Connect with us

kerala

ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

ശ്രീനിജന്‍ എംഎല്‍എക്കെതിരെ ജാതി അധിക്ഷേപം നടത്തിയ പരാതിയിലാണ് ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തത്.

Published

on

ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. ശ്രീനിജന്‍ എംഎല്‍എക്കെതിരെ ജാതി അധിക്ഷേപം നടത്തിയ പരാതിയിലാണ് ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തത്. ഷാജന്‍ സ്‌കറിയയെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പി.വി.ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഷാജന്‍ സ്‌കറിയ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പി വി ശ്രീനിജിന്‍ നല്‍കിയ പരാതിയില്‍ എളമക്കര പൊലീസാണ് ഷാജന്‍ സ്‌കറിയക്കെതിരെ നേരത്തെ കേസെടുത്തത്. ഷാജന്‍ സ്‌കറിയ, സി.ഇ.ഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മറുനാടന്‍ മലയാളി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ശ്രീനിജിന്‍ എംഎല്‍എ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ശ്രീനിജിന്‍ എംഎല്‍എ ആരോപിച്ചിരുന്നു.

 

india

ഹജ്ജ് 2025; ഒന്നാം ഗഡു അടക്കുന്നതിനുള്ള തിയതി നീട്ടി

ഒരാൾ 1,30,300രൂപ വീതം അടക്കുന്നതിനുള്ള അവസാന തീയതി നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 2025 വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു അടക്കുന്നതിനുള്ള തിയ്യതി ഒക്ടോബർ 31 വരെ നീട്ടി. ഒരാൾ 1,30,300രൂപ വീതം അടക്കുന്നതിനുള്ള അവസാന തീയതി നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.

ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ 31നകം പണമടക്കേണ്ടതാണ്.പണമടച്ച സ്ലിപ്പും അനുബന്ധ രേഖകളും നവംബർ 5നകം സംസ്ഥാന ഹജ്ജ കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.

Continue Reading

india

ഗംഭീരമാക്കാന്‍ യുഡിഎഫ്; പ്രിയങ്ക ഗാന്ധിയുടെ പത്രികസമര്‍പ്പണത്തിന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമെത്തും

കല്പറ്റയില്‍ ബുധനാഴ്ച റോഡ് ഷോ

Published

on

വയനാട് പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പിന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇരുപത്തിമൂന്നാം തീയതി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. വയനാട് ജില്ലാ കളക്ടര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുക.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുളള നേതാക്കള്‍ പത്രിക സമര്‍പ്പണത്തിന് പ്രിയങ്കയോടൊപ്പം വയനാട്ടില്‍ എത്തും.

നാമനിര്‍ദേശ സമര്‍പ്പണത്തിന് മുമ്പ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിക്കുന്ന വലിയ റോഡ് ഷോക്ക് നേതൃത്വം നല്‍കും. റോഡ് ഷോ ബുധനാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ശേഷമാണ് ജില്ലാ കളക്ടറുടെ ഓഫിസില്‍ നാമനിര്‍ദേശം സമര്‍പ്പിക്കാനായി എത്തുക.

പ്രമുഖ ദേശീയ, സംസ്ഥാന നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രിയങ്കാ ഗാന്ധിക്ക് പിന്തുണ നല്‍കി ചടങ്ങില്‍ പങ്കെടുക്കും.

അതെസമയം പത്രിക സമര്‍പ്പണത്തിന് മുന്‍പ് പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ട് അനുഗ്രഹം വാങ്ങി.

Continue Reading

kerala

ജമ്മു കശ്മീര്‍ സ്ഫോടനം: സ്‌ഫോടന സ്ഥലത്തുനിന്ന് ഇലക്ട്രിക് വയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി

പൊട്ടാസ്യം ക്ലോറേറ്റ്, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം

Published

on

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണമുണ്ടായ സ്ഥലത്തുനിന്ന് ഇലക്ട്രിക് വയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. പൊട്ടാസ്യം ക്ലോറേറ്റ്, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. ബോംബ് കുഴിച്ചിടുകയായിരുന്നുവെന്നും വിവരമുണ്ട്.

ഭീകരാക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഒരു ഡോക്ടറും ആറ് തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഒരു ഭീകരനെയും സുരക്ഷാ സേന വധിച്ചിട്ടുണ്ട്. തോക്കുകളും വെടിക്കോപ്പുകളും ഭീകരനില്‍ നിന്ന് കണ്ടെത്തി.

സോനാമാര്‍ഗ് മേഖലയില്‍ സെഡ്-മൊഹാര്‍ തുരങ്കനിര്‍മാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവെപ്പുണ്ടായത്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണമുണ്ടായത്.

Continue Reading

Trending