Connect with us

india

വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; ഇന്നലെ മാത്രം സന്ദേശം ലഭിച്ചത് 30 വിമാനങ്ങള്‍ക്ക്

എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

Published

on

വിമാനങ്ങള്‍ക്ക്  നേരെയുള്ള ബോംബ് ഭീഷണി തുടരുന്നു. ഇന്നലെ മാത്രം ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് 30 വിമാനങ്ങള്‍ക്ക്. എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

ഇന്‍ഡിഗോയുടെ മംഗളൂരു-മുംബൈ, അഹമ്മദാബാദ്-ജിദ്ദ, ഹൈദരാബാദ്-ജിദ്ദ, ലഖ്‌നോ-പൂണെ വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. ഭീഷണിയുടെ സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിച്ചെന്നും ഇന്‍ഡിഗോ അധികൃതര്‍ പറഞ്ഞു.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ഏജന്‍സികളുടെയും വ്യോമയാന അധികൃതരുടെയും മാര്‍ഗനിര്‍ദേശമനുസരിച്ച് നടപടികള്‍ സ്വീകരിച്ചെന്ന് എയര്‍ ഇന്ത്യ അധികൃതരും പറഞ്ഞു. അതേസമയം വിസ്താര എയര്‍ലൈന്റെയുംവിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടായെന്നും അധികൃതര്‍ അറിയിച്ചു.

വിമാനങ്ങള്‍ക്ക് നേരെ നിരന്തരം ബോംബ് ഭീഷണിയുണ്ടാകുന്ന പശ്ചാത്തലത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തുന്നവര്‍ക്ക് വിമാനയാത്ര വിലക്ക് ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

നവംബര്‍ ഒന്നു മുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനത്തില്‍ പറക്കരുതെന്ന് യാത്രക്കാര്‍ക്ക് ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.

 

Football

കേരള ബ്ലാസ്റ്റേഴ്‌സിന് നേരെ അതിക്രമം; മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിന് ഒരു ലക്ഷം രൂപ പിഴ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങള്‍ക്കും ആരാധകര്‍ക്കും നേരെ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിന്റെ ആരാധകര്‍ കുപ്പിയും വടിയും എറിഞ്ഞിരുന്നു.

Published

on

ഐഎസ്എല്‍ മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്‌സിന് നേരെയുണ്ടായ ആരാധക അതിക്രമത്തില്‍ കൊല്‍ക്കത്ത ക്ലബ്ബായ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിന് പിഴ. ഒരു ലക്ഷം രൂപയാണ് ഐ എസ് എല്‍ ഗവേര്‍ണിങ് ബോഡി പിഴ ചുമത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങള്‍ക്കും ആരാധകര്‍ക്കും നേരെ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിന്റെ ആരാധകര്‍ കുപ്പിയും വടിയും എറിഞ്ഞിരുന്നു.

മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗില്‍ നിന്നും തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ നടപടി ഉണ്ടാകും. നോട്ടീസിന് മറുപടി നല്‍കാന്‍ നാല് ദിവസം അനുവധിച്ചു. മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ആരാധകര്‍ ആക്രമിച്ച സംഭവത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.

കളിക്കിടെ മുഹമ്മദന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചിരുന്നെങ്കിലും അത് നിഷേധിക്കപ്പെട്ടതോടെയാണ് ആരാധകര്‍ ആക്രമിക്കാന്‍ തുനിഞ്ഞത്.
പടക്കം പൊട്ടിക്കുക കൂടി ചെയ്തതോടെ മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു.

2-1 എന്ന സ്‌കോറില്‍ ബ്ലാസ്റ്റേഴ്സ് മുഹമ്മദന്‍സിനെ തകര്‍ത്തിരുന്നു.

 

Continue Reading

india

ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി ഉപവാസം; ശേഷം ഭാര്യ വിഷം കൊടുത്ത് കൊലപ്പെടുത്തി

ശൈലേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സവിത കൊലപാതകം ചെയ്തത്.

Published

on

ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി ഉപവാസം അനുഷ്ഠിച്ച ഭാര്യ ഭര്‍ത്താവിനെ വിഷം നല്‍കി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം നടന്നത്. സവിത എന്ന യുവതി ഭര്‍ത്താവ് ശൈലേഷിനെ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ശൈലേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സവിത കൊലപാതകം ചെയ്തത്. മരിച്ച ശൈലേഷിന് 32 വയസ്സായിരുന്നു.

ഭര്‍ത്താവിന്റെ ദീര്‍ഘായുസിനുള്ള കര്‍വ ചൗഥ് അനുഷ്ഠാനത്തിന്റെ ഭാഗമായുള്ള വ്രതത്തിലായിരുന്ന സവിത പിന്നീട് കൊലപാതകം നടത്തുകയായിരുന്നു. ശൈലേഷിനുള്ള ഭക്ഷണത്തില്‍ യുവതി വിഷം കലര്‍ത്തുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അഖിലേഷ് പൊലീസിനോട് പറഞ്ഞു. ശൈലേഷിനെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തനിക്ക് വിഷം നല്‍കിയത് സവിതയാണെന്ന് ആശുപത്രിയില്‍ വെച്ച് ബന്ധുക്കളോട് ശൈലേഷ് പറഞ്ഞിരുന്നു.

 

 

Continue Reading

india

സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെയാണ് ഭീഷണി.

Published

on

സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെയാണ് ഭീഷണി. സന്ദേശത്തിന് പിന്നാലെ സ്‌കൂളുകള്‍ക്ക് കര്‍ശന സുരക്ഷയൊരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ 7.45ഓടെ ഡല്‍ഹിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു. ഡല്‍ഹി രോഹിണി പ്രശാന്ത് വിഹറിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപമാണ് അപകടം നടന്നത്.

സ്‌ഫോടനത്തില്‍ സ്‌കൂളിന്റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാന്‍ സംഘടന രംഗത്തെത്തിയിരുന്നു. സ്‌ഫോടനം ഏറ്റെടുത്തുകൊണ്ടുള്ള സംഘടനയുടെ ടെലഗ്രാം ഗ്രൂപ്പിലെ സ്‌ക്രീന്‍ ഷോട്ടും പുറത്തു വന്നു.

 

Continue Reading

Trending