Connect with us

india

സ്ഥാനാർത്ഥി നിർണയത്തിൽ കുടുംബ വാഴ്ച; ജാർഖണ്ഡ് ബിജെപിയിൽ എംഎൽഎമാരുൾപ്പെടെ പത്തോളം പേർ രാജി വെച്ചു

മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയുടെ ഭാര്യക്കും, ചാമ്പയ് സോറന്റെ മകനും സീറ്റ് നല്‍കിയതിനെ ചൊല്ലിയാണ് ജാര്‍ഖണ്ഡിവലെ ബിജെപിയില്‍ തര്‍ക്കം ആരംഭിച്ചത്.

Published

on

സ്ഥാനാര്‍ഥി നിര്‍ണ്ണയ പ്രഖ്യാപനത്തിന് പിന്നാലെ ജാര്‍ഖണ്ഡ് ബിജെപിയില്‍ ഭിന്നത രൂക്ഷം. നിരവധി നേതാക്കള്‍ രാജിവെച്ചതായാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കുടുംബ വാഴ്ചയെന്ന് ആരോപിച്ചാണ് നേതാക്കളുടെ രാജി. എംഎല്‍എമാരുള്‍പ്പെടെ പത്തോളം പേര്‍ രാജി വെച്ചതായാണ് റിപ്പോര്‍ട്ട്.

മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയുടെ ഭാര്യക്കും, ചാമ്പയ് സോറന്റെ മകനും സീറ്റ് നല്‍കിയതിനെ ചൊല്ലിയാണ് ജാര്‍ഖണ്ഡിവലെ ബിജെപിയില്‍ തര്‍ക്കം ആരംഭിച്ചത്. മുന്‍ മുഖ്യമന്ത്രി രഘുബര്‍ദാസിന്റെ മരുമകള്‍ക്കും ബിജെപി സീറ്റ് നല്‍കിയിരുന്നു. ഇതോടെയാണ് ബിജെപിയില്‍ കുടുംബ വാഴ്ചയുണ്ടെന്ന ആരോപണവുമായി നേതാക്കള്‍ രം?ഗത്തെത്തിയത്. ഇത് പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള വഞ്ചനയാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. 21 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍ ജംഷഡ്പൂര്‍ ഈസ്റ്റിലും നിലവിലെ ധനമന്ത്രി രമേശ്വര്‍ ഒറൗണ്‍ ലോഹര്‍ദഗയിലും മത്സരിക്കും.

ജെഎംഎം കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ ചേര്‍ന്ന് 70 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ഇന്ത്യ മുന്നണിയുടെ പ്രഖ്യാപനം. ബാക്കി സീറ്റുകള്‍ ആര്‍ജെഡിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും നല്‍കാന്‍ ധാരണയായിരുന്നു. എന്നാല്‍ ഓരോ പാര്‍ട്ടിക്കും എത്ര വീതം സീറ്റെന്ന് തീരുമാനിച്ചിരുന്നില്ല. സീറ്റ് വിഭജനം ധാരണയായ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

india

വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; ഇന്നലെ മാത്രം സന്ദേശം ലഭിച്ചത് 30 വിമാനങ്ങള്‍ക്ക്

എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

Published

on

വിമാനങ്ങള്‍ക്ക്  നേരെയുള്ള ബോംബ് ഭീഷണി തുടരുന്നു. ഇന്നലെ മാത്രം ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് 30 വിമാനങ്ങള്‍ക്ക്. എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

ഇന്‍ഡിഗോയുടെ മംഗളൂരു-മുംബൈ, അഹമ്മദാബാദ്-ജിദ്ദ, ഹൈദരാബാദ്-ജിദ്ദ, ലഖ്‌നോ-പൂണെ വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. ഭീഷണിയുടെ സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിച്ചെന്നും ഇന്‍ഡിഗോ അധികൃതര്‍ പറഞ്ഞു.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ഏജന്‍സികളുടെയും വ്യോമയാന അധികൃതരുടെയും മാര്‍ഗനിര്‍ദേശമനുസരിച്ച് നടപടികള്‍ സ്വീകരിച്ചെന്ന് എയര്‍ ഇന്ത്യ അധികൃതരും പറഞ്ഞു. അതേസമയം വിസ്താര എയര്‍ലൈന്റെയുംവിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടായെന്നും അധികൃതര്‍ അറിയിച്ചു.

വിമാനങ്ങള്‍ക്ക് നേരെ നിരന്തരം ബോംബ് ഭീഷണിയുണ്ടാകുന്ന പശ്ചാത്തലത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തുന്നവര്‍ക്ക് വിമാനയാത്ര വിലക്ക് ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

നവംബര്‍ ഒന്നു മുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനത്തില്‍ പറക്കരുതെന്ന് യാത്രക്കാര്‍ക്ക് ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.

 

Continue Reading

india

‘മുസ്‌ലിം പുരുഷന്മാരുടെ കെണിയില്‍ വീണ ഹിന്ദു സ്ത്രീകള്‍ ക്രൂരമായി കൊല്ലെപ്പെടുന്നു’; വിദ്വേഷ പരാമര്‍ശവുമായി വീണ്ടും ബി.ജെ.പി എം.എല്‍.എ

ഇവരുടെ വിവാഹം ലൗ ജിഹാദാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി വിഷയത്തില്‍ ഇടപ്പെട്ട് ഇവരുടെ അപേക്ഷ റദ്ദാക്കണമെന്നും ബി.ജെ.പി എം.എല്‍.എ പുറത്തിറക്കിയ വിഡിയോയില്‍ പറഞ്ഞു.

Published

on

മധ്യപ്രദേശിലെ ഒരു മിശ്ര വിവാഹത്തെ ചൂണ്ടി വീണ്ടും വിദ്വേഷ പരാമര്‍ശവുമായി വിവാദ ബി.ജെ.പി എം.എല്‍.എയും ഹിന്ദുത്വ നേതാവുമായ ടി.രാജ. പ്രത്യേക വിവാഹ നിയമപ്രകാരം കലക്ടേറ്റില്‍ അപേക്ഷ നല്‍കിയ ദമ്പതികളുടെ വിവാഹമാണ് വിദ്വേഷത്തിന് ആധാരം.

ജബല്‍പൂരിലെ മുസ്‌ലിം യുവാവും ഇന്‍ഡോറിലെ ഹിന്ദു യുവതിയും കഴിഞ്ഞ ദിവസം വിവാഹത്തിനായി അപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ ചുവടു പിടിച്ചാണ് ബി.ജെ.പി എം.എല്‍.എ പുതിയ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തിറക്കിയിരിക്കുന്നത്.

‘അപേക്ഷ സമര്‍പ്പിക്കും മുന്‍പ് ആ മനുഷ്യന്‍ മതംമാറിയോ ഇല്ലെങ്കില്‍ ഇത് ലൗ ജിഹാദാണ്. മുസ്‌ലിം പുരുഷന്മാരുടെ കെണിയില്‍ വീണ് ക്രൂരമായ കൊല്ലപ്പെട്ട ഹിന്ദു സ്ത്രീകളുടെ കാര്യങ്ങള്‍ തങ്ങള്‍ക്കറിയാം.’ എന്ന് രാജ പറയുന്നു.

ഇവരുടെ വിവാഹം ലൗ ജിഹാദാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി വിഷയത്തില്‍ ഇടപ്പെട്ട് ഇവരുടെ അപേക്ഷ റദ്ദാക്കണമെന്നും ബി.ജെ.പി എം.എല്‍.എ പുറത്തിറക്കിയ വിഡിയോയില്‍ പറഞ്ഞു. അതേസമയം, വിവാഹം വിവാദമായതോടെ പൊലീസ് സംരക്ഷണത്തിനായി യുവതി കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, ഇവര്‍ക്ക് സുരക്ഷ ഒരുക്കിയാല്‍ സമാന സാഹചര്യത്തില്‍ മുസ്!ലിം പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദുപുരുഷന്മാര്‍ക്കും പൊലീസ് സുരക്ഷ ഒരുക്കുമോയെന്നും രാജ ചോദിക്കുന്നു.

തീവ്ര ഹിന്ദുത്വ സംഘടനകള്‍ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെയാണ് ഇവരുടെ വിവാഹം വിവാദമായി മാറുന്നത്. ഇതോടൊപ്പം ബി.ജെ.പി നേതാവിന്റെ പരാമര്‍ശങ്ങള്‍ കൂടുതല്‍ എരിവ് പകരുകയാണ് ചെയ്തത്. നേരത്തെയും വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയയാളാണ് ബി.ജെ.പി എം.എല്‍.എ ടി.രാജ.

Continue Reading

india

ബെംഗളൂരുവില്‍ മലയാളി യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published

on

ബെംഗളൂരുവില്‍ മലയാളി യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു(27) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈത്തണ്ടയിലെ മുറിവാണ് മരണകാരണം എന്നാണ് വിവരം.

റോഡരികില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു യുവാവിനെ കണ്ടെത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തി അനന്ദുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

 

Continue Reading

Trending