Connect with us

News

ആക്രമിക്കാനാണ് ഉദ്ദേശമെങ്കില്‍ അടിത്തറയിളക്കും’; ഇസ്രാഈലിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും തിരിച്ചറിഞ്ഞതായി ഇറാന്‍

ഇറാനെതിരെ ആക്രമണം നടത്തിയാല്‍ ഇസ്രാഈലിന് മറുപടി കിട്ടാതിരിക്കില്ലെന്നും നെതന്യാഹു ഭരണകൂടം തത്തുല്യമായ ആക്രമണം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Published

on

ഇസ്രാഈലിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും കണ്ടെത്തിയതായി ഇറാന്‍. രാജ്യത്തെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതില്‍ ഈ മേഖലകളില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌സി പറഞ്ഞു.

ഇറാനെതിരെ ആക്രമണം നടത്തിയാല്‍ ഇസ്രാഈലിന് മറുപടി കിട്ടാതിരിക്കില്ലെന്നും നെതന്യാഹു ഭരണകൂടം തത്തുല്യമായ ആക്രമണം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനെ ആക്രമിക്കാന്‍ ഇസ്രാഈല്‍ ലക്ഷ്യമിട്ടതിന്റെ വിവരങ്ങള്‍ അമേരിക്കയില്‍ നിന്ന് ചോര്‍ന്നതിന് പിന്നാലെയാണ് അബ്ബാസ് അരാഗ്‌സിയുടെ പ്രതികരണം.

ഇറാന്‍ ശക്തമായി തിരിച്ചടിച്ചാല്‍ ഇസ്രാഈലിന്റെ അടിത്തറ ഇളകുമെന്നും അബ്ബാസ് അരാഗ്‌സി ചൂണ്ടിക്കാട്ടി. തങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ ഇസ്രാഈല്‍ ചുവപ്പ് വര മറികടക്കുന്നുവെന്നും വിദേശകാര്യമന്ത്രി പ്രതികരിച്ചു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത് ഇസ്രഈലിന് തിരിച്ചടി താങ്ങാനാകില്ലെന്നും അബ്ബാസ് അരാഗ്‌സി പറഞ്ഞു.

അതേസമയം ഇറാനെതിരായ ഇസ്രഈലിന്റെ സൈനിക പദ്ധതികള്‍ വിശദീകരിക്കുന്ന രഹസ്യ രേഖകള്‍ ചോര്‍ന്നതിനെ കുറിച്ച് അമേരിക്ക അന്വേഷണം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ ജിയോപാസ്‌റ്റൈല്‍ ഏജന്‍സിയില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്.

അമേരിക്കന്‍ ചാര ഉപഗ്രഹങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പദ്ധതി രേഖകളാണ് പുറത്തുവന്നത്. വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്റലിജന്റ്സ് രേഖകള്‍ പുറത്തുവന്നത് യു.എസും ഇസ്രഈലും തമ്മിലുള്ള ബന്ധത്തിന് വിനയാകുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ പെന്റഗണ്‍, എഫ്.ബി.ഐ, യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവ വിവരങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണമുണ്ടാകുന്നത്. ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ ആക്രമണത്തിനെതിരെ തിരിച്ചടിക്കുമെന്ന് ഇസ്രഈല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് വിവരങ്ങള്‍ ചോര്‍ന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് മഴ തുടരും; 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്.

Published

on

സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ ഭാഗമായിട്ടുള്ള മഴ തുടരും. സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് ആയിരിക്കും.

കേരള തീരത്ത് കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സീസണിലെ ആദ്യ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു. ആന്‍ഡമാന്‍ കടലിന് മുകളില്‍ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദം പിന്നീട് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. . ‘ദന’ ചുഴലിക്കാറ്റ് ഒഡീഷ-ബംഗാള്‍ തീരത്തേക്ക് നീങ്ങുമെന്ന്് വിലയിരുത്തല്‍. അതിനാല്‍’ദന’ ചുഴലിക്കാറ്റ് കേരളത്തിന് വലിയ ഭീഷണി ഉയര്‍ത്തില്ലെന്നാണ് സൂചന.

 

Continue Reading

india

ജമ്മു കശ്മീരില്‍ തൊഴിലാളി ക്യാംപുകള്‍ക്ക് നേരെ ഭീകരാക്രമണം; മൂന്ന് പേര്‍ മരിച്ചു

ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

Published

on

ജമ്മു കശ്മീരില്‍ തൊഴിലാളി ക്യാംപുകള്‍ക്ക് നേരെ ഭീകരാക്രമണം. ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗീറിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഗുന്ദ് മേഖലയിലെ നിര്‍മാണസ്ഥലത്ത് താമസിക്കുന്നവരുടെ ക്യാംപുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു. മറ്റൊരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. നിഷ്‌കളങ്കരായ തൊഴിലാളികള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം എക്‌സില്‍ കുറിച്ചു.

‘ഗഗാംഗീര്‍ ആക്രമണത്തില്‍ പരിക്കേറ്റവരുടെ കണക്ക് ഒടുവിലത്തേതല്ല, കാരണം തദ്ദേശീയരും അല്ലാത്തവരുമായ നിരവധി തൊഴിലാളികള്‍ ഉണ്ട്. പരിക്കേറ്റവര്‍ പൂര്‍ണ്ണമായി സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു, കൂടുതല്‍ ഗുരുതരമായി പരിക്കേറ്റവരെ ശ്രീനഗറിലെ സ്‌കിംസിലേക്ക് കൊണ്ടുപോകും’ ഒമര്‍ അബ്ദുള്ള എക്സില്‍ കുറിച്ചു.

 

 

Continue Reading

kerala

നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തല്‍; രണ്ടുപേരെ അറസ്റ്റ് ചെയ്തു

നേവല്‍ ബേസ്, ഷിപ്പ്യാര്‍ഡ്, ഐഎന്‍എസ് ദ്രോണാചാര്യ, മട്ടാഞ്ചേരി സിനഗോഗ്, കൊച്ചിന്‍ കോസ്റ്റ്ഗാര്‍ഡ്, എല്‍എന്‍ജി ടെര്‍മിനല്‍, ഹൈക്കോടതി, മറൈന്‍ ഡ്രൈവ്, പെട്രോനെറ്റ്, ബോള്‍ഗാട്ടി, പുതുവൈപ്പ്, വല്ലാര്‍പാടം കണ്ടെയ്നര്‍, അമ്പലമുകള്‍ റിഫൈനറി തുടങ്ങിയ സ്ഥലങ്ങളില്‍ ഡ്രോണ്‍ ഉപയോഗിക്കാന്‍ അനുമതി ഇല്ല.

Published

on

നിരോധിത മേഖലയായ മട്ടാഞ്ചേരി സിനഗോഗില്‍ ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ടുപേരെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് സ്വദേശി ഉണ്ണികൃഷ്ണന്‍ (48), കിഴക്കമ്പലം സ്വദേശി ജിതിന്‍ രാജേന്ദ്രന്‍ (34) എന്നിവരാണ് അറസ്റ്റിലായത്.

കൊച്ചി സിറ്റിയിലെ റെഡ് സോണ്‍ മേഖലകളായ നേവല്‍ ബേസ്, ഷിപ്പ്യാര്‍ഡ്, ഐഎന്‍എസ് ദ്രോണാചാര്യ, മട്ടാഞ്ചേരി സിനഗോഗ്, കൊച്ചിന്‍ കോസ്റ്റ്ഗാര്‍ഡ്, എല്‍എന്‍ജി ടെര്‍മിനല്‍, ഹൈക്കോടതി, മറൈന്‍ ഡ്രൈവ്, പെട്രോനെറ്റ്, ബോള്‍ഗാട്ടി, പുതുവൈപ്പ്, വല്ലാര്‍പാടം കണ്ടെയ്നര്‍, അമ്പലമുകള്‍ റിഫൈനറി തുടങ്ങിയ സ്ഥലങ്ങളില്‍ ഡ്രോണ്‍ ഉപയോഗിക്കാന്‍ അനുമതി ഇല്ല. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതിപത്രവും സിവില്‍ ഏവിയേഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉണ്ടെങ്കിലേ റെഡ് സോണ്‍ മേഖലകളായ സ്ഥലങ്ങളില്‍ ഡ്രോണ്‍ പറത്താന്‍ അനുവാദമുള്ളു.

പൊതുജന സുരക്ഷ, സ്വകാര്യത, രാജ്യ സുരക്ഷ എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് ഡ്രോണുകളുടെ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും പ്രാബല്യത്തിലുണ്ട്.

Continue Reading

Trending