Connect with us

kerala

പാലക്കാട് ബിജെപിയിൽ ഭിന്നത രൂക്ഷം; ശോഭ സുരേന്ദ്രനെ അനുകൂലിച്ചുള്ള പോസ്റ്റർ കത്തിച്ച നിലയിൽ

പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തിയിരുന്നു

Published

on

പാലക്കാട്: ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ്റെ ഫ്ലക്സ് കത്തിച്ചു. പാലക്കാട് നഗരസഭാ ഓഫീസിന് മുന്നിൽ വെച്ച ഫ്ലക്സാണ് കത്തിച്ചത്. പാലക്കാട്ട് ബിജെപിയിൽ കനത്ത ഭിന്നത തുടരവെയാണ് ഫ്ലക്സ് കത്തിയ നിലയിൽ കാണുന്നത്. അതേസമയം, സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടും പാലക്കാട് ബിജെപിയിലെ ഭിന്നതക്കു പരിഹാരമായില്ല. മണ്ഡലം കമ്മിറ്റി യോഗം ശോഭ പക്ഷം ബഹിഷ്കരിച്ചു. 70ലേറെ പേർ പങ്കെടുക്കേണ്ട യോഗത്തിന് 21 പേർ മാത്രമാണ് എത്തിയത്.

പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തിയിരുന്നു. ഒരു ഘട്ടത്തിൽ ശോഭ മത്സരിക്കാനെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഇതിനിടെ ശോഭയെ അനുകൂലിച്ച് പാലക്കാട് നഗരസഭാ ഓഫീസിന് മുന്നിൽ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. ശോഭാ സുരേന്ദ്രന് പാലക്കാട്ടെ കാവിക്കോട്ടയിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്ലക്സ് ബോര്‍ഡാണ് കത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആസൂത്രിതമായി ഫ്ലക്സ് കത്തിച്ചതാണെന്നാണ് നിഗമനം.

നഗരസഭ കൗൺസിലമാരിൽ ഭൂരിഭാഗം പേരും യോഗത്തിൽ പങ്കെടുത്തില്ല. തെരെഞ്ഞെടുപ്പ് കമ്മിറ്റി ഏകപക്ഷീയമായി, ശോഭ പക്ഷ നേതാക്കളെ ഒഴിവാക്കിയതിലാണ് പ്രതിഷേധം. സി. കൃഷ്ണകുമാറിൻ്റെ റോഡ് ഷോയിൽ പങ്കെടുക്കാൻ പുറത്ത് നിന്ന് ആളുകളെ എത്തിക്കണമെന്നും നിർദേശം നൽകി. സി. കൃഷ്ണകുമാർ പക്ഷവും ശോഭാ സുരേന്ദ്രൻ പക്ഷവും കാലങ്ങളായി രണ്ടു ചേരികളായാണ് പാലക്കാട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

kerala

‘ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിക്കില്ല’; അന്‍വറിനെ തള്ളി വി.ഡി. സതീശന്‍

അന്‍വര്‍ ഇതുപോലുള്ള തമാശകള്‍ പറയരുതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Published

on

ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് തന്റെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കണമെന്ന പി.വി. അന്‍വറിന്റെ ആവശ്യം തള്ളി വി.ഡി. സതീശന്‍. അന്‍വര്‍ ഇതുപോലുള്ള തമാശകള്‍ പറയരുതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ചേലക്കരയില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കും എന്ന മട്ടില്‍ ഊതി വീര്‍പ്പിച്ച വാര്‍ത്തകളാണ് പുറത്തു വരുന്നതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. അന്‍വര്‍ തങ്ങളെ ബന്ധപ്പെട്ടിരുന്നെന്നും ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിയെ യു.ഡി.എഫ് പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടെന്നും സതീശന്‍ പറഞ്ഞു.

വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്കും പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനുമെതിരായ പോരാട്ടമാണ് നടക്കുന്നതെന്നും പ്രതിപക്ഷം പറയുന്ന അതേ കാര്യങ്ങളാണ് അന്‍വറും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ സ്ഥാര്‍ത്ഥിയെ പിന്‍വലിച്ചാലും ഇല്ലെങ്കിലും ഒരു പ്രശ്നവുമില്ലെന്നും ഇതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

രമ്യ ഹരിദാസിനെ മാറ്റണമെന്ന് അന്‍വര്‍ തമാശ പറയരുതെന്നും ഈ വിഷയത്തില്‍ ഇനി ഒരു ചര്‍ച്ചയുമില്ലെന്നും സതീശന്‍ പറഞ്ഞു.

 

Continue Reading

kerala

എഡിഎമ്മിന്റെ മരണം; ‘പി.പി ദിവ്യയെ രക്ഷിക്കാനുള്ള ശ്രമം നടന്നു’: വി.ഡി സതീശന്‍

ചേലക്കരയിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയെ രക്ഷിക്കാനുള്ള ശ്രമം നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. എന്തും ചെയ്യാന്‍ മടിക്കാത്ത പാര്‍ട്ടിയാണ് സിപിഎം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവീന്‍ അഴിമതിക്കാരന്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ആണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. കേരളം ഭരിക്കുന്നത് പിണറായി വിജയന്റെ ഓഫീസിലെ ഉപജാപക സംഘമാണെന്നും അദ്ദേഹം പറഞ്ഞു.

ചേലക്കരയിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

 

Continue Reading

kerala

അബ്ദുല്‍ റഹീമിന്റെ മോചന ഹര്‍ജിയില്‍ തീരുമാനമായില്ല; കോടതി ബെഞ്ച് മാറ്റി

സിറ്റിങ് ഉണ്ടാകുന്ന ദിവസവും നിശ്ചയിച്ച് പുതിയ ബെഞ്ച് പ്രതിഭാഗത്തിന് അറിയിപ്പ് നല്‍കുമെന്നും റഹീമിന്റെ അഭിഭാഷകന്‍ പറഞ്ഞു.

Published

on

സൗദി ജയിലിലുള്ള കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഹര്‍ജിയില്‍ ഇന്ന് തീരുമാനമായില്ല. തിങ്കളാഴ്ച രാവിലെ കേസ് കോടതി പരിഗണിക്കുമെന്ന് റഹീമിന്റെ അഭിഭാഷകനെ നേരത്തെ കോടതി അറിയിച്ചിരുന്നു.

രാവിലെ കേസ് പരിഗണിച്ച കോടതി വിവരങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു. ഇന്നത്തെ സിറ്റിങ്ങില്‍ മോചന ഉത്തരവുണ്ടാകുമെന്നാണ് വിചാരിച്ചിരുന്നത്.

പബ്ലിക് പ്രോസിക്യൂഷന്‍ ഉള്‍പ്പടെയുള്ള വകുപ്പുകളുടെ നടപടിക്രമങ്ങള്‍ തീരുമാനമായതിനാല്‍ ഇന്ന് മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്നു. റഹീമിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂര്‍ എന്നിവര്‍ കോടതിയിലെത്തിയിരുന്നു. എന്നാല്‍ ഏത് ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് നാളെ ചീഫ് ജഡ്ജി അറിയിക്കും.

സിറ്റിങ് ഉണ്ടാകുന്ന ദിവസവും നിശ്ചയിച്ച് പുതിയ ബെഞ്ച് പ്രതിഭാഗത്തിന് അറിയിപ്പ് നല്‍കുമെന്നും റഹീമിന്റെ അഭിഭാഷകന്‍ പറഞ്ഞു. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതിനാല്‍ ഉടനെ മോചന ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണെന്ന് സഹായ സമിതി ഭാരവാഹികളും പറഞ്ഞു.

 

Continue Reading

Trending