ് താൻ ആവർത്തിച്ചതെന്നും തിങ്കളാഴ്ച നടന്ന പൊതുപരിപാടിയിൽ ഉദയനിധി പറഞ്ഞു. ‘‘സ്ത്രീകളെ അടിച്ചമർത്തുന്നതിനെയും അവർക്ക് പഠിക്കാനും വീടിനു പുറത്തിറങ്ങാനും അനുമതിയില്ലാതിരുന്നതിനെയും ഭർത്താവ് മരിച്ചാൽ ചിതയിൽ ഒപ്പം ചാടേണ്ടിയിരുന്നതിനെയും കുറിച്ചാണ് പറഞ്ഞത്.

പെരിയാറും ഇതിനെയെല്ലാം എതിർത്തിരുന്നു. പെരിയാറും അണ്ണായും കലൈജ്ഞറും പറഞ്ഞതാണ് ഞാൻ ആവർത്തിച്ചത്. എന്നാൽ എന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു. തമിഴ്നാട്ടിൽ മാത്രമല്ല, ഇന്ത്യയിലെ വിവിധ കോടതികളിൽ എനിക്കെതിരെ കേസുണ്ട്. ഞാൻ മാപ്പു പറയണമെന്നാണ് അവർ പറയുന്നത്. എന്നാൽ ഞാൻ എന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു. കലൈജ്ഞറുടെ പേരക്കുട്ടിയാണ് ഞാൻ. മാപ്പു പറയില്ല’’ – ഉദയനിധി പറഞ്ഞു.

സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുന്നതായും ദൂരദർശനിൽ സംപ്രേഷണം ചെയ്ത സംസ്ഥാന ഗീതം ‘തമിഴ് തായ് വാഴ്ത്തി’ൽനിന്ന് ഏതാനും വാക്കുകൾ ഒഴിവാക്കിയത് അതിന്റെ ഭാഗമായാണെന്നും ഉദയനിധി ആരോപിച്ചു.

 

Continue Reading

Trending