Connect with us

kerala

പുറപ്പെട്ടതിന് പിന്നാലെ കൊച്ചിയിൽ വിമാനങ്ങൾക്ക് ബോംബ് ഭീഷണി

കഴിഞ്ഞ ദിവസവും നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണിയുണ്ടായിരുന്നു

Published

on

കൊച്ചിയിൽ നിന്നു പുറപ്പെട്ട 2 വിമാനങ്ങൾക്ക് നേരെ ഇന്നും വ്യാജ ബോംബ് ഭീഷണി. എയർ ഇന്ത്യയുടെ കൊച്ചി-ലണ്ടൻ ഗാറ്റ്‍വിക് (എഐ 149) വിമാനത്തിനും കൊച്ചി-ബെംഗളുരു- ലക്നൗ (6ഇ 196) വിമാനത്തിനും നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ബോംബ് ഭീഷണി പരിശോധിക്കാൻ രണ്ടു തവണ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി (ബിറ്റിഎസി) യോഗം ചേർന്ന് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. രണ്ടു വിമാനങ്ങളും പുറപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞായിരുന്നു വിമാനക്കമ്പനികളുടെ ‘എക്സ്’ (മുൻ ട്വിറ്റർ) അക്കൗണ്ടിലേക്ക് ഭീഷണി സന്ദേശമെത്തിയത്.

കഴിഞ്ഞ ദിവസവും നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണിയുണ്ടായിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. കഴിഞ്ഞ 6 ദിവസത്തിനുള്ളിൽ നൂറിലേറെ ബോംബ് ഭീഷണികളാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ലഭിച്ചത്. ഇൻഡിഗോ, വിസ്താര, ആകാശ, എയർ ഇന്ത്യ വിമാനങ്ങൾക്കാണ് കൂടുതലും ഭീഷണി. വിമാനങ്ങൾക്ക് പുറമെ വിമാനത്താവളങ്ങൾക്കും ഭീഷണി ഉയരുന്നുണ്ട്.

ഉച്ച കഴിഞ്ഞ് 3.04നാണ് എയർ ഇന്ത്യക്ക് ഭീഷണി സന്ദേശമെത്തിയത്. കൊച്ചിയിൽ നിന്ന് വിമാനം ഉച്ചയ്ക്ക് 12.06ന് ലണ്ടനിലേക്ക് പുറപ്പെട്ടിരുന്നു. ഇന്ത്യൻ സമയം വൈകിട്ട് രാത്രി 10.25നാണു (ബ്രിട്ടീഷ് സമയം വൈകിട്ട് 6.15) ഇത് ഗാറ്റ്‍വിക് വിമാനത്താവളത്തിൽ എത്തേണ്ടത്. വിമാനം പുറപ്പെട്ട് 3 മണിക്കൂറിനു ശേഷമാണ് ഭീഷണി സന്ദേശം എത്തിയത്. പിന്നാലെ ബിറ്റിഎസി യോഗം ചേർന്ന് ഇത് വ്യാജ ഭീഷണിയാണെന്ന നിഗമനത്തിലെത്തി.

വൈകിട്ട് 4.04നാണ് ഇൻഡിഗോ വിമാനത്തിനുള്ള ഭീഷണി സന്ദേശം കമ്പനിയുടെ ‘എക്സ്’ അക്കൗണ്ടിലെത്തിയത്. രാവിലെ 11.35ന് നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക് 12.13ന് ബെംഗളുരുവിലേക്ക് പുറപ്പെട്ടിരുന്നു. ഉച്ചയ്ക്ക് 1.01ന് ഇത് ബെംഗളുരു വിമാനത്താവളത്തിലെത്തി. അവിടെ നിന്ന് 1.52ന് ലക്നൗവിലേക്ക് പുറപ്പെട്ട വിമാനം 4.19ന് ലക്ഷ്യസ്ഥാനത്തെത്തി. ഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെ ബിറ്റിഎസി യോഗം ചേർന്ന് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

kerala

പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; നാളെ നാമ നിർദേശ പത്രിക സമര്‍പ്പിക്കും

മൈസൂരു വിമാനത്താവളത്തിൽ ഇറങ്ങിയ പ്രിയങ്കയും സോണിയയും റോഡ് മാർഗമാണ് വയനാട്ടിലെത്തിയത്

Published

on

വയനാട്: വയനാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തി. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക എത്തിയത്. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നാളെയെത്തും. മൈസൂരു വിമാനത്താവളത്തിൽ ഇറങ്ങിയ പ്രിയങ്കയും സോണിയയും റോഡ് മാർഗമാണ് വയനാട്ടിലെത്തിയത്.

കൽപ്പറ്റ നഗരത്തിൽ റോഡ് ഷോയോടെയാണ് പത്രിക സമർപ്പണം. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തിൽ രാഹുൽ ​ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിക്കാനാണ് കോൺ​ഗ്രസിന്റെ ശ്രമം. എട്ടര വർഷത്തിന് ശേഷമാണ് സോണിയ ​ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാ​ഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും.

 

Continue Reading

kerala

പി പി ദിവ്യയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോൺ​ഗ്രസ്

പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പോ​സ്റ്റ​ര്‍ പ​തി​ക്കാ​ൻ ശ്ര​മി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

Published

on

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ പൊലീസ് നടപടിയെടുക്കാൻ വൈകുന്നതിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നു. ജില്ലാ പഞ്ചായത്ത് ഓഫീസിനകത്തു കയറിയ പ്രതിഷേധക്കാർ ദിവ്യയുടെ പേരിൽ നോട്ടിസ് ബോർഡിൽ പ്രതീകാത്മക ലുക്ക്ഔട്ട് നോട്ടിസ് പതിച്ചു.

പൊലീസ് ജീപ്പിന് മുന്നിലും പ്രതിഷേധക്കാർ ലുക്ക്ഔട്ട് നോട്ടിസ് പതിപ്പിക്കാൻ ശ്രമം നടത്തി. ഇതാണ് ദിവ്യ, അറസ്റ്റ് ചെയ്യടോ എന്നുൾപ്പെടെ പറയുന്ന പ്രതിഷേധക്കാരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പി പി ദി​വ്യ വാണ്ട​ഡ് എന്നെഴു​തി​യ പോ​സ്റ്റ​റു​മാ​യി ക​ണ്ണൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ച് ന​ട​ത്തി.

തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ടൗ​ണ്‍ പൊ​ലീ​സ് സ്റ്റേഷ​ന് മു​ന്നി​ലും സ്റ്റേ​ഷ​ന്‍റ മ​തി​ലി​ലും പോ​സ്റ്റ​ര്‍ പ​തിപ്പി​ച്ചു. പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പോ​സ്റ്റ​ര്‍ പ​തി​ക്കാ​ൻ ശ്ര​മി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​വാ​ട​ത്തി​ലും ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പ​തി​പ്പി​ച്ചു.

 

Continue Reading

kerala

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം: സച്ചിന്‍ദേവിനും ആര്യക്കും ക്ലീന്‍ചിറ്റ്, അതിക്രമിച്ച് കയറിയിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്

ഇരുവര്‍ക്കുമെതിരെ യദു ഉന്നയിച്ച ആരോപണങ്ങള്‍ പാടെ തള്ളിക്കൊണ്ടാണ് പൊലീസ് റിപ്പോര്‍ട്ട്

Published

on

തിരുവന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ സച്ചിന്‍ ദേവ് എംഎല്‍എ അതിക്രമിച്ചു കയറിയിട്ടില്ലെന്നും ഡ്രൈവര്‍ യദുവിനെ മേയര്‍ ആര്യാ രാജേന്ദ്രന്‍ അസഭ്യം പറഞ്ഞിട്ടില്ലെന്നും പൊലീസ്. യദുനല്‍കിയ പരാതിയില്‍ ഇരുവര്‍ക്കുമെതിരായ രണ്ട് കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും പൊലീസ് അറിയിച്ചു. യദുവിന്റെ പരാതി കോടതി പരിഗണിക്കുന്നതിനിടെയാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട സമര്‍പ്പിച്ചത്.

കണ്ടക്ടര്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ഡ്രൈവര്‍ യദു ഹൈഡ്രോളിക് ഡോര്‍ തുറന്നു കൊടുക്കുകയായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. തര്‍ക്കം നടക്കുമ്പോള്‍ മേയറും സച്ചിനും മോശം ഭാഷ ഉപയോഗിച്ചതായി സാക്ഷികള്‍ മൊഴി നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു. മേയറും എംഎല്‍എയും  അതിക്രമിച്ച് കയറി ചീത്ത വിളിച്ചുവെന്ന ആരോപണവും പൊലീസ് തള്ളി. ഇരുവര്‍ക്കുമെതിരെ യദു ഉന്നയിച്ച ആരോപണങ്ങള്‍ പാടെ തള്ളിക്കൊണ്ടാണ് പൊലീസ് റിപ്പോര്‍ട്ട്.

മേയര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍. തടഞ്ഞുവെക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും പൊലിസ് കോടതിയില്‍ അറിയിച്ചു. അതേസമയം, യദു നഗരത്തിലേക്ക് റൂട്ട് മാറിയാണ് ഓടിച്ചതെന്ന കാര്യവും കോടതിയെ അറിയിച്ചിട്ടുണ്ട്. യദു പരാതിയില്‍ ഉന്നയിച്ച കാര്യം സ്ഥിരികരിക്കണമെങ്കില്‍ ബസിനുള്ളിലെ മെമ്മറി കാര്‍ഡുകള്‍ ലഭിക്കേണ്ടതുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാണാനില്ല.

Continue Reading

Trending