Connect with us

News

തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്രാഈലിനെ ലക്ഷ്യമാക്കി ലെബനനില്‍നിന്ന് 100 റോക്കറ്റുകള്‍

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.

Published

on

ഹിസ്ബുല്ലയെ ലക്ഷ്യംവെച്ച് ലെബനനില്‍ കര, വ്യോമ ആക്രമണം ഇസ്രാഈല്‍ ശക്തമാക്കുന്നതിനിടെ തിരിച്ചടിച്ച് ഹിസ്ബുല്ല. ഇസ്രാഈലിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യം വെച്ച് ലെബനനില്‍നിന്ന് നൂറോളം റോക്കറ്റുകളെത്തിയതായി റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.

ഇന്ന് പുലര്‍ച്ചെ ആദ്യം 70 റോക്കറ്റുകള്‍ വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ട്. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം 30 റോക്കറ്റുകള്‍ കൂടെ ഇസ്രാഈലിലേക്ക് കടന്നു. ഇസ്രയേലിലെ വിവിധ ഭാഗങ്ങളില്‍ അപായ സൈറണുകള്‍ മുഴങ്ങിയതായി ഇസ്രാഈല്‍ വാര്‍ റൂം സ്ഥിരീകരിച്ചു.

അതേസമയം, വടക്കന്‍ ഗസയില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഞായറാഴ്ച മാത്രം 73 പേര്‍ മരിച്ചു. ബൈത് ലാഹിയ പട്ടണത്തില്‍ നടന്ന ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേര്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗസയില്‍ ശനിയാഴ്ച്ച നടത്തിയ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 108 ആയി.

നേരത്തെ, യഹിയ സിന്‍വാറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്കുനേരെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ലെബനില്‍നിന്ന് വിക്ഷേപിച്ച ഡ്രോണുകളില്‍ രണ്ടെണ്ണം ഇസ്രാഈല്‍ സൈന്യം പ്രതിരോധിച്ചിരുന്നു.

kerala

വാഴക്കാട് നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

മൂന്ന് പെണ്‍കുട്ടികളെയായിരുന്നു കാണാതായത്

Published

on

മലപ്പുറം വാഴക്കാട് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. കോഴിക്കോട് വെള്ളയിലെ ബന്ധുവീട്ടില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളെയായിരുന്നു കാണാതായത്.

 

 

Continue Reading

kerala

മുതിർന്ന കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു

കെ.പി.സി.സി. എക്സിക്യൂട്ടിവ് അം​ഗമാണ്. 

Published

on

കിസാൻ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു. പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.പി.സി.സി. എക്സിക്യൂട്ടിവ് അം​ഗമാണ്.

കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്നു ലാൽ വർഗീസ് കൽപകവാടി. 17 വർഷം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. സംഘടനയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

2016-ൽ കിസാൻ കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്ററായി. 2021-ൽ യു.ഡി.എഫിന്റെ സ്ഥാനാർഥിയായി രാജ്യസഭയിലേക്കു മത്സരിച്ചിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഹോൾട്ടികോർപ്പ് ചെയർമാനായിരുന്നു.

ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വർ​ഗീസ് വൈദ്യൻ്റെ മകനാണ് ലാൽ വർഗീസ് കൽപകവാടി. ഇന്ദിരാഗാസിയോടും കെ. കരുണാകരനോടുമുള്ള ആരാധനയാണ് അദ്ദേഹത്തെ കോൺഗ്രസുകാരനാക്കുന്നത്. കർഷകരോടും കാർഷിക വൃത്തിയോടുമുള്ള താത്പര്യത്താൽ പാർട്ടിയുടെ മറ്റ് തലങ്ങളിലേക്ക് മാറാതെ കർഷക കോൺഗ്രസിൽ തന്നെ കഴിഞ്ഞ 45 വർഷമായി പ്രവർത്തിച്ചുവരികയായിരുന്നു.

Continue Reading

crime

യു.പിയില്‍ അംബേദ്ക്കറുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയാക്കിയതിന് ദളിത് വിദ്യാര്‍ഥിക്ക് മര്‍ദനം, ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബദ്ധിച്ചു

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.  

Published

on

ഉത്തര്‍പ്രദേശില്‍ 16 കാരനായ ദളിത് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് ആക്രമിച്ച് വിദ്യാര്‍ത്ഥികള്‍. ‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പതിനാറുകാരനെ മര്‍ദിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ബി.ആര്‍. അംബേദ്ക്കറുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചതില്‍ പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ 16 കാരനെ കൂട്ടമായി ആക്രമിച്ചുവെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ രഞ്ജിത്ത് കുമാര്‍ പറഞ്ഞു. ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ തന്നെയാണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ബി.എന്‍.എസിലെ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ദളിത് വിദ്യാര്‍ത്ഥിക്കെതിരായ ആക്രമണത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. യു.പിയില്‍ ദിനംപ്രതി ദളിത്-ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്.

സെപ്റ്റംബറില്‍ 16കാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ജാതീയമായി അധിക്ഷേപിക്കുയും ചെയ്ത കേസില്‍ രണ്ട് പേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തസീന്‍, ഷാലിം എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പിതാവ് സിഖേദ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. യു.പിയിലെ ബന്ദ ജില്ലയിലെ ഒരു കുഴല്‍ക്കിണറില്‍ നിന്ന് വെള്ളമെടുത്തതിന് ദളിത് യുവതി മര്‍ദനം നേരിട്ടിരുന്നു. യുവതിയെ ജാതീയമായി അധിക്ഷേപിച്ച ഉയര്‍ന്ന ജാതിക്കാരനായ കര്‍ഷകനും മകനുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് ഉരുണ്ടുകളിക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. യുവതിയുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതായി ജസ്പുര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അടുത്തിടെ പ്രതികരിക്കുകയുണ്ടായി.

Continue Reading

Trending