Connect with us

kerala

വ്യാജ ബോംബ് ഭീഷണി കരിപ്പൂരിലും; മൂന്ന് വിമാനങ്ങളില്‍ പരിശോധന

അതേസമയം രാവിലെ പത്ത്‌ മണിയോടെ പറന്നു ഉയർന്ന വിമാനങ്ങൾ ഇറങ്ങേണ്ട വിമാനത്താവളങ്ങളിൽ സുരക്ഷിതമായി ഇറങ്ങി.

Published

on

കരിപ്പൂരിൽ ഇന്ന് മൂന്ന് വിമാനങ്ങൾക്ക് ബോംബ് ഭീഷണി. രണ്ട് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിനും ഇൻ്റിഗോ വിമാനത്തിനുമാണ് ഭീഷണി നേരിട്ടത്. ജിദ്ദയിലേക്കുള്ള IX 375, ദോഹയിലേക്കുള്ള IX 399 എന്നി എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിനും ദോഹയിലേക്കുള്ള ഇൻ്റിഗോ-6E87 വിമാനത്തിനുമാണ് ഭീഷണിയുണ്ടായിരുന്നത്.

അതേസമയം രാവിലെ പത്ത്‌ മണിയോടെ പറന്നു ഉയർന്ന വിമാനങ്ങൾ ഇറങ്ങേണ്ട വിമാനത്താവളങ്ങളിൽ സുരക്ഷിതമായി ഇറങ്ങി. വ്യാജ ബോംബ് ഭീഷണി വിമാന സർവ്വീസുകളെ സാരമായി ബാധിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾക്കാണ് ഇന്ന് ബോംബ് ഭീഷണിയുണ്ടായത്. എയർ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം എത്തിയത്. എക്സിലൂടെയാണ് ഭീഷണി സന്ദേശം ഉണ്ടായത്.

ഇന്ന് മാത്രം രാജ്യത്ത് ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, ആകാശ എയർ തുടങ്ങിയ കമ്പനികളുടെ 32 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണിയുണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് ലഭിച്ചത് 100ലധികം ബോംബ് ഭീഷണികളാണ്.

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന വ്യാജ ബോംബ് ഭീഷണികൾ യാത്രക്കാരെയും ജീവനക്കാരേയും ഒരുപോലെ കുഴപ്പിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ, കുറഞ്ഞത് 35 വിമാനങ്ങൾക്കെങ്കിലും ഇത്തരത്തില്‍ വ്യാജ ഭീഷണികൾ ലഭിച്ചിട്ടുണ്ട്. അതേസമയം ബോംബ് ഭീഷണികള്‍ക്ക് പിന്നിലുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു.

ഇത്തരം സംഭവങ്ങളിലെ പ്രാഥമിക അന്വേഷണത്തില്‍ ഗൂഢാലോചന സംശയിക്കുന്നില്ലെന്നും ‘ഭീഷണികള്‍ക്ക്’ പിന്നില്‍ ഭൂരിഭാഗവും പ്രായപൂർത്തിയാവാത്തവരും തമാശയ്ക്ക് ചെയ്യുന്നവരും ആണെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു നേരത്തെ വ്യക്തമാക്കിയത്.

kerala

നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തല്‍; രണ്ടുപേരെ അറസ്റ്റ് ചെയ്തു

നേവല്‍ ബേസ്, ഷിപ്പ്യാര്‍ഡ്, ഐഎന്‍എസ് ദ്രോണാചാര്യ, മട്ടാഞ്ചേരി സിനഗോഗ്, കൊച്ചിന്‍ കോസ്റ്റ്ഗാര്‍ഡ്, എല്‍എന്‍ജി ടെര്‍മിനല്‍, ഹൈക്കോടതി, മറൈന്‍ ഡ്രൈവ്, പെട്രോനെറ്റ്, ബോള്‍ഗാട്ടി, പുതുവൈപ്പ്, വല്ലാര്‍പാടം കണ്ടെയ്നര്‍, അമ്പലമുകള്‍ റിഫൈനറി തുടങ്ങിയ സ്ഥലങ്ങളില്‍ ഡ്രോണ്‍ ഉപയോഗിക്കാന്‍ അനുമതി ഇല്ല.

Published

on

നിരോധിത മേഖലയായ മട്ടാഞ്ചേരി സിനഗോഗില്‍ ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ടുപേരെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് സ്വദേശി ഉണ്ണികൃഷ്ണന്‍ (48), കിഴക്കമ്പലം സ്വദേശി ജിതിന്‍ രാജേന്ദ്രന്‍ (34) എന്നിവരാണ് അറസ്റ്റിലായത്.

കൊച്ചി സിറ്റിയിലെ റെഡ് സോണ്‍ മേഖലകളായ നേവല്‍ ബേസ്, ഷിപ്പ്യാര്‍ഡ്, ഐഎന്‍എസ് ദ്രോണാചാര്യ, മട്ടാഞ്ചേരി സിനഗോഗ്, കൊച്ചിന്‍ കോസ്റ്റ്ഗാര്‍ഡ്, എല്‍എന്‍ജി ടെര്‍മിനല്‍, ഹൈക്കോടതി, മറൈന്‍ ഡ്രൈവ്, പെട്രോനെറ്റ്, ബോള്‍ഗാട്ടി, പുതുവൈപ്പ്, വല്ലാര്‍പാടം കണ്ടെയ്നര്‍, അമ്പലമുകള്‍ റിഫൈനറി തുടങ്ങിയ സ്ഥലങ്ങളില്‍ ഡ്രോണ്‍ ഉപയോഗിക്കാന്‍ അനുമതി ഇല്ല. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതിപത്രവും സിവില്‍ ഏവിയേഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉണ്ടെങ്കിലേ റെഡ് സോണ്‍ മേഖലകളായ സ്ഥലങ്ങളില്‍ ഡ്രോണ്‍ പറത്താന്‍ അനുവാദമുള്ളു.

പൊതുജന സുരക്ഷ, സ്വകാര്യത, രാജ്യ സുരക്ഷ എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് ഡ്രോണുകളുടെ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും പ്രാബല്യത്തിലുണ്ട്.

Continue Reading

kerala

വാഴക്കാട് നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

മൂന്ന് പെണ്‍കുട്ടികളെയായിരുന്നു കാണാതായത്

Published

on

മലപ്പുറം വാഴക്കാട് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. കോഴിക്കോട് വെള്ളയിലെ ബന്ധുവീട്ടില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളെയായിരുന്നു കാണാതായത്.

 

 

Continue Reading

kerala

മുതിർന്ന കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു

കെ.പി.സി.സി. എക്സിക്യൂട്ടിവ് അം​ഗമാണ്. 

Published

on

കിസാൻ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു. പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.പി.സി.സി. എക്സിക്യൂട്ടിവ് അം​ഗമാണ്.

കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്നു ലാൽ വർഗീസ് കൽപകവാടി. 17 വർഷം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. സംഘടനയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

2016-ൽ കിസാൻ കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്ററായി. 2021-ൽ യു.ഡി.എഫിന്റെ സ്ഥാനാർഥിയായി രാജ്യസഭയിലേക്കു മത്സരിച്ചിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഹോൾട്ടികോർപ്പ് ചെയർമാനായിരുന്നു.

ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വർ​ഗീസ് വൈദ്യൻ്റെ മകനാണ് ലാൽ വർഗീസ് കൽപകവാടി. ഇന്ദിരാഗാസിയോടും കെ. കരുണാകരനോടുമുള്ള ആരാധനയാണ് അദ്ദേഹത്തെ കോൺഗ്രസുകാരനാക്കുന്നത്. കർഷകരോടും കാർഷിക വൃത്തിയോടുമുള്ള താത്പര്യത്താൽ പാർട്ടിയുടെ മറ്റ് തലങ്ങളിലേക്ക് മാറാതെ കർഷക കോൺഗ്രസിൽ തന്നെ കഴിഞ്ഞ 45 വർഷമായി പ്രവർത്തിച്ചുവരികയായിരുന്നു.

Continue Reading

Trending