Connect with us

kerala

സി.പി.എം നേതാവ് കെ.ജെ ജേക്കബ് അന്തരിച്ചു

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

Published

on

കൊച്ചി: മുതിർന്ന സി.പി.എം നേതാവും എറണാകുളം ജില്ലാകമ്മറ്റി അംഗവുമായ കെ.ജെ ജേക്കബ് (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സി.പി.എം എറണാകുളം ഏരിയാ സെക്രട്ടറിയും പാർട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. സി.ഐ.ടി.യു ജില്ലാ പ്രസിഡൻ്റ്, ബാംബു കോർപറേഷൻ ചെയർമാൻ, കൊച്ചിൻ കോർപറേഷൻ പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഇന്നു വൈകിട്ട് നാലുമണി മുതൽ എറണാകുളം ലെനിൻ സെൻ്ററിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് കലൂർ ആസാദ് റോഡ് വൈലോപ്പിള്ളി ലെയിനിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് കലൂർ കതൃക്കടവ് സെമിത്തേരിയിൽ നടക്കും

india

അലന്‍ വാക്കര്‍ സംഗീത പരിപാടിക്കിടെ മൊബൈല്‍ മോഷണം; പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ദരിയാ ഗഞ്ചില്‍ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്.

Published

on

കൊച്ചിയില്‍ നടന്ന അലന്‍ വാക്കര്‍ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണ്‍ കവര്‍ച്ച നടത്തിയ പ്രതികളെ ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത വന്നു. ദരിയാ ഗഞ്ചില്‍ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്ന തരം ബാഗില്‍ നിന്നാണ് പൊലീസ് കണ്ടെതുത്തത്.

കൊച്ചിയില്‍ നടന്ന അലന്‍ വാക്കര്‍ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയിരുന്നു. കവര്‍ച്ച നടത്തിയ മുഖ്യപ്രതികളെ പോലീസ് ഡല്‍ഹിയില്‍ എത്തി പിടികൂടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കേസിലെ മുഖ്യപ്രതിയായ അത്തീഖ് ഉര്‍ റഹ്മാന്റെ വീട്ടിലായിരുന്നു പ്രതികള്‍ ഒളിച്ചിരുന്നത്. പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കട്ടിലിനടിയില്‍ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് വസീം മുഹമ്മദ് ഒളിച്ചിരുന്നത്.

കേസില്‍ മുംബൈയില്‍ നിന്ന് അറസ്റ്റിലായ രണ്ട് പ്രതികളെയും അടുത്തദിവസം കൊച്ചിയിലെത്തിക്കും. കേസില്‍ നാല് പ്രതികള്‍ക്ക് വേണ്ടി മുംബൈ പോലീസിന്റെ സഹായത്തോടെ അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു. ഡല്‍ഹിയിലെ 4 അംഗസംഘവും മുംബൈയില്‍ നിന്നുള്ള 4 അംഗ സംഘവുമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

Continue Reading

kerala

ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

ശ്രീനിജന്‍ എംഎല്‍എക്കെതിരെ ജാതി അധിക്ഷേപം നടത്തിയ പരാതിയിലാണ് ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തത്.

Published

on

ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. ശ്രീനിജന്‍ എംഎല്‍എക്കെതിരെ ജാതി അധിക്ഷേപം നടത്തിയ പരാതിയിലാണ് ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തത്. ഷാജന്‍ സ്‌കറിയയെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പി.വി.ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഷാജന്‍ സ്‌കറിയ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പി വി ശ്രീനിജിന്‍ നല്‍കിയ പരാതിയില്‍ എളമക്കര പൊലീസാണ് ഷാജന്‍ സ്‌കറിയക്കെതിരെ നേരത്തെ കേസെടുത്തത്. ഷാജന്‍ സ്‌കറിയ, സി.ഇ.ഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മറുനാടന്‍ മലയാളി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ശ്രീനിജിന്‍ എംഎല്‍എ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ശ്രീനിജിന്‍ എംഎല്‍എ ആരോപിച്ചിരുന്നു.

 

Continue Reading

kerala

എഡിഎമ്മിന്റെ മരണം; പി.പി ദിവ്യയുടെ മുന്‍കൂര്‍ ഹരജി പരിഗണിക്കുന്നത് മാറ്റി

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യാഴാഴ്ച ഹരജി പരിഗണിക്കും.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയുടെ മുന്‍കൂര്‍ ഹരജി പരിഗണിക്കുന്നത് മാറ്റി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യാഴാഴ്ച ഹരജി പരിഗണിക്കും. നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരാന്‍ സമര്‍പ്പിച്ച അപേക്ഷ കോടതി സ്വീകരിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ വെള്ളിയാഴ്ച പി.പി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്.

അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. പി.പി ദിവ്യക്കെതിരെ പൊലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സറ്റേഷന് മുന്നില്‍ റോഡ് ഉപരോധിച്ചു. എന്നാല്‍ പ്രതിഷേധ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തുനീക്കി.

Continue Reading

Trending